അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് ഏ​​​ഴു​​​ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന്

fed-bank-lന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് (ഫെ​​​ഡ്) ഈ ​​​വ​​​ർ​​​ഷം ഏ​​​ഴു ത​​​വ​​​ണ പ​​​ലി​​​ശ നി​​​ര​​​ക്ക് കൂ​​​ട്ടു​​​മെ​​​ന്ന് നി​​​ക്ഷേ​​​പ ബാ​​​ങ്ക് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി.ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പ​​​ലി​​​ശ​​​വ​​​ർ​​​ധ​​​ന ഇ​​​ന്ന​​​ലെ ഫെ​​​ഡ് ഓ​​​പ്പ​​​ൺ മാ​​​ർ​​​ക്ക​​​റ്റ്സ് ക​​​മ്മി​​​റ്റി (എ​​​ഫ്ഒ​​​എം​​​സി) പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ച​​​നം.

ഓ​​​രോ ത​​​വ​​​ണ​​​യും കാ​​​ൽ​​​ ശ​​​ത​​​മാ​​​നം വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ൽ വ​​​ർ​​​ഷാ​​​വ​​​സാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​രും. മ​​​റ്റു പ​​​ല നി​​​ക്ഷേ​​​പ ബാ​​​ങ്കു​​​ക​​​ളും നാ​​​ലു​​​ ത​​​വ​​​ണ നി​​​ര​​​ക്ക് കൂ​​​ട്ടി വ​​​ർ​​​ഷാ​​​വ​​​സാ​​​നം 1.75 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഫെ​​​ഡ് കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ​​​യും ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ​​​യും ക​​​റ​​​ൻ​​​സി​​​ക​​​ളെ ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കു​​​മെ​​​ന്ന് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി ക​​​രു​​​തു​​​ന്നു.ഫെ​​​ഡ് പ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റും വ​​​ലി​​​യ തോ​​​തി​​​ൽ പ​​​ണം തി​​​രി​​​ച്ചൊ​​​ഴു​​​കു​​​ക​​​യി​​​ല്ലെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഒ​​​ന്നേ​​​കാ​​​ൽ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ര​​​ണ്ടു ത​​​വ​​​ണ ഫെ​​​ഡ് പ​​​ലി​​​ശ കൂ​​​ട്ടി. മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​നു​​​ള്ള പ​​​ണം ആ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ട​​​ങ്ങി. ഇ​​​നി​​​യു​​​ള്ള​​​ത് ദീ​​​ർ​​​ഘ​​​കാ​​​ല ലാ​​​ഭം കാ​​​ണു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ്.

പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ഡോ​​​ള​​​ർ പൊ​​​തു​​​വേ ക​​​യ​​​റു​​​ക​​​യും സ്വ​​​ർ​​​ണ​​​വി​​​ല താ​​​ഴു​​​ക​​​യും ചെ​​​യ്തു. കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ചാ​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല കു​​​റേ​​​ക്കൂ​​​ടി താ​​​ഴും. ഫെ​​​ഡ് തീ​​​രു​​​മാ​​​നം വ​​​രും മു​​​ന്പ് ഔ​​​ൺ​​​സി​​​ന് 1200 ഡോ​​​ള​​​റി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണ​​​വി​​​ല.

Related posts