ചെ​വിക്കു​ട​യി​ൽ സ്റ്റീ​ൽ റിം​ഗ് കു​ടു​ങ്ങി ! വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ചി​കി​ത്സ​ക്കെ​ത്തി​ച്ചു; ഒടുവില്‍…

അ​മ്പ​ല​പ്പു​ഴ ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ വൈ​ശാ​ഖ് (33) എ​ന്ന​യാ​ളു​ടെ ചെ​വി​യു​ടെ ബാ​ഹ്യ​ഭാ​ഗ​മാ​യ ചെ​വിക്കു​ട​യി​ൽ സ്റ്റീ​ൽ റിം​ഗ് കു​ടു​ങ്ങി . വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തി​ച്ചു. ക​ട്ടി​യു​ള്ള​തും ഭാ​രം കൂ​ടി​യ​തു​മാ​യ സ്റ്റീ​ൽ റിം​ഗ് ആ​യ​തി​നാ​ൽ അ​ത് നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ തു​ട​ർ ചി​കി​ത്സ സാ​ധി​ക്കു​ക മാ​യി​രു​ന്നു​ള്ളൂ ഇ​എൻടി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ:​വി​ദ്യ അ​ര​വി​ന്ദ് ത​ക​ഴി അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സേ​നാം​ഗ​ങ്ങ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി വാ​ഹ​ന​ത്തി​ലെ ഷി​യേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി സ്റ്റീ​ൽ റിം​ഗ് ക​ട്ട് ചെ​യ്ത് മാ​റ്റി. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ് (ഗ്രേ​ഡ് ) റ്റി.​എ​ൻ.​കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​യ അ​ൻ​വി​ൻ.​സി, അ​ഭി​ലാ​ഷ് .എ​ച്ച്, മ​നോ​ജ് .പി, ​സു​മേ​ഷ് എം, ​ജോ​സ​ഫ് നി​ക്കോ​ളാ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്തി​ൽ പ​ങ്കെ​ടു​ത്തു .

Read More

സൂപ്രണ്ട് വാഴാത്ത ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി! കാ​ക്കി ഉ​ടു​ത്ത​വ​ര്‍ മു​ത​ല്‍ ക​ടു​ക്ക​നി​ട്ട​വ​രെ ഉ​ള്‍​പ്പെ​ടെ വ​ണ​ങ്ങേ​ണ്ടി​ വ​രുന്നു…

അ​മ്പ​ല​പ്പു​ഴ: സൂ​പ്ര​ണ്ട് വാ​ഴാ​ത്ത മെ​ഡി​ക്ക​ല്‍ കോള​ജ് ആ​ശു​പ​ത്രി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ണ്ടാ​ന​ത്തേ​ക്ക് മാ​റി​യ​തി​ന് ശേ​ഷം ഏ​ഴോ​ളം പേ​രാ​ണ് സൂ​പ്ര​ണ്ട് സ്ഥാ​നം വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കാ​ക്കി ഉ​ടു​ത്ത​വ​ര്‍ മു​ത​ല്‍ ക​ടു​ക്ക​നി​ട്ട​വ​രെ ഉ​ള്‍​പ്പെ​ടെ വ​ണ​ങ്ങേ​ണ്ടി​ വ​രു​മെ​ന്ന​താ​ണ് പ​ല​രും സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​ അ​ടു​ത്തി​ട​യി​ല്‍ സൂ​പ്ര​ണ്ടാ​യി നി​യ​മി​ത​നാ​യ ഡോ. ​സ​ജീ​വ് ജോ​ര്‍​ജ്ജ് പു​ളി​ക്ക​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും രാ​ജി​ക്കൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. റേ​ഡി​യൊ തെ​റാ​പ്പി വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​റാ​യ അ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ വി​ഭാ​ഗ​ത്തി​ല്‍ വേ​ണ്ട​ത്ര സേ​വ​നം ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്ന​ത്. 2007 ല്‍ ​മെ​ഡി​സി​ന്‍ വി​ഭാ​ഗം വ​ണ്ടാ​ന​ത്തേ​ക്ക് മാ​റ്റി​യ​പ്പോ​ള്‍ ഡോ. ​സു​മ​യാ​യി​രു​ന്നു ഇ​വി​ടു​ത്തെ സൂ​പ്ര​ണ്ട്. ഒ​രു വ​ര്‍​ഷ​ത്തോ​ളം മാ​ത്ര​മാ​ണ് ചു​മ​ത​ല വ​ഹി​ക്കാ​നാ​യ​ത്. 2010 ല്‍ ​ആ​ശു​പ​ത്രി പൂ​ര്‍​ണ്ണ​മാ​യും വ​ണ്ടാ​ന​ത്തേ​ക്ക് മാ​റി​യ​തോ​ടെ ത്വ​ക്ക് രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ദേ​വ​ൻ സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു. മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​വും സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല വ​ഹി​ച്ച​ത്. അ​തി​നു​ശേ​ഷം…

Read More

കു​രു​ന്നു​ക​ൾ​ക്ക് അ​റി​വു പ​ക​രാ​ൻ അ​ങ്ക​ണ​വാ​ടി​ക്കാ​യി ഭൂമി പ​കു​ത്തുന​ൽ​കി രാ​ജീ​വ് പൈ

​അ​മ്പ​ല​പ്പു​ഴ: കു​രു​ന്നു​ക​ൾ​ക്ക് അ​റി​വു പ​ക​രാ​ൻ കെ​ട്ടു​റ​പ്പു​ള്ള കെ​ട്ടി​ട​മൊ​രു​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കി രാ​ജീ​വ് പൈ. ​ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് കോ​മ​ന കൃ​ഷ്ണ​കൃ​പ​യി​ൽ രാ​ജീ​വ് പൈ (67) ​യാ​ണ് കു​രു​ന്നു​ക​ളു​ടെ ദു​രി​ത​മ​റി​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക്കാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ഈ ​വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് അങ്കണ​വാ​ടി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​റി​യി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​മാ​യി അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രുകൂ​ട്ടം കു​രു​ന്നു​ക​ളു​ടെ ദു​രി​തം നേ​രി​ട്ട​റി​ഞ്ഞ രാ​ജീ​വ് പൈ ​റോ​ഡ​രി​കി​ൽ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 16 സെ​ന്‍റി​ൽ നി​ന്ന് മൂന്നു സെ​ന്‍റ് സൗ​ജ​ന്യ​മാ​യി അ​ങ്ക​ണ​വാ​ടി​ക്കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ധാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു സെ​ന്‍റ് സ്ഥ​ല​ത്തി​ന് നാലു ല​ക്ഷം രൂ​പ​യാ​ണ് വി​ല. ല​ക്ഷ​ങ്ങ​ളേ​ക്കാ​ൾ വ​ലു​ത് കു​രു​ന്നു​ക​ളു​ടെ ന​ല്ല ഭാ​വി​യാ​ണെ​ന്ന…

Read More

വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​ൽ പി​ന്തു​ട​രു​ന്ന​ത് ആ​ന്‍റ​ണി​യെ; ക​രു​ണാ​ക​ര​നെ ക​ണ്ണ​ട​ച്ച് എ​തി​ർ​ത്തിൽ കേ​ര​ളം അ​നു​ഭ​വി​ക്കു​ന്നു; ഡി​ജി​റ്റ​ൽ മെംബർ​ഷി​പ്പിനെ പരിഹസിച്ച് കെ വി തോമസ്

ആ​ല​പ്പു​ഴ: ഡി​ജി​റ്റ​ൽ മെംബർ​ഷി​പ്പ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ന്പ്ര​ദാ​യ​മ​ല്ലെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ്. ആ​ല​പ്പു​ഴ ബി​ഷ​പ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ വി​ത​ര​ണം വ​ൻ​പ​രാ​ജ​യ​മാ​ണ്. പത്തു കാ​ര്യ​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ നേ​താ​ക്ക​ളെക്കൊണ്ട് പ​റ്റി​ല്ല. ഡി​ജി​റ്റ​ലും പേ​പ്പ​റു​മി​ല്ലാ​തെ 50 ല​ക്ഷം മെ​ംബർ​ഷി​പ്പ് എ​വി​ടെ​യെ​ത്തി​യെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും തോ​മ​സ് പ​രി​ഹ​സി​ച്ചു. 2004ൽ ​കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി ലീ​ഡ​ർ കോ​ടോ​ത്ത് ഗോ​പി​യെ സ്ഥാ​നാ​ർ​ഥിയാ​ക്കി. സോ​ണി​യാ​ഗാ​ന്ധി തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ നി​ർ​ത്തി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി തോ​ക്ക​രു​തെ​ന്ന തീ​രു​മാ​ന​ത്തി​ൽ ലീ​ഡ​റു​മാ​യി വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ പോ​ലും വി​ള്ള​ലു​ണ്ടാക്കി. ​അ​ന്നാ​ണ് ഗ്രൂ​പ്പു​വേ​ണ്ടെന്ന് ​തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ടാ​ണ് ഗ്രൂ​പ്പി​ല്ലെ​ങ്കി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് തോ​ന്നി​യ​ത്. ഗ്രൂ​പ്പി​ല്ലാ​ത്ത സു​ധീ​ര​നെ​യും കു​ര്യ​നെ​യും വി​സ്മ​രി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. സു​ധാ​ക​ര​നു​മാ​യി ന​ല്ല സൗ​ഹൃ​ദ​മാ​ണ്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ല. പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ഷ​ൻ വ​രു​ന്പോ​ൾ പ്ര​ധാ​ന​ക​ണ്ണി​ക​ളാ​യ സ്റ്റാ​ലി​നെ​യും യെ​ച്ചൂ​രി​യെ​യും യോ​ജി​പ്പി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് വേ​ണ്ടത്. ​ സി​പി​എം…

Read More

നി​ര്‍​ത്താ​തെ പാ​ഞ്ഞ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന് പോലീസിന്‍റെ കഞ്ചാവ് വേട്ട; കാ​റി​ല്‍ ക​ട​ത്തി​യ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ത​മി​ഴ്‌​നാ​ട് ക​മ്പ​ത്തു​നി​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​ര്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​വെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട വെ​ട്ട​പ്രം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ര്‍​ന്ന്, കൂ​ട​ല്‍ പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പാ​ഞ്ഞ കാ​റി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്ര​ത്ത് കു​റു​കെ​യി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. രഹസ്യവിവരംവ​ല​ഞ്ചു​ഴി കു​രു​ട്ടി​മെ​ര്‍​ക്ക് വീ​ട്ടി​ല്‍ ഹാ​ഷിം(32), വ​ല​ഞ്ചു​ഴി പ​ള്ളി​മു​രു​പ്പേ​ല്‍ വീ​ട്ടി​ല്‍ അ​ഫ്‌​സ​ല്‍ (27)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. ക​മ്പ​ത്തു​നി​ന്നു ക​ഞ്ചാ​വു​മാ​യി കാ​ര്‍ പു​ന​ലൂ​ര്‍ വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കു വ​രു​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കൂ​ട​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തേ​തു​ട​ര്‍​ന്ന് റോ​ഡി​ല്‍ നൈ​റ്റ് പ​ട്രോ​ളിം​ഗ്് സം​ഘം കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പാ​ഞ്ഞ കാ​റി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഓവർടേക്ക് ചെയ്ത്…കൂ​ട​ല്‍ പോ​ലീ​സ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​വ​രം കൈ​മാ​റി​യ​തി​നെ​തു​ട​ര്‍​ന്ന്…

Read More

രാത്രി കുറച്ച് പണിയുണ്ട്..! തി​രു​വോ​സ്തി​യും നേ​ർ​ച്ച​പ്പെ​ട്ടി​യും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ; അ​ബു​ബ​ക്ക​ർ പി​ടി​യി​ലാ​യ​ത് മറ്റൊരു മോഷണശ്രമത്തി​നി​ടെ

പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൻ തു​ട​ർ​ച്ച​യാ​യി ന​ട​ന്നി​രു​ന്ന മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തൃ​ച്ചാ​റ്റു​കു​ളം തു​ണ്ട​ത്തി​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (35 ) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജേ​ക്ക​ബ് ചാ​പ്പ​ലി​ലെ തി​രു​വോ​സ്തി​യും നേ​ർ​ച്ച​പ്പെ​ട്ടി​യും മോ​ഷ്ടി​ച്ച് ച​തു​പ്പി​ൽ ഇ​ട്ടി​രു​ന്നു. കൂ​ടാ​തെ മ​ധു​ര​ക്കു​ളം ക്ഷേ​ത്രം, കോ​ട്ടൂ​ർ ജു​മാ മ​സ്ജി​ദ്, കാ​ട്ടി​ല​മ​ഠം ക്ഷേ​ത്രം, മൂ​ലം​കു​ഴി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ നി​ന്നു മോ​ഷ്ടി​ച്ച പ​ണം ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ലം​ബിം​ഗ് , ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ ചെ​യ്യു​ന്ന ഇ​യാ​ൾ രാ​ത്രി പ​ണി​യു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​ത്. സ്ഥ​ല​ത്തെ ഇ​ട​വ​ഴി​ക​ളെ​ല്ലാം അ​റി​യാ​വു​ന്ന ഇ​യാ​ൾ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യു​മാ​യി…

Read More

കാ​ക​ൻ മ​നു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ അപ്പാപ്പൻ പത്രോസ് ജയിലിൽ നിന്നിറങ്ങി; പുറത്തെത്തിയപ്പോൾ വീണ്ടും അറസ്റ്റു ചെയ്തു; ഇങ്ങനെ ചെയ്യാനുള്ള കാരണം ഞെട്ടിക്കുന്നത്…

അ​ന്പ​ല​പ്പു​ഴ: 2019 ലെ ​കാ​ക​ൻ മ​നു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​പ്പാ​പ്പ​ൻ പ​ത്രോ​സ് എ​ന്ന് വി​ളി​ക്കു​ന്ന പ​ത്രോ​സ് ജോ​ണ്‍ (31)നെ​യാ​ണ് ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്നു മാ​സ കാ​ല​ത്തെ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ജ​യി​ൽ​മോ​ചി​ത​നാ​യ ഉ​ട​നെ ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ൽ പ​രി​സ​ര​ത്തു വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ക്കും. ഇ​തി​ന് മു​ന്പ് ര​ണ്ടു ത​വ​ണ കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ന് അ​യ​ച്ചി​ട്ടു​ള്ള ആ​ളാ​ണ് പ​ത്രോ​സ്. അ​തി​നു​ശേ​ഷ​വും നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾപ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ക​ൻ മ​നു വ​ധ​ക്കേ​സി​നു​ശേ​ഷ​വും അ​തി​ലെ സാ​ക്ഷി​യെ ആ​ക്ര​മി​ച്ച​തി​ലേ​ക്കും മ​റ്റൊ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യ​വേ​യാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ ഇ​യാ​ളെ ശി​ക്ഷി​ക്കു​ന്ന​ത്. പു​ന്ന​പ്ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​സ് ഐ ​മാ​രാ​യ ബി​ജു, നാ​രാ​യ​ണ​ൻ ഉ​ണ്ണി, സി​പി​ഒമാ​രാ​യ സ​തീ​ഷ്, ബി​പി​ൻ, ഹാ​രി​സ്, ച​ര​ണ്‍…

Read More

എം.ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം; ക​ലാ​കി​രീ​ട​ത്തി​നു തൊ​ട്ട​രി​കി​ല്‍ തേ​വ​ര എ​സ്എ​ച്ച്; ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മത്സരിച്ച ത​ന്‍​വി രാ​കേ​ഷിന് പ്രത്യേക പുരസ്കാരം

  ബി​ജു കു​ര്യ​ന്‍പ​ത്ത​നം​തി​ട്ട: എംം​ജി സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം (വേ​ക്ക​പ് കോ​ള്‍ 2022) ഇ​ന്നു കൊ​ടി​യി​റ​ങ്ങു​മെ​ന്നി​രി​ക്കേ തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ക​ലാ​കി​രീ​ട​ത്തി​ലേ​ക്ക്. നാ​ലു​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 88 പോ​യി​ന്റു​ക​ള്‍ തേ​വ​ര കോ​ള​ജ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന ചി​ല മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ള്‍ കൂ​ടി വ​രാ​നു​ണ്ടെ​ങ്കി​ലും ര​ണ്ടാം​സ്ഥാ​ത്തു​ള്ള തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ന് 53 പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ന് 47 പോ​യി​ന്‍റുമാ​ണു​ള്ള​ത്. 2019ല്‍ ​തൊ​ടു​പു​ഴ​യി​ല്‍ അ​വ​സാ​നം ന​ട​ന്ന ക​ലോ​ത്സ​വം ഉ​ള്‍​പ്പ​ടെ ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും എ​സ്എ​ച്ച് ത​ന്നെ​യാ​യി​രു​ന്നു​ജേ​താ​ക്ക​ള്‍. ഇ​ത്ത​വ​ണ വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ കൂ​ടാ​തെ​യാ​ണ് തേ​വ​ര പോ​യി​ന്‍റു നി​ല​യി​ല്‍ മു​ന്നി​ലെ​ത്തു​ന്ന​ത്. മ​റ്റ് കോ​ളേ​ജു​ക​ളു​ടെ പോ​യി​ന്‍റുനി​ല: സി​എം​എ​സ് കോ​ള​ജ് കോ​ട്ട​യം – 27, സി​എം​എ​സ് കോ​ള​ജ് കോ​ട്ട​യം, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ആ​ലു​വ – 27, എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി – 17, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, പ​ത്ത​നം​തി​ട്ട – 16, ന്യൂ​മാ​ന്‍ കോ​ള​ജ് തൊ​ടു​പു​ഴ, നി​ര്‍​മ​ല കോ​ള​ജ്…

Read More

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ; പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കില്ല; പകരം പേര് നിർദേശിച്ച് ജി. ​സു​ധാ​ക​ര​ൻ

  ആ​ല​പ്പു​ഴ: ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​ൻ. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ത​നി​ക്ക് പ​ക​ര​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ.​മ​ഹേ​ന്ദ്ര​ന്‍റെ പേ​ര് നി​ർ​ദ്ദേ​ശി​ച്ച് അ​ദ്ദേ​ഹം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന് ക​ത്ത് ന​ൽ​കി. 23-മ​ത് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സാ​ണ് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 800 ഓ​ളം പ്ര​തി​നി​ധി​ക​ളാ​ണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​വ​ർ​ക്കെ​ല്ലാം കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ ച​രി​ത്രം മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ത​കും വി​ധം സം​വി​ധാ​ന​ങ്ങ​ൾ അ​ക്കാ​ദ​മി​യി​ൽ ഒ​രു​ക്കും.

Read More

സജീവൻ എവിടെ പോയി ? മ​ത്സ്യ​ തൊ​ഴി​ലാ​ളി​യും സി.​പി.​എം പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ജീ​വ​നെ കാ​ണാ​താ​യി​ട്ട് ആ​റു മാ​സം

അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ തൊ​ഴി​ലാ​ളി​യും സി.​പി.​എം പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ജീ​വ​നെ കാ​ണാ​താ​യി​ട്ട് ആ​റു മാ​സം.തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​ന്പി​ൽ കെ. ​സ​ജീ​വി​നെ​യാ​ണ് ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ 29 മു​ത​ൽ കാ​ണാ​താ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ജോ​ലി​ക്ക് പോ​യ സ​ജീ​വ​നെ ഭാ​ര്യ സ​ജി​ത വി​ളി​ച്ച​ത​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി​യ സ​ജീ​വ​ൻ വീ​ട്ടി​ൽ എ​ത്തി​യി​ല്ല. സ​ജി​ത​യു​ടെ കു​ടും​ബ വീ​ടാ​യ പു​ത്ത​ൻ​ന​ട​യി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ തോ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ൽ സ​ജി​ത​യു​ടെ വീ​ട്ടി​ൽ ചെ​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​മ​ല്ല തോ​ട്ട​പ്പ​ള്ളി​യി​ൽ വ​ന്നി​റ​ങ്ങു​ന്പോ​ൾ അ​ണി​ഞ്ഞി​രു​ന്ന​ത്. പു​ത്ത​ൻ​ന​ട​യി​ൽ നി​ന്നും സ​ജീ​വ​ന് വ​സ്ത്രം ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് സി ​പി എം ​ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബ്രാ​ഞ്ചം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. വി ​എ​സ് പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന സ​ജീ​വ​നെ വി​ഭാ​ഗീത​യു​ടെ പേ​രി​ൽ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യും…

Read More