ചേര്‍ത്തല: ദേശീയപാതയോരത്തു കക്കാവില്പന നടത്തിയതിന്റെ പേരില്‍ വീട്ടമ്മയുടെ ത്രാസ് പോലീസ് പിടിച്ചെടുത്തത്തതായി പരാതി. ദേശീയപാതയോരത്ത് ചേർത്തല കെവിഎം ആശുപത്രിക്കു സമീപം ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. വൈക്കം ഉദയനാപുരം കണ്ണങ്കേരില്‍ വിജിമോളാണ് പെട്ടിവണ്ടിയില്‍ കക്കാവില്പനക്കെത്തിയത്. വില്പന തുടങ്ങിയപ്പോൾ തന്നെ മാരാരിക്കുളം പോലീസെത്തി ത്രാസ് എടുത്തുകൊണ്ടുപോയതായി വിജിമോള്‍ പറഞ്ഞു. രണ്ടുമക്കളെ വളര്‍ത്താനാണു സഹോദരന്റെ സഹായത്തോടെ കച്ചവടം തുടങ്ങിയത്. ത്രാസു കൊണ്ടു പോയതിനാൽ വില്ക്കാന് സാധിച്ചില്ല. കക്ക സൂക്ഷിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കു നല്‍കിയെന്നും അവര്‍ പറഞ്ഞു. ജില്ല കടന്നെത്തിയുള്ള വഴിയോര കച്ചവടം രോഗ വ്യാപന സാധ്യത കൂട്ടുമെന്നതിനാലാണ് നടപടി. ദേശീയപാത അധികൃതര്‍ ഇതു സംബന്ധിച്ചു നോട്ടീസ് നല്‍കിയിരുന്നതായും നിയമം ലംഘിച്ചുള്ള കച്ചവടം നടത്തരുതെന്ന മുന്നറിയിപ്പു തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് കച്ചവടം നിര്‍ത്താന്‍ ഇടപെട്ടതെന്നും മാരാരിക്കുളം എസ്ഐ മധു പറഞ്ഞു.
Read MoreCategory: Alappuzha
എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിക്കെതിരേ മത്സരത്തിനു കെ.കെ. മഹേശന്റെ കുടുംബം
ചേർത്തല: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനലിനെതിരേ മത്സരിക്കാന്‍ യോഗം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 115 പേരുടെ മറ്റൊരു പാനൽ രംഗത്ത്. യോഗം ഓഫീസില്‍ തൂങ്ങിമരിച്ച എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ ഭാര്യയും കുടുംബാംഗങ്ങളും മത്സര രംഗത്തുണ്ട്. കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകന് തുഷാര്‍ വെള്ളാപ്പള്ളിയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. 26 ന് ചേര്‍ത്തലയില്‍ നടക്കുന്ന മത്സരത്തിലാണ് വെള്ളാപ്പള്ളിയുടെ പാനലും യോഗം സംരക്ഷണ സമിതിയുടെ പാനലും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. മുന്‍കാലങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കാന്‍ പോലും ആരും തയാറാകാത്തവേളയിലാണ് ഇത്തവണ 115 പേര് മത്സരിക്കാന്‍ രംഗത്തെത്തിയത്. വെള്ളാപ്പള്ളിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതും വെള്ളാപ്പള്ളിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന കെ.കെ.മഹേശന്റെ മരണവും ഇത്തവണ മത്സരം കടുപ്പിക്കാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. കെ.കെ. മഹേശന്റെ ഭാര്യ ഉഷാദേവിയും കുടുബാംഗങ്ങളും ഉള്‍പ്പെടെ 15 ഓളം…
Read More‘ഷട്ടർ’ നൗഷാദിനു പൂട്ടുവീണു! കടകളുടെ ഷട്ടർ അതിവേഗം പൊളിച്ച് മോഷണം നടത്തും; ഒടുവിൽ പ്രതിക്ക് പൂട്ടു വീണത് ആ ഒറ്റകാരണം മൂലം…
കായംകുളം : വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിവന്ന പ്രതിയെ തൃശൂർ സിറ്റി ഷാഡോ പോലീസും കുന്നംകുളം പോലീസും ചേർന്നു പിടികൂടി . കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ ആടുകിളി നൗഷാദ് (44 ) ആണ് തൃശൂർ പൊലീസിൻറ്റെ പിടിയിലായത്. മുന്‍പ് മാവേലിക്കര പോലീസും ഇയാളെ മോഷണക്കേസിൽ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കുന്നംകുളം കേച്ചേരിയിലുള്ള എസ് ഡി ഹോം അപ്ലൈൻസ് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചും ഗ്ലാസ് തകർത്തും മോഷണം നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത് . ‘ആടുകിളി’ കുടുങ്ങിയത് ഇങ്ങനെ…ഗ്ലാസ് തകർക്കുന്പോൾ ഇയാളുടെ കൈക്ക് സാരമായ പരിക്കേറ്റിരുന്നതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. കൈക്ക് മുറിവുപറ്റി ചികിത്സതേടിയവരെ കുറിച്ചുള്ള അന്വേഷണമാണ് ആടുകിളി നൗഷാദിലേക്ക് എത്തിയത്. ഇയാളെ ഷട്ടർ നൗഷാദെന്നും അറിയപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുന്നംകുളം സ്വപ്ന ജ്വല്ലറി, കല്ലുംപുറത്തെ മൊബൈൽ…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്; 125 കോടിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു; തോമസിന്റെ മറ്റൊരു മകൾ റിയ ഇപ്പോഴും ഒളിവിൽ
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള നാല് പ്രതികളെയും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി പോലീസ് അന്വേഷണസംഘം. ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കണം. ഇതിനുശേഷമേ കസ്റ്റഡി നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നിലവില്‍ സ്വര്‍ണവും വസ്തുവകകളും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി 125 കോടിയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളതെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപയാണ് ഉടമകള്‍ വായ്പ എടുത്തിരിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തും പൂനെയിലും സ്വന്തമായി ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. ഇവ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതായും കണ്ടെത്തി. ഉടമകളുടെ 13 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 500 ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവ കോന്നി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്.…
Read Moreഎല്ലാം കൈയിട്ടുവാരി ശരിയാക്കി;സഹകരണബാങ്കിലെ തട്ടിപ്പു പരാതികള്‍ സിപിഎമ്മിന് തലവേദനയാകുന്നു
പത്തനംതിട്ട: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്നുയരുന്ന തട്ടിപ്പുകള്‍ പാര്‍ട്ടിക്കു തലവേദനയാകുന്നു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന നിരവധി സഹകരണബാങ്കുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി സാമ്പത്തിക തിരിമറികളുണ്ടായി. നല്ല നിലയിലായിരുന്ന പല ബാങ്കുകളുടെയും നിലനിൽപ് തന്നെ ഭീഷണിയിലാണ്. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളുള്‍പ്പെട്ട സാമ്പത്തിക തിരിമറി പരാതികള്‍ ശക്തമാകുന്നത്. വയ്യാറ്റുപുഴ സഹകരണ ബാങ്കില്‍ നിന്ന് വ്യാജരേഖ ഉപയോഗിച്ച് 18 ലക്ഷം തട്ടിയെന്ന പരാതിയില്‍ ആരോപണ വിധേനായിട്ടുള്ളത് സിപിഎം പ്രാദേശിക നേതാവാണ്. ബാങ്കിലെ ജീവനക്കാരന് കൂടിയായിരുന്നു നേതാവ്. ഭരണസമിതിയോഗത്തിന്റെ തീരുമാനപ്രകാരം ബാങ്ക് സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാങ്കിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന പി.ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. പണം തിരിച്ചടയ്ക്കാന്‍ അവസരം നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെ പരാതി ശക്തമാക്കാനാണ് തീരുമാനം. സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്. പഴകുളം കിഴക്ക് സഹകരണ…
Read Moreപതിനെട്ടുകാരന്റെ തിരോധാനം; മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം; ഫോൺ ഓണാകുമെന്ന പ്രതീക്ഷയിൽ പോലീസ്
പത്തനാപുരം : കടശ്ശേരിയിലെ കൗമാരക്കാരന്റെ തിരോധാനത്തിൽ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം. പതിനെട്ടുകാരനെ കാണാതായിട്ട് ഇരുപത്തിനാല് ദിവസം കഴിഞ്ഞിട്ടും യാതൊരു തെളിവും കണ്ടെത്താനാകാതെയായതോടെയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ സംഘം തയാറെടുക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതല്ല എന്ന നിഗമനത്തിലെത്തിയ സംഘം കൗമാരക്കാരന് വീട്ടില്‍ നിന്നു മാറി നില്‍ക്കുകയാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഷര്‍ട്ടുപോലും ധരിക്കാതെ, എറ്റിഎം കാര്‍ഡോ,പണമോ കരുതാതെ എവിടേക്കുപോകും എന്നതും മൊബൈല്‍ ഗയിമിന് കീഴ്പ്പെട്ട ഒരാള്‍ ഇത്രയധികം ദിവസം മൊബൈല്‍ ഓണ്‍ ചെയ്യാതിരിക്കില്ലെന്ന ചിന്തയും അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് മൃഗവേട്ട സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താമെന്ന നിഗമനത്തിലെത്തിയതെന്നാണ് സൂചന. കാട്ടുപന്നി, മ്ലാവ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കെണിവച്ച് പിടിക്കുന്ന സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം വ്യാപകമായിരുന്നു. എന്നാല്‍ കടശേരിയിലും,അമ്പനാറും ഉള്‍പ്പെടെ ഫോറസ്റ്റ് സ്റ്റേഷന് ആരംഭിച്ചതും വനപാലകരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരമായതും ഇത്തരക്കാര്‍ ഉള്‍വലിയുന്നതിന്…
Read Moreപത്തനംതിട്ടയിൽ കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനം; രോഗവ്യാപനം പുതിയ പ്രദേശങ്ങളിലേക്ക്
പത്തനംതിട്ട: കോവിഡ് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമാകുകയാണ്. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത പല പ്രദേശങ്ങളിലേക്കും രോഗം പടരുന്നതായാണ് ഫലങ്ങള്‍ നല്കുന്ന സൂചന. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനത്തിലെത്തി. ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയവരില്‍ ക്ലസ്റ്റര്‍ വ്യാപനത്തിനു പുറത്ത് 47 പേര് നേരത്തെ പോസിറ്റീവായവരുടെ സമ്പര്ക്കത്തിലൂടെയുള്ളവരാണ്. 22 പേരുടെ സമ്പര്ക്കപ്പശ്ചാത്തലവും വ്യക്തമല്ല. രോഗവ്യാപനം പുതിയ പ്രദേശങ്ങളിലേക്ക്നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരിലേക്കുള്ള രോഗവ്യാപനം പുതിയ പ്രദേശങ്ങളിലേക്കാണ് ഏറെയും. വയല, കുടുമുരുട്ടി, നാരങ്ങാനം, കോയിപ്രം, വായ്പൂര്, കൊറ്റനാട്, എഴുമറ്റൂര്‍, തുവയൂര്‍ സൗത്ത്, പെരിങ്ങനാട്, മുന്നാളം, ഏനാത്ത്, ഇരവിപേരൂര്‍, തുകലശേരി, വെണ്ണിക്കുളം, വെണ്‍പാല, അഴിയിടത്തുചിറ, കുന്നന്താനം, മുട്ടം പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സമ്പര്‍ക്ക വ്യാപനമുണ്ട്. ജില്ലയില്‍ 13 ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. കടയ്ക്കാട്, കടമ്പനാട്, നെല്ലാട് എന്നിവ ലാര്‍ജ് ക്ലസറ്ററുകളായി നിലനില്‍ക്കുകയാണ്.…
Read Moreപോപ്പുലർ തട്ടിപ്പ്; എല്ലാ സ്റ്റേഷനുകളിലും കേസെടുക്കാന്‍ നടപടിവേണമെന്ന് ആവശ്യവുമായി സിപിഎം
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കാനും കേസെടുക്കാനും നടപടി വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ കോന്നി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചു മാത്രമാണ് കേസെടുക്കുന്നത്. കോന്നി ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയ പതിനായിരക്കണക്കിന് ആളുകളുടെ പണം തട്ടിയെടുത്ത് കേരളത്തിനു വെളിയിലും അന്യരാജ്യങ്ങളിലും ഉടമകള്‍ നിക്ഷേപിച്ചു. വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത ബിനാമി സ്ഥാപനങ്ങളിലേക്ക് ഈ പണം വകമാറ്റി. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വിവിധ വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരുടെ സമ്പാദ്യമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. കേസന്വേഷണത്തിന്റെ ചുമതല പ്രത്യേകമായി ഐജിക്ക് നല്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പത്തനംതിട്ടയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് എല്ലാ കേസുകളും തീര്‍പ്പാക്കണം. തട്ടിപ്പിന് വിധേയരായ എല്ലാ നിക്ഷേപകര്‍ക്കും…
Read Moreകരുതലിനു കൈയടി! ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരം നടത്തിയതിന് ആദരം
മാവേലിക്കര:കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചതിന് ജില്ലാ പോലീസ് വ്യാപാരിയെ പുരസ്കാരം നല്കി ആദരിച്ചു. മാവേലിക്കര പി.എന്‍.വി അസോസിയേറ്റ്സ് ഉടമയും മാവേലിക്കര വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റുമായ മാത്യു വര്‍ഗീസിനെയാണ് ഈ ഓണക്കാലത്ത് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരം നടത്തിയതിന് ആലപ്പുഴ ജില്ലാ പോലീസ് ആദരിച്ചത്. ആലപ്പുഴ പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി.എസ്.സാബു ഐപിഎസ് മാത്യു വര്‍ഗീസിനു പുരസ്കാരം നല്കി ആദരിച്ചു. ചെങ്ങന്നൂര്‍ സബ് ഡിവിഷന് തലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് പിഎന്‍വി അസോസിയേറ്റ്സിനെ തെരഞ്ഞെടുത്തത്.
Read Moreമൃതശരീരം ഏറ്റുവാങ്ങാൻ ബന്ധുമിത്രാദികൾ വന്നില്ല… മരിച്ച യാചകന് ചിതയൊരുക്കി യുവാക്കൾ
മാന്നാർ: കോവിഡ് ബാധിച്ച് മരിച്ച യാചകന് ചിതയൊരുക്കി യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസം പരുമലയിൽ കുഴഞ്ഞു വീണു മരിച്ച യാചകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതശരീരം ഏറ്റുവാങ്ങാൻ ബന്ധുമിത്രാദികൾ വരാത്തതിനാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശവസംസ്കാരം നടത്താൻ യുവാക്കൾ തയ്യാറാവുകയായിരുന്നു. വർഷങ്ങളായി പരുമല പാലത്തിന് സമീപം താമസിച്ച് ഭിക്ഷാടനം നടത്തി വരുകയായിരുന്നു.ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന പത്തോളം പേരെ നിരീക്ഷണത്തിൽ അയയ്ക്കുകയും സമീപത്തുള്ള കടകൾ അടപ്പിക്കുകയും ചെയ്തു. തുടർന്ന് പരുമല പാലം മുതൽ കുരിശടി വരെ ഡിവൈഎഫ്ഐ തിരു വല്ല ബ്ലോക്ക് പ്രസിഡൻ്റ് അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി ശുചീകരിച്ചു . യാചകന്റെ മൃതദേഹം പരുമല പൊതുശ്മസാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സോജിത് സോമന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പരുമല…
Read More