അടൂര്‍: വയോധികയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ചെറുമകനെ ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റി.കൈതപറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബി മാത്യു (31) വിനെയാണ് അറസ്റ്റ് ചെയ്തത്. 98വയസുള്ള വയോധികയ്ക്ക് ആണ് മര്‍ദനമേറ്റത്. മര്‍ദനരംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്ത് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്. എബിയെ കോടതിയില്‍ ഹാജരാക്കിയശേഷം റാന്നി താലൂക്ക് ആശുപത്രിയോടു ചേര്‍ന്ന ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. മദ്യത്തിന് അടിമയായിരുന്ന എബി ഇതു ലഭിക്കാതെ വന്നതോടെയുള്ള മാനസിക അസ്വാസ്ഥ്യങ്ങളില് കഴിയുന്നതിനിടെയാണ് വയോധികയെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. അവരിലൊരാള്‍ രംഗങ്ങള്‍ ചിത്രീകരിച്ച് ആദ്യം പോലീസിനു കൈമാറി. പിന്നീട് ഇതു സമൂഹമാധ്യമങ്ങളില്‍കൂടി വന്നതോടെയാണ് നടപടി ശക്തമാക്കിയത്. കോവിഡ് സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തില്‍ ഇത്തരം…
Read MoreCategory: Alappuzha
ശബരിമല തന്ത്രി മഹേഷ് മോഹനര് വിവാഹിതനാവുന്നു! വിവാഹം അടുത്ത മാസം ജൂണ്‍ നാലിന്; വധു…
ചെങ്ങന്നൂര്‍: ശബരിമലയില്‍ താന്ത്രിക ചുമതലയുള്ള തന്ത്രി താഴമണ്‍ മഠത്തിലെ ഇളമുറക്കാരന് മഹേഷ് മോഹനര് വിവാഹിതനാവുന്നു. അടുത്ത മാസം ജൂണ്‍ നാലിനാണ് വിവാഹം. ബുധനൂര്‍ മാധവപ്പിള്ളി മഠത്തില്‍ ശ്രീകുമാരവര്മ്മയുടേയും ശോഭ ശ്രീകുമാറിന്റെയും മകള്‍ സുഭദ്രയാണ് വധു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ശബരിമലയില്‍ താന്ത്രിക കര്‍മങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നത് കഴിഞ്ഞ തലമുറയില്‍ മൂന്ന് പേര്‍ക്കായിരുന്നു. കണ്ഠരര് കൃഷ്ണരര്, നീലകണ്ഠരര്, മഹേശ്വരര് എന്നീ സഹോദരന്മാരാണ് ഓരോവര്‍ഷം വീതം ശബരിമലയില്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചിരുന്നത്. കൃഷ്ണരരുടെ പിന്‍ഗാമിയായി മകന് രാജീവരര് എത്തി. എന്നാല്‍ നീലകണ്ഠര്‍ക്ക് ആണ്‍കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് താന്ത്രിക അവകാശം നഷ്ടപ്പെട്ടു. മഹേശ്വരരുടെ പിന്‍ഗാമിയായി മോഹനരരും തന്ത്രിയായി. മോഹനരരിന് പകരമായാണ് മകന് കൗമാരക്കാരനായ മഹേഷ് മോഹനര് ചുമതലയേറ്റത്. ഇപ്പോള്‍ മഹേഷ് മോഹനരും രാജീവരരും എന്നീ രണ്ടു തന്ത്രിമാരാണ് ഓരോ വര്‍ഷം ഇടവിട്ട് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ചെന്നൈ…
Read Moreപോളയും മാലിന്യവും നിറഞ്ഞ് ചമ്പക്കുളം മഠത്തിൽതോട്; ദുരിതം പ്രാദേശിക ഭരണാധികാരികളുടെയും കണ്ണിൽപെടുന്നില്ലെന്ന് നാട്ടുകാർ
മങ്കൊമ്പ്: പ്രതാപകാലത്തു ഗതാഗതത്തിനും കുടിവെള്ളത്തിനുമായി നാട്ടുകാർ ഏറെ ആശ്രയിച്ചിരുന്ന തോട് ഇന്നു മരണാസന്നയായി കഴിയുന്നു. കുട്ടനാട്ടിലെ രണ്ടു ആറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചമ്പക്കുളം മഠത്തിൽ തോടാണ് അധികൃതരുടെ അവഗണന അനുഭവിക്കുന്നത്. നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി കടന്നുപോകുന്നതായിട്ടും കാലങ്ങളായുള്ള തോടിന്റെ ശോച്യാവസ്ഥ പ്രാദേശിക ഭരണാധികാരികളുടെയും കണ്ണിൽ പെടുന്നില്ല. ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ മാത്രം വരുന്ന റോഡു നവീകരണമാണ് അനന്തമായി നീളുന്നത്. ദൈർഘ്യമുള്ളപമ്പയാറിനെയും പൂക്കൈത ആറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട് ഒരുകാലത്തു ജനങ്ങൾക്കു ഏറെ ആശ്രയമായിരുന്നു. ധാരാളം യാത്രാബോട്ടുകളും കേവുവള്ളങ്ങളുമടക്കം യഥേഷ്ടം ഇതുവഴി സഞ്ചരിച്ചിരുന്നു. എന്നാൽ, ഇന്നു തോട്ടിൽ ഇറങ്ങി കാലുകഴുകാൻ പോലും പറ്റാത്തവിധം പായലും പോളയും നിറഞ്ഞിരിക്കുന്നു. തോടിനു വശത്താണ് മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട മഠം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപുവരെ മൂലം വള്ളംകളിയുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ ക്ഷേത്രത്തിനു…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം; ജനജീവിതം ദുരിതത്തിൽ
ആലപ്പുഴ: ശക്തമായ മഴയിൽ അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്. ഇടറോഡുകളിലും വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായ തലവടി, എടത്വ, തകഴി, വീയപുരം, നിരണം തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുസഹമാണ്. പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കൻ വെള്ളം, ഒഴുകി പോയാലേ ദുരിതത്തിന് പരിഹാരമാകൂവെന്ന് നാട്ടുകാർ പറഞ്ഞു. ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴകുറഞ്ഞാൽ കുട്ടനാട്ടിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ കുറയുമെന്നാണ് അധികൃതർ പറയുന്നത്.
Read Moreമഴ കനത്തു, നദികളില്‍ വെള്ളം ഉയര്‍ന്നുതുടങ്ങി; നാട് വീണ്ടും പ്രളയഭീതിയില്‍; ആശങ്കയോടെ പടിഞ്ഞാറൻ മേഖല
പത്തനംതിട്ട: ഒരാഴ്ചത്തെ ഇടവേളയില്‍ നാട് വീണ്ടും പ്രളയഭീതിയില്‍. ഇന്നലെ രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുന്നതോടെ പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ കെടുതികള്‍ ആരംഭിച്ചു. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്ന് കോസ്വേകളില്‍ വെള്ളം കയറിയതോടെ മറുകരയിലുളളവര് ഒറ്റപ്പെട്ടു. രണ്ടായിരത്തോളം ആളുകളാണ് അരയഞ്ഞാലിമണ്‍ പ്രദേശത്തുള്ളത്. പമ്പാനദിയുമായി ബന്ധപ്പെട്ട മറ്റ് കോസ് വേകളും മുങ്ങുന്ന സ്ഥിതിയാണ്. പെരുന്തേനരുവി സംഭരണി കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. കഴിഞ്ഞ 14നു പെയ്ത മഴയിലും കോസ്വേകളില്‍ വെള്ളം കയറിയിരുന്നു. പമ്പാനദിയില്‍ അതിവേഗമാണ് വെള്ളം ഉയരുന്നത്. നദി ഇരുകര മുട്ടിയാണ് ഒഴുകുന്നത്. കഴിഞ്ഞയാഴ്ചയിലെ മഴയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നതിനാല്‍ ഇത്തവണ വളരെ വേഗം വെള്ളം ഉയരുകയായിരുന്നു. വനമേഖലയില്‍ നിന്നു ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്നുണ്ട്. സംഭരണികളിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയിട്ടില്ല. എന്നാല്‍ ചെറു സംഭരണികളായ മൂഴിയാറിലും മണിയാറിലും ഷട്ടറുകള്‍ തുറക്കേണ്ടിവരും. മൂഴിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും തുറന്നിരുന്നു. മണിയാറിലെ…
Read Moreഅന്ധകാരനഴി പാലത്തിനു ശാപമോക്ഷം; പ്രോച്ച് റോഡിന്റെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു
തുറവൂർ: അന്ധകാരനഴി വടക്കേ പാലത്തിനു ശാപമോക്ഷം. വർഷങ്ങളായി നിർത്തിവച്ചിരുന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണപ്രവർത്തനം കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു. പാലത്തിന്റെ പണി പൂർത്തീകരിച്ചുവെങ്കിലും അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം സ്തംഭനാവസ്ഥയിൽ ആയത്. പുതിയ പാലത്തിന്റെ പടിഞ്ഞാറുവശത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഫോർട്ടുകൊച്ചി-ആലപ്പുഴ തീരദേശ പാതയുടെ മുഖ്യപാലമാണ് അന്ധകാരനഴി പാലം. സമരങ്ങളുടെയും മറ്റും ഫലമായിട്ടാണ് നിർമാണപ്രവർത്തനം നിലച്ചിരുന്ന അന്ധകാരനഴി വടക്കേ പാലത്തിന്റെഅപ്രോച്ച് റോഡിന്റെ നിർമാണം പുനരാരംഭിച്ചത്. വടക്കേ സ്പിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ട് വർഷങ്ങളായി എങ്കിലും മറ്റൊരു മാർഗം ഇല്ലാത്തതിനാൽ ഈ പാലമാണ് ഇപ്പോഴും ഗതാഗതത്തിന് ഉപയോഗിക്കുന്നത്.
Read Moreഎല്ലാം കോംപ്ലിമെന്റായി..! ആദ്യം തല്ല്, പിന്നെ നേതാവിന്റെ മാപ്പ്… അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഇങ്ങനെയൊക്കെയാണ് ഭായ്…
അമ്പലപ്പുഴ: ഒടുവിൽ ഡിവൈഎഫ് ഐ നേതാവ് മാപ്പു പറഞ്ഞ് തടിയൂരി. പഞ്ചായത്തു ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിലാണ് ഡിവൈ എഫ്ഐ നേതാവ് മാപ്പു പറഞ്ഞ്.കേസ് ഒത്തുതീർപ്പാക്കിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി പ്രശാന്ത് എസ്. കുട്ടിയാണ് പരസ്യമായി മാപ്പു പറഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സീനിയർ ക്ളർക്ക് ജിതേഷിനെ പ്രശാന്ത് എസ്.കുട്ടി ഓഫീസിൽകയറി മർദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മറ്റംഗങ്ങൾ, സെക്രട്ടറി എന്നിവർ ഓഫീസിലിരിക്കുമ്പോഴാണ് മർദ്ദനം നടന്നത്. മർദിച്ച ശേഷം ഉടൻ തന്നെ പ്രശാന്ത് എസ്.കുട്ടി കടന്നു കളഞ്ഞു. പിന്നീട് സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് പ്രശാന്ത്.എസ്.കുട്ടിക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയുടെയും ജിതേഷിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിനിടയിൽ കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ശ്രമവും നടത്തിയിരുന്നു.…
Read Moreതാലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു..! കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ഒടുവില്‍ കണ്ടെത്തി…
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ കാണാതായ സ്വർണാഭരണങ്ങൾ ആശുപത്രിയിലെ ലോക്കറിൽ കണ്ടെത്തി. ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരി(59)യുടെ ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കോവിഡ് ഐസി യുവിനു മുന്നിലുള്ള ലോക്കറിൽനിന്നു പോലിസ് കണ്ടെത്തിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 12 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ കഴിഞ്ഞദിവസമാണ് മരിച്ചത്. വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതു ബന്ധുക്കളെ തിരിച്ചേൽപ്പിച്ചിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സുപ്രണ്ട് ആർ.എം. രാംലാലിനു പരാതി നൽകിയത്. സൂപ്രണ്ടിന്റെ നിർദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. തുടർന്നാണ് സൂപ്രണ്ട് ജില്ലാ കളക്ടർക്കും അമ്പലപ്പുഴ പോലീസിനും പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സിഐ വിനോദ് കുമാർ, എസ് ഐ…
Read Moreവ്യാപാരികൾ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലും; വ്യാപാര മേഖലയ്ക്ക് ഇളവ് നൽകിയേ തീരൂവെന്ന് രാജു അപ്സര
ആലപ്പുഴ: സംസ്ഥാനത്ത് മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലും തുടർച്ചയായി മൂന്നാഴ്ചയിലധികമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിനാലും വ്യാപാരി സമൂഹം കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണെന്നും ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് ലോക്ഡൗണിൽ ഇളവ് അനുവദിക്കണമെന്നും ഓൺലൈൻ ആയി കൂടിയ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ധീൻ അധ്യക്ഷത വഹിച്ചു. ലോക്ക്ഡൗൺ നാളുകളിൽ അവശ്യസർവീസ് കൂടാതെ മറ്റ് വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നും, പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന വിഭാഗമായ വ്യാപാരികളെ കോവിഡ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ കോർപ്പറേഷനുകളുടെയും കീഴിലുള്ള കെട്ടിടങ്ങളിലെ ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കായതു പോലെ, എല്ലാ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന…
Read Moreഅപ്രതീക്ഷിത മഴയില്‍ മാവേലിക്കര താലൂക്കിൽ നശിച്ചത് ഏക്കർ കണക്കിന് എള്ളുകൃഷി
മാവേലിക്കര: മാവേലിക്കര താലൂക്കിലെ മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളിലായി ഏക്കര്‍ കണക്കിന് എള്ളുകൃഷി വെള്ളത്തിലായി. ഇടവപ്പാതിക്കു മുമ്പ് വിളവെടുക്കേണ്ട കൃഷി, അപ്രതീക്ഷിത മഴയില്‍ മുങ്ങി. മിക്ക കര്‍ഷകര്‍ക്കും ഇഞ്ചിയും മഞ്ഞളും ചേമ്പും കപ്പയും നഷ്ടമായി. വെള്ളം കയറി ചീഞ്ഞ എള്ളിന്റെ ചെടികള്‍ കെട്ടുകണക്കിന്, പാടങ്ങള്ക്കരികിലും വീടുകളിലും കൂട്ടിയിട്ടിരിക്കുകയാണ്. കാര്‍ഷിക സമിതികളും കര്‍ഷകര്‍ക്കും നഷ്ടമുണ്ടായി. മാവേലിക്കര ബ്ലോക്കിലെ തെക്കേക്കര, ചെന്നിത്തല തെക്കേക്കര പഞ്ചായത്തുകളില്‍ 180 ഏക്കറും ഭരണിക്കാവ് ബ്ലോക്കിലെ ഭരണിക്കാവ്, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളില്‍ 276 ഏക്കറും എള്ളുകൃഷിയുണ്ട്. 135 ഏക്കറിലെ എളളും നശിച്ചു. മുപ്പതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം എള്ള് കൃഷിയില്‍ മാത്രമുണ്ടായി.മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളില്‍ മഴയില്‍ നശിച്ച 92 ഏക്കറിലെ പച്ചക്കറികൃഷി നശിച്ചിരുന്നു. പച്ചക്കറി മേഖലയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് മാവേലിക്കര താലൂക്കിലുണ്ടായത്. വെള്ളത്തില്‍ മുങ്ങാതെ കിട്ടിയ മരച്ചീനി, പാല്സൊ സൈറ്റികള്‍ വഴിയും പച്ചക്കറികള്‍…
Read More