ഇ​ന്ത്യ ഇ​ക്കൊ​ല്ലം മു​ന്നി​ലാ​കും: ഐ​എം​എ​ഫ്

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ ഇ​ക്കൊ​ല്ലം (2018) ചൈ​ന​യേ​ക്കാ​ൾ സാ​ന്പ​ത്തി​കവ​ള​ർ​ച്ച നേ​ടും. 2019ൽ 7.8 ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ന്ത്യ വ​ള​ർ​ച്ച​ത്തോ​ത് വ​ർ​ധി​പ്പി​ക്കും. അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) യു​ടെ പ്ര​വ​ച​ന​മാ​ണി​ത്.

ഇ​ക്കൊ​ല്ലം ചൈ​ന 6.6 ശ​ത​മാ​നം വ​ളരു​ന്പോ​ൾ ഇ​ന്ത്യ 7.4 ശ​ത​മാ​നം വ​ള​രും. 2019ൽ ​ചൈ​ന​യ്ക്ക് 6.4 ശ​ത​മാ​നം വ​ള​ർ​ച്ച​യേ ഐ​എം​എ​ഫ് പ്ര​വ​ചി​ക്കു​ന്നു​ള്ളൂ. 2017ലെ ​ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 6.7 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് ഐ​എം​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്. ചൈ​ന​യു​ടേ​ത് 6.8 ശ​ത​മാ​ന​വും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് നി​കു​തി കു​റ​ച്ച​ത് അ​മേ​രി​ക്ക​യി​ൽ ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി കൂ​ട്ടും. ഇ​തു ജ​പ്പാ​ൻ, ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ത്തോ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഐ​എം​എ​ഫ് നി​ഗ​മ​നം.

Related posts