കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടി; അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം; ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ൽ

 

ആ​ല​പ്പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്.

ഇ​ട​റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ ത​ല​വ​ടി, എ​ട​ത്വ, ത​ക​ഴി, വീ​യ​പു​രം, നി​ര​ണം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ണ്.

പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ലൂ​ടെ എ​ത്തു​ന്ന കി​ഴ​ക്ക​ൻ വെ​ള്ളം, ഒ​ഴു​കി പോ​യാ​ലേ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മ​ഴ​കു​റ​ഞ്ഞാ​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​യു​മെ​ന്നാണ് അ​ധി​കൃ​ത​ർ പ​റ​യുന്നത്.

Related posts

Leave a Comment