മുംബൈ: ഒറ്റദിവസം ആർ.കെ. ദമാനിയുടെ സമ്പത്തു വർധിച്ചത് 20,000 കോടിയിൽപരം രൂപ. അതിസന്പന്നരായ ഇന്ത്യക്കാരിൽ 17-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഡി മാർട്ട് എന്ന റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യു സൂപ്പർ മാർക്കറ്റ്സിന്റെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെയാണിത്. അവന്യുവിന്റെ 82 ശതമാനം ഓഹരികൾ രാധാകൃഷ്ണ ദമാനിയുടേതാണ്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത അവന്യു ഓഹരിയുടെ വില 641 രൂപയിലെത്തി. അപ്പോൾ കന്പനിയുടെ മൊത്തം വില 40,000 കോടി രൂപയ്ക്കടുത്ത്. അതിൽ ദമാനിയുടെ ഓഹരികൾക്കു മൂല്യം 33,125 കോടി രൂപ. തിങ്കളാഴ്ച ഫോബ്സ് മാസിക ദമാനിയുടെ സന്പത്ത് 230 കോടി ഡോളറാണെന്നു കണക്കാക്കി പട്ടിക പുറത്തിറക്കിയതാണ്. പിറ്റേന്നു വൈകുന്നേരം ദമാനി 540 കോടി ഡോളർ (35,775 കോടി രൂപ) സന്പത്തിനുടമയായി. ഓഹരി ബ്രോക്കറായിരുന്ന ദമാനിക്ക് വിഎസ്ടി ഇൻഡസ്ട്രീസ്, ബ്ലൂഡാർട്ട്, സുന്ദരഫാസനേഴ്സ്, ടിവി 18 3 എം…
Read MoreCategory: Business
സ്റ്റേറ്റ് ബാങ്കുകളുടെ ലയനം; അസോസ്യേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫീസുകൾ പൂട്ടും
മുംബൈ: ഏപ്രിൽ ഒന്നിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുന്ന അഞ്ച് അസോസ്യേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫീസുകൾ പൂട്ടുമെന്ന് റിപ്പോർട്ട്. മൂന്നു ബാങ്കുകളുടെ ഹെഡ് ഓഫീസുകളും പൂട്ടുന്നവയിൽ ഉൾപ്പെടും. അഞ്ച് ബാങ്കുകളിൽ രണ്ടെണ്ണത്തിന്റെ ഹെഡ് ഓഫീസുകൾ നിലനിർത്തും. 27 സോണൽ ഓഫീസുകൾ, 81 റീജണൽ ഓഫീസുകൾ, 11 നെറ്റ്വർക്ക് ഓഫീസുകൾ എന്നിവയോടൊപ്പം മറ്റു മൂന്ന് ബാങ്കുകളുടെ ഹെഡ് ഓഫീസ് പ്രവർത്തനം നിർത്തുമെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ ഖാര അറിയിച്ചു. ഒരേ പ്രദേശത്തുള്ള ഓഫീസുകളാണ് പൂട്ടുന്നവയിൽ ഉൾപ്പെടുക. ബിസിനസ് വിഭജിച്ചു പോകാതിരിക്കാനാണിത്. ഏപ്രിൽ ഒന്നിന് അഞ്ചു ബാങ്കുകളും എസ്ബിഐയുടെ ഭാഗമായി മാറുമെങ്കിലും ബാങ്കിനുള്ളിലെ രേഖാ നടപടികൾ ഏപ്രിൽ 24നു ശേഷം മാത്രമേ തുടങ്ങൂ. ബാങ്കുകളുടെ ബാലൻസ് ഷീറ്റ് തയാറാക്കാൻ 20 ദിവസമെങ്കിലും വേണ്ടിവന്നേക്കും. ഇതിനുശേഷം ഓഡിറ്റ് പൂർത്തിയാകുന്പോൾ ലയനവും സാങ്കേതികമായി പൂർത്തിയാകും. ഇപ്പോൾ എസ്ബിഐക്ക്…
Read Moreസൗത്ത് ഇന്ത്യൻ ബാങ്കിന് എൻപിസിഐ പുരസ്കാരം
മുംബൈ: സൗത്ത് ഇന്ത്യൻ ബാങ്കിന് എൻപിസിഐ ഏർപ്പെടുത്തിയ 2016ലെ നാഷണൽ പേയ്മെന്റ്സ് എക്സലൻസ് പുരസ്കാരം ലഭിച്ചു. റുപേ പ്ലാറ്റ്ഫോമിലുള്ള ബാങ്കിന്റെ സംഭാവനകളും പ്രവർത്തനങ്ങളുമാണു പുരസ്കാരത്തിനു പരിഗണിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ ബോബി ജെയിംസ്, ഡിജിഎം (ഐടി) എ. സോണി എന്നിവർ ആർബിഐ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. മുബൈയിൽ നടന്ന ചടങ്ങിൽ എൻപിസിഐ നോണ് എക്സിക്യുട്ടീവ് ചെയർമാൻ എം. ബാലചന്ദ്രൻ, എൻപിസിഐ എംഡി ആൻഡ് സിഇഒ എ.പി. ഹോട്ട എന്നിവർ പങ്കെടുത്തു. റുപേ പ്ലാറ്റ്ഫോമിലുള്ള ക്ലാസിക്, പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കിയതും റുപേ പ്രീപെയ്ഡ് കാർഡുകൾ, ഗ്രീൻ പിൻ സൗകര്യം തുടങ്ങിയവ അവതരിപ്പിച്ചതും രംഗത്തെ പ്രവർത്തനമികവുമാണു സൗത്ത് ഇന്ത്യൻ ബാങ്കിനെ പുരസ്കാരത്തിന് അർഹരാക്കിയത്. എൻപിസിഐ ഉത്പന്നങ്ങളായ എൻഎഫ്എസ്, ഐഎംപിഎസ്, റുപേ, എഇപിഎസ്, സിടിഎസ്, എൻഎസിഎച്ച് എന്നിവയ്ക്കായി 2014ലാണ് നാഷണൽ പേയ്മെന്റ്സ് എക്സലൻസ്…
Read Moreകുതിപ്പിനൊടുവിൽ കുരുമുളകിനു കിതപ്പ്; റബറിനു വില ഉയരാം
തിരക്കിട്ട നീക്കം തിരിച്ചടിയാവുമെന്നു വ്യക്തമായതോടെ തായ്ലൻഡ് റബർ ലേലനീക്കത്തിൽനിന്ന് താത്കാലികമായി പിന്മാറി. അഭ്യൂഹങ്ങൾ കുരുമുളകിൽ സമ്മർദ്ദമുളവാക്കി, ഒരാഴ്ചത്തെ കുതിപ്പിനൊടുവിൽ വിപണി കിതച്ചു. നാളികേരോത്പന്നങ്ങളിൽ നേരിയ മുന്നേറ്റം. വേനൽമഴ ഏലത്തോട്ടങ്ങൾക്ക് ഉണർവു പകരും. കുരുമുളക് ഒരാഴ്ച നീണ്ട കുതിച്ചുചാട്ടത്തിനൊടുവിൽ ഇന്ത്യൻ കുരുമുളകിനു കാലിടറി. ചരക്കുക്ഷാമവും ഇറക്കുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളുമാണ് ഉത്സവപ്രതീതി ജനിപ്പിച്ചത്. വിയറ്റ്നാം കുരുമുളക് ഇറക്കുമതിക്കു താത്കാലിക നിരോധനം ഉടൻ പിൻവലിക്കുമെന്ന സൂചനകൾ ഉത്തരേന്ത്യൻ വാങ്ങലുകാരെ രംഗത്തുനിന്ന് അല്പം പിന്തിരിപ്പിച്ചു. ഗാർബിൾഡ് മുളക് 62,600ൽനിന്ന് 61,400 രൂപയായി. പുതിയ കുരുമുളകുവില 56,900 രൂപ. ഹൈറേഞ്ചിൽനിന്ന് വില്പന സമ്മർദമില്ലെങ്കിലും കർണാടകത്തിലെ തോട്ടങ്ങൾ പുതിയ മുളക് വില്പനയ്ക്കിറങ്ങി. സെപ്റ്റംബർ-ഒക്ടോബർ കാലയളവിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് ഉത്തരേന്ത്യക്കാർ മുളക് സംഭരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 10,000 ഡോളറിലാണ്. പുതിയ കരാറുകളിൽ ഏർപ്പെടാൻ യുഎസ്, യൂറോപ്യൻ ബയറർമാർ താത്പര്യം കാണിച്ചില്ല. റബർ…
Read More339 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
ന്യൂഡൽഹി: ടെലികോം മേഖലയിൽ നിരക്കിളവ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലും പുതിയ ഡാറ്റാ ഓഫർ പ്രഖ്യാപിച്ചു. 339 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി 3ജി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസം കാലാവധിയുള്ള ഈ ഓഫറിൽ മൊത്തം 56 ജിബി ഡാറ്റാ ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ മൊബൈലുകളിലേക്ക് പരിധിയില്ലാതെ സൗജന്യമായി വിളിക്കാൻ കഴിയും. മറ്റു നെറ്റ്വർക്കിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ വിളിയും തുടർന്നുള്ള ഓരോ മിനിറ്റിനും 25 പൈസ വീതവുമായിരിക്കും ചാർജ് ഈടാക്കുക.
Read Moreസിലിക്കൺവാലിയിലെ സ്വത്ത് ലീകോ വിൽക്കുന്നു
ബെയ്ജിംഗ്/സിലിക്കൺവാലി: സാന്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട ചൈനീസ് ടെക് ഭീമനായ ലീകോ അമേരിക്കയിലെ സിലിക്കൺവാലിയിലുള്ള സ്വത്ത് വിൽക്കുന്നു. സിലിക്കൺവാലിയിലെ 49 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഓഫീസാണ് ലീകോ വിൽക്കാൻ പദ്ധതിയിടുന്നത്. ഏതാനും മാസങ്ങൾക്കു മുന്പ് യാഹൂവിൽനിന്നു വാങ്ങിയതാണിത്. സാന്പത്തിക ഞെരുക്കം മറികടക്കാനുള്ള കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണ് ഈ വില്പന. ഒരു വീഡിയോ വെബ്സൈറ്റിൽനിന്ന് അതിവേഗം വളർന്നുവന്ന കമ്പനിയാണ് ലീകോ. ഇലക്ട്രോണിക് കാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ കുതിപ്പ്. എന്നാൽ, പ്രീമിയം ഇലക്ട്രിക് കാറുകളുമായി ടെസ്ല കടന്നുവന്നത് ലീകോയ്ക്കു തിരിച്ചടിയായി. സ്ഥാപകനും സിഇഒയുമായ ജിയ യൂതിംഗ് നവംബറിൽത്തന്നെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പു നല്കിയിരുന്നു. ഇതേത്തുടർന്ന് പല രാജ്യങ്ങളിലും ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിടാൻ കന്പനി തീരുമാനിച്ചിരുന്നു. ചൈനയിലും അമേരിക്കയിലും മാത്രമായി കൂടുതൽ ശ്രദ്ധ ചെലുത്താനായിരുന്നു പദ്ധതി. എന്നാൽ, അമേരിക്കയിലെ സിലിക്കൺവാലിയിലുള്ള എക്കോ സിറ്റി എന്ന ഓഫീസ് വിൽക്കുമ്പോൾ…
Read Moreതുടർച്ചയായ നാലാം ദിവസവും രൂപ മുന്നോട്ടുതന്നെ
മുംബൈ: തുടർച്ചയായ നാലാം ദിവസവും രൂപയ്ക്കു നേട്ടം. ഡോളറിനു മേൽ 28 പൈസയുടെ നേട്ടമാണ് ഇന്നലെ രൂപയ്ക്കുണ്ടായത്. ഇതോടെ ഡോളർ നിരക്ക് 65.41 രൂപയായി. ഒരിടയ്ക്ക് 65.21 വരെ എത്തിയ വ്യാപാരം പൊതുമേഖലാ ബാങ്കുകൾ ഡോളർ വാങ്ങിക്കൂട്ടിയതോടെ 65.41 ലേക്കു മടങ്ങുകയായിരുന്നു. മറ്റു കറൻസികളും ഡോളറിനോടു നേട്ടമുണ്ടാക്കി. ബ്രിട്ടീഷ് പൗണ്ട് 80.21ലേക്കും യൂറോ 70.15ലേക്കും കയറി. അമേരിക്കൻ ഫെഡ് പലിശനിരക്ക് കൂട്ടിയതും അടുത്ത വർധന വൈകുമെന്നു സൂചിപ്പിച്ചതും രൂപയ്ക്കു കരുത്തായി. ഓഹരിവിപണിയും ഉത്സാഹത്തിലാണ്. നിഫ്റ്റി 69 പോയിന്റ് കയറി 9,153.70 എന്ന പുതിയ റിക്കാർഡ് ക്ലോസിംഗ് കുറിച്ചു. സെൻസെക്സ് 188 പോയിന്റ് ഉയർന്ന് 29,585.85ൽ എത്തി. സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാം 355 രൂപ കയറി 28,420 രൂപയിലെത്തി. വെള്ളി കിലോ ഗ്രാമിന് 900 രൂപ കയറി 41,540 രൂപയായി. വിദേശത്തെ കയറ്റത്തിന്റെ ചുവടുപിടിച്ചാണിത്.
Read Moreഅമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഏഴുതവണ പലിശ കൂട്ടുമെന്ന്
ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (ഫെഡ്) ഈ വർഷം ഏഴു തവണ പലിശ നിരക്ക് കൂട്ടുമെന്ന് നിക്ഷേപ ബാങ്ക് മോർഗൻ സ്റ്റാൻലി.ഈ വർഷത്തെ ആദ്യ പലിശവർധന ഇന്നലെ ഫെഡ് ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) പ്രഖ്യാപിക്കുന്നതിനു മുന്പായിരുന്നു പ്രവചനം. ഓരോ തവണയും കാൽ ശതമാനം വീതം വർധിപ്പിച്ചാൽ വർഷാവസാനം അമേരിക്കയിലെ അടിസ്ഥാന പലിശ 2.5 ശതമാനമായി ഉയരും. മറ്റു പല നിക്ഷേപ ബാങ്കുകളും നാലു തവണ നിരക്ക് കൂട്ടി വർഷാവസാനം 1.75 ശതമാനം പലിശയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫെഡ് കൂടുതൽ തവണ പലിശ കൂട്ടുന്നത് ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറൻസികളെ കരുത്തുറ്റതാക്കുമെന്ന് മോർഗൻ സ്റ്റാൻലി കരുതുന്നു.ഫെഡ് പലിശ കൂട്ടുന്നതിന്റെ പേരിൽ ഇന്ത്യയിൽനിന്നും മറ്റും വലിയ തോതിൽ പണം തിരിച്ചൊഴുകുകയില്ലെന്നാണു വിലയിരുത്തൽ. ഒന്നേകാൽ വർഷത്തിനിടെ രണ്ടു തവണ ഫെഡ് പലിശ കൂട്ടി. മടങ്ങിപ്പോകാനുള്ള പണം ആ അവസരങ്ങളിൽ…
Read Moreരൂപയും ഓഹരികളും കുതിച്ചു; നിഫ്റ്റി റിക്കാർഡിൽ
മുംബൈ: ഉത്തർപ്രദേശിലെ ബിജെപിയുടെ തകർപ്പൻ വിജയം ഓഹരികൾക്കും രൂപയ്ക്കും കരുത്തായി. ഓഹരി വിപണിയിലെ നിക്ഷേപമൂല്യം ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷം കോടി രൂപ കണ്ടു വർധിച്ചു. നിഫ്റ്റി 50 സൂചിക റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. രൂപയ്ക്ക് 79 പൈസ നേട്ടമുണ്ടായി. ഡോളർ 65.81 രൂപയിലേക്കു താണപ്പോൾ രൂപ 2015 നവംബർ ആറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലായി. ഓഹരി വിപണിയിൽ സെൻസെക്സ് രാവിലെ 29,562 വരെ ഉയർന്നശേഷം 29,443ൽ ക്ലോസ് ചെയ്തു. വർധന 496 പോയിന്റ്. സെൻസെക്സ് സർവകാല റിക്കാർഡ് 30,025 പോയിന്റാണ്. അതിൽനിന്നും ഗണ്യമായി താഴെയാണ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റിയിൽ മുൻ റിക്കാർഡായ 9119 മറികടന്ന് 9,122 വരെ എത്തിയശേഷം 9,087ൽ ആയിരുന്നു ക്ലോസിംഗ്. ഇതാദ്യമാണ് 9,000നു മുകളിൽ നിഫ്റ്റി ക്ലോസ് ചെയ്തത്. അടുത്തവർഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ 19.85 മടങ്ങ്…
Read Moreവാഹന, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രീമിയം കൂടും
മുംബൈ: ജനറൽ ഇൻഷ്വറൻസിൽ പ്രീമിയം 10 മുതൽ 15 വരെ ശതമാനം വർധിക്കും. ഇതിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നല്കി. തേഡ് പാർട്ടി വാഹന ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, ഫയർ ഇൻഷ്വറൻസ് എന്നിവയ്ക്കാകും കൂടുതൽ വർധന എന്ന് ഐആർഡിഎഐ അംഗം പി.ജെ. ജോസഫ് പറഞ്ഞു. ഏപ്രിൽ ഒന്നിനു നിരക്കു കൂട്ടുമെന്നാണു സൂചന. ഇൻഷ്വറൻസ് കന്പനികൾ നടത്തുന്ന നിക്ഷേപങ്ങളുടെ ലാഭം കുറഞ്ഞതും പലിശനിരക്ക് താണതുമാണു പ്രീമിയം കൂട്ടി ലാഭം ഉറപ്പുവരുത്താൻ കന്പനികളെ പ്രേരിപ്പിക്കുന്നത്.
Read More