ചെ​ങ്ങ​റ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ‘ഗു​രു​ത​ര വീ​ഴ്ച​’; പു​ന​ര​ധി​വ​സി​പ്പി​ച്ച​ത് 180 കു​ടും​ബ​ങ്ങ​ളെ മാ​ത്രം

പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടു​മാ​യി റ​വ​ന്യു​വ​കു​പ്പ്. ചെ​ങ്ങ​റ ഭൂ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ അ​ർ​ഹ​രാ​യ 1495 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു 2010 ജ​നു​വ​രി ര​ണ്ടി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് എ​റ​ണാ​കു​ളം 30, പാ​ല​ക്കാ​ട് 55, വ​യ​നാ​ട് 30, മ​ല​പ്പു​റം 18, ക​ണ്ണൂ​ർ 100, കാ​സ​ർ​ഗോ​ഡ് 360 എ​ന്നി​ങ്ങ​നെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ക്കേ​ജ് ത​യാ​റാ​ക്കി. എ​ന്നാ​ൽ സ​ർ​ക്കാ​ർ ക​ണ​ക്കു​പ്ര​കാ​രം ഇ​തേ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത് 180 കു​ടും​ബ​ങ്ങ​ളെ മാ​ത്ര​മാ​ണ്. 1315 കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ ത​ന്നെ കൈ​യൊ​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു. തി​രു​വ​ന​ന്ത​പു​രം 48, കൊ​ല്ലം 18, പ​ത്ത​നം​തി​ട്ട നാ​ല്, ഇ​ടു​ക്കി ഒ​ന്ന്,എ​റ​ണാ​കു​ളം 21, പാ​ല​ക്കാ​ട് ഏ​ഴ്, ക​ണ്ണൂ​ർ 17, കാ​സ​ർ​ഗോ​ഡ് 62 എ​ന്നി​ങ്ങ​നെ​യാ​ണ് പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കി​യ​തി​ന്‍റെ സ​ർ​ക്കാ​ർ ക​ണ​ക്ക്. മ​റ്റു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി ഭൂ​മി അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം…

Read More

ട്രെയിനിറങ്ങി പാർക്കിംഗ് ഗ്രൗണ്ടിലെത്തിയപ്പോൾ  യുവാവിനെ വളഞ്ഞ് ഷാഡോ പോലീസ്; ബാഗ് തുറന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്

തി​രു​വ​ല്ല: ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ എ​ട്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ യു​വാ​വി​നെ ഷാ​ഡോ പോ​ലീ​സ് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും അ​റ​സ്റ്റു ചെ​യ്തു. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി മു​രി​പ്പേ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ഫ​ദ്‌​മോ​നാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30ന് ​തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു സ​ഫ​ദ്. ട്രെ​യി​നി​റ​ങ്ങി പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നി​ടെ സ​ഫ​ദി​നെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ ഷാ​ഡോ പോ​ലീ​സ് വ​ള​ഞ്ഞി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ര​ണ്ട് പാ​യ്ക്ക​റ്റു​ക​ളി​ലാ​യി ട്രാ​വ​ല്‍ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ്ര​തി​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ര്‍​ഡി​ഒ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍​പി​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​തി​യെ ക​ഞ്ചാ​വ​ട​ക്കം പോ​ലീ​സി​നു കൈ​മാ​റി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന സ​ഫ​ദ്…

Read More

ക്ഷണിക്കാതെ എത്തിയ അതിഥിയെ ഞങ്ങളിങ്ങ് എടുത്തു! നേരം ഇരുട്ടി വെളുത്തപ്പോൾ കണ്ടകാഴ്ച അത്ഭുതപ്പെടുത്തിയെന്ന് അനീഷും കുടുംബവും

മുഹ​മ്മ: മ​ക​ളുടെ ആ​വ​ശ്യ​പ്ര​കാ​രം വാ​ങ്ങി​യ കു​തി​ര പ്ര​സ​വി​ച്ച​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് മു​ഹ​മ്മ കാ​ട്ടി​പ്പ​റ​മ്പി​ൽ അ​നീ​ഷി​ന്‍റെ കു​ടും​ബം. ത​ലേ​ദി​വ​സം പ​ശു​ത്തൊഴു​ത്തി​നു സ​മീ​പം കെ​ട്ടി​യി​രു​ന്ന കു​തി​ര, നേ​രം പു​ല​ർ​ന്ന​പ്പോ​ൾ കു​ട്ടി​യു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് വീ​ട്ടു​കാ​ർ ക​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ അ​തി​ഥി​യെ സ്നേ​ഹ​ലാ​ള​ന​ക​ളാ​ൽ മൂ​ടു​ക​യാ​ണ് അ​നീ​ഷും കു​ടും​ബ​വും.ട ആ​ദ്യം ത​ള്ളക്കുതി​ര​യോ​ട് ഒ​ട്ടി​നി​ന്ന കു​ട്ടി​ക്കുതി​ര ഇ​പ്പോ​ൾ വീ​ട്ടു​കാ​രു​മാ​യും ച​ങ്ങാ​ത്ത​ത്തി​ലാ​യി. വീ​ടി​ന് അ​ക​ത്തും പു​റ​ത്തു​മെ​ല്ലാം യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ക​യാ​ണ്. മാ​രു​തി ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ൽ ഉ​ദ്യോ​ഗ​സ്ഥാ​നാ​യി​രു​ന്ന അ​നീ​ഷ് കോ​വി​ഡ് കാ​ല​ത്ത് ജോ​ലി രാ​ജി​വ​ച്ചു പ​ശു​വ​ള​ർ​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞു. നാ​ട​ൻ​പ​ശു ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം മു​ന്തി​യ ഇ​നം നാ​യ്ക്ക​ളേ​യും വ​ള​ർ​ത്താ​ൻ തു​ട​ങ്ങി. മാ​താ​വ് ച​ന്ദ്ര​മ​തി​യും മു​ഹ​മ്മ കെ.​ഇ കാ​ർ​മ്മ​ൽ സ്കു​ളി​ൽ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ രൂ​പ​യും മ​ക​ൾ തീ​ർ​ഥ​യു​മെ​ല്ലാം പു​തി​യ തൊ​ഴി​ലി​ൽ അ​നീ​ഷി​ന് താ​ങ്ങും ത​ണ​ലു​മാ​യി നി​ന്നു. തൃ​ശൂ​രി​ലെ സു​ഹൃ​ത്തു​വ​ഴി​യാ​ണ് കു​തി​ര​യെ വാ​ങ്ങി​യ​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കു​തി​ര ഗ​ർ​ഭി​ണി​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

Read More

മീൻ പിടിക്കാൻ ബി​നുവിനു വല വേണ്ട, കൈ മതി;   കാവാലം  ബിനുവിന്‍റെ മീൻപിടുത്തം കുട്ടനാട്ടുകാർക്ക് തന്നെ അത്ഭുതമാകുകയാണ്

മ​ങ്കൊ​മ്പ്: വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​മാ​ണ് കു​ട്ട​നാ​ട്. അ​തു​കൊ​ണ്ട് മ​ത്സ്യ​സ​മ്പ​ത്തി​നാ​ൽ സ​മൃ​ദ്ധ​വു​മാ​ണ്. ഈ ​നാ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​നം തൊ​ഴി​ലാ​ക്കി ജീ​വി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. വെ​ള​ള​ത്തി​ലോ​ടി​ക്ക​ളി​ക്കു​ന്ന മീ​നി​നെ പി​ടി​ക്കാ​ൻ പ​ല​മാ​ർ​ഗ​ങ്ങ​ളു​ണ്ട്. വീ​ശു​വ​ല, ഉ​ട​ക്കു​വ​ല, പെ​രു​വ​ല, എ​ന്നി​വ​യ്ക്കു പു​റ​മേ വി​വി​ധ​യി​നം ചൂ​ണ്ട​ക​ൾ ഉ​പ​യോ​ഗി​ച്ചു കൈ ​ന​ന​യാ​തെ മീ​ൻ പി​ടി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ കൈ ​ന​ന​ച്ചു മാ​ത്ര​മേ മീ​ൻ പി​ടി​ക്കു​ക​യു​ള്ളു എ​ന്ന നി​ർ​ബ​ന്ധ​മു​ള്ള ഒ​രാ​ൾ കു​ട്ട​നാ​ട്ടി​ലു​ണ്ട്. കാ​വാ​ലം ചെ​റു​ക​ര പു​തു​വീ​ട് വീ​ട്ടി​ൽ ബി​നു​വാ​ണ് വെ​റും​കൈ​യാ​ൽ മീ​ൻ​പി​ടി​ച്ചു കു​ട്ട​നാ​ട്ടു​കാ​രു​ടെ ത​ന്നെ ക​ണ്ണു​ത​ള്ളി​ക്കു​ന്ന​ത്. വ​ല്ല​ഭ​നു പു​ല്ലും ആ​യു​ധ​മെ​ന്നു പ​റ​യും​പോ​ലെ ബി​നു​വി​നു മീ​ൻ​പി​ടി​ക്കാ​ൻ ത​ന്‍റെ കൈ​ക​ൾ ധാ​രാ​ളം. ര​ണ്ടോ മൂ​ന്നോ വ​റ്റു ചോ​റു കൈ​ക്കു​മ്പി​ളി​ലാ​ക്കി അ​ൽ​പ​നേ​രം വെ​ള്ള​ത്തി​ലാ​ഴ്ത്തി പി​ടി​ക്കു​ന്ന ഇ​യാ​ൾ നി​വ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ൾ കൈ​ക്കു​മ്പി​ൾ നി​റ​യെ പി​ട​യ്ക്കു​ന്ന മീ​നു​ക​ൾ! ഏ​റെ ചെ​ല​വി​ല്ലാ​തെ മ​റ്റേ​തു മാ​ർ​ഗ​ത്തെ​ക്കാ​ളും വേ​ഗ​ത്തി​ൽ ധാ​രാ​ളം മീ​ൻ പി​ടി​ക്കാ​വു​ന്ന വി​ദ്യ ബി​നു സ്വ​യം സ്വാ​യ​ത്ത​മാ​ക്കി​യ​താ​ണ്. പ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ മീ​ൻ…

Read More

പർപ്പിൾ നിറമുള്ള പുക്കളുമായി “മ​ണി​ക്കാ​തി​ല”​ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഓ​ര്‍​ക്കി​ഡു​ക​ളി​ലെ പു​തി​യ മു​ഖം;

ആ​ല​പ്പു​ഴ: ഇ​ടു​ക്കി രാ​ജ​മ​ല​യി​ലെ പു​ല്‍​മേ​ടു​ക​ളി​ൽ പു​തി​യ ഇ​നം ഓ​ര്‍​ക്കി​ഡ് സ​സ്യ​ത്തെ ക​ണ്ടെ​ത്തി. സെ​യ്ഡ​ന്‍​ഫി​യ മ​ണി​ക്കാ​തി​ല എ​ന്നാ​ണ് ചെ​ടി​യു​ടെ ശാ​സ്ത്ര​നാ​മം. പ​ര​മ്പ​രാ​ഗ​ത ക​ര്‍​ണാ​ല​ങ്കാ​ര​മാ​യ മ​ണി​ക്കാ​തി​ല​യോ​ട് സ​മാ​ന​മാ​യ ഇ​വ​യു​ടെ ദ​ള​ങ്ങ​ളാ​ണ് പേ​രി​നാ​ധാ​രം. 12 സെ​ന്‍റി​മീ​റ്റ​ർ വ​രെ വ​ലി​പ്പം വ​യ്ക്കു​ന്ന ചെ​ടി​ക​ളി​ലെ പൂ​ക്ക​ൾ​ക്ക് പ​ര്‍​പ്പി​ള്‍ നി​റ​മാ​ണ്. നി​ലം​പ​റ്റി വ​ള​രു​ന്ന ക​ട്ടി​യു​ള്ള ഇ​ല​ക​ളും ഇ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ​യി​ല്‍ സെ​യ്ഡ​ന്‍​ഫി​യ എ​ന്ന ജ​നു​സി​ല്‍ ഇ​വ​യെ​ക്കൂ​ടാ​തെ അ​ഞ്ചി​ന​ങ്ങ​ളെ ഇ​തി​നോ​ട​കം ശാ​സ്ത്ര​ലോ​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി പു​തി​യ ഇ​ന​ത്തി​ന്‍റെ ന​ടു​ദ​ളം വീ​തി​യേ​ക്കാ​ള്‍ നീ​ള​മു​ള്ള​വ​യാ​ണ്. പ​ത്തോ​ളം സ​സ്യ​ങ്ങ​ളെ മാ​ത്ര​മേ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ട് ക​ണ്ടെ​ത്താ​നാ​യു​ള്ളു എ​ന്ന​തി​നാ​ല്‍ അ​തീ​വ​സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം ഇ​വ​യ്ക്ക് ക​ല്പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ സ​നാ​ത​ന​ധ​ര്‍​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​ജോ​സ് മാ​ത്യു, വ​യ​നാ​ട് സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​നി​ലെ സീ​നി​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ലിം പി​ച്ച​ന്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ര്‍ ഡോ. ​പി.​എം. രാ​ധാ​മ​ണി, ചെ​മ്പ​ഴ​ന്തി എ​സ്.​എ​ന്‍.…

Read More

ഇടവഴിയിൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച യുവാവ് പിടിയിൽ ; തറയിൽ സച്ചുവിന്‍റെ പൊട്ടിക്കലിന് ഇരയായത് നാലുജില്ലകളിലെ സ്ത്രീകൾ

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ട​വ​ഴി​യി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ 3.5 പ​വ​ൻ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നു ക​ള​ഞ്ഞ മോ​ഷ്ടാ​വി​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൃ​ഷ്ണ​പു​രം ക​ളീ​യ്ക്ക​ൽ ത​റ​യി​ൽ സ​ജി​ത്ത്(​സ​ച്ചു – 34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റൊ​രു കേ​സി​ൽ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെമാ​വേ​ലി​ക്ക​ര ജു​ഡി​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി​യോ​ടെ കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലുംഫെ​ബ്രു​വ​രി 10 വൈ​കി​ട്ട് മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​ട​വ​ഴി​യി​ൽ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ 3.5 പ​വ​ൻ മാ​ല ഇ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. 2021 ഫെ​ബ്രു​വ​രി 17 ന് ​ക​ണ്ടി​യൂ​രി​ൽ വ​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഇ​യാ​ളെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ജ​നു​വ​രി​യി​ൽ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രണയം നടിച്ച് വശത്താക്കി; പിന്നീട് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി; ഒളിവിലിരുന്ന യുവാവിനെ കുടുക്കി പോലീസ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നെ കൂ​ട​ല്‍ പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി. ക​ല​ഞ്ഞൂ​ര്‍ നി​ര​ത്തു​പാ​റ ക​ള്ളി​പ്പാ​റ​യി​ല്‍ തെ​ക്കേ​ച​രു​വി​ല്‍ ര​ഞ്ജി​ത്തി(26) നെ​യാ​ണ് കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പ്രണയം നടിച്ച്…കൂ​ട​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും വ​നി​താ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. പ്ര​ണ​യം ന​ടി​ച്ചെ​ത്തി​യ ര​ഞ്ജി​ത് വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് 2020 സെ​പ്റ്റം​ബ​റി​നും 2021 ഒ​ക്ടോ​ബ​റി​നും മ​ധ്യേ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് മൊ​ഴി. പി​ന്നീ​ട് സ്ഥ​ല​ത്തു​നി​ന്നും ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്രതി എറണാകുളത്ത് പ്ര​തി ര​ഞ്ജി​ത്ത് എ​റ​ണാ​കു​ള​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വി​ടെ​യെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍ വി​ശ​ദ​മാ​യി…

Read More

പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ  അ​ധ്യാ​പ​കൻ പി​ടി​യിൽ; കൂടെ താമസിപ്പിച്ച കുട്ടികളെക്കൊണ്ട് ചെയ്യിക്കാൻ പിടില്ലാത്ത് ചെയ്യിച്ചു; ഒടുവിൽ മണിമാരൻ  കുടുങ്ങിയതിങ്ങനെ…

കോ​യ​ന്പ​ത്തൂ​ർ : ശ​ര​വ​ണം​പ്പ​ട്ടി​യി​ൽ നി​ന്നും 16 വ​യ​സു​കാ​രി​യു​ൾ​പ്പെ​ടെ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മു​ൻ അ​ധ്യാ​പ​ക​നെ എട്ടുമാ​സ​ത്തി​നു ശേ​ഷം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സേ​ലം ആ​ത്തൂ​ർ മ​ണി​മാ​ര​ൻ എ​ന്ന ചി​ന്ന​ത​ന്പി ആ​ണ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇ​യാ​ൾ നൃ​ത്താ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന സ​ർ​വ​ണാം​പ്പ​ട്ടി​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്ക​വെ 2021 ജൂ​ലൈ​യി​ൽ അ​യ​ൽ​വാ​സി​യാ​യി​രു​ന്ന 16 വ​യ​സു​കാ​രി​യെ​യും കൂ​ട്ടി ക​ന്യാ​കു​മാ​രി​യി​ലെ ശു​ചീ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ക​യും അ​വി​ടെ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 19 വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. മ​ണി​മാ​ര​നാ​യി കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സും ക​ന്യാ​കു​മാ​രി പോ​ലീ​സും എ​ട്ട് സ്പെ​ഷ്യ​ൽ ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് ത​ങ്ങ​ൾ തി​രു​പ്പ​തി​യി​ലു​ണ്ടെ​ന്നും മ​ണി​മാ​ര​ൻ ത​ങ്ങ​ളെ​ക്കൊ​ണ്ട് ചാ​യ​ക​ച്ച​വ​ടം ന​ട​ത്തി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് തി​രു​പ്പ​തി​യി​ലെ​ത്തി മ​ണി​മാ​ര​നെ അ​റ​സ്റ്റു ചെ​യ്ത് പെ​ണ്‍​കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഡ്രൈവർ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പരാതി പറഞ്ഞ നഴ്സിനെ സ്ഥലം മാറ്റിയത് പ്രതികാരം‍?

അ​ന്പ​ല​പ്പു​ഴ: ​ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്ന് പരാതി നൽകിയ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കയെ തന്ത്രപൂർവം സ്ഥ​ലം മാ​റ്റി. അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യ്നിം​ഗ് സെ​ന്‍ററി​ലെ ഗ്രേ​ഡ് വ​ണ്‍ ന​ഴ്സി​നെ​യാ​ണ് പ്ര​തി​കാ​ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി​യ​ത്. എ​ന്നാ​ൽ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മൂ​ല​മാ​ണ് ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് തി​രി​കെ നി​യ​മി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പൽ വി​ശ​ദീ​ക​രി​ച്ചു. ഒ​രു മാ​സം മു​ന്പാ​ണ് അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ലെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച ശേ​ഷം ഇ​വി​ടെ രാ​ത്രി​യി​ൽ ജോ​ലി ചെ​യ്ത ന​ഴ്സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​ തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​വ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി പി​ന്നീ​ട് പ്രി​ൻ​സി​പ്പലിന് കൈ​മാ​റി. പ്രി​ൻ​സി​പ്പലിന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഡ്രൈ​വറെ റി​മാ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ​ഇ​യാ​ളെ പി​ന്നീ​ട് സ​സ്പെൻഡും ചെ​യ്തു. ഭ​ര​ണ ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഡ്രൈ​വ​റെ സം​ര​ക്ഷി​ക്കാ​ൻ സം​ഘ​ട​ന ശ്ര​മം ന​ട​ത്തി​യി​രു​ന്നു. പ​രാ​തി…

Read More

മു​ള​യ്ക്കാം​തു​രു​ത്തി​യി​ലെ റോ​ഡു​ന​വീ​ക​ര​ണം ഫ​ണ്ടു ദു​ര്‍​വി​നി​യോ​ഗ​മെ​ന്ന് ആ​ക്ഷേ​പം;വീ​തി​കു​റ​ഞ്ഞ റോ​ഡി​ലെ ഓ​ട​നി​ര്‍​മാ​ണ​വും ഭാ​ര​വ​ണ്ടി​ക​ളു​ടെ ബാ​ഹു​ല്യ​വും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു

മ​ങ്കൊ​മ്പ് ന​ട​വ​ഴി​ക്കു പോ​ലും വ​ക​യി​ല്ലാ​തെ ദു​രി​തം​പേ​റു​ന്ന കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യ്ക്കു​വേ​ണ്ടി​യു​ള്ള റോ​ഡു​ന​വീ​ക​ര​ണ​പ​ദ്ധ​തി​യും ബൈ​പാ​സ് നി​ര്‍​മാ​ണ​വു​മെ​ന്ന ലേ​ബ​ലി​ല്‍, യാ​തൊ​രു കേ​ടു​പാ​ടി​ല്ലാ​ത്ത ടാ​ര്‍​റോ​ഡ് കു​ത്തി​യി​ള​ക്കി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം. കു​ട്ട​നാ​ടി​നെ എം​സി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മു​ള​യ്ക്കാം​തു​രു​ത്തി​യി​ല്‍ നി​ന്നും തു​രു​ത്തി​യി​ലേ​ക്കു​ള്ള ര​ണ്ട​ര​കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ല്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ​രാ​തി​യു​യ​രു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വീ​യ​പു​രം മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കൊ​പ്പം കെ​എ​സ്്ടി​പി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ കോ​ട്ട​യം ജി​ല്ല​യി​ലെ മു​ള​യ്ക്കാം​തു​രു​ത്തി​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടേ​താ​ണ്. വീ​യ​പു​ര​ത്തു​നി​ന്നും എ​ട​ത്വ, പു​തു​ക്ക​രി, മാ​മ്പു​ഴ​ക്ക​രി, കി​ട​ങ്ങ​റ, കു​ന്നം​ക​രി, വാ​ല​ടി വ​ഴി മു​ള​യ്ക്കാം​തു​രു​ത്തി​വ​രെ​യു​ള്ള 21.457 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്റെ ന​വീ​ക​ര​ണം റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്റെ (ആ​ര്‍.​കെ.​ഐ.) ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ദ്ധ​തി​യു​ടെ മ​റ​വി​ലാ​ണോ, ആ​വ​ശ്യ​ത്തി​നു ക​ലു​ങ്കു​ക​ളും ഓ​ട​ക​ളു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള മു​ള​യ്ക്കാം​തു​രു​ത്തി​യി​ലെ റോ​ഡു​കു​ത്തി​പ്പൊ​ളി​ച്ചു ത​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​രി​പ്പോ​ള്‍ ചോ​ദി​ക്കു​ന്ന​ത്. https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1162682 2018ല്‍…

Read More