വിമാനങ്ങളിൽ വൈഫൈ ഉപയോഗിക്കാം പക്ഷേ, പോക്കറ്റിനു കനം വേണം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ വൈ​ഫൈ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​വാ​ദം ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ന​ല്കി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​നം കാ​ര്യ​മാ​യി ല​ഭി​ക്കി​ല്ലെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ട്. ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ 30 ശ​ത​മാ​നം തു​ക വൈ​ഫൈ ഡാ​റ്റ​യ്ക്ക് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ തീ​രു​മാ​നം, ഡാ​റ്റാ ആ​വ​ശ്യ​മു​ള്ള​വ​രി​ൽ​നി​ന്നു മാ​ത്രം.

അര മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ ഡാ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 500 മു​ത​ൽ 1000 രൂ​പ വ​രെ ഇ​ത്ത​ര​ത്തി​ൽ ഈ​ടാ​ക്കു​മെ​ന്നാ​ണ് വി​മാ​ന​ക്ക​ന്പ​നി​ക​ൾ ന​ല്കു​ന്ന സൂ​ച​ന. അ​താ​യ​ത്, ആ​ഭ്യ​ന്ത​ര​യാ​ത്ര​ക​ൾ​ക്ക് 1,200-2,500 രൂ​പ ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വൈ​ഫൈ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ നി​ശ്ചി​ത തു​ക ന​ല്കേ​ണ്ടി​വ​രും.

Related posts