ഫേസ് ബുക്ക്  കാമുകിയെ  പീഡിപ്പിച്ച  കേ​സി​ലെ പ്ര​തി വീ​ണ്ടും അ​തേ​കു​റ്റ​ത്തി​ന് പി​ടി​യി​ല്‍; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇത്തവണ വീഴ്ത്തിയത്…

പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്ക് മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ചു വ​ശീ​ക​രി​ച്ച്, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നാ​ലു​മാ​സം റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന യു​വാ​വ് വീ​ണ്ടും അ​തേ കു​റ്റ​കൃ​ത്യ​ത്തി​ന് അ​റ​സ്റ്റി​ലാ​യി. കാ​യം​കു​ളം കാ​ര്‍​ത്തി​ക​പ്പ​ള്ളി പെ​രി​ങ്ങാ​ല ക​രി​മു​ട്ടം കോ​ട്ടൂ​ര്‍ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ലാ​ലു​കൃ​ഷ്ണ​നാ(​ക​ണ്ണ​ന്‍, 23)ണ് ​പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​തി​നേ​ഴു​കാ​രി​യെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട് നി​ര​ന്ത​രം വി​ളി​ക്കു​ക​യും വ​ശീ​ക​രി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത​ശേ​ഷം, വീ​ട്ടി​ല്‍ നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ 11നു ​രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നു കാ​ണാ​താ​യ​ത്. മാ​താ​വ് പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ട്ട​തു​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് എ​സ്‌​ഐ സു​രേ​ന്ദ്ര​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. ഒ​രു ന​മ്പ​റി​ല്‍ നി​ന്നു തു​ട​രെ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം, ആ ​ന​മ്പ​റി​ലു​ള്ള സിം ​കാ​ര്‍​ഡി​ന്‍റെ വി​ലാ​സം…

Read More

അഞ്ചുവർഷത്തിനിടെ കാണാതായത് മൂന്ന് സ്ത്രീകളെ; ആ​റ​ന്മു​ള​യി​ലെ  തി​രോ​ധാ​ന​ക്കേ​സു​ക​ളി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ലെ ന​ര​ബ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​റ​ന്മു​ള​യി​ലെ മൂ​ന്ന് തി​രോ​ധാ​ന​ക്കേ​സു​ക​ളി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ചി​ട്ടു​ള്ള മൂ​ന്ന് പ​രാ​തി​ക​ളി​ലാ​ണ് ആ​റ​ന്മു​ള​യി​ല്‍ തീ​ര്‍​പ്പാ​കാ​നു​ള്ള​ത്. ഇ​തി​ല്‍ 2017 ജൂ​ലൈ 11നു ​തെ​ക്കേ​മ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി ക്രി​സ്റ്റീ​ന ജോ​ണ്‍​സ​ന്‍റെ തി​രോ​ധാ​ന​വും ഉ​ള്‍​പ്പെ​ടു​ന്നു. ത​മി​ഴ്‌​നാ​ട് വ​രെ​യെ​ത്തി പോ​ലീ​സ് അ​ന്വേ​ഷി​ച്ച​താ​ണ്. ഒ​രു വി​വ​ര​വും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഏ​താ​നും വ​ര്‍​ഷ​മാ​യി ഫ​യ​ലി​ല്‍ തൊ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. 2018 ന​വം​ബ​ര്‍ മൂ​ന്നി​ന് മേ​ലു​ക​ര കി​ഴ​ക്കേ​പ​റോ​ലി​ല്‍ സ​ര​സ​മ്മ (68)യെ ​കാ​ണാ​താ​യ കേ​സി​ലും തു​ന്പ് ല​ഭി​ച്ചി​ട്ടി​ല്ല. മ​രു​മ​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഇ​ട​നാ​ട് ക്ഷേ​ത്ര​ക്ക​ട​വി​ല്‍ ല​ഭി​ച്ച ഒ​രു മൃ​ത​ദേ​ഹം സ​ര​സ​മ്മ​യു​ടേ​തെ​ന്നു സം​ശ​യി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നെ​ങ്കി​ലും തി​രി​ച്ച​റി​യാ​ന്‍ ആ​യി​രു​ന്നി​ല്ല. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. ആ​റ​ന്മു​ള ക​ള​രി​ക്കോ​ട് വ​ട്ട​ക്കോ​ടി​യി​ല്‍ രാ​ജ​മ്മ (60)യെ ​കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. 2018ല്‍ ​ല​ഭി​ച്ച പ​രാ​തി​യാ​ണി​ത്. 2014…

Read More

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് വ​രെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ച്ചും​ചി​രി​ച്ചും നി​ന്നി​രു​ന്ന ടീ​ച്ച​ര്‍..! ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ഇ​നി ജ​യ​ശ്രീ ടീ​ച്ച​ര്‍ ഇ​ല്ല

എ​ട​ത്വ: ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ഇ​നി ജ​യ​ശ്രീ ടീ​ച്ച​ര്‍ ഇ​ല്ല. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ ദേ​വ​സ്വം യു​പി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യ പ​ടി​ഞ്ഞാ​റേ​മ​ഠം വീ​ട്ടി​ല്‍ ജ​യ​ശ്രീ ആ​ര്‍. നാ​യ​ര്‍ (51) ഹൃ​ദ​യാ​ഘാ​തം മൂ​ലം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ല​ഹ​രി സം​ഘ​ത്തി​നെ​തി​രേ നി​ര​ന്ത​രം പോ​രാ​ടി​യി​രു​ന്ന ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ ദേ​വ​സ്വം യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യും ഏ​റെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് വ​രെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ച്ചും​ചി​രി​ച്ചും നി​ന്നി​രു​ന്ന ടീ​ച്ച​ര്‍ പി​റ്റേ​ദി​വ​സ​ത്തേ​ക്ക് കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട പ​ച്ച​ക്ക​റി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും​വ​രെ വാ​ങ്ങി​വ​ച്ചാ​യി​രു​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 10ന് ​സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നുവ​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

ആഭിചാരകൊല നടന്ന ഇലന്തൂരിലെക​ടം​പ​ള്ളി​ൽ വീ​ട് കാണാൻ ആ​ളു​ക​ളു​ടെ പ്ര​വാ​ഹം; അന്വേഷിച്ചെത്തുന്നത് വിദൂരങ്ങളിൽ നിന്നുള്ളവർ

ഇലന്തൂർ: ഇ​ല​ന്തൂ​രി​ലെ ക​ടം​പ​ള്ളി​ൽ വീ​ടും പ​രി​സ​ര​ങ്ങ​ളും പോ​ലീ​സ് ബ​ന്ത​വ​സി​ലാ​ണെ​ങ്കി​ലും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ന്ന​ലെ​യും ഇ​വി​ടേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പോ​ലും സ്ഥ​ലം കാ​ണാ​നെ​ത്തി. ആ​രെ​യും അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. എ​ത്തി​യ​വ​ർ പ​രി​സ​ര​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ചു. ഭ​ഗ​വ​ൽ​സിം​ഗി​നെ​ക്കു​റി​ച്ചു തി​ങ്ക​ളാ​ഴ്ച​വ​രെ ആ​രും എ​തി​ര​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ന്മു​ള എ​സ്ഐ തി​ര​ക്കി വ​ന്ന​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ൾ വി​വ​രം തേ​ടി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്നു ചി​കി​ത്സ​യ്ക്കു വ​ന്ന ഒ​രാ​ൾ​ക്ക് എ​ന്തോ കേ​സു​ണ്ടെ​ന്നും അ​യാ​ളു​ടെ വി​വ​രം അ​റി​യാ​ൻ വ​ന്ന​താ​ണെ​ന്നു​മാ​ണ് ഭ​ഗ​വ​ൽ സിം​ഗ് പ​റ​ഞ്ഞ​ത്. ശ​നി​യാ​ഴ്ച​യും ഇ​യാ​ളും ഭാ​ര്യ​യും ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മീ​പ​വാ​സി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്തു. വീ​ട്ടു​പ​രി​സ​ര​ത്തു ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട​താ​യി അ​റി​യാ​മാ​യി​രു​ന്ന ദ​ന്പ​തി​ക​ൾ യാ​തൊ​രു ഭാ​വ​ഭേ​ദ​വും പു​റ​ത്തു​കാ​ട്ടാ​തെ ജീ​വി​ച്ച​തു നാ​ട്ടു​കാ​രി​ൽ അ​ത്ഭു​ത​മു​ള​വാ​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ഭ​ഗ​വ​ൽ സിം​ഗ് പ​ങ്കെ​ടു​ത്തി​രു​ന്നു. ഭാ​ര്യ ലൈ​ല​യും ചി​ല പൊ​തു​പ​രി​പാ​ടി​ക​ളി​ല​ട​ക്കം ക​ഴി​ഞ്ഞ​യാ​ഴ്ച​യും പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ, ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രോ​ടു പ​ഴ​യ രീ​തി​യി​ലു​ള്ള…

Read More

പലതവണ മുങ്ങി, ഒടുവിൽ കുടുങ്ങി; പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ ത​മി​ഴ്‌ ​നാ​ട്ടി​ല്‍​നി​ന്നു തന്ത്രത്തിൽ പിടികൂടി പോലീസ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ല്‍. ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ര്‍ ക​ണ്ട​ത്തി​ല്‍ പ​റ​മ്പി​ല്‍ അ​ഭി​ജി​ത്താണ് (20) കൂ​ട​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.പീ​ഡ​ന​ത്തേ തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ട ന​ട​പ​ടി​ക​ളും മ​റ്റും കൈ​ക്കൊ​ണ്ടി​രു​ന്നു. ആന്ധ്രയിലേക്കു കടന്നുസം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് കൂ​ട​ല്‍ പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി ​പു​ഷ്പ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​ര​ളം വി​ട്ട പ്ര​തി, ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പി​താ​വ് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം അ​വി​ടേ​ക്ക് നീ​ങ്ങു​മ്പോ​ഴേ​ക്കും, പ്ര​തി അ​വി​ടെ നി​ന്നു മു​ങ്ങി​യി​രു​ന്നു. പോലീസ് എത്തുന്നതിനു മുന്പ്ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പി​ന്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ, ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു.…

Read More

വളഞ്ഞവഴി പണിയെടുത്തപ്പോൾ കൈവന്നത് 50 ലക്ഷം; വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സമ്പാദനത്തൽ ജി​യോ​ള​ജി​സ്റ്റ് ദ​മ്പ​തി​ക​ൾ​ക്ക് എട്ടിന്‍റെ പണി

പ​ത്ത​നം​തി​ട്ട: വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച ജി​യോ​ള​ജി​സ്റ്റ് ദ​മ്പ​തി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ. നി​ല​വി​ൽ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ദ​ക്ഷി​ണ മേ​ഖ​ല സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​സ്. ശ്രീ​ജി​ത്ത്, വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്ത് ജി​യോ​ള​ജി​സ്റ്റാ​യ ഭാ​ര്യ എ​സ്.​ആ​ർ. ഗീ​ത എ​ന്നി​വ​രെ​യാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് സ​ർ​വീ​സി​ൽനി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​വ​ർ പ​ത്ത​നം​തി​ട്ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് 49.75 ല​ക്ഷം രൂ​പ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ശ്രീ​ജി​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഭാ​ര്യ​യു​ടെ സ്വ​ത്തു വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വ​ന്നു. 2014 മേ​യ് ഒ​ന്നു മു​ത​ൽ 2019 ഡി​സം​ബ​ർ 31 വ​രെ​യു​ള​ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.

Read More

സോ​പ്പി​ന് തീ​വി​ല, ക​ണ്ണു​നീ​റി ജ​നം..!  ഓരോ മാസവും വിലവർധിപ്പിച്ച് ജനങ്ങളെ  കമ്പനികൾ കൊള്ളയടിക്കുന്നെന്ന് പരാതി

തു​റ​വൂ​ർ: സോ​പ്പി​ന്‍റെ വി​ല ഓ​രോ മാ​സ​വും വ​ർ​ധി​പ്പി​ച്ച് സോ​പ്പ് കമ്പ​നി​ക​ൾ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്നെ​ന്ന് പ​രാ​തി. ര​ണ്ട് മാ​സം മു​മ്പ് ല​ക്സ് സോ​പ്പി​ന് 36 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 80 രൂ​പ​യാ​ണ് വില. കു​ളി​ക്കു​ന്ന പി​യേ​ഴ്സ് സോ​പ്പ് ഒ​ന്നി​ന് 62 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 100 രൂ​പ​യാ​ണ്. മ​റ്റു ക​മ്പ​നി സോ​പ്പു​ക​ളു​ടെ വി​ല​യും 40 മുതൽ നൂ​റു ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന​. സോ​പ്പു​പൊ​ടി​യു​ടെ​യും അവ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ൾ അ​രി​യു​ടെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ സോ​പ്പി​ന്‍റെ വി​ല ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് സോ​പ്പു ക​മ്പ​നി​ക്കാ​രു​ടെ തീ​ക്കൊ​ള്ള​യ്ക്കു കാ​ര​ണം. നാ​ട്ടി​ൽ പു​റ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​ളി​ക്കു​ന്ന സോ​പ്പി​ന്‍റെ​യും സോ​പ്പു​പൊ​ടി​യു​ടെ​യും വി​ല വ​ർ​ധി​ക്കാ​ത്ത​ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ചു​രു​ക്കം ചി​ല ക​ട​ക​ൾ മാ​ത്ര​മാ​ണ് ഇ​വ വി​ൽ​ക്കു​ന്ന​ത്.

Read More

മൊബൈൽ മോഷണ ശ്രമത്തിനിടെ കള്ളൻ പിടിയിൽ; സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നിരവധി മോഷണ കഥകൾ

അ​മ്പ​ല​പ്പു​ഴ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സുകളിലെ പ്ര​തി​യെ അ​മ്പ​ല​പ്പു​ഴ  പോ​ലീ​സ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പാ​മ്പി​നി​യി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ദീ​പി (34)നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി​ഐ എ​സ്. ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ സ്ത്രീ​യു​ടെ ബാ​ഗി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ പി​ടി​കൂ​ടി എ​യ്ഡ് പോ​സ്റ്റി​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റ് മോ​ഷ​ണ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്.​ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ  മ​ഹീ​ന്ദ്ര ആ​ൽ​ഫ ഓ​ട്ടോ​യും പ​മ്പ് സെ​റ്റും മോ​ഷ്ടി​ച്ച ഇ​യാ​ള്‍  ഓ​ട്ടോ​യി​ൽ കാ​യം​കു​ള​ത്തെ​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​തി​നുശേ​ഷം ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ന്നു. പ​മ്പ് സെ​റ്റ് പ​ന്ത​ള​ത്ത് വി​ല്‍​പ​ന ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.പി​റ്റേ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ളെ  പി​ടി​കൂ​ടു​ന്ന​ത്. ഇ​തി​നു മു​ൻ​പും സ​മാ​ന​മാ​യ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ ചി​റ്റാ​ർ, അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​താ​യി…

Read More

ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യാന്‍ പോയ അജിത തിരിച്ചെത്തിയില്ല! പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ വീട്ടമ്മ; സംഭവം അമ്പലപ്പുഴയില്‍

അ​മ്പ​ല​പ്പു​ഴ: യു​വ​തി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം മാ​ന്ത​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത (48) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യു​ന്ന​തി​നാ​യി അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ ചൊ​വ്വ വൈ​കി​ട്ട് 6.30 ഓ​ടെ അ​ജി​ത പോ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ചേ​ർ​ന്ന് അ​ന്വ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ രാ​ത്രി 8.30 ഓ​ടെ നി​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ അ​ജി​ത​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​തു കാ​ലി​ൽ തു​ണി കൊ​ണ്ട് കെ​ട്ടി​യി​രു​ന്നു. പാ​മ്പി​ന്റെ ക​ടി​യേ​റ്റ നി​ല​യി​ൽ കാ​ലി​ൽ പാ​ടും ക​ണ്ടെ​ത്തി. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: ഷാ​ജി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ശ്രീ​ജി​ത്ത്.

Read More

പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ജീ​വ​നും പൊ​ലി​യ​രു​ത്; അ​ഞ്ചു ജീ​വ​നു​വേണ്ടി ഒ​രു ഗ്രാ​മം ഒ​ന്നി​ച്ചു; സ​മാ​ഹ​രി​ച്ചത് 50 ല​ക്ഷം രൂ​പ

  മാ​ന്നാ​ർ: പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ജീ​വ​നും പൊ​ലി​യ​രു​തെ​ന്ന വ​ലി​യ കാ​ഴ്ച​പ്പാ​ടി​ൽ ഒ​രു ഗ്രാ​മം ഒ​ന്നി​ച്ച​പ്പോ​ൾ ഒ​രുദി​നം ല​ഭി​ച്ച​ത് 50 ല​ക്ഷം രൂ​പ. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും ഒ​രു മ​ന​സോ​ടെ ഒ​ന്നി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് അ​ഞ്ചു പു​തു​ജീ​വ​നു​ക​ളാ​ണ്.ര​ണ്ടു യു​വ​തി​ക​ളു​ടെ​യും മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഗ്രാ​മം കൈ​കോ​ർ​ത്ത​ത്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും 60 സ്ക്വാ​ഡു​ക​ളി​ലാ​യി 500 ഓ​ളം പേ​ർ ക​യ​റി​യി​റ​ങ്ങി​യാ​ണ് 50 ല​ക്ഷം രൂപ സ​മാ​ഹ​രി​ച്ച​ത്. പ​രു​മ​ല ക​ല്ലു​വാ​ര​ത്തി​ൽ മു​കേ​ഷ് (30), കോ​ട്ട​യ്ക്ക​ക​ത്ത് ര​വി​യു​ടെ മ​ക​ൻ കെ. ​ര​ഞ്ജി​ത്ത് (30), പ​രു​മ​ല ഇ​ട​യാ​ടി തു​ണ്ടി​യി​ൽ പ്ര​മോ​ദ് (48), പ​രു​മ​ല തെ​ക്കേ​ട​ത്ത് പ​റ​മ്പി​ൽ ശെ​ൽ​വ​ന്‍റെ മ​ക​ൾ മാ​ളൂ​ട്ടി (25), പ​രു​മ​ല ന​ടു​വി​ലെ തോ​പ്പി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൾ ശ​ര​ണ്യ (34) എ​ന്നി​വ​രു​ടെ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി‌​യ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഒ​രു ദേ​ശം ഒ​രു ദി​നം…

Read More