റാന്നി: പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി. റാന്നി പെരുമ്പുഴയിലെ ക്വാറന്റൈൻ സെന്ററിലാണ് സംഭവം. കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് നിഷാന്ത് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Alappuzha
കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ഒരുങ്ങി ദി പീപ്പിൾ
കുട്ടനാട്: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ കേരളത്തിലെ ആദ്യ ബദൽ പൊളിറ്റക്കൽ മൂവ്മെൻറായ ദി പീപ്പിളിന്റെ കുട്ടനാട് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. കുട്ടനാടിലെ കർഷകരെ മുഖവിലയ്ക്കെടുക്കാതെ അടിച്ചേൽപ്പിച്ച കുട്ടനാട് പാക്കേജിലെ അഴിമതികളും കാലാകാലങ്ങളായി ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലൂടെ കുട്ടനാടൻ കർഷകരെ വഞ്ചിച്ചുകൊണ്ടിരുന്ന രാഷ്്ട്രീയ നേതൃത്വങ്ങളെയും തുറന്നുകാട്ടുക എന്നതാണ് ദി പീപ്പിളിന്റെ ലക്ഷ്യം. ഉദ്യോഗസ്ഥ- രാഷ്്ട്രീയ അഴിമതികൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ദി പീപ്പിൾ. കഴിഞ്ഞ 10 വർഷമായുള്ള പ്രഖ്യാപനങ്ങൾ എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്ന് തെളിയിക്കുന്ന കുട്ടനാടുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളുമായാണ് ദി പീപ്പിൾ തിരഞ്ഞെടുപ്പിനെ നേരിടുക. വിവരാവകാശ നിയമത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ആദ്യമായാണ് ഔദ്യോഗിക രേഖകൾ വച്ച് ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലം പ്രസിഡണ്ട് ജോസ് അക്കാത്തറയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.വി.ടി.പ്രദീപ് കുമാർ ഉൽഘാടനവും മോളിക്കുട്ടി സ്വാഗതവും…
Read Moreഓമനക്കുട്ടൻ എന്ന ‘ഒറ്റയാൾ പട്ടാളം’! സ്വന്തം പോക്കറ്റിൽ നിന്നു പണംമുടക്കി കോവിഡ് ബോധവത്കരണം..!
അമ്പലപ്പുഴ: കോവിഡിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഒരു യുവാവ്. ഇന്റീരിയർ ഡിസൈനർ ആയ തോട്ടപ്പള്ളി മഠത്തിൽ എം.ആർ. ഓമനക്കുട്ടനാണ് സ്വന്തം തൊഴിലിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കോവിഡിനെതിരേ പട പൊരുതുന്നത്. ഇതിനായി സ്വന്തമായി സ്പ്രേയർ വാങ്ങി. അതിൽ അണുനാശിനി നിറച്ച് കോവിഡ് പകരാൻ സാധ്യതയുള്ള പൊതു ഇടങ്ങളിൽ അണുനശീകരണം നടത്തുകയാണ് ഈ യുവാവ്. പുറക്കാട് പഞ്ചായത്തിലെ മുഴുവൻ റേഷൻ കടകൾ, മാവേലി സ്റ്റോർ , ബാങ്കുകൾ ഓഫീസുകൾ, മറ്റു കടകൾ, പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം സ്വന്തം സ്കൂട്ടറിൽ എത്തി ഓമനക്കുട്ടൻ അണുനശീകരണം ചെയ്യുന്നു. ചെല്ലുന്ന സ്ഥലത്തെല്ലാം സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും സോപ്പ് ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം കൂടി പറഞ്ഞാണ് യാത്ര. ഇന്നലെ 10, 11 വാർഡുകളിൽ അണുനശീകരണം പൂർത്തീകരിച്ചു. ഇന്ന് 8 , 9 വാർഡുകളിലാണ് സഞ്ചാരം.പഞ്ചായത്തിലെ മുഴുവൻ റേഷൻ ഷോപ്പുകളിലും അണുനശീകരണം നടത്തിക്കഴിഞ്ഞു. ജോലിക്കിടയിൽ…
Read Moreആംബുലൻസിലെ പീഡനം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു;നടപടിയുണ്ടാകും
പത്തനംതിട്ട: 108 ആംബുലന്കില് പത്തൊമ്പതുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നടപടിക്കു സാധ്യത. ഇത്തരമൊരു സംഭവത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഭരണപക്ഷ എംഎല്‍എമാര്‍ അടക്കം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രക്ഷോഭരംഗത്തുമാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി അടൂര്‍ വടക്കടത്തുകാവില്നിന്ന് പത്തൊമ്പതുകാരിയെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയത് തികച്ചും നിരുത്തരവാദപരമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് തന്നെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ലക്ഷ്യത്തോടെ മനപ്പൂര്‍വമാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പെരുമാറിയിട്ടുള്ളതെന്ന് പ്രാഥമികമായി തന്നെ വ്യക്തമാക്കിയാണ് ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ ആരോഗ്യമന്ത്രിക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരമൊരു സാഹചര്യം ഒരുക്കി നല്‍കിയത് ഉദ്യോഗസ്ഥതല വീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രി 11നാണ് പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റുന്നത്. അന്നു രാവിലെ വന്ന പട്ടികയിലുള്‍പ്പെട്ട പെണ്‍കുട്ടിയെയാണ് രാത്രി വൈകി ആശുപത്രിയിലേക്കു നീക്കാന്‍ ശ്രമിച്ചത്. ഫലം വന്ന്…
Read Moreകത്ത് എഴുതിവച്ചശേഷം കൊലപാതകം;കുമ്പഴയില്‍ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി, സഹായി കസ്റ്റഡിയില്‍
പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹായി കസ്റ്റഡിയില്‍. കുമ്പഴ സ്വദേശി ജാനകി (92)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ക്കൊപ്പം സഹായിയായി ഒപ്പമുണ്ടായിരുന്ന മയില്‍ സ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയെ താന്‍ കൊല്ലുന്നുവെന്നും ജയിലില്‍ പോകുമെന്നും ഉള്‍പ്പെടെയുള്ള കത്ത് തയാറാക്കി പത്രത്തിനുള്ളില്വച്ച് അയല്‍വാസിയെ ഇയാള്‍ ഏല്പിച്ചിരുന്നു. ഈ കത്തിന്റെ കോപ്പികള്‍ വീട്ടിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് കൊലപാതകമെന്ന് പോലീസ് കരുതുന്നു. കത്തിലെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ച ജാനകിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു നീക്കി. ഇന്നലെ രാത്രി സഹായിയും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മയില്‍സ്വാമിയും ഇയാളുടെ ബന്ധുവായ…
Read Moreവള്ളം കാറ്റിൽ മുങ്ങി; ജലഗതാഗത വകുപ്പ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ അച്ഛനും മകനും ജീവൻ തിരികെകിട്ടി
ആലപ്പുഴ: കുടിവെള്ളം ശേഖരിക്കാൻ പോയ വള്ളം കാറ്റിൽ പെട്ട് മുങ്ങി. വള്ളത്തിലുണ്ടായിരുന്ന അച്ഛനെയും മകനെയും ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചക്ക് 2.40ന് കൈനകരി മീനപ്പള്ളി കായലിൽ നടുഭാഗത്തുവച്ചായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് കൈനകരി റോഡ് മുക്കിലേക്ക് പോകുകയായുരുന്ന ആലപ്പുഴ സ്റ്റേഷനിലെ സീ കുട്ടനാട് ബോട്ടിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം രണ്ടു ജീവനുകളും രക്ഷിക്കാനായി. കൈനകരി മീനപ്പള്ള സ്വദേശിയായ അരുണും 12വയസുള്ള മകനുമാണ് അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് നേരിയ മഴയോടൊപ്പം എത്തിയ കാറ്റുമൂലം വള്ളം മറിഞ്ഞത്. വള്ളത്തിന്റെ വശത്ത് ഇരുവരും പിടിച്ച് കിടക്കുന്നതുകണ്ട ബോട്ട് ജീവനക്കാർ ബോട്ടിന് വേഗം കുറച്ച് അപകടത്തിൽ പെട്ട വള്ളത്തിന് സമീപമെത്തി. തുടർന്ന് ജീവനക്കാർ കയർ ഇട്ട് കൊടുത്തു. ഇതിൽ പിടിച്ച് ഇരുവരും ബോട്ടിൽ കയറി. അപകടത്തിൽ പെട്ടവരെ ജീവനക്കാർ സുരക്ഷിതമായി സമീപത്തെ നവരശ്മി ബോട്ട് ജെട്ടിയിൽ എത്തിച്ചു. ബോട്ട്…
Read Moreകരുവാറ്റ ബാങ്കിലെ മോഷണം; പ്രതികളെക്കുറിച്ച് സൂചന; ഗ്യാസ് സിലിണ്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതി
ഹരിപ്പാട്: 2145 കരുവാറ്റ നോർത്ത് സർവീസ് സഹകരണ ബാങ്കിലെ മോഷണം പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി വിവരം. ബാങ്കിൽ നിന്നു കണ്ടെത്തിയ ഗ്യാസ് സിലിണ്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി. ലോക്കർ തകർക്കാനായി ഗ്യാസ് കട്ടറാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. ഉപയോഗശേഷം ഒരു ആർഗണ്‍ സിലിണ്ടറും, ഒരു ഓക്സിജൻ സിലിണ്ടറും ഒരു എൽപിജി ഗ്യാസ് സിലിണ്ടറും ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. ഇതിൽ ആർഗണ്സിലിണ്ടറും ഓക്സിജൻ സിലിണ്ടറും അടൂർ പറക്കോട് ഗ്യാസ് ഏജൻസിയിൽ നിന്നു മോഷണം പോയതാണെന്ന് പോലീസ് കണ്ടെത്തി. പ്രധാനമായും രണ്ട് സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്. ഇത് പ്രകാരമുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് സംഘങ്ങൾ അന്വേഷണം ഉൗർജ്ജിതമാക്കി. ബാങ്കിന്റെ സമീപത്തെയും ഗ്യാസ് സിലിണ്ടർ മോഷണം പോയ ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം. കൂടാതെ ബാങ്കിന് സമീപത്ത് കണ്ടെന്ന് പറയുന്ന പിക്കപ്പ്…
Read Moreവാട്സാപ്പ് കൂട്ടായ്മയുടെ കാരുണ്യസ്പർശം; ഇനി ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം
ചേർത്തല : ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പ് വീടൊരുക്കിയതോടെ ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. ചേർത്തല നഗരസഭ 18 ാം വാർഡിൽ കുഴുവേലി വെളിയിൽ ഗോപാലൻ (79) ന്റെ കുടുംബത്തിനാണ് നാലുമാസം കൊണ്ട് വീടൊരുക്കിയത്. ഏതു സമയവും പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലായിരുന്ന വീടിനുള്ളിൽ കടുത്ത പ്രമേഹ രോഗിയായ ഗോപാലൻ വീൽചെയറിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. 12 വർഷങ്ങൾക്ക് മുന്‍പ് ഭാര്യ വിജയമ്മാൾ മരിച്ചു. മകൻ കാർത്തികേയൻ വർഷങ്ങൾക്ക് മുന്‍പ് ഓപ്പറേഷന് വിധേയനായ ശേഷം അധികം ജോലികൾ എടുക്കുവാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത വീട്ടിൽ ഭർത്താവുമെന്നിച്ചു താമസിക്കുന്ന മകൾ അംബികയുടെ അവസ്ഥയും വളരെ മോശമാണ്. ഇവരുടെ ഭർത്താവ് കണ്ണൻ ഒരു വശം തളർന്ന നിലയിലാണ്. കൊവിഡ് പശ്ചാതലത്തിൽ ആദ്യത്തെ ലോക്ക്ഡൗണ്‍ വന്നതോടെ കിടപ്പ് രോഗികൾക്കും നിർധനർക്കും ഭക്ഷണവും മരുന്നും വീടുകളിൽ എത്തിച്ചിരുന്നതിനിടെ വാട്സാപ്പ് കൂട്ടായ്മ…
Read Moreമത്തായിയുടെ മരണം: 40-ാം ദിനം സംസ്കാരം; പ്രിയതമന്റെ മൃതദേഹത്തിനരികില്‍ ഷീബ തളര്‍ന്നു
പത്തനംതിട്ട: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയമായ ചിറ്റാറിലെ പി.പി. മത്തായിയുടെ സംസ്കാരം ഇന്ന്. മരിച്ചതിന്റെ 40-ാം ദിനത്തിലാണ് സംസ്കാരം. ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്‍ഷകന്റെ മൃതദേഹം സൂക്ഷിച്ചുവച്ച് കുടുംബം നടത്തിയ പോരാട്ടത്തിലൂടെയാണ് സംഭവം ശ്രദ്ധേയമായത്. മൃതദേഹം ഇന്നു രാവിലെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്തപ്പോള്‍ സ്ഥലത്തെത്തിയ ഭാര്യ ഷീബയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. പ്രാര്‍ഥനയ്ക്കുശേഷം വിലാപയാത്രയായി മൃതദേഹം അരീക്കക്കാവിലെ വീട്ടിലേക്കു കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് 3.30ന് കുടപ്പനക്കുളം സെന്റ്് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പത്തനംതിട്ട മുതല്‍ മത്തായിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നുണ്ട്. ആശുപത്രിയില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ബസലേല്‍ റമ്പാന്, ബര്‍സ്കീപ്പാ റമ്പാന് എന്നിവര്‍ നേതൃത്വം നല്കി. വീണാ ജോര്‍ജ് എംഎല്‍എ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 28 നാണ് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ചത്. കസ്റ്റഡി മരണമായിട്ടും കുറ്റാരോപിതരെ…
Read Moreകരുവാറ്റയിലെ ബാങ്ക് മോഷണം; ജീവനക്കാരെ ചോദ്യം ചെയ്തു; നാലു സംഘമായി തിരിഞ്ഞ് അന്വേഷണം; മൊഴിയെടുക്കൽ തുടരുന്നു
ഹരിപ്പാട്: കരുവാറ്റയിലെ സഹകരണബാങ്കിൽ വൻ കവർച്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ തെളിവുകൾക്കായി ഹരിപ്പാട് സിഐ ആർ. ഫയാസിന്റെ നേതൃത്വത്തിൽ ഇന്നലെ വീണ്ടും ബാങ്കിൽ പരിശോധന നടത്തി. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സിഐമാർ ഉൾപ്പെടുന്ന സംഘത്തിൽ സമാന രീതിയിലുള്ള മോഷണ കേസുകൾക്ക് തുന്പുണ്ടാക്കുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ച ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത സിവിൽ പോലീസ് ഓഫീസർമാരും ഉണ്ട്. 4.5 കിലോ സ്വർണവും 4.5 ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത്. മുൻവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിലെ വാതിൽ മുറിച്ചാണ് അകത്തുകയറിയത്. തുടർന്ന് സേഫും ഇതേ രീതിയിൽ തന്നെ മുറിച്ച് സ്വർണവും പണവും അപഹരിക്കുകയായിരുന്നു. മൂന്നു സിലിണ്ടറുകളാണ് ബാങ്കിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇവ അന്വേഷണത്തിന് ദിശാബോധം നൽകുമെന്ന് കരുതുന്നു. ജീവനക്കാരെ…
Read More