മാന്നാർ: പത്താം ക്ളാസ് വിദ്യാർഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയം നടിച്ച് പെൺകുട്ടിയെ കൊണ്ടു തന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും അയപ്പിച്ചു വാങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണം നടത്തിയതിനു പോക്സോ നിയമപ്രകാരം യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് അയ്യങ്കോയിക്കൽ പുത്തൻവീട്ടിൽ സുദർശനൻ മകൻ സുജിത്(30) ആണ് അറസ്റ്റിലായത്.മാന്നാർ എസ്എച്ച്ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനുമോൻ, ശ്രീകുമാർ, സിപിഒമാരായ വിഷ്ണുപ്രസാദ്, ഷിഹാബ് എന്നിവർ ചേർന്നാണ് കരുനാഗപ്പള്ളി വലിയഴീക്കൽ ഭാഗത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
Read MoreCategory: Alappuzha
കടയ്ക്കുള്ളിലെ മോഷണം; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂട്ടി പന്തളം പോലീസ്
പന്തളം: കടയ്ക്കാട്ട് കടയില്‍ കയറി മോഷണം നടത്തിയ ആളെ മണിക്കൂറുകള്‍ക്കുള്ളില്‍ പന്തളം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ കടയ്ക്കാട് കൂടത്തിനാല്‍ വടക്കേതില്‍ ഷെമീറിന്റെ കടയ്ക്കാട് ഉള്ള പലചരക്കുകടയില്‍ കയര്‍ വാങ്ങാന്‍ എന്ന വ്യാജേന കയറി വില ചോദിച്ച ഇയാള്‍ മേശപ്പുറത്തിരുന്ന പഴ്സ് കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷെമീര്‍ പോലീസില്‍ പരാതി നല്കി.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിയുടെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ദ്രുതഗതിയില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍അന്വേഷണത്തില്‍ കൊല്ലം കുണ്ടറ സ്വദേശിയും അമ്പലപ്പുഴ ഹെല്‍ത്ത് സെന്ററിനു സമീപം അബി ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യംകുമാറിനെ (32) പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ നിന്നു പിടികൂടി. മാവേലിക്കര ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് പോകുന്ന വഴിയാണ് ഇയാള്‍ ഷെമീറിന്റെ…
Read Moreജോലി തടസ്സപ്പെടുത്തി 108 ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം
ചെങ്ങന്നൂർ: കൊവിഡ് രോഗിയെ എടുക്കാനെത്തിയ 108 ഐ.സി.യു ആംബുലൻസ് ഡ്രൈവറെയും പുരുഷ നഴ്സിനെയും ഒരു സംഘം ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതായി പരാതി. എൻആർഎച്ച്എം ആലപ്പുഴ കൺട്രോൾ റൂമിന്റെ കീഴിലുള്ള 108 ആംബുലൻസ് ഡ്രൈവർ അമ്പലപ്പുഴ , കാക്കാഴം പുത്തൻ വീട്ടിൽ സുധീർ (35 ) , പുരുഷ നഴ്സ് ചെങ്ങന്നൂർ കൊഴുവല്ലൂർ വിഷ്ണുഭവനത്തിൽ, അഖിൽ വി. നായർ (22 ) എന്നിവർക്കു നേരെ ചെങ്ങന്നൂരിലെ ഒരു സംഘം ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചെങ്ങന്നൂർ കെ എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻപിൽ എംസി റോഡിലാണ് സംഭവം. രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രമായ മുളക്കുഴ സെഞ്ചുറി ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കൊളജിലേക്ക് അത്യാസന്നരായ രണ്ട് രോഗികളെ അടിയന്തരമായി മാറ്റുന്നതിനു വേണ്ടി ആലപ്പുഴയിൽ നിന്നും ഓടിയെത്തുകയായിരുന്നു 108 ആംബുലൻസ്…
Read Moreകോവിഡ് പ്രോട്ടോകോള്‍ ലംഘനം;ലോക്ഡൗണില്‍ പിഴയിടീൽ ഊര്‍ജിതമാക്കി പോലീസ്
അടൂര്‍: കര്‍ക്കിടകവാവു ദിവസമായ ഇന്നലെയും പോലീസിന്റെ പിഴപ്പിരിവിനു കുറവുണ്ടായില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന ഇന്നലെ കര്‍ക്കിടകവാവു പ്രമാണിച്ച് ചെറിയ ഇളവുകള്‍ യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പോലീസ് അതിനു തയാറായില്ല. അടൂര്‍ കെഎസ്്ആര്‍ടിസി കോർണറില്‍ രണ്ടാംഘട്ട കോവിഡ് ആരംഭിച്ച സമയം പോലീസിനു ഡ്യൂട്ടി സമയത്തു വിശ്രമിക്കാന്‍ കെട്ടിയ ടെന്റിനുള്ളില്‍ പിഴപ്പിരിവ് ഊര്‍ജിതമായി എല്ലാദിവസവും നടക്കുന്നുണ്ട്. ഇന്നലെയും അതു തുടര്‍ന്നു. പുറത്തിറങ്ങിയ ഇരുചക്രവാഹന യാത്രക്കാരെയാണ് രാവിലെ മുതല്‍ തടഞ്ഞത്. മറ്റു വാഹനങ്ങളിലെത്തിയവരെയും വെറുതെ വിട്ടില്ല. സത്യവാങ്മൂലമോ മതിയായ രേഖകളോ ഇല്ലാതെ വഴിയില്‍ ഇറങ്ങിയ എല്ലാവര്ക്കും പിഴയിട്ടു പോലീസ് പിരിവ് നടത്തി. ഇതോടൊപ്പം വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. ഏതെങ്കിലും വഴിയില്‍ പിഴ ഈടാക്കാനാകുമോയെന്ന ഊര്‍ജിത ശ്രമത്തിലായിരുന്നു പോലീസ്. യാത്രക്കാരെ വഴിയില്‍ തടഞ്ഞ പോലീസ് സംഘം ടെന്റിനുള്ളില്‍ രസീതുമായി ഇരുന്ന പോലീസുകാരുടെ അടുത്തേക്ക് ഇവരെ പറഞ്ഞുവിട്ടു. എസ്ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ വാഹനം തടഞ്ഞു…
Read Moreഭാഗ്യം തുണയായി; ആംബുലൻസ് കാറുമായി കൂട്ടിയിച്ചശേഷം നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു കയറി; ഡ്രൈവർക്കും നഴ്സിനും പരിക്ക്
ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റ്. ആംബുലൻസ് ഡ്രൈവർ കായംകുളം ഗോവിന്ദ മുട്ടം തോണ്ടുതറയിൽ വെലോസ് രാജൻ (25), നേഴ്സ് ആറന്മുള സ്വദേശി പ്രശോബ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനുസമീപം ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കായംകുളത്തുനിന്നും കോവിഡ് രോഗിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് തിരിച്ചുവരുന്നതിടെ ഹരിപ്പാട് ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റിയ ആംബുലൻസ്. സമീപത്തെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.പ്രശോബിന്റെ കാലിന് ഗുരുതരപരുക്കാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. ഹൈവേ പോലീസും, നാട്ടുകാരും വണ്ടി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? വളർത്തുമുയലുകളെ കഴുത്ത് ഞെരിച്ചു കൊന്ന നിലയിൽ; സംഭവം അമ്പലപ്പുഴയില്‍…
അമ്പലപ്പുഴ: വീട്ടിൽ വളർത്തിയ മുയലുകളെ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കോമന ചാക്യാർകുന്ന് രാഹുൽ, ബിനു എന്നിവർ ചേർന്ന് ബിനുവിന്റെ വീട്ടിലാണ് മുയലുകളെ വളർത്തുന്നത്. വീടിനോടു ചേർന്നുള്ള മുറിയിൽ പ്രത്യേകം തയാറാക്കിയ കുടുകളിൽ വളർത്തിയിരുന്ന ആറു മുയലുകളെയാണ് കൂടു തകർത്ത് ഇന്നലെ രാവിലെ കഴുത്ത് ഞെരിച്ചു കൊന്ന നിലയിൽ കണ്ടത്. ഏകദേശം രണ്ടായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇതു സംബന്ധിച്ച് ഇവർ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയ പരാതിയിൽ പറയുന്നു.
Read Moreആശ്രമത്തിലെ ആശ്രയം പോലീസ് പൊളിച്ചു;വിദേശമലയാളിയെ കബളിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത് മുങ്ങിയയാള്‍ പിടിയില്‍
റാന്നി: റാന്നി സ്വദേശിയായ വിദേശ മലയാളിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി രണ്ടുവര്‍ഷത്തിനുശേഷം പിടിയില്‍. മൂവാറ്റുപുഴയില്‍ വസ്തു വാങ്ങി നല്‍കാമെന്നു തെറ്റിധരിപ്പിച്ച് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 35 ലക്ഷം രൂപ തട്ടിച്ച് ഒളിവില്‍ പോയ നൂറനാട് ഇടപ്പോണ്‍ അമ്പലത്തറയില്‍ ണ്(51) റാന്നി പോലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രവാസി മലയാളിയെ വസ്തു കാട്ടി പണം തട്ടിയെന്നാണ് പരാതി. പിന്നീട് വസ്തു ലഭിക്കാത്തതു മൂലം നടത്തിയ അന്വേക്ഷണത്തിലാണ് വ്യാജരേഖകളാണ് തന്നെ കാണിച്ചതെന്നും യഥാര്‍ഥ ഉടമകള്‍ വിവരങ്ങള്‍ അറിഞ്ഞിരിന്നില്ലെന്നും മനസിലായത്. തുടര്‍ന്നാണ് റാന്നി പോലീസില്‍ സംഭവം കാട്ടി കേസ് നല്‍കിയത്. 2019 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ആശ്രമത്തില്‍ വേഷംമാറി കഴിയുന്നതായി കണ്ടെത്തി. പോലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ വസ്തു നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച് പണം വാങ്ങിയതായി സൂചനയുണ്ട്.…
Read Moreസല്യൂട്ട് കേരള പോലീസ്! നഷ്ടപ്പെട്ടെന്ന് കരുതിയ പണം പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ തിരിച്ചു കിട്ടി; എങ്ങനെ നന്ദി പറയണമെന്നറിയാതെ യുവാവ്
അമ്പലപ്പുഴ; നഷ്ടപ്പെട്ടെന്ന് കരുതിയ പണം പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ തിരിച്ചു കിട്ടിയപ്പോള്‍ എങ്ങനെ നന്ദി പറയണമെന്നറിയാതെ യുവാവ്. പുറക്കാട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍, ഭാര്യയുടെ ചികിത്സക്കുവേണ്ടി സ്വര്‍ണ്ണം പണയംവെച്ച 70000 രൂപയാണ് അമ്പലപ്പുഴ പോലീസിന്റെ ഇടപെടലില്‍ തിരിച്ചുകിട്ടിയത്. ഇന്ത്യന്ബാ ങ്കിന്റെ അമ്പലപ്പുഴ ശാഖയില്‍ സ്വര്‍ണ്ണം പണയം വെച്ചതിന് ശേഷം വീട്ടിലെത്തി ബൈക്കിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. പിന്നീടാണ് ഓര്‍മ്മ വരുന്നത് ബൈക്ക് തെറ്റി മറ്റൊരു ബൈക്കിന്റെ ബാഗിലാണ് താന്‍ പണം വെച്ചതെന്ന കാര്യം. ഉടനെതന്നെ അമ്പലപ്പുഴയിലുള്ള ബാങ്കിലെത്തി മാനേജറോട് വിവരം പറഞ്ഞതനുസരിച്ച് കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പണം വെച്ച ബൈക്കിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. പിന്നീടാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്ദ്വിജേഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ ടോൾസൻ, കോണ്‍സ്റ്റബിള്‍ ജയനും ചേര്‍ന്ന് സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പണം വെച്ച ബൈക്കിന്റെ ഉടമയെ…
Read Moreകാപ്പ ചുമത്തി പുറത്തായത് 20 കാരനും സുഹൃത്തും; കായംകുളത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി
കായംകുളം : വധശ്രമ കേസിൽ കാപ്പ ചുമത്തിയ പ്രതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ( ശങ്കര്‍23) കൃഷ്ണപുരം ആഞ്ഞി ലി മൂട്ടില് വടക്കതില്‍ വീട്ടില്‍ അനസ് ( 20) എന്നിവരെ യാണ് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കാപ്പില്‍ മേക്ക് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് കാപ്പില്‍ മേക്ക് എം. എന്‍. കോട്ടേ ജില് മുഹമ്മദ് നസൂമിനേയും സുഹൃത്ത് റാഫിദിനെയും തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് അനൂപ് എന്ന് സി ഐ പറഞ്ഞു.ഇയാളുടെ കൂട്ടാളിയാണ് അറസ്റ്റിലായ അനസ്. കാപ്പാ നിയമപ്രകാരം നാടുകട ത്തിയിരുന്ന അനൂപ് കായംകുളം പോലീസ് സ്റ്റേഷന് പരി ധി യിലെ കുപ്രസിദ്ധ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമം ലംഘിച്ച് കായംകുളം പോലീസ്…
Read Moreറോഡ് കുളമായി, വെള്ളക്കെട്ടിൽ കളിവള്ളമിറക്കിയും വാഴനട്ടും പ്രതിഷേധം
മാവേലിക്കര :ജില്ലാ ആശുപത്രിയുടെ കവാടം മുതലുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ കടലാസ് വള്ളങ്ങൾ ഇറക്കി വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കോടികളുടെ വികസനങ്ങൾ സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്നു എന്ന് പറയുമ്പോഴും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഒന്നും തന്നെ ചെയ്യാതെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ ആണ് നടന്ന് കൊണ്ട് രിക്കുന്നത്. രണ്ട് കോടി രൂപ മുടക്കി നിർമ്മിച്ച ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അഴിമതിയുടെ അസ്തികൂടമായി നില്‍ക്കുകയാണെന്നും 132 കോടി രൂപാ അനുവദിച്ചിട്ടും നാളിതുവരെ ഒരു രൂപാ പോലും ചിലവാക്കാതെ പൊള്ളയായ വികസന പ്രവർത്തങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്വപ്പെട്ടു. ഹോസ്പിറ്റലിൽ ചെയ്യാവുന്ന…
Read More