പത്തനംതിട്ട: ഇന്നലെ ഏഴു പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണം 128 ആയി. ഇതില്‍ 111 പേരും മൂന്നാംഘട്ട രോഗവ്യാപനത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണ്. രണ്ടാംഘട്ടത്തിലെ 17 പേരും നേരത്തെ രോഗം ഭേദമായവരാണ്. അടുത്ത ഘട്ടത്തില്‍ 21 പേര് ഇതിനോടകം ഭേദമായി. ഒരാള്‍ മരിച്ചു. 89 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തീകരിച്ച വീട്ടമ്മയാണ്. വിദേശത്തുനിന്നെത്തി ക്വാറന്റൈന് കഴിഞ്ഞുവരവേ ആരോഗ്യവകുപ്പ് നടത്തിയ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മേയ് 21നു കുവൈറ്റില്‍ നിന്നു നാട്ടിലെത്തിയ തിരുവല്ല സ്വദേശിനിയായ 65 കാരിക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര് വിദേശത്തുനിന്നും രണ്ടു പേര് വീതം മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ്. കഴിഞ്ഞ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ നാലുവയസുകാരനും കോവിഡ് പോസിറ്റീവായിട്ടുണ്ട്. കുട്ടിയക്കൊപ്പം…
Read MoreCategory: Alappuzha
റൂം ഫോര്‍ റിവര്‍: കുട്ടനാടിനു വേണ്ടത് ഏകോപനവും ആസൂത്രണവും
മങ്കൊമ്പ്: കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ടുമൂലം മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദുരിതമാണ് പ്രദേശവാസികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. ദുരന്തങ്ങൾ ആവര്‍ത്തിച്ചിട്ടും, നെല്‍ക്കൃഷിയില്ലാത്തപ്പോഴും നിയന്ത്രിത പമ്പിംഗ് വേണമെന്ന ആവശ്യത്തോട് അധികാരികള്‍ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നു പരാതി. വെള്ളക്കെട്ടുദുരിതങ്ങളൊഴിവാകുന്നതിനുവേണ്ടിയാണ് കുട്ടനാട്ടില്‍ പലരും രണ്ടാംകൃഷിക്കു മുതിരുന്നത്.പാടശേഖരത്തിനുള്ളില്വീടുള്ളവർ രണ്ടാംകൃഷിക്കുവേണ്ടി ആഗ്രഹിച്ചാലും, തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കര്‍ഷകരുടേയും പാടശേഖരസമിതികളുടേയും താല്പര്യം അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പലകാരണങ്ങള്‍കൊണ്ടും അവര്‍ രണ്ടാംകൃഷി വേണ്ടെന്നുവയ്ക്കുകയാണ് പതിവ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മടവീഴ്ചാസാധ്യതയും നഷ്ടക്കണക്കുകളുമൊക്കെ മുന്നില്‍കണ്ട് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നവരെ കുറ്റപ്പെടുത്താനുമാവില്ല. കഴിഞ്ഞവര്‍ഷം വെള്ളംകവിഞ്ഞുകയറി കൃഷിനശിച്ച കാവാലം കിഴക്കേചേന്നംകരിയിലെ കോഴിച്ചാല്വടക്കുപാടശേഖരത്തില് ഇപ്പോള്‍ സംഭവിക്കുന്നതും അതുതന്നെയാണ്. ഇത്തവണ ഇവിടെ രണ്ടാംകൃഷിയില്ല. പമ്പിംഗ് നടക്കുന്നുമില്ല. പാടശേഖരത്തിനുള്ളിലെ പലറോഡുകളും വീട്ടുമുറ്റങ്ങളുമെല്ലാം ഇതിനോടകം വെള്ളത്തില്‍ മൂടിക്കഴിഞ്ഞു. കോവിഡുകാലമാണെങ്കിലും രോഗാതുരമായ സാഹചര്യമാണിവിടെ നിലനില്‍ക്കുന്നത്. വഴിയേത് കുഴിയേത് എന്നറിയാതെ വെള്ളത്തിലൂടെ നീന്തിപ്പോകുന്നവര് അപകടത്തില്‍പെടുന്നത് ചിലപ്പോഴെങ്കിലും ദുരന്തങ്ങള്‍ക്കു കാരണമാകുന്നു. കോഴിച്ചാല്‍ പാടശേഖരത്തിന്റെ തെക്കേബണ്ടിലെ താമസക്കാരിയായിരുന്ന കുറപ്പശേരി വത്സമ്മ ഇക്കഴിഞ്ഞ…
Read Moreപാലക്കാടൻ കള്ളിന്റെ വീര്യം കൂട്ടാൻ സ്പിരിറ്റ് ചേർക്കൽ; രണ്ടുവർഷം തടവിനും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി
മാവേലിക്കര: അബ്കാരി കേസിൽ നാലു പ്രതികളെ കഠിനതടവിനും പിഴയടയ്ക്കാനും ശിക്ഷിച്ച് അഡീഷനൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ഉത്തരവായി. താമരക്കുളം പേരൂർകാരാണ്മ നെടിയത്ത് രഘു (55), മാങ്കൂട്ടത്തിൽ കിഴക്കതിൽ ശിവദാസൻ (60), മാങ്കൂട്ടത്തിൽ തെക്കതിൽ മോഹനൻ (58), പാലക്കാട് ആലത്തൂർ വിളയന്നൂർ മീഞ്ചിറക്കാട്ട് മുരളി (42) എന്നിവരെയാണു രണ്ടു വർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികം തടവ് അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതി വിശ്വനാഥനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2012 ജൂൺ 26നു നൂറനാട് ഇടക്കുന്നം ജംക്ഷനു സമീപം മോഹനൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി 850 ലിറ്റർ കള്ളും 50 ലിറ്റർ സ്പിരിറ്റും എക്സൈസ് പിടിച്ചെടുത്ത കേസിലാണു ശിക്ഷ. കള്ള്ഷാപ്പ് ലൈസൻസികളായ ശിവദാസനും മോഹനനും പാലക്കാട്ടു നിന്നുള്ള പെർമിറ്റ് പ്രകാരം കൊണ്ടുവന്ന കള്ളിന്റെ വീര്യം…
Read Moreമണലിന് താഴെ അപടം നിറച്ച ചെളിക്കുണ്ടുമായി മണിമലയാർ; മല്ലപ്പള്ളി കടവിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി തെരച്ചില്‍ തുടരുന്നു
മല്ലപ്പള്ളി: മുന്‍പരിചയമില്ലാത്തവര്‍ക്ക് മണിമലയാറ്റിലെ കടവുകള്‍ അപകടക്കയങ്ങളാണ്. നദിയുടെ അടിത്തട്ട് ചെളി കാരണം താഴ്ന്നു കിടക്കുന്നതിനാല്‍ മേല്‍പ്പരപ്പ് മണലാണെന്നു ധരിച്ച് ചവിട്ടിയാല്‍ താഴ്ന്നു പോകും. ഇതിനോടകം നിരവധി അപകടങ്ങള്‍ മണിമലയാറ്റിലെ വിവിധ കടവുകളില്‍ സംഭവിച്ചു കഴിഞ്ഞു. നിരവധിപേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്ഥിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൈപ്പറ്റ ആലുങ്കല്‍ മാത്യു ഐപ്പിന്റെ (സജി) മകന് അലനെ (15)യാണ് കാണാതായത്. മല്ലപ്പള്ളി ചേലയ്ക്കാപ്പള്ളില്‍ കടവിലാണ് സംഭവം. സുഹൃത്തുക്കളായ ആറുപേര്‍ക്കൊപ്പമാണ് അലന് കുളിക്കാനെത്തിയത്. നദിയില്‍പെട്ട അലനെ രക്ഷിക്കാന്‍ രണ്ടുപേര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്സ് ഇന്നലെ വൈകുന്നേരംവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നാട്ടുകാരും രംഗത്തുണ്ട്. മല്ലപ്പള്ളി മാര്‍ ഡയനീഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Read Moreസാമൂഹിക അകലത്തിനും, ബ്രേക്ക് ദ ചെയിനിനും ‘സഡൻ ബ്രേക്ക്’; ആശങ്കകൾ മറന്ന് പൊതു നിരത്തുകളിലും ഓഫീസുകളിലും തിരക്കോട് തിരക്ക്…
പത്തനംതിട്ട: ലോക്ക്ഡൗണ്‍ ഇളവുകളിൽ ജനം സാമൂഹിക അകലം മറക്കുന്നു.വീഥികളിലും സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് നിയന്ത്രണത്തിനു യാതൊരു ക്രമീകരണവുമില്ല. രോഗവ്യാപനം കൂടുന്പോഴും സാമൂഹിക അകലം മറക്കുന്നതിനെതിരെ മുന്നറിയിപ്പുകളേറെയുണ്ടായെങ്കിലും പൊതുനിരത്തുകളിൽ ഇതു പ്രകടമല്ല. സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നതോടെയാണ് ആളുകളുടെ തിരക്ക് ഏറെയുണ്ടായത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ മാത്രമാണ് കുറവുള്ളത്. എന്നാൽ ഓട്ടോറിക്ഷകളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാർ കയറുന്നുമുണ്ട്. പൊതുമാർക്കറ്റുകളിലും വഴിയോരങ്ങളിലുമെല്ലാം വൻ തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഔദ്യോഗിക യോഗങ്ങൾ, പൊതുപരിപാടികൾ, രാഷ്ട്രീയകക്ഷികളുടെ സമരപരിപാടികൾ അടക്കം ആളുകളുടെ എണ്ണം കൂടിത്തുടങ്ങി. പല പരിപാടികളിലും സാമൂഹിക അകലം മറക്കുന്നു. ഒപ്പം ബ്രേക്ക് ദ ചെയിൻ കാന്പെയ്നും പിൻവലിഞ്ഞ മട്ടാണ്. സ്ഥാപനങ്ങളിലടക്കം കൈകൾ കഴുകാനുള്ള സംവിധാനങ്ങൾ മാറ്റി. സാനിറ്റൈസറും വെള്ളവും സോപ്പുമെല്ലാം പഴങ്കഥ പോലെയായി. മാസ്ക് ധരിക്കാതെയോ അലക്ഷ്യമായി ധരിച്ചോ പുറത്തിറങ്ങുന്നവരും കുറവല്ല.
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ചിത്രീകരണത്തിന് നിരോധനം; പിൻവലിക്കണമെന്ന ആവശ്യവുമായി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
ആലപ്പുഴ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ചിത്രീകരണത്തിന് ഏർപ്പെടുത്തിയ നിരോധനത്തിനെതിരേ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ-എകെപിഎ രംഗത്ത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ചിത്രീകരണം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയവർക്ക് മാത്രമായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം ഫോട്ടോഗ്രാഫി മേഖലയിൽ തൊഴിലെടുക്കുന്നവരെ പട്ടിണിയിലാക്കുന്നതാണ്. തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരങ്ങൾ സംഘടിപ്പിപ്പിച്ചു. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എകെപിഎ ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ഉദയൻ, സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് എന്നിവർ പ്രസംഗിച്ചു.സാന ുഭാസ്കർ, കെ.ജി. മുരളി, ഷാജി കണ്മണി എന്നിവർ പങ്കെടുത്തു.
Read Moreജന്മം നൽകിയത് അഞ്ചുമക്കൾക്ക്; എൺപതിന്റെ അവശതയിൽ മക്കൾ കൈവെടിഞ്ഞു; നാട്ടുകാരുടെ പരാതിയിൽ മക്കൾക്കെതിരേ കേസെടുത്ത് പോലീസ്
കായംകുളം: മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ കേസ്. വള്ളികുന്നം കടുവിനാൽ പുല്ലേലിൽ തെക്കേതിൽ ഗോവിന്ദൻ നായരുടെ ഭാര്യ കാർത്തിക കുട്ടിയമ്മ(80)യെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിലാണ് ഇവരുടെ മക്കളായ സുരേന്ദ്രൻനായർ, ഉഷ, തുളസീധരൻ നായർ, പ്രഭാകരൻനായർ, ഗോപിനാഥൻ നായർ എന്നിവർക്കെതിരെ വള്ളികുന്നം പോലീസ് കേസെടുത്തത്. കഴിഞ്ഞ പത്തു മാസമായി വീട്ടിൽ കയറ്റുകയോ, ഭക്ഷണമോ, സംരക്ഷണമോ, പരിചരണമോ നൽകിയിരുന്നില്ലെന്നാണ് പരാതി. നാട്ടുകാരുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്. മക്കൾക്കെതിരെ നിയമ നടപടി എടുക്കുമെന്ന് കരുതി നാളിതുവരെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നില്ല. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പരാതി നൽകിയത്. കർശന നടപടി സ്വീകരിക്കുമെന്ന് വള്ളികുന്നം സിഐ ഗോപകുമാർ പറഞ്ഞു.
Read Moreസാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള കോവിഡ് പരിശോധനയില്‍ പത്തനംതിട്ട ഒന്നാമത്
പത്തനംതിട്ട: കോവിഡ് പരിശോധനയില്‍ സംസ്ഥാനത്തു മുന്നില്‍ നില്ക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. ജില്ലയില്‍ ഇതേവരെ 10,036 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇന്നലെ 228 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകളില്‍ 112 എണ്ണം കോവിഡ് പോസിറ്റീവായും 9,194 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 506 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്ന് ഇന്നലെ 82 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. പരിശോധനയ്ക്കായുള്ള പ്രത്യേക വാഹനം ഇന്നു ജില്ലയില്‍ ലഭ്യമാകും. എന്‍.എം. രാജു ഫൗണ്ടേഷനാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. കോഴഞ്ചേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച ട്രൂനാറ്റിലും പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Read Moreകുട്ടനാട്ടുകാരെയും തീരവാസികളെയും കബളിപ്പിച്ച് കോടികളുടെ കരിമണൽ ഖനനത്തിനു സിഐടിയു കൂട്ടു നിൽക്കുന്നു; ഗുരുതര ആരോപണവുമായി എഐടിയുസി
ആലപ്പുഴ: സിഐടിയു കരിമണൽ കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി വി. മോഹൻദാസ് ആരോപിച്ചു. കുട്ടനാട്ടുകാരെയും തീരവാസികളെയും ഒരേ സമയം കബളിപ്പിച്ച് കോടികൾ മതിപ്പുള്ള കരിമണൽ കടത്തിനു സിഐടിയു കൂട്ടുനിൽക്കുകയാണ്. അതിനു പുകമറ സൃഷ്ടിക്കാനാണ് മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്പോൾ തിലോത്തമൻ മൗനം പാലിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ആലപ്പുഴയിലെ മറ്റു രണ്ടു മന്ത്രിമാരും മണൽകടത്ത് നടത്തട്ടെ എന്ന അഭിപ്രായക്കാരാണോയെന്നും കാറ്റാടി വനം വെട്ടിവെളുപ്പിച്ച് മണൽ ഡ്രഡ്ജ് ചെയ്യുന്നതും പതിനായിരക്കണക്ക് ലോഡ് രാവും പകലും കടത്തുന്നതിനും ഇവർ അനുകൂലിക്കുന്നുണ്ടോയെന്നും സിഐടിയു മറുപടി പറയണം. കാറ്റാടി മരം വെട്ടാൻ വനംവകുപ്പിനേയും ലീഡിംഗ് ചാനലിലെ ധാതുമണലടങ്ങിയ ചെളി നീക്കം കെഎംഎംഎല്ലിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. കളക്ടറുടെ ചുമതല മണൽച്ചിറ വീതികൂട്ടി മുറിക്കാനും നീരൊഴുക്ക് സുഗമമാക്കാനുമായിരുന്നു. ഇപ്പോഴും മണൽ കടത്തല്ലാതെ ഒരു തുള്ളി വെള്ളം കടലിലേക്ക് ഒഴുക്കാൻ മണലൂറ്റുകാർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഡിംഗ് ചാനലിന്…
Read Moreകാലവർഷം ശക്തമാകുംമുമ്പേ വെള്ളപ്പൊക്കം; കാവാലം-കൈനടി റോഡിൽ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിൽ; അടഞ്ഞ ഓടകൾ വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മങ്കൊന്പ്: കാലവർഷം ശക്തമാകും മുന്‍പുതന്നെ കാവാലം ബസ് സ്റ്റാൻഡു പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായത് കച്ചവടക്കാരെയും ജനങ്ങളെയും ദുരതത്തിലാക്കുന്നു. ഓടകൾ അടഞ്ഞതാണ് വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. കാവാലം-കൈനടി റോഡിൽ എസ്ബിടി ജംഗ്ഷൻ മുതൽ ജങ്കാർ കടവു വരെയാണ് മഴവെള്ളം ഒഴുകിപ്പോകുന്നതിനായി ഓടകൾ നി ർമിച്ചിട്ടുള്ളത്. പതിറ്റാണ്ടിലേറെ പഴക്കമുള്ള ഓടകൾ നിർമിച്ചിട്ട് ഇതേവരെ വൃത്തിയാക്കിയിട്ടില്ല. മഴവെള്ളത്തിനൊപ്പം ഒലിച്ചെത്തുന്ന മണലും സമീപത്തെ വൃക്ഷങ്ങളുടെ വേരുകളുമാണ് ഓടയിലെ നീരൊഴുക്കു തടസപ്പെടുത്തുന്നത്. ഇതുമൂലം ചെറിയൊരു മഴപെയ്താൽ പോലും മഴവെള്ളം ഒഴുകിപ്പോകാനാകാതെ വ്യാപാര സ്ഥാപനങ്ങളിലേക്കു ഇരച്ചുകയറും. രാത്രി കാലങ്ങളിൽ ശക്തമായ മഴയുണ്ടായാൽ നേരം പുലരുന്പോൾ കടകളിൽ മുട്ടോളം വെള്ളം നിറയും. സാധനങ്ങൾ മിക്കതും നനഞ്ഞു നശിക്കും. ഓരോ വർഷവും ഇത്തരത്തിൽ പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ സ്ഥാപനത്തിനും സംഭവിക്കുന്നത്. പഞ്ചായത്തിൽ നികുതി അടയ്ക്കുന്ന വ്യാപാരികൾ പലതവണ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഓടകളുടെ സ്ലാബുകൾ തുറന്നു…
Read More