പത്തനംതിട്ട: മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പുറത്തിറക്കിയ ആല്‍ക്കോ സ്കാന്‍ വാന്‍ ജില്ലാ പോലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്താണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാനാണ് നിരത്തിലിറങ്ങിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു, ഡിസിആര്‍ബി ഡിവൈഎസ്പി എസ്. വിദ്യാധരന്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏതുതരം ലഹരിയും മിനിറ്റുകള്‍ക്കുള്ളില്‍ അറിയാംമദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന…
Read MoreCategory: Alappuzha
ബുള്ളറ്റിൽ എത്തിയ യുവാവിനെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയ കേസ്:പിടിയിലായവരിൽ ഒരാൾ കാപ്പ ചുമത്തപ്പെട്ടയാള്‍
തിരുവല്ല: യുവാവിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ സംഘത്തിലെ സ്റ്റാന്‍ വര്‍ഗീസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ വ്യവസ്ഥകള്‍ ലംഘിച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവരുന്നയാളുമെന്ന് പോലീസ്. സെപ്റ്റംബര്‍ നാലിനു രാത്രി തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയില്‍ അക്ഷയ് കെ. സുനി(21)ലിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച ചെയ്ത കേസിലാണ് തിരുവല്ല കുളക്കാട് യമുന നഗര്‍ ദര്ശന് വീട്ടില്‍ സ്റ്റാന്‍ വര്‍ഗീസ്, അഞ്ചാംപ്രതി കുറ്റപ്പുഴ ചുമത്ര കോഴിക്കോട്ടുപറമ്പില്‍ പ്രശോഭ് (രൊക്കന്‍ – 22) എന്നിവരെയാണ് തിരുവല്ല പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. അറസ്റ്റിലായ സ്റ്റാന്‍ നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി കഴിഞ്ഞ ഏപ്രില്‍ 25ന്,…
Read Moreആക്രമണത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടമായി; സഹോദരനെതിരേ പോലീസ്കേസ് ;അറസ്റ്റ് വൈകുന്നതായി ആക്ഷേപം
റാന്നി: വസ്തു വീതം വച്ചതിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണിന് പരിക്കേറ്റയാളുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. ഇടമുറി തോമ്പിക്കണ്ടം ഓലിയ്ക്കല്‍ ഒ.സി. കൊച്ചുകുഞ്ഞിനാണ് (59) കാഴ്ച് നഷ്ടമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടുകയറി ആക്രമണം നടന്നത്. സംഭവത്തില്‍ കൊച്ചുകുഞ്ഞിന്റെ സഹോദരന് ബാബുവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.ബാബുവിനെ ആക്രമിച്ചതിന്റെ പേരില്‍ കൊച്ചുകുഞ്ഞിനെതിരേയും കേസുണ്ട്. വസ്തുവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കേസുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുമാണ്. ഇരുമ്പുവടി കൊണ്ടുള്ള അടിയിലാണ് കൊച്ചുകുഞ്ഞിന്റെ കണ്ണിനു ക്ഷതമുണ്ടായത്. കണ്ണ് ശസ്ത്രക്രിയയിലൂടെ തൂന്നിച്ചേര്‍ത്തെങ്കിലും കാഴ്ച പൂര്‍ണമായും നഷ്ടമായി. കണ്ണിനു സമീപത്തെ അസ്ഥി തകര്‍ന്ന് കൃഷ്ണമണി പുറത്തേക്കു തെറിച്ചാണ് കാഴ്ച പോയത്. ഒപ്പം മൂക്കിന്റെ അസ്ഥിയും ഒടിഞ്ഞരുന്നു. കൊച്ചുകുഞ്ഞിന്റെ സഹോദരന് തടത്തില്‍ ബാബുവാണ് തന്നെ ആക്രമിച്ചതെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരന് ആസിഡ് ഒഴിച്ചു പരിക്കേല്പിച്ചതായി ആരോപിച്ച് ബാബുവും ചികിത്സയിലാണെന്ന്…
Read Moreകുടുംബത്തിന് അത്താണിയാകേണ്ടവൻ; തെരുവുനായ കരിനിഴല്‍ വീഴ്ത്തിയ കുടുംബം കനിവിനു കേഴുന്നു
ഹരിപ്പാട്: കുടുംബത്തിന് അത്താണിയാകേണ്ട യുവാവിന്റെ ജീവിതം തെരുവുനായ താറുമാറാക്കി. ഉത്രാടദിനരാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് നായ കുറുകെ ചാടിയത്. ഇതേത്തുടർന്ന് താമല്ലായ്ക്കല്‍ മാരുതി നിവാസില്‍ അമലും (19), മാരുതി നിവാസില്‍ ആകാശും സഞ്ചരിച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്ന ആകാശ് ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അമല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോടുമല്ലടിക്കുകയാണ്. തലച്ചോറിലേക്കുള്ള ഞരമ്പിനു ക്ഷതമേറ്റതിനെത്തുടര്‍ന്ന് ഒരു മേജര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും രണ്ടു ശസ്ത്രക്രിയ കൂടി നടത്തണം. ആശുപത്രിയിലെ ഓര്‍ത്തോ ഐസി യൂണിറ്റില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അമല്‍. നിര്‍ധനകുടുംബത്തിലെ അംഗമായ അമലിന്റെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ ചെലവായി. ഇനിയും തുടര്‍ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപയിലധികം വേണ്ടിവരും. ഇടതുവലതുകൈകള്‍ പൊട്ടിയതുകാരണം രണ്ടു ശസ്ത്രക്രിയകള്‍ കൂടി നടത്തണം. അമലിന്റെ അച്ഛന് സനില്‍കുമാര്‍ കൂലിവേല ചെയ്താണ് കുടുംബം…
Read Moreചോര വാർന്ന തുടകൾ, ആർത്തിയോടെ രക്തം കുടിക്കുന്ന ഈച്ചകൾ; അമ്പലപ്പുഴ ദേശീയപാതയോരത്തെ ഇറച്ചിക്കടയിലെ കാഴ്ച ഞെട്ടിക്കുന്ന ത്
അന്പലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇറച്ചിക്കട പ്രവർത്തിക്കുന്നു. നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തും. നീർക്കുന്നം എസ്എൻ കവല ജംഗ്ഷനു വടക്ക് ഭാഗത്ത് ദേശീയപാതയോടു ചേർന്നാണ് ഇറച്ചിക്കട പ്രവർത്തിക്കുന്നത്. നേരത്തെ വളഞ്ഞവഴിയിൽ പ്രവർത്തിച്ചിരുന്ന കടയാണ് ദേശീയ പാതയോട് ചേർന്ന് ആരംഭിച്ചത്. പൊതു നിരത്തിൽനിന്ന് 30 മീറ്റർ അകലം പാലിച്ചു മാത്രമേ ഇത്തരം ഇറച്ചിക്കടകൾ പ്രവർത്തിക്കാവൂ എന്നാണ് പഞ്ചായത്ത് രാജ് ആക്ടിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇതു പാലിക്കാതെ ഇറച്ചിക്കട പ്രവർത്തിച്ചിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ആക്ഷേപമുണ്ട്. പകൽ സമയങ്ങളിൽ ഇറച്ചി യാതൊരു മറയുമില്ലാതയാണ് വിൽപ്പന നടത്തുന്നത്. ഇറച്ചി വിൽപ്പനശാല ഏതെങ്കിലും ആൾപ്പാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ പൊതുജനങ്ങൾ നിത്യസമ്പർക്കം നടത്തുന്ന ഏതെങ്കിലും കെട്ടിടത്തിന്റെയോ 90 മീറ്റർ ദൂര പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ചട്ടം. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റ് പൊതു സ്ഥലത്തേക്കോ നേരിട്ടു…
Read Moreപഴകിയ മത്സ്യം പഴയ കാര്യമല്ല!! പരിശോധന കുറഞ്ഞതോടെ വീണ്ടും പഴകിയ മത്സ്യം; കേടാകാതിരിക്കാൻ മാരക വസ്തുക്കൾ ചേർക്കുന്നു
ആലപ്പുഴ: പഴകിയ മത്സ്യം വീണ്ടും വിപണിയിൽ ഇടംപിടിക്കുന്നു. നടപടിയെടുക്കാതെ അധികൃതർ. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഏതാനും ആഴ്ചകളായി വീണ്ടും പഴകിയ മത്സ്യങ്ങൾ വില്‍ക്കുന്നതായി പരാതി. കൂടുതലും വഴിയോര വിൽപ്പന ശാലകളിലാണ് പഴകിയ മത്സ്യങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന വലിയ മത്സ്യങ്ങൾ വഴിയോര വിൽപ്പനശാലകളിൽ മുറിച്ച ശേഷം ആഴ്ചകൾ കൊണ്ടാണ് വിറ്റുതീർക്കുന്നത്. ഇവ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരക വസ്തുക്കൾ ചേർക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഏതാനും മാസം മുൻപ് പഴകിയ മത്സ്യം വിൽക്കുന്നതിനെതിരേ സംസ്ഥാനത്തെങ്ങും കർശന പരിശോധന നടന്നിരുന്നു. എന്നാൽ, പരിശോധന കുറഞ്ഞതോടെ മായം കലർന്ന മത്സ്യങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. അന്വേഷണം നടത്തേണ്ട ഭക്ഷ്യ സുരക്ഷാവിഭാഗവും ആരോഗ്യ വകുപ്പും ഊർജിത പരിശോധനകൾ കുറച്ചതാണ് വീണ്ടും മായം കലർന്ന മത്സ്യം വ്യാപകമാകാൻ കാരണം. പരിശോധനയ്ക്കുള്ള അറിയിപ്പ് ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് പല ഉദ്യോഗസ്ഥരും പരിശോധന നടത്താത്തത്. വലിയ ഇൻസുലേറ്റഡ് വാഹനങ്ങളിൽ ടൺ…
Read Moreനീലംപേരൂരില്‍ ഇന്നു പടയണി രാവ്
നീലംപേരൂര്‍: സൗന്ദര്യത്തിന്റെയും അറിവിന്റെയും പ്രതീകമായ അരയന്നത്തിലേക്ക് എത്തുന്ന പ്രസിദ്ധമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്നലെ നടന്ന മകം പടയണിയില്‍ അടിയന്തിരക്കോലമായി അന്പലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി. ചേരമാന്‍ പെരുമാള്‍ സ്മാരകത്തിലെത്തി അനുഞ്ജ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുടം പൂജകളിയും തോത്താകളിയും നടന്നു. തുടര്‍ന്നാണ് വേലയന്നങ്ങളും അംബലക്കോട്ടയും കൊടിക്കുറക്കും കാവല്‍ പിശാചിനുമൊപ്പം കളത്തില്‍ എഴുന്നള്ളിയത്. 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഗ്രാമത്തിന്റെ മഹാസുകൃതമായ ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും രാത്രി 12.30ന് ക്ഷേത്ര ആല്‍ത്തറയില്‍ നിന്ന് നീലംപേരൂര്‍ പള്ളി ഭഗവതിയുടെ സന്നിധിയിലേക്ക്എഴുന്നള്ളുന്നതോടെ ഇവര്‍ഷത്തെ പടയണിക്ക് സമാപനമാവും. ചൂട്ട് വെളിച്ചത്തിന്റെ പൊന്പ്രഭയില് വല്യന്നവും ചെറിയ അന്നങ്ങളും എഴുന്നള്ളും.പുലര്‍ച്ചെ ആറ് മുതല്‍ അന്നത്തിന്റെ നിറപ്പണികള്‍ ആരംഭിച്ചു. ഉച്ചയോടെ ചുണ്ടും പൂവും പിടിപ്പിക്കുന്ന പണികള്‍ പൂര്‍ത്തിയാകും. വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പായി അന്നത്തിന്റെ മുഴുവന്‍ പണികളും തീരും. 30 അടി…
Read Moreവാസന്തിയും പശുപളർത്തലും പിന്നെ..! മാന്നാറിൽ പശുവളർത്തലിന്റെ മറവിൽ മധ്യവയസ്ക ചെയ്തത് മറ്റൊരു ജോലി; വാസന്തിയെ വലയിലാക്കി എക്സൈസ്
മാന്നാർ: പശുവളർത്തലിന്റെ മറവിൽ ചാരായ വിൽപ്പന നടത്തിയ മധ്യവയസ്ക പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം രാജീവ് ഭവനിൽ രാജന്റെ ഭാര്യ വാസന്തി (60) യാണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 60 ലിറ്റർ ചാരായം പിടികൂടിയത്. പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജവാറ്റ് കേന്ദ്രങ്ങളും മുൻ പ്രതികളും എക്സൈസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഇത്തരത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കി പിടികൂടിയത്. മൂന്നു പശുക്കളുള്ള ഇവർ ഇതിനെ പരിപാലിക്കുന്ന മറവിലാണ് ചാരായം വിറ്റിരുന്നത്. പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിഇഒമാരായ അജേഷ്, ദീപു, വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരി എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. വ്യാജമദ്യ, ലഹരി വിൽപ്പന സംബസിച്ച പരാതികൾ 9400069501, 04792451818…
Read Moreകൂടുതൽ തട്ടിപ്പുകൾ ? വ്യാജസ്വര്‍ണം പണയംവച്ച് തട്ടിയെടുത്തത് 17 ലക്ഷത്തോളം രൂപ; സുരേന്ദ്രന്റെ പങ്കാളികളെ തേടി പോലീസ്
ആറന്മുള: ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ ശ്രമം. കേസില്‍ ആറന്മുള വില്ലേജില്‍ എരുമക്കാട് പരപ്പാട്ട് സുരേന്ദ്രനാണ് (52) ഇന്നലെ അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ 14നു തെക്കേമലയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ 135 ഗ്രാം സ്വര്‍ണം പണയംവച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കൈപ്പറ്റി. പ്രാഥമിക പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയിരുന്നില്ല. സംശയം തോന്നിയതിനേ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ്. സ്വര്‍ണ്ണം വ്യാജമാണെന്ന് തെളിഞ്ഞത് . തുടര്‍ന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതും. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരവേ ചേര്‍ത്തലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി എട്ടു മാസത്തിലധികമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് പല തവണയായി 17…
Read Moreവേദനിക്കുന്നവർക്കൊപ്പം ചേരാൻ മുടി മുറിച്ചുനൽകി ; മൂന്നാം ക്ലാസുകാരൻ ആദിഷിന്റെ ഉള്ളിൽ സങ്കടമല്ല, സന്തോഷം
കരുവാറ്റ: ആരെയും മോഹിപ്പിക്കുന്ന മുടി മുറിച്ചുകൊടുത്തപ്പോൾ മൂന്നാം ക്ലാസുകാരൻ ആദിഷിന്റെ ഉള്ളിൽ സങ്കടമല്ല, സന്തോഷം. വേദനിക്കുന്നവർക്ക് തന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞു എന്നതിലെ സന്തോഷമാണ് താൻ ഏറെ കാത്തുസൂക്ഷിച്ച മുടി കാൻസർ രോഗികൾക്ക് കൊടുത്തപ്പോൾ ആ കൊച്ചു മനസിനെ ആവേശംകൊള്ളി ക്കുന്നത്. കരുവാറ്റ വാലുചിറയിൽ രാജീവ്ജിയുടെയും ആതിരയുടെയും മകനാണ് ആദിഷ്. കരുവാറ്റ സെന്റ് ജോസഫ് എൽപി സ്കൂളിൽ നടത്തിയ കാൻസർ ബോധവത്കരണ ക്ലാസാണ് ഈ നീക്കത്തിനു വഴിതെളിച്ചത്. ക്ലാസ് നയിച്ച ഡോ. ആൻലി റോസ് ലാലുവിന്റെ വാക്കുകളാണ് ഈ കുരുന്നിന്റെ ഉള്ളിൽ അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകാൻ പ്രേരണയായതെന്ന് ആരോഗ്യ ക്ലബ് കോ-ഓർഡിനേറ്റർ വർഷ വർഗീസ് പറഞ്ഞു. മുൻവർഷങ്ങളിലും മുടി മുറിച്ചുനൽകിയിട്ടുണ്ടെങ്കിലും ഇത്തവണ ഏറെ ശ്രദ്ധയോടെയാണ് മുടി വളർത്തിയതും മുറിച്ചുനൽകിയതുമെന്ന് മാതാപിതാക്കളായ രാജീവും ആതിരയും പറഞ്ഞു.
Read More