തിരുവല്ല: കൊയ്തെടുത്ത നെല്ല് നനഞ്ഞുവെന്നതിന്റെ പേരിൽ മില്ലുടമകൾ കർഷകരുമായി വിലപേശുന്നു. പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്ന നെല്ലിൽ ജലാംശം പിടിപെട്ടതോടെ അളവിൽ കുറവ് വരുത്തുകയാണ് മില്ലുടമകൾ. നനവുള്ള നെല്ല് സംഭരിച്ചാൽ നഷ്ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ വാദം. നനവിന്റെ പേരിൽ 100 കിലോഗ്രാമിന് അഞ്ച് കിലോയാണ് കുറവ് വരുത്തിവന്നത്. ഇതു പത്തു കിലോഗ്രാം വരെ വേണ്ടിവരുമെന്നാണ് മില്ലുടമകൾ പറയുന്നത്. ഒരു ക്വിന്റൽ നെല്ല് കർഷകരിൽനിന്ന് ഏറ്റെടുത്താൽ ഇത് 64 കിലോ അരിയാക്കി വേണം മില്ലുകാർ സർക്കാരിലേക്കു തിരികെ നൽകേണ്ടത്. നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള സംവിധാനം അപ്പർകുട്ടനാട്ടിലെ കർഷകർക്കില്ല. കഴിഞ്ഞയാഴ്ച കൊയ്തെടുത്ത നെല്ല് മുളച്ചു തുടങ്ങി. വൻതുക ചെലവഴിച്ചാണ് ഇത്തവണ കൊയ്ത്ത് പൂർത്തിയാക്കിയതു തന്നെ. പാടശേഖരങ്ങളിൽ ചെളി രൂപപ്പെട്ടതോടെ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക കുത്തനെ ഉയർത്തിയിരുന്നു. മണിക്കൂറിന് 1800 രൂപയിൽനിന്ന് 2100 – 2300 രൂപവരെയാക്കി. കൂടുതൽ സമയമെടുത്താണ് കൊയ്ത്ത് നടത്തിയതും.
Read MoreCategory: Alappuzha
കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും; സഹകരിച്ച് നാട്ടുകാർ
ചാരുംമൂട്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കോവിഡ് കാലത്ത് സർവീസ് നിലച്ചതിനെ തുടർന്ന് കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും നാട്ടുകാരും രംഗത്തിറങ്ങി. നൂറനാട് പള്ളിക്കൽ ഗവ. എസ് കെ വി എൽ പി സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാനാണ് അധ്യാപകരും പി ടി എ യും രക്ഷകർത്താക്കളും നാട്ടുകാർ ഉൾപ്പെടുന്ന സന്നദ്ധ പ്രവർത്തകരും സംയുക്തമായി ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.ബിരിയാണി ചലഞ്ചിലൂടെ സുമനസുകളിൽ നിന്നും എഴുപതിനായിരം രൂപ ഇവർ സ്വരൂപിച്ചു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചപ്പോൾ കഴിഞ്ഞ രണ്ടുവർഷമായി സർവീസില്ലാതെ സ്കൂൾ ബസ് കയറ്റി ഇട്ടിരിക്കുകയായിരുന്നു. പുതിയ അധ്യയനവർഷം വരുന്പോൾ വാഹനം അറ്റകുറ്റപ്പണി നടത്താതെ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ സ്കൂൾ ആയതിനാൽ സാന്പത്തികം സ്വരൂപിക്കാൻ മറ്റ് മാർഗങ്ങൾ…
Read Moreപെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാറിന്റെ ഐശ്വര്യം നിലച്ചു; സർവീസ് പുനരാരംഭിക്കണമെന്ന് ദ്വീപ് നിവാസി
പൂച്ചാക്കൽ: പെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാർ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണാവള്ളി- പെരുമ്പളം ഫെറിയിൽ സർവീസ് നടത്തിയിരുന്ന ഐശ്വര്യം ജങ്കാർ തകരാറിലായതിനെ തുടർന്നാണ് സർവീസ് നിർത്തിയത്. ഒരാഴ്ചകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ സർവീസ് നടത്തുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.എന്നാൽ, ഇതുവരെ ജങ്കാർ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ടില്ല. ജങ്കാർ പൂത്തോട്ട ഫെറിയിൽ കെട്ടിയിട്ടിരിക്കുകയാണ്.പാണാവള്ളി പെരുമ്പളം ജങ്കാർ സർവീസ് പണിമുടക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. പെരുമ്പളത്ത് നിർമാണ മേഖലയിലേക്കുള്ള സാധനങ്ങൾ എത്തിയിരുന്നത് പൂത്തോട്ട- വാത്തിക്കാട് ജങ്കാർ വഴിയായിരുന്നു. എന്നാൽ ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ നിർമാണ മേഖലയിലേക്കാവശ്യമായ വസ്തുക്കൾ എത്തിക്കാനാവാത്ത അവസ്ഥയാണ്. നിലവിൽ ജങ്കാറിന്റെ ഫിറ്റ്നസ് സമയവും കഴിഞ്ഞിരിക്കുകയാണ്. രണ്ടു ജങ്കാർ സർവീസുകൾ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണിപ്പോൾ പഞ്ചായത്തിനുണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നാണ്…
Read Moreകഞ്ചാവ് വേട്ടയ്ക്കിടെ കണ്ടെടുത്തത് വന്യജീവികളുടേതെന്ന് കരുതുന്ന നഖങ്ങള്‍ ! നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും വിഷ്ണു നല്കിയ മൊഴി ഇങ്ങനെ…
മാവേലിക്കര: കഞ്ചാവ് വേട്ടയ്ക്കിടെ മാവേലിക്കര എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് വന്യജീവികളുടേതെന്ന് സംശയിക്കുന്ന നഖങ്ങള്‍. തെക്കേക്കര വടക്കേമങ്കുഴി വാര്‍ഡില്‍ ചെമ്പള്ളില്‍ തെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പുതുപ്പള്ളിക്കുന്നം ബിനു ഭവനത്തില്‍ വിഷ്ണുവിന്റെ (27) കൈയില്‍ നിന്നാണ് എക്സൈസിന് നഖങ്ങള്‍ ലഭിച്ചത്. വിഷ്ണുവിന്റെ വീട്ടില്‍ കഞ്ചാവുണ്ടെന്നു സംശയിച്ച് എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നഖങ്ങള്‍ കിട്ടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റാന്നി കരികുളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നിച്ചുള്ള നാലുനഖങ്ങള്ക്കു പുറമേ ഓരോന്നു വീതമുള്ള രണ്ടു നഖങ്ങളും ലഭിച്ചു. നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും ഏതു ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ലാടവൈദ്യന്മാരില്നിന്ന് 1500 രൂപയ്ക്കു വാങ്ങിയ നഖങ്ങളാണെന്ന് വിഷ്ണു മൊഴി നല്‍കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവേലിക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജു, പ്രിവന്റീവ് ഓഫീസര്‍ ബെന്നി മോന്,…
Read Moreഇടിച്ചിട്ട ലോറി നിര്‍ത്തിയില്ല! വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം; രക്ഷയായത് അൻഷാദിന്റെ പരിശ്രമം
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാൾക്ക് തുണയായത് മാധ്യമപ്രവർത്തകന്റെ ഇടപെടൽ. മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്നയാളെയാണ് മെർട്ട് ടീം സെക്രട്ടറി കൂടിയായ അൻഷാദിന്റെ ഇടപെടലിലാണ് ജീവൻ തിരികെ ലഭിച്ചത്. റാന്നി ഇടമൺ നെല്ലിമൂട്ടിൽ നടേശൻ(56) രക്തം വാർന്ന് രണ്ടര മണിക്കൂറോളം റോഡരികിൽ കിടന്നു. പരുമലയിൽ ബന്ധുവീട്ടിൽ എത്തിയ റാന്നി സ്വദേശിയായ നടേശൻ പുലർച്ചെ പമ്പയാറ്റിലെ കുളികഴിഞ്ഞു നടന്നുവരുമ്പോഴാണ് എതിരെവന്ന ലോറി വശംതെറ്റി നടേശനെ ഇടിച്ചിട്ടത്. ലോറി നിർത്താതെ പോവുകയായിരുന്നു. സിസിടിവിയിൽനിന്നു അപകട ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല. പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ കൂടിയായ അൻഷാദ് മാന്നാർ പോലീസിൽ വിവരം അറിയിക്കുകയും അപകടത്തിൽപ്പെട്ടയാളെ സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയമായിരുന്നു.
Read Moreആയിരംതെങ്ങ് മനയിലെ ഷാജഹാൻ തട്ടിപ്പിന്റെ ഉസ്താത്..! സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും; പിന്നീട് അന്യജില്ലകളിൽ പണയപ്പെടുത്തി പണം തട്ടും
കോഴഞ്ചേരി: സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഷാജഹാനാണ് (40) അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു കാറ്ററിംഗും തവണവ്യവസ്ഥയിൽ വ്യാപാരവും നടത്തിവരികയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും എടുത്ത ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ അഞ്ചെണ്ണം പണയപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എം. സജീവൻ, ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്,…
Read Moreരണ്ട് മാസത്താളം വിവരം രഹസ്യമായി സുക്ഷിച്ചു, പക്ഷേ..! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റില്‍. വടക്കന്‍ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തില്‍ അനീഷ്(21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന അനീഷ് കരുനാഗപ്പള്ളിയിലെത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മൈനാഗപ്പള്ളിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ട് മാസത്താളം ഈ വിവരം രഹസ്യമായി സുക്ഷിച്ച പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു . ഇതോടെ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ അനീഷിനെ മൈനാഗപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രദീപ് കുമാറിന്റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാർ, സബ് ഇന്‍സ്പെക്ടര്‍മാരായ അലോഷ്യസ്, ജയശങ്കര്‍ എഎസ്ഐ നിസാമുദീന്‍ എസിപിഒ മാരായ രാജീവ്, സിപിഒ ഹാഷിം എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവീട്ടമ്മയെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ; വീട്ടുമുറ്റ്നിന്ന വിജയമ്മയോട് അയ്യപ്പൻ ചെയ്തത് കൊടും ക്രൂരത
തിരുവല്ല: വസ്ത്രം അലക്കിക്കൊണ്ടുനിന്ന വീട്ടമ്മയെ സമീപവാസിയായ യുവാവ് ബിയര്‍കുപ്പി ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം വിജയമ്മ (62)യെയാണ് കൊലപ്പെടുത്തിയത്. സമീപവാസിയായി പ്രദീപ് കുമാറിനെ (അയ്യപ്പന്, 40) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. പ്രദീപ് കുമാര്‍ പ്രദേശവാസികളുമായി വഴക്കിടുക പതിവായിരുന്നെന്ന് പറയുന്നു. ഇയാള്‍ മറ്റുചിലരുമായി വഴക്കിട്ട് വരുന്നതിനിടെ വസ്ത്രം അലക്കിക്കൊണ്ടു നിന്ന വിജയമ്മയുമായി വാക്കുതര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനു പിന്നാലെ കൈയിലിരുന്ന ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രദീപ് കുമാറിനെ നാട്ടുകാര്‍ പിടികൂടി കീഴ് വായ്പൂര് പോലീസിനു കൈമാറി. പ്രദീപിനെതിരേ നിരവധി പരാതികള്‍ നേരത്തെയും പോലീസിനു ലഭിച്ചിരുന്നു. മദ്യം, മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ പ്രശ്നം ഉണ്ടാക്കുന്നതായി പരാതികളുണ്ടായിരുന്നതായി പോലീസും പറഞ്ഞു.
Read Moreഅക്ഷര പരീക്ഷ എഴുതി! അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി
കായംകുളം: അച്ഛൻ മരിച്ച വേദനയുമായി മകൾ പത്താം ക്ലാസ് പരീക്ഷ എഴുതി. കറ്റാനം വെട്ടിക്കോട് ചെറുവള്ളിത്തറയിൽ രത്നാകരൻ (57) ശ്വാസം മുട്ടലിനെത്തുടർന്ന് ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്. അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി മകൾ അക്ഷരയാണ് കറ്റാനം പോപ്പ് പയസ് സ്കൂളിൽ ഇന്നലെ രാവിലെ പത്താം ക്ലാസിലെ മലയാളം പരീക്ഷ എഴുതിയത്. മരണ വിവരമറിഞ്ഞ് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു റ്റി. വർഗീസ് അക്ഷരയുടെ ബന്ധുക്കളെ വിളിച്ചിരുന്നു. ഇതേത്തുടർന്നു അക്ഷര ഇന്നലെ രാവിലെ ബന്ധുവിനൊപ്പം സ്കൂളിലെത്തി പരീക്ഷ എഴുതിയ ശേഷം മടങ്ങി. മരിച്ച രത്നാകരൻ കലാപരിപാടികളുടെ ബുക്കിംഗ് ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: ദേവാംശ്.
Read More‘ആ’ശങ്ക തീരുന്നില്ല…! താക്കോൽ കരാറുകാരന്റെ പോക്കറ്റിൽ; പൂച്ചാക്കൽ മാർക്കറ്റിലെ ശുചിമുറി തുറക്കുന്നില്ല
പൂച്ചാക്കൽ: പൂച്ചാക്കൽ മാർക്കറ്റിലെ ശുചിമുറിയുടെ താക്കോൽ കരാറുകാരന്റെ പോക്കറ്റിൽ. ശുചിമുറി തുറക്കാത്തതിൽ വ്യാപക പരാതി. പഞ്ചായത്ത് 1.4 കോടി മുടക്കി മാർക്കറ്റ് നവീകരിച്ചതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ് ലറ്റ് കോംപ്ലക്സ് നിർമിച്ചത്. മാർക്കറ്റും ടോയ്ലറ്റ് കോംപ്ലക്സും ഉൾപ്പെടെ 85,000 രൂപയ്ക്കാണ് തൈക്കാട്ടുശേരി സ്വദേശി കരാർ എടുത്തിരിക്കുന്നത്. എന്നാൽ കരാർ എടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും ടോയ്ലറ്റ് തുറന്നു കൊടുത്തിട്ടില്ല. ടോയ്ലറ്റിൽ പോകുന്നവർ പണം തരുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. എന്നാൽ പണം വാങ്ങാൻ ടോയ് ലറ്റിനരികിൽ ആളുണ്ടങ്കിലേ കൊടുക്കാനാകൂ എന്ന് ഉപയോക്താക്കളും പറയുന്നു. ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read More