പിതാവ് ഉപേക്ഷിച്ചു, മാതാവിന്റെ കുടുംബത്തിന്റെ സംരക്ഷണയില്‍ കഴിയുന്നു! എംഎൽഎയുടെ ഫോണിലേക്ക് വിദ്യാർഥിനിയുടെ സന്ദേശമെത്തി, ഉടൻ ഫോണെത്തി

അ​മ്പ​ല​പ്പു​ഴ:​ മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​മെ​ന്നും അ​തി​നാ​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥിച്ച് എം​എ​ൽ​എ​യു​ടെ ഫോ​ണി​ൽ സ​ന്ദേ​ശം അ​യ​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക്‌ സ​ഹാ​യ​വു​മാ​യി ഹ​രി​തം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ. പി​താ​വ് ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ മാ​താ​വിന്‍റെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന നി​ർ​ക്കു​ന്നം സ്വ​ദേ​ശി​നി​യാ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​ണ് എം​എ​ൽ​എ എ​ച്ച് സ​ലാ​മി​ന് സ​ന്ദേ​ശം അ​യ​ച്ച​ത്. ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മാ​താ​വി​ന് കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ത്യ​വൃ​ത്തി​ക്ക് പോ​ലും പ​ണം ഇ​ല്ലാ​തെ​യാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​നി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹ​രി​തം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പു​തി​യ ഫോ​ൺ വാ​ങ്ങി എംഎ​ൽഎ​യോ​ടൊ​പ്പം വി​ദ്യാ​ർ​ഥിനി​യു​ടെ വീ​ട്ടി​ലെ​ത്തി ഫോ​ൺ കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ ദി​ലീ​പ്കു​മാ​ർ, സാ​ദി​ഖ് ഉ​ല​ഹ​ൻ, ശ​ശി, നി​സാം, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Read More

എ​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ച്ചു! മുസ്‌‌ലിം-ക്രൈസ്തവരെ ഉദ്ധരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നുവെന്ന് വെള്ളാപ്പള്ളി

ചേ​ർ​ത്ത​ല: മു​സ്ലിം- ക്രൈ​സ്ത​വ​രെ ഉ​ദ്ധ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ എം​പ്ളോ​യീസ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ച​ർ​ച്ച മു​ഴു​വ​ൻ ഇ​ന്ന് 80-20ലാ​ണ്. അ​വ​ർ വോ​ട്ട് ബാ​ങ്കാ​യ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രും നി​ശ​ബ്ദ​മാ​ണ്. ആ​ർ.​ശ​ങ്ക​റി​ന് ശേ​ഷം വി​ദ്യാ​ഭ്യാ​സം ക​യ്യ​ട​ക്കി​യ ക്രൈ​സ്ത​വ​രും മു​സ്‌‌ലിം​ങ്ങ​ളും രം​ഗം കൈ​പ്പിടി​യി​ലാ​ക്കി. ഇ​തു പ​റ​യു​മ്പോ​ള്‍ എ​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ച്ചു. ഈ​ഴ​വ​ർ ക​ര​യാ​ൻ മാ​ത്ര​മ​ല്ല, നേ​ടാ​നും ഒ​ന്നി​ക്ക​ണം. അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലേ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന് നീ​തി നേ​ടാ​നാ​കൂ​വെ​ന്നും പി​ന്നാ​ക്ക​ക്കാ​രാ​യ​വ​ർ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ വ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ പെ​ൻ​ഷ​നേ​ഴ്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ ആ​ർ.​ ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

എ​ല്ലാ കോ​വി​ഡ് നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി ക​രി​മ​ണ​ൽ ഖനനം! സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്…

അ​മ്പ​ല​പ്പു​ഴ: എ​ല്ലാ കോ​വി​ഡ് നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി വ​ലി​യ​ഴീ​ക്ക​ൽ -തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ്യാ​പ​ക​മാ​യ അ​ള​വി​ൽ മ​ണ​ൽ ക​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ന്നു. തീ​രം സം​ര​ക്ഷ​ണ സ​മി​തി, സേ​വ് പു​റ​ക്കാ​ട്, ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി എ​ന്നീ സ​മി​തി​ക​ളാ​ണ് കൂ​ട്ടാ​യി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു പോ​കു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റാ​ട്ടു​പു​ഴ മു​ത​ൽ നീ​ർ​ക്കു​ന്നം വ​രെ 1800 ഓ​ളം വീ​ടു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ പ്ല​ക്കാ​ർ​ഡു​മാ​യി നി​ന്നു പ്ര​തി​ഷേ​ധി​ച്ചു. ചി​ല വീ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഉ​പ​വാ​സ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ ഫോ​ട്ടോ​യും പ​രാ​തി​യും വീ​ട്ടു​കാ​ർ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു. പു​റ​ക്കാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​കു​ന്ന ത​ര​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ത്ത് കെ​എം​എം​എ​ൽ, ഐ​ആ​ർ​ഇ ക​മ്പ​നി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഖ​ന​നം ന​ട​ത്തു​ക​യാ​ണ്. ക​ട​ലേ​റ്റം മൂ​ലം വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ​പ്പോ​ലും പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ നാ​ട്ടു​കാ​രെ മു​ഴു​വ​ൻ തീ​ര​ത്തുനി​ന്ന് പ​ലാ​യ​നം ചെ​യ്യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഈ ​ക​മ്പ​നി​ക​ൾ​ക്ക് എ​ല്ലാ ഒ​ത്താ​ശ​യു​മാ​യി സ​ർ​ക്കാ​ർ…

Read More

ഇ​വി​ടു​ത്തെ പ്ര​സി​ഡ​ന്‍റ് വേ​റെ ലെ​വ​ലാ..! മ​ഴ​യും രോ​ഗ​ഭീ​തി​യെ​യും മ​റി​ക​ട​ന്ന് ക​രു​ത​ലും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പി.​എം. പ്ര​മോ​ദ്.

പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ഴ​യും രോ​ഗ​ഭീ​തി​യെ​യും മ​റി​ക​ട​ന്ന് ക​രു​ത​ലും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പൊ​സി​റ്റീ​വാ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ കി​റ്റു​ക​ളും മ​റ്റു ആ​വ​ശ്വ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​രു നി​ര ത​ന്നെ​യു​ണ്ട്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് വി​ല​യി​ല്ലാ​തെ​യും എ​ടു​ക്കാ​നാ​ളു​മി​ല്ലാ​തെ​യാ​യി വി​ഷ​മി​ക്കു​ന്ന ക​പ്പ ക​ർ​ഷ​ക​രു​ടെ ദു​രി​ത​മ​റി​ഞ്ഞ പ്ര​മോ​ദ് ഒ​ട്ടും മ​ടി​ക്കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന ക​പ്പ പാ​ടം വി​ല​ക്കെ​ടു​ത്ത് ആ​റാ​യി​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ക​പ്പ എ​ത്തി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ഒ​രു പോ​ലെ ആ​ശ്വാ​സ​മാ​യി. ക​പ്പ പ​റി​ക്കാ​നും ചു​മ​ന്നു വ​ണ്ടി​യി​ൽ ക​യ​റ്റാ​നും പ്ര​മോ​ദും കൂ​ടി​യ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ആ​വേ​ശം. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ലെ അ​രൂ​ക്കു​റ്റി, തൃ​ച്ചാ​റ്റു​കു​ളം, പെ​രു​മ്പ​ളം, പാ​ണാ​വ​ള്ളി, പ​ള്ളി​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​പ്പ വി​ത​ര​ണം…

Read More

 വാറ്റിവാറ്റി കച്ചിത്തുറുവിന്  അടിയിൽ ഒളിപ്പിച്ചതും പൊക്കി പോലീസ്; മാന്നാറിൽ  12 ലി​റ്റ​ർ വ്യാ​ജ ചാ​രാ​യവുമായി രണ്ട് പേർ പിടിയിൽ

മാ​ന്നാ​ർ : എ​ണ്ണ​യ്ക്കാ​ട് ഗ്രാമം ഭാ​ഗ​ത്തു​നി​ന്ന് 12 ലി​റ്റ​ർ വ്യാ​ജ ചാ​രാ​യം മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് 12 ലി​റ്റ​ർ ചാ​രാ​യ​വും പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടി​യ​ത്. എ​ണ്ണ​യ്ക്കാ​ട് ഗ്രാ​മം രാ​ജീ​വ് ഭാ​ഗ​ത്തി​ൽ രാ​ജ​ൻ മ​ക​ൻ രാ​ജീ​വ് (35) എ​ണ്ണ​യ്ക്കാ​ട് ഗ്രാ​മം വ​ലി​യ കാ​ട്ടി​ൽ താ​ഴ്ച്ച​യി​ൽ മ​നോ​ഹ​ര​ൻ മ​ക​ൻ അ​നീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ല്പ​ന​യ്ക്കാ​യി വീ​ടി​ന്‍റെ മു​ക​ളി​ൽ വൈ​ക്കോ​ൽ കൂ​ട്ട​ത്തി​ന് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് വ്യാ​ജ ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ് നു​മാ​ൻ, എ​സ്ഐ​മാ​രാ​യ ജോ​ർ​ജ്, വി​ൽ​സ​ൺ, ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റി​യാ​സ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, വി​ഷ്ണു, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് വ്യാ​ജ ചാ​രാ​യം പി​ടികൂ​ടി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അ​തി​തീ​വ്ര​മ​ഴ​യ്ക്ക്  ശ​മ​നം;  പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളത്തിന്‍റെ വരവിന് കുറവില്ല;  അ​പ്പ​ര്‍ കു​ട്ട​നാ​ട്ട് മുങ്ങിത്തന്നെ…

എ​ട​ത്വ: അ​തി​തീ​വ്ര​മ​ഴ​യ്ക്ക് അ​ല്പം ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പി​ന് കു​റ​വി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് കൂ​ട്ടിയ​ത്. പ​മ്പ, മ​ണി​മ​ല ആ​റു​ക​ള്‍ ഇ​പ്പ​ഴും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. നാ​ളെ മു​ത​ല്‍ മ​ണ്‍​സൂ​ണ്‍ മ​ഴ കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ണ്‍​സൂ​ണ്‍ മ​ഴ എ​ത്തു​ന്ന​തോ​ടെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്ന് ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർണ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യി​രു​ന്നു. ന​ദീ​തീ​ര​ങ്ങ​ളി​ലും, പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദു​രി​ത ബാ​ധി​ത​രെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ അ​ധി​കൃ​ര്‍ പെ​ടാ​പ്പാ​ടി​ലാ​ണ്. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കും, ക്വാറന്‍റൈനി​ലു​ള്ള​വ​രെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ക്യാ​മ്പി​ലും, രോ​ഗ​ബാ​ധി​ത​ര​ല്ലാ​ത്ത​വ​രെ പൊ​തു ക്യാ​മ്പു​ക​ളി​ലേ​ക്കും മാ​റ്റ​ണം. ത​ദ്ദേ​ശം, റ​വ​ന്യു, ആ​രോ​ഗ്യം, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ…

Read More

എന്തൊരു ക്രൂരത;  റോഡിൽ നിൽക്കുകയായിരുന്ന  താറാവ് കൂട്ടത്തിലേക്ക്  കാർ ഓടിച്ചു കയറ്റി; 250 താറാവുകൾ ചത്തു; കേസെടുത്ത് പോലീസ്

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ റോ​ഡി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന താ​റാ​വി​ൻ കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റ്റി നി​രവ​ധി താ​റാ​വു​ക​ളെ കൊ​ന്ന​താ​യി പ​രാ​തി. പ​ള​ളി​പ്പാ​ട് ചൊ​വ്വാ​ലി​ല്‍ ഇ​മാ​നു​വ​ല്‍​ ഹൗ​സി​ല്‍ സി.​ഒ.​വ​ര്‍​ഗീ​സി​ന്‍റെ (​കു​ഞ്ഞു​മോ​ന്‍) 250 താ​റാ​വു​ക​ളെയാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ കു​ഞ്ഞു​മോ​ന്‍ അ​യ്യാ​യി​ര​ം താ​റാ​വു​ക​ളെ ചെ​ന്നി​ത്ത​ല ഒ​ന്നാം ബ്ലോ​ക്കി​ല്‍ പാ​ട​ത്ത് വി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ള്‍ പാ​ട​ത്തി​നു സ​മീ​പ​മു​ള​ള വ​ഴി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​യ​ല്‍ വാ​സി താ​റാ​വി​ന്‍ കു​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​ര​വ​ധി താ​റാ​വു​ക​ള്‍​ക്കു പ​രി​ക്കേ​റ്റി​ട്ടി​ട്ടു​മു​ണ്ട്.​ ച​ത്ത കു​റേ താ​റാ​വു​ക​ള്‍ വെ​ള​ള​ത്തി​ല്‍ ഒ ​ഴു​കി​പ്പോയ​താ​യും കു​ഞ്ഞു​മോ​ന്‍ പ​റ​യു​ന്നു. ചെ​ന്നി​ത്ത​ല​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ താ​റാ​വു​ക​ളു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി.ഇ​തു സം​ബ​ന്ധി​ച്ച് ചെ​ന്നി​ത്ത​ല കോ​ട്ട​പ്പു​റ​ത്ത് അ​നി​യ​ല്‍ എ​ന്നു വിളി​ക്കു​ന്ന വ​ര്‍​ഗീ​സ് മാ​പ്പി​ള​യെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.​ ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത് താ​റാ​വ് കൃ​ഷി​ ന​ട​ത്തു​ന്ന കു​ഞ്ഞു​മോ​ന്‍ ലോ​ക്ഡൗ​ണ്‍ മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ടി​യി​രി​ക്കു​മ്പോ​ഴാ​ണ് ഈ വിഷമഘട്ടം സംഭ വിച്ചിരിക്കുന്നത്.

Read More

ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും; ചേർത്തലയിലെ തീരദേശമേഖല സന്ദർശിച്ച് മന്ത്രിമാർ

ചേ​ർ​ത്ത​ല: തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഒ​റ്റ​മ​ശേ​രി​യി​ലെ ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദും, സ​ജി ചെ​റി​യാ​നും പ​റ​ഞ്ഞു. ഇ​ന്ന​ലെ ഇ​രു​വ​രും ഒ​റ്റ​മ​ശേ​രി​യി​ൽ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ല​യി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ വി​ഹി​ത​വും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഒ​മ്പ​തു​ല​ക്ഷം രൂ​പ​യും നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടും ക​രാ​റു​കാ​ർ പ​ങ്കെ​ടു​ത്തി​ല്ല. ടെ​ന്‍​ഡ​റി​ല്‍ ക​ല്ലി​ന്‍റെ വി​ല​ക്കു​റ​വാ​ണ് കാ​ര​ണ​മെ​ന്നു മ​ന​സി​ലാ​ക്കു​ന്നു. ക​ല്ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശു​പാ​ർ​ശ​യു​ണ്ട്.ഈ ​കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ക​ല്ലും മ​ണ​ൽ​ച്ചാ​ക്കും നി​റ​ച്ചു​ള്ള താ​ൽ​കാ​ലി​ക സം​വി​ധാ​ന​മു​ണ്ടാ​കും. ടെ​ട്രാ​പോ​ഡ് അ​ട​ക്ക​മു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി​യെ​ന്നും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി. എ.​എം. ആ​രി​ഫ് എം​പി, എ​ഡി​എം അ​ല​ക്സ് ജോ​സ​ഫ്, ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര ബാ​ബു, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ ബി​നു ബേ​ബി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യാ​ല്‍ പത്തനംതിട്ടയിൽ  സ്ഥി​തി രൂ​ക്ഷമാവും; വെ​ള്ളം​ക​യ​റി​യ  പ്രദേശങ്ങൾ സന്ദർശിച്ച്  ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ 

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ മൂ​ന്നു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 197ശ​ത​മാ​നം അ​ധി​ക​മ​ഴ. കേ​ര​ള​ത്തി​ല്‍ 135 ശ​ത​മാ​നം അ​ധി​ക​മ​ഴ ഇ​ക്കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ച്ചി​ട്ടു​ള്ള​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. 1338. 4 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് മാ​ര്‍​ച്ച് മു​ത​ല്‍ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത്. 451 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​തീ​ക്ഷി​ച്ച​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ മ​ഴ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ക​ഴി​ഞ്ഞാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് അ​ധി​ക​മ​ഴ കൂ​ടു​ത​ലാ​യു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 188 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2018നെ ​അ​പേ​ക്ഷി​ച്ചും അ​ധി​ക​മ​ഴ​യാ​ണ് ഇ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത​യാ​ഴ്ച എ​ത്തു​മെ​ന്നു ക​രു​തു​ന്ന കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യാ​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ പ്ര​ള​യം അ​തി​രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ല്‍ ത​ന്നെ ന​ദി​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞി​രു​ന്നു. 14, 15 തീ​യ​തി​ക​ളി​ല്‍ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച മ​ഴ​യി​ലും ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞ് വെ​ള്ള​മെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ല്‍…

Read More

മുട്ടോളം വെള്ളം നിറഞ്ഞ് ദുരിതമനുഭവിക്കുന്നതിനിടെ മറ്റൊരു ദുരന്തവും! ഗൃ​ഹ​നാ​ഥ​ന്‍റെ സം​സ്കാ​രം പ​ശു​ത്തൊ​ഴു​ത്തി​ൽ ന​ട​ത്തി

ചേ​ർ​ത്ത​ല: വീ​ടി​നു​ചു​റ്റും വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍റെ സം​സ്കാ​രം പ​ശു​ത്തൊ​ഴു​ത്തി​ൽ  ന​ട​ത്തി. ന​ഗ​ര​സ​ഭ 15-ാം വാ​ർ​ഡ് നെ​ടി​യാ​മ്പ​ല​ചി​റ വീ​ട്ടി​ൽ  പ്ര​കാ​ശ​ന്‍റെ (59) മൃ​ത​ദേ​ഹ​മാ​ണ് തൊ​ഴു​ത്തി​ൽ ദ​ഹി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്.  ക​ഴി​ഞ്ഞ  ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ വീ​ടി​നു ചു​റ്റും  വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. മു​ട്ടോ​ളം വെ​ള്ളം നി​റ​ഞ്ഞ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ദു​ര​ന്ത​വും നേ​രി​ടേ​ണ്ടി വ​ന്ന​ത്. പ​ച്ച​ക്ക​റി ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​യ പ്ര​കാ​ശ​ൻ ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ട​യി​ൽ  ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.  ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് പോ​ലും വ​യ്ക്കാ​ൻ പ​റ്റാ​ത്ത വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു  വീ​ടി​നു ചു​റ്റും. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ശു​വ​ള​ർ​ത്ത​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും  ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത്   പ​ശു​ക്ക​ളെ​ല്ലാം ന​ഷ്ട​മാ​യ തൊ​ഴു​ത്തി​ലാ​ണ് പ്ര​കാ​ശ​ന്‍റെ അ​ന്ത്യ​ക​ർ​മ​ത്തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: പ്ര​സി​മോ​ൾ, പ്ര​ജി മോ​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ആ​ര​തി.  

Read More