ബാ​ങ്കു​ക​ളി​ൽ ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്നു​വെ​ന്ന് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: 2016-17 ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ൽ ആ​ദ്യ മൂ​ന്നു ത്രൈ​മാ​സ​ത്തെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ലാ​ണ്. എ​സ്ബി​ഐ ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നും ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു. 2016 ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ‌ വ​രെ​യു​ള്ള ഒ​ന്പ​ത് മാ​സ​ങ്ങ​ളി​ൽ 455 കേ​സു​ക​ളാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ എ​സ്ബി​ഐ ഉ​ണ്ട്, 429 കേ​സു​ക​ൾ. സ്റ്റാ​ൻ​ഡാ​ർ​ഡ് ചാ​ർ​ട്ടേ​ഡി​ൽ 244ഉം ​എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ 237ഉം ​കേ​സു​ക​ളു​മു​ണ്ട്. ആ​ക്സി​സ് ബാ​ങ്കി​ൽ 189ഉം ​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 176ഉം ​സി​റ്റി ബാ​ങ്കി​ൽ 150ഉം ​കേ​സു​ക​ളു​ണ്ട്. മൂ​ല്യം ക​ണ​ക്കാ​ക്കി​യാ​ൽ എ​സ്ബി​ഐ‍​യി​ൽ 2,236.81 കോ​ടി രൂ​പ​യു​ടെ​യും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 2,250.34 കോ​ടി രൂ​പ​യു​ടെ​യും ആ​ക്സി​സ് ബാ​ങ്കി​ൽ 1,998.49 കോ​ടി രൂ​പ​യു​ടെ​യും വെ​ട്ടി​പ്പു​ക​ൾ ന​ട​ന്നു. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ബി​ഐ​യി​ൽ 64 ജീ​വ​ന​ക്കാ​ർ വെ​ട്ടി​പ്പു​ക​ൾ​ക്ക് കൂ​ട്ടു​നി​ന്ന​പ്പോ​ൾ…

Read More

ഇ​സാ​ഫി​നു ജൂ​ബി​ലി തി​ള​ക്കം, ബാ​ങ്ക് ഉ​ദ്ഘാ​ട​നം 17ന് ​

തൃ​ശൂ​ർ: ഇ​സാ​ഫ് മൈ​ക്രോ​ഫി​നാ​ൻ​സി​ന്‍​റെ ര​ജ​ത ജൂ​ബി​ലി സ​മ്മാ​ന​മാ​യി ആ​രം​ഭി​ക്കു​ന്ന ഇ​സാ​ഫ് ചെ​റു​കി​ട ബാ​ങ്ക് 17നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ പ​ത്തി​നു ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ടി​എം കാ​ർ​ഡു​ക​ളു​ടെ​യും ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​സാ​ഫി​ന്‍​റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ അ​ഞ്ചേ​രി സീ​വീ​സ് പ്ലാ​സ​യി​ൽ തൃ​ശൂ​ർ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​സാ​ഫ് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 20,000 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ. ​പോ​ൾ തോ​മ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം 85 ശാ​ഖ​ക​ളും മു​ന്നൂ​റു സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും എ​ടി​എം, ഇ​ന്‍​റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും വാ​യ്പ ന​ൽ​കു​ക​യും അ​ട​ക്കം എ​ല്ലാ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളും ന​ട​ത്തും. കാ​ർ​ഷി​ക, ചെ​റു​കി​ട വ്യ​വ​സാ​യ, ഭ​വ​ന,…

Read More

ഡി​ജി​റ്റ​ൽ ​ചാ​ന​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മി​ക​വി​നു ഫെ​ഡ​റ​ൽ ബാ​ങ്കി​നു പു​ര​സ്കാ​രം

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ​​​ചാ​​​ന​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ മി​​​ക​​​വു​​​റ്റ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് നേ​​​ടി. ഐ​​​ബി​​​എ ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്, എ​​​ക്സ്പോ ആ​​​ൻ​​​ഡ് അ​​​വാ​​​ർ​​​ഡ്സ് 2017ൽ ​​​ചെ​​​റു​​​കി​​​ട ബാ​​​ങ്കു​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റും ബാ​​​ങ്കിം​​​ഗ് അ​​​നു​​​ഭ​​​വം മി​​​ക​​​വു​​​റ്റ​​​താ​​​ക്കാ​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ബാ​​​ങ്കി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​രം കൂ​​​ടി​​​യാ​​​ണ് ഈ ​​​അ​​​വാ​​​ർ​​​ഡ്.മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ വി​​​രാ​​​ൽ ആ​​​ചാ​​​ര്യ​​​യാ​​​ണ് ബാ​​​ങ്കി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ച​​​ത്. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​റും നെ​​​റ്റ്​​​വ​​​ർ​​​ക്ക്2 മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡി. ​​​സ​​​ന്പ​​​ത്ത്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജരും മും​​​ബൈ സോ​​​ണ്‍ മേ​​​ധാ​​​വി​​​യു​​​മാ​​​യ കെ.​​​കെ.​ അ​​​ജി​​​ത് കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ എ​​​ബി അ​​​ബ്ര​​​ഹാം, മാ​​​നേ​​​ജ​​​ർ മ​​​നോ​​​ജ് ഫ്രാ​​​ൻ​​​സി​​​സ്, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ചാ​​​ന്ദ കൊ​​​ച്ചാ​​​ർ, പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ ഡോ.​ ​​ര​​​ഘു​​​നാ​​​ഥ് മ​​​ഷേ​​​ൽ​​​ക്ക​​​ർ, മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പീ​​​റ്റ​​​ർ ഗാ​​​ർ​​​ടെ​​​ൻ​​​ബെ​​​ർ​​​ഗ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Read More

പി​ഴ​യെ ന്യാ​യീ​ക​രി​ച്ച് എ​സ്ബി​ഐ; ജ​ൻ ധ​ൻ ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ പ​ണം വേ​ണം

മും​ബൈ: അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്ബി​ഐ രം​ഗ​ത്തെ​ത്തി. വ​ള​രെ​യ​ധി​ക​മു​ള്ള ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ബാ​ങ്കി​ന് വ​ലി​യ പ​ണ​ച്ചെ​ല​വു​ണ്ട്. ഇ​ത് നി​ക​ത്താ​ൻ പ​ണം ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ലാ​ണ് പു​തി​യ നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​രാ​ൻ ബാ​ങ്ക് നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​തെ​ന്ന് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പി​ഴ​യും മ​റ്റും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ​ക്ക് പി​ഴ ബാ​ധ​ക​വു​മ​ല്ലെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ മി​നി​മം ബാ​ല​സ് ഇ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​പ്പം ഇ​ട​പാ​ടു​ക​ളു​ടെ സേ​വ​ന​നി​ര​ക്കു​ക​ളും പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Read More

ഡി​ജി​റ്റ​ൽ പേ​മെ​ന്‍​റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ൻ​സെ​ന്‍​റീ​വ്

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബാ​ങ്കു​ക​ൾ‌​ക്ക് സ​ർ​ക്കാ​ർ ഇ​ൻ​സെ​ന്‍​റീ​വ് ന​ല്കി​യേ​ക്കും. ഓ​രോ ഇ​ട​പാ​ടി​നും പ​ത്ത് രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ക. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍​റെ “ക്യാ​ഷ്‌‌ ലെ​സ് ഇ​ക്ക​ണോ​മി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​ട​പാ​ട് തു​ക​യു​ടെ 0.25 ശ​ത​മാ​ന​മോ അ​ല്ലെ​ങ്കി​ൽ 10 രൂ​പ​യോ ആ​ണ് ഇ​ൻ​സെ​ന്‍റീവാ​യി ന​ല്കു​ക​യെ​ന്നു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബാ​ങ്കു​ക​ൾ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും ആ​ധാ​ർ പേ​മെ​ന്‍റി​നും ഭീം ​പേ​മെന്‍റി​നും ചാ​ർ​ജു​ക​ൾ ഇ​ടാ​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ന​ബാ​ർ​ഡി​ൽ​നി​ന്നു ബാ​ങ്കു​ക​ൾ​ക്ക് ഇ​ൻ‌​സെ​ന്‍​റീ​വാ​യി ന​ല്കു​ന്ന​തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. 1000 കോ​ടി രൂ​പ വ​രെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Read More

പു​തി​യ ബാ​ങ്കിം​ഗ് നി​ര​ക്ക്; ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ എ​ത്ര ന​ല്ക​ണം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ ബാ​ങ്കിം​ഗ് നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു ബാ​ങ്കു​ക​ളും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി. ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, ആ​ക്സി​സ് ബാ​ങ്കു​ക​ളാ​ണ് ഇ​ന്ന​ലെ പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ബാ​ങ്കു​ക​ളും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും. ജ​ന​ങ്ങ​ളു​ടെ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ കു​റ​ച്ച് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം പു​തി​യ നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നു മു​ത​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 1. സേ​വിം​ഗ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഒ​രു മാ​സം തു​ക നി​ക്ഷേ​പി​ക്കാ​വു​ന്ന ത​വ​ണ​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി നി​ജ​പ്പെ​ടു​ത്തി. മൂ​ന്നി​ൽ കൂ​ടി​യാ​ൽ ഓ​രോ ഇ​ട​പാ​ടി​നും 50 രൂ​പ സ​ർ​വീ​സ് ടാ​ക്സ് ഈ​ടാ​ക്കും. 2. എ​സ്ബി​ഐ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ മി​നി​മം ബാ​ല​ൻ​സ് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കും. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​ഴ​ത്തു​ക കു​റ​യും. 3. മെ​ട്രോ​പൊ​ളി​റ്റ​ൻ ഏ​രി​യ​ക​ളി​ൽ…

Read More

ഭ​വ​ന​വാ​യ്പ​യു​ടെ നി​കു​തി​നേ​ട്ട​ങ്ങ​ൾ

നി​കു​തി​ലോ​കം / ബേ​ബി ജോ​സ​ഫ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍​റ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 24, 80 സി, 80 ​ഇ​ഇ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​യി ഭ​വ​ന​വാ​യ്പ​യ്ക്കു വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്. ഭ​വ​ന​വാ​യ്പ എ​ടു​ക്കു​ന്പോ​ൾ​ത​ന്നെ അ​തു മൂ​ല​മു​ള്ള നി​കു​തി​നേ​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഭ​വ​ന​വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്പോ​ഴാ​ണ് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. തി​രി​ച്ച​ട​വി​ലെ മു​ത​ലി​നും പ​ലി​ശ​യ്ക്കും പ്ര​ത്യേ​കം വ​കു​പ്പു​ക​ളി​ലാ​യി ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. മു​ത​ൽ തി​രി​ച്ച​ട​വി​ന് 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് ഭ​വ​ന​വാ​യ്പ​യു​ടെ മു​ത​ൽ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നു നി​ല​വി​ൽ 1.5 ല​ക്ഷം രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും. 80 സി ​വ​കു​പ്പി​ലാ​ണ് നി​കു​തി​യി​ള​വി​നു​ള്ള വി​വി​ധ നി​ക്ഷേ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം, പ്രൊ​വി​ഡ​ന്‍​റ് ഫ​ണ്ടി​ലേ​ക്കു​ള്ള അ​ട​വ്, നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പോ​സ്റ്റ് ഓ​ഫീ​സ് ടൈം ​ഡെ​പ്പോ​സി​റ്റ് മു​ത​ലാ​യ​വ​യി​ലേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ എ​ല്ലാം ഉ​ൾ​പ്പെ​ടെ 1.5 ല​ക്ഷം രൂ​പ മാ​ത്ര​മേ പ​ര​മാ​വ​ധി ഈ ​വ​കു​പ്പ​നു​സ​രി​ച്ച് വ​രു​മാ​ന​ത്തി​ൽ​നി​ന്നു കി​ഴി​വാ​യി എ​ടു​ക്കാ​ൻ സാ​ധി​ക്കൂ. 80 സി ​വ​കു​പ്പി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം…

Read More

പ്രാ​റ്റ് ആ​ന്‍​ഡ് വൈ​റ്റ്‌​നി എ​ന്‍​ജി​നെ​തി​രേ മ​ല്യ

ന്യൂ​ഡ​ല്‍​ഹി: കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍ ലൈ​ന്‍​സി​ന്‍​റെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം പ്രാ​റ്റ് ആ​ന്‍​ഡ് വൈ​റ്റ്‌​നി (പി​ഡ​ബ്‌​ള്യൂ) എ​ന്‍​ജി​നാ​ണെ​ന്ന് വി​ജ​യ് മ​ല്യ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​ജ​യ് മ​ല്യ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത ഐ​എ​ഇ ക​മ്പ​നി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. കേ​ടാ​യ എ​ന്‍​ജി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​ന് ഐ​എ​ഇ ക​മ്പ​നി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്ക​യാ​ണെ​ന്നും ട്വീ​റ്റ​റി​ൽ കു​റി​ച്ചു. എ320 ​നി​യോ പ്ലെ​യി​നു​ക​ളി​ലെ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ളെ​ക്കു​റി​ച്ച് രാ​ജ്യ​ത്തെ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ബോ​ര്‍​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലെ​യി​നു​ക​ളി​ല്‍ വി​വി​ധ ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​ജി​സി​എ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Read More

സൗ​ജ​ന്യ നി​ര​ക്ക്; സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം വാ​രി​ക്കോ​രി സൗ​ജ​ന്യം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന് ന​ഷ്ട​പ്പെ​ടു​ന്ന​തു കോ​ടി​ക​ൾ. പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ളു​ടെ പേ​രി​ൽ സൗ​ജ​ന്യ​നി​ര​ക്കു​ക​ൾ ന​ല്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍​റെ വ​രു​മാ​ന​ത്തെ അ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ടെ​ലി​കോം സെ​ക്ര​ട്ട​റി ജെ.​എ​സ്. ദീ​പ​ക് വെ​ളി​പ്പെ​ടു​ത്തി. ജി​യോ വാ​രി​ക്കോ​രി ഓ​ഫ​റു​ക​ൾ ന​ല്കു​ന്ന​തി​ലു​ള്ള അ​തൃ​പ്തി അ​ദ്ദേ​ഹ​ത്തി​ന്‍​റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് 800 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ൾ 90 ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​ട്രാ​യി)​ക്ക് ജെ.​എ​സ്. ദീ​പ​ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ താ​രി​ഫ് നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഫെ​ബ്രു​വ​രി 23ന് ​ട്രാ​യി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ശ​ർ​മ​യ്ക്ക​യ​ച്ച ക​ത്തി​ൽ ദീ​പ​ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റി​ല​യ​ൻ​സ് ജി​യോ പ്രൊ​മോ​ഷ​ണ​ൽ ഓ​ഫ​റു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​തും മ​റ്റു ക​മ്പ​നി​ക​ൾ പു​തി​യ ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും ഈ ​നി​ർ​ദേ​ശ​ത്തി​നു പി​ന്നി​ലു​ണ്ട്. 2002ലും 2008​ലും ട്രാ​യി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്രൊ​മോ​ഷ​ണ​ൽ…

Read More

സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ മു​ൻ​നി​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്ക്. ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍​റെ (ജി​എം) ഹാ​ലോ​ൽ പ്ലാ​ന്‍​റ് ഏ​റ്റെ​ടു​ത്താ​ണ് സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ക. ശേ​ഷം ജി​എം മോ​ട്ടോ​ഴ്സി​ന്‍​റെ വി​ല്പ​ന ശൃം​ഖ​ല ഏ​റ്റെ​ടു​ത്ത് രാ​ജ്യ​ത്ത് വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ഇ​തി​ന്‍​റെ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ജി​എം ഡീ​ല​ർ​ഷി​പ്പു​ക​ൾ​ക്ക് രാ​ജ്യ​ത്ത് വ​ലി​യ അ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ‌​ന്നാ​ണ് ജി​എ​മ്മും സാ​യ്ക്കും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചൈ​ന​യി​ൽ ഇ​രു​ക​മ്പ​നി​ക​ളും ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ടെ​ലി​ഗാ​വ് പ്ലാ​ന്‍​റി​ൽ ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഏ​കീ​ക​രി​ക്കാ​ൻ ജ​ന​റ​ൽ മോ​ട്ടോ​ഴ്സ് തീ​രു​മാ​നി​ച്ച​പ്പോ​ൾ ഗു​ജ​റാ​ത്തി​ലെ ഹാ​ലോ​ൽ പ്ലാ​ന്‍​റ് 2015ൽ ​അ​ട​ച്ചി​ട്ടു. ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍​റെ ഗു​ജ​റാ​ത്തി​ലെ പ്ലാ​ന്‍റ് ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടു​കൂ​ടി ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന ആ​ദ്യ ചൈ​നീ​സ് വാ​ഹ​ന​നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​കും സാ​യ്ക്.

Read More