ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്യണം! ​ യു​വ​തി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ 30 ല​ക്ഷം സ​മാ​ഹ​രി​ക്കാ​നൊ​രു​ങ്ങി നാ​ട്

അ​ന്പ​ല​പ്പു​ഴ: യു​വ​തി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ 30 ല​ക്ഷം രൂ​പ ഇ​ന്നു സ​മാ​ഹ​രി​ക്കാ​നൊ​രു​ങ്ങി നാ​ട്. കാ​ക്കാ​ഴം വെ​ള്ളംതെ​ങ്ങി​ൽ ആ​ർ. സ​ജി​മോ​ന്‍റെ ഭാ​ര്യ ജീ​ജ(33)​യു​ടെ ചി​കി​ത്സ​യ്ക്കും ശ​സ്ത്ര​ക്രി​യ​യ്ക്കു​മാ​യാ​ണ് ഈ ​തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ജീ​ജ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ക്ക​ത്തി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.​ പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യ​തു ക​ണ്ടു​പി​ടി​ച്ച​ത്. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ചെ​ല​വാ​കു​ന്ന 30 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വിന്‍റെ വ​രു​മാ​നം മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ആ​ശ്ര​യം. ര​ണ്ടു​കു​ട്ടി​ക​ളും വൃ​ദ്ധ മാ​താ​വു​മ​ട​ങ്ങു​ന്ന കു​ടും​ബം കാ​രു​ണ്യമ​തി​ക​ളു​ടെ ക​നി​വി​നെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ജീ​ജ​യു​ടെ പേ​രി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ…

Read More

വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; വാ​ക്സി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മെ​ന്ന ആ​ക്ഷേ​പം പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ​ത്തൊ​ന്പ​തു​കാ​രി ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തേ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് വി​വ​ര​ങ്ങ​ൾ തേ​ടു​ന്നു. കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ൽ കാ​ട്ടൂ​ർ ചി​റ്റാ​നി​ക്ക​ൽ വ​ട​ശേ​രി​മ​ഠം സാ​ബു സി. ​തോ​മ​സി​ന്‍റെ മ​ക​ൾ നോ​വ സാ​ബു മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ 28ന് ​എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​ല്ലി​ന് ക​ന്പി​യി​ടാ​ൻ പോ​യ​പ്പോ​ഴാ​ണ് നോ​വ​യ​യ്ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ച്ച​ത്. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ പ​നി​യു​ടെ ല​ക്ഷ​ണം ഉ​ണ്ടാ​യി. ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. അ​സ്വ​സ്ഥ​ത കൂ​ടി​യ​തി​നേ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി പൊ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം അ​മൃ​ത കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു നോ​വ. വാ​ക്സി​ൻ എ​ടു​ത്ത​ശേ​ഷം സ​ന്പൂ​ർ​ണ നി​രീ​ക്ഷ​ണം കു​ട്ടി​ക്ക് ഉ​ണ്ടാ​കാ​തെ​വ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ സം​ശ​യി​ക്കു​ന്നു. ബ​ന്ധു​ക്ക​ളാ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തെ​ക്കു​റി​ച്ച്…

Read More

‘എന്തി​നാ​ണ് സാ​റെ ഇ​ങ്ങ​നെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്?’ ആലപ്പുഴ മെഡിക്കൽ കോളജിലെ കാമറ സ്ഥാപിക്കൽ രസകരം….

അ​മ്പ​ല​പ്പു​ഴ:​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നാം നി​ല​യി​ൽ സി.​സി ടി.​വി മോ​ണി​റ്റ​ർ സ്ഥാ​പി​ച്ച​ത് വി​വാ​ദ​ത്തി​ലെ​ക്ക്.2018 ൽ ​ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പ​ടെ 80 സി .​സി ടി.​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 85 ല​ക്ഷം രൂ​പ കെ​ൽ​ട്രോ​ണ് ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ 3 മാ​സ​ത്തി​ന് മു​മ്പ് 45 സി.​സി ക്യാ​മ​റ​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. മോ​ഷ​ണം സ്ഥി​ര​മാ​കു​ന്ന വാ​ർ​ഡ് 14 ൽ ​ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റു വാ​ർ​ഡു​ക​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ്ഥാ​പി​ച്ച ക്യാ​മ​റ​ക​ളു​ടെ മോ​ണി​റ്റ​റാ​ക​ട്ടെ ആ​ശു​പ​ത്രി പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലൊ സെ​ക്യൂ​രി​റ്റി ഓ​ഫി​സി​ലോ സ്ഥാ​പി​ക്കാ​തെ എ​യ്ഡ് പോ​സ്റ്റ് സെ​ക്യൂ​രി​റ്റി ഓ​ഫി​സി​ന് സ​മീ​പ​ത്ത് നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ മൂ​ന്നാം നി​ല​യി​ലെ ടെ​ലി മെ​ഡി​സി​ൻ ഹാ​ളി​ലാ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ൾ കു​റ്റ​വാ​ളി​ക​ളെ പെ​ട്ടെ​ന്ന് ക​ണ്ടു പി​ടി​ക്കാ​ൻ മോ​ണി​റ്റ​റി​ൻ്റെ സ​ഹാ​യം തേ​ടാ​ൻ പോ​ലീ​സി​നും,സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും ക​ഴി​യു​ന്നി​ല്ല.മോ​ണി​റ്റ​ർ…

Read More

വാ​ക്സി​ൻ ത​രൂ, ജീ​വ​ൻ ര​ക്ഷി​ക്കൂ… ശ​യ​ന പ്ര​ദ​ക്ഷി​ണ​വു​മാ​യി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി

കാ​യം​കു​ളം: വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ക്സി​ൻ ത​രൂ, ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കെപിസിസി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്കു മു​മ്പി​ൽ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു​. ഗാ​ന്ധി​ദ​ർ​ശ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പ്ര​ശാ​ന്ത് എ​രു​വ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.​ സം​സ്ഥാ​ന സ​മി​തി അം​ഗം റ​ഷീ​ദ് നൈ​നാ​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി ​ച​ന്ദ്ര​സേ​ന​ൻ, ഉ​ദ​യ​ഭാ​നു, സു​മി​ത്ര​ൻ, അ​രു​ണാ മു​കേ​ഷ്, നി​സാ വ​ലി​യ പ​റ​മ്പി​ൽ, ബാ​ബു​ജി, അ​നി​ൽ ലാ​ൽ, താ​ഹ വൈ​ദ്യ​ൻ വീ​ട്ടി​ൽ, സ​തീ​ഷ് ബാ​ബു, ജ​യ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വാ​സു​ദേ​വ​ൻ നാ​യ​ർ, എ ​എ നി​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആ​ശു​പ​ത്രി വാ​ർ​ഡി​ൽനി​ന്ന് മ​രു​ന്ന് മോ​ഷ്‌‌ടി​ച്ച സംഭവം! സുരക്ഷാ ജീവനക്കാരനു സംശയം തോന്നിയില്ലായിരുന്നെങ്കിൽ…

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 14-ാം ​വാ​ർ​ഡി​ൽനി​ന്ന് മ​രു​ന്ന് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ അ​റ​വു​കാ​ട് സ​ജി ഭ​വ​നി​ൽ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​ന​ന്ത​കൃ​ഷ്ണ (24)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വ് 14-ാം വാ​ർ​ഡി​ൽ പ്ര​വേ​ശിച്ച് ന​ഴ്സു​മാ​രു​ടെ മു​റി​യി​ൽ ക​യ​റി 15 (വേ​ദന ​സം​ഹാ​രി) കു​ത്തി​വ​യ്പ്പി​നു​ള്ള ബോ​ട്ടി​ലു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഈ സമയം ന​ഴ്സു​മാ​ർ ആ​രും ന​ഴ്സിം​ഗ് സ്റ്റേ​ഷ​നി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​വ​ർ വാ​ർ​ഡി​ൽ രോ​ഗി​യു​ടെ സ​മീ​പ​ത്ത് ആ​യി​രു​ന്നു. പ്ര​തി മ​രു​ന്നു​മാ​യി വാ​ർ​ഡി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഇ​യാ​ളെ ത​ട​ഞ്ഞെ​ങ്കി​ലും, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദിച്ച ശേ​ഷം ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ തു​ട​ർ​ന്ന് വി​വ​രം അ​റി​ഞ്ഞെ​ത്തി​യ എ​യ്ഡ് പോ​സ്റ്റ് എ​സ്ഐ മ​ധു​ക്കു​റു​പ്പ്, സിപി​ഒമാ​രാ​യ രാ​ജ് കു​മാ​ർ, ജോ​ബി, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ…

Read More

ജനമൈത്രി പോലീസ് ഗ്രൂപ്പിൽ വഴിതെറ്റി വന്നതോ വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗത്തിന്റെ ആ മെസേജ് ? സംഭവം ചര്‍ച്ചയായത്‌ രാ​ത്രി​യി​ല്‍ അശ്ളീല സ്വഭാവമുള്ള സ​ന്ദേ​ശം വ​ന്ന​​തിനാല്‍

അ​മ്പ​ല​പ്പു​ഴ; വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഗ്രൂ​പ്പി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.25 നാ​ണ് ച​ര്‍​ച്ച​ക്ക് വ​ഴി​യൊ​രു​ക്കി​യ സ​ന്ദേ​ശം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഗ്രൂ​പ്പി​ല്‍ എ​ത്തു​ന്ന​ത്. ഗ്രാ​മാ​ധി​പ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പി​ലാ​ണ് സ​ന്ദേ​ശം വ​ന്ന​ത്. രാ​ത്രി​യി​ല്‍ അശ്ളീല സ്വഭാവമുള്ള സ​ന്ദേ​ശം വ​ന്ന​​തി​നാ​ലാ​ണ് ച​ര്‍​ച്ച​യാ​യ​ത്. ആരുമായോ വാ​ട്സാ​പ്പ് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ യു​വ​തി മ​റു​പ​ടി ഇ​ട്ട​ത് തെ​റ്റി പോ​ലീ​സി​ന്‍റെ ഗ്രൂ​പ്പി​ല്‍ വന്നതാവാം. എ​ന്നാ​ല്‍ രാ​ത്രി​യി​ല്‍ ആ​രു​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നൊ​രു ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് സം​സാ​ര​വി​ഷ​യം. ഗൗ​ര​വം മ​ണ​ത്ത​റി​ഞ്ഞ പോ​ലീ​സ് വ​നി​താ അം​ഗ​ത്തെ ഗ്രൂ​പ്പി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​ട​ത് പാ​ര്‍​ട്ടി​യു​ടെ പ്രാ​ദേ​ശി​ക സ​മി​തി​യി​ലെ അം​ഗം കൂ​ടി​യാ​ണ് വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗം. എ​തി​രാ​ളി​ക​ള്‍ പോ​രി​നു​ള്ള വ​ഴി​തേ​ടി​യി​രി​ക്കു​മ്പോ​ഴാ​ണ് വീ​ണു​കി​ട്ടി​യ വാ​ക്കു​ക​ള്‍ ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ല്‍​ത​ന്നെ സ​ന്ദേ​ശം പ​ല​രി​ലാ​യി കൈ​മാ​റി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച കൊ​ഴു​ത്ത​ത്. വ​രും…

Read More

ഒരു മതിലുണ്ടാക്കിയ പുകിൽ! പൊ​ളി​ച്ച മ​തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​ത്തി​യ നീ​ക്കം ഒ​രു​വി​ഭാ​ഗം ത​ട​ഞ്ഞു; കുറ്റൂരിൽ വീ​ണ്ടും സം​ഘ​ര്‍​ഷം

തി​രു​വ​ല്ല: കു​റ്റൂ​ര്‍ തെ​ങ്ങേ​ലി​യി​ല്‍ ന​ട​വ​ഴി വീ​തി കൂ​ട്ടാ​നെ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ​വ​സ്തു കൈ​യേ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മ​തി​ല്‍ പൊ​ളി​ച്ച് വ​ഴി നി​ര്‍​മി​ച്ച സ്ഥ​ല​ത്തു വീ​ണ്ടും സം​ഘ​ര്‍​ഷം. പൊ​ളി​ച്ച മ​തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​ത്തി​യ നീ​ക്കം ഒ​രു​വി​ഭാ​ഗം ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ മ​തി​ല്‍ പൊ​ളി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ക​യും സ്ഥ​ലം ഉ​ട​മ​യെ വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. യു​ഡി​എ​ഫ്, ബി​ജെ​പി നേ​താ​ക്ക​ള്‍ ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. വ​ഴി ത​ര്‍​ക്കം ച​ര്‍​ച്ച​യി​ലൂ​ടെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ല​പാ​ടെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ക്ര​മ ഭീ​ഷ​ണി മു​ഴ​ക്കി​യും, മാ​ര​കാ​യു​ധ​ങ്ങ​ളും​സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു കൈ​യേ​റ്റം ന​ട​ത്തു​ന്ന രീ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും താ​ലി​ബാ​ന്‍ മാ​തൃ​ക​യു​മാ​ണെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ കു​ള​ന​ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Read More

ദേ​ശീയ​പാ​ത​യോ​ര​ത്ത് പൊ​ന്തു​വ​ള്ള​ക്കാ​ര്‍​ക്ക് ചാ​ക​ര! മാ​യം ക​ല​ര്‍​ത്താ​ത്ത​തും ഐ​സ് ഇ​ടാ​ത്ത​തു​മാ​യ നല്ല ഫ്രഷ് മീന്‍; വിലയോ..?

അ​മ്പ​ല​പ്പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​നത്തിനുശേഷം മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ വ​ന്നു​തു​ട​ങ്ങി. രാ​സ​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ അ​ട​ങ്ങാ​ത്ത ശു​ദ്ധ​മാ​യ മ​ത്സ്യം വാ​ങ്ങാ​നു​ള്ള തി​ര​ക്കാ​ണ് മാർക്കറ്റു​ക​ളി​ൽ. പു​ല​ര്‍​ച്ചെ അ​മ്പ​ല​പ്പു​ഴ​യി​ലെ ചാ​ക​ര​ത്തീ​ര​ത്തെ തി​ര​ക്ക് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ല്‍​ക്കും.​ വി​ല​ക്കു​റ​വി​ല്‍ ഐ​സു​പോ​ലും ക​ല​രാ​ത്ത മീ​നു​ക​ള്‍ തേ​ടി​യാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തു​ന്ന​ത്. ചി​ല്ല​റ വി​ല്‍​പ്പ​ന ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ട​യി​ല്‍ നി​റ​ച്ച​ മീ​ന്‍ ലേ​ലം വി​ളി​ച്ചെ​ടു​ക്കും. പി​ന്നീ​ട് അ​യ​ല്‍​വാ​സി​ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും വീ​തം വെ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നാ​ര​ന്‍ ചെ​മ്മീ​നാ​ണ് കൂ​ടുത​ലും കി​ട്ടു​ന്ന​ത്. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ 250 മു​ത​ല്‍ 300 രൂ​പ ഒ​രു കിലോ ചെ​മ്മീ​ന് വി​ല​വ​രു​ന്ന​ത്. എ​ന്നാ​ൽ തീ​ര​ത്ത് ഇ​ത് 180 രൂ​പ​യ്ക്ക് ല​ഭി​ക്കും. കൂ​ടാ​തെ പൊ​ടി​മീ​നും, ചെ​റി​യ അ​യ​ല​യും തീ​ര​ത്ത് സു​ല​ഭ​മാ​ണ്. ഉ​ച്ച​യ്ക്ക്ശേ​ഷം ന​ല്ല മീ​ന്‍​വാ​ങ്ങാ​നാ​യി പൊ​ന്തു​വ​ള്ള​ക്കാ​രെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പൊ​ന്തു​വ​ള്ള​ങ്ങ​ളി​ല്‍ പി​ടി​ക്കു​ന്ന മീ​ന്‍ വ​ല​യോ​ടു​കൂ​ടി വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി ദേ​ശി​യ​പാ​ത​യോ​ര​ത്ത് കൊ​ണ്ടു​വ​രും. വ​ല​യി​ല്‍​നി​ന്നും നീ​ക്കു​ന്ന മീ​ന്‍​വാ​ങ്ങാ​ന്‍ നി​ര​വ​ധി​പേ​രാ​ണ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​രും ഇ​ട​നി​ല​ക്കാ​രും മ​തി​യാ​യ വി​ല ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് പൊ​ന്തു​വ​ള്ള​ക്കാ​ര്‍ ആ​വ​ശ്യ​ക്കാ​രെ​ത്തേ​ടി…

Read More

കു​റ്റൂ​രി​ല്‍ ഉ​ട​മ​യെ വെ​ട്ടി റോ​ഡ് വെ​ട്ടി​യ സം​ഭ​വം! പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ഴാം പ്ര​തി, അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ന്‍ രാ​ഷ്‌‌ട്രീയ സ​മ്മ​ര്‍​ദം

തി​രു​വ​ല്ല: കു​റ്റൂ​ര്‍ തെ​ങ്ങേ​ലി​യി​ല്‍ സ്വ​കാ​ര്യ​വ​സ്തു കൈ​യേ​റി മ​തി​ല്‍ ത​ക​ര്‍​ത്ത് റോ​ഡ് നി​ര്‍​മി​ക്കു​ക​യും വ​സ്തു ഉ​ട​മ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിനെ ഏ​ഴാം പ്ര​തി​യാ​ക്കി. കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‌റ് സി​പി​എ​മ്മി​ലെ കെ.​ജി. സ​ഞ്ജു​വി​നെ​തി​രെ​യാ​ണ് കേ​സ്. ഇ​ദ്ദേ​ഹം അ​ട​ക്കം 30 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. നാ​ലു​പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ഇ​ന്ന​ലെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും​ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​മെ​ന്ന ആ​ക്ഷേ​പ​മു​യ​ര്‍​ന്നു. വ​ഴി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യതെന്നാ​ണ് പ​രാ​തി. വ​സ്തു ഉ​ട​മ തെ​ങ്ങേ​ലി പു​തി​രി​ക്ക​ണ്ടം മ​ല​യി​ല്‍ ര​മ​ണ​ന് (72) സം​ഭ​വ​ത്തി​നി​ടെ വെ​ട്ടേ​റ്റി​രു​ന്നു. ര​മ​ണ​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്ക് പ​ട​ക്ക​മെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷ​മാ​ണ് അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഗ​ര്‍​ഭി​ണി​യാ​യ മ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും ര​മ​ണ​ന്‍ പ​റ​ഞ്ഞു. വ​ധ​ശ്ര​മം, സ്‌​ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി…

Read More

ദേവരാജന്‍ ചില്ലറക്കാരനല്ല! പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ ? മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 55ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പു​ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്

ചേ​ര്‍​ത്ത​ല: കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 55ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പു​ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ലെ അ​പ്രൈ​സ​ര്‍ ചേ​ര്‍​ത്ത​ല ആ​ശാ​രി​പ​റ​മ്പി​ല്‍ ദേ​വ​രാ​ജ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ബാ​ങ്കി​ന് ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ച​ട​ച്ച് കേ​സ് സെ​റ്റി​ല്‍ ചെ​യ്ത​തി​നാ​ല്‍ ദേ​വ​രാ​ജ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ദേ​വ​രാ​ജ​ന്‍ ബാ​ങ്കി​ന് വ​രു​ത്തി​വ​ച്ച ബാ​ധ്യ​ത ഒ​രു സു​ഹൃ​ത്താ​ണ് ബാ​ങ്കി​ല്‍ പ​ണം അ​ട​ച്ച് സെ​റ്റി​ല്‍ ചെ​യ്ത​ത്. ദേ​വ​രാ​ജ​ന്‍ പ​ല​യാ​ളു​ക​ളു​ടെ​യും പേ​രി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.14 പേ​രു​ക​ളി​ലാ​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച​ത്. ബാ​ങ്കി​ല്‍ പ​ണ​യം വയ്ക്കാ​നെ​ത്തു​ന്ന പ​രി​ച​യ​ക്കാ​രോ​ട് ത​ന്‌റെ സ്വ​ര്‍​ണ​വും അ​വ​രു​ടെ പേ​രി​ല്‍ പ​ണ​യംവയ്​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി ദേ​വ​രാ​ജ​ന്‍ സ​മീ​പി​ക്കു​ം. പ​രി​ച​യ​ക്കാ​ര​നാ​യ​തും ത​ങ്ങ​ള്‍​ക്കു സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രാ​ത്ത​തി​നാ​ലും സ​ഹാ​യി​ക്കാ​നാ​യി പ​ല​രും ഇ​ട​പാ​ടു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി. ദേ​വ​രാ​ജ​ന്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ഇ​ട​പാ​ടു​കാ​ര്‍ പ​ല​രും അ​റി​യു​ന്ന​ത്. ബാ​ങ്കി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കു​പ​ണ്ടം ത​ട്ടി​പ്പു പു​റ​ത്താ​കു​ന്ന​ത്.…

Read More