മാവേലിക്കര: മാവേലിക്കര, കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നു കൃത്യ സമയത്ത് ലിസ്റ്റ് കൈമാറാതിരുന്നതു മൂലം 1000 ത്തോളം ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായതായി വിവരാവകാശ രേഖ. ചെട്ടികുളങ്ങര ഇരേഴവടക്ക് ഉണ്ണിച്ചേത്ത് കെ.രാജേഷ് നൽകിയ വിവരാവകാശ ഹർജിക്കുള്ള മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ വിവരാവകാശ മറുപടി പ്രകാരം മാവേലിക്കര, കായംകുളം എക്സ്ചേഞ്ചുകളിൽ നിന്നുള്ള യോഗ്യത ലിസ്റ്റ് സമയപരിധി കഴിഞ്ഞാണ് ജില്ലാ എക്സ്ചേഞ്ചിൽ ലഭിക്കുന്നതെന്ന് പറയുന്നു. അതിനാൽ ലിസ്റ്റ് തിരികെ മടക്കാറാണ് പതിവെന്നും പറയുന്നു. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങളാണ് ഇതുമൂലം മാവേലിക്കര കായംകുളം എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായിരിക്കുന്നത്. ലിസ്റ്റ് ആവശ്യപ്പെട്ട ചില ഒഴിവുകൾക്ക് ലിസ്റ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. 2018 ജനുവരി മുതൽ 2019 ഏപ്രിൽ 30 വരെ മാത്രം മാവേലിക്കരയിലെ 16 ഉം കായംകുളത്തെ 32 ലിസ്റ്റുകളും തിരികെ…
Read MoreCategory: Alappuzha
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച ഇരുപതുകാരൻ പോലീസ് പിടിയിൽ
അന്പലപ്പുഴ: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം തൈപ്പറന്പിൽ വീട്ടിൽ അസ്കർ (അക്കു – 20) നെയാണ് പുന്നപ്ര സിഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുന്നപ്ര കളത്തട്ട് ജംഗ്ഷന് കിഴക്ക് കീഴവന തൈയ്യിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ സമീപത്തെ ഫ്ലവർ മില്ലിലെ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി അന്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഏഴാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: മാതാവിന്റെ മാനസിക പീഡനം മൂലമെന്ന് നാട്ടുകാർ; പോലീസിൽ പരാതി നൽകി ജനകീയസമിതി; ഉചിതമായ നടപടിയുണ്ടാകുമെന്ന് പോലീസ്
ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ജനകീയ സമിതി പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃക്കുന്നപ്പുഴ സിഐ ആർ. ജോസ് രാഷ്്ട്രദീപികയോടു പറഞ്ഞു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയെയാണ് (12) ഫാനിൽ ജീവനൊടുക്കിയ നിലയിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഹർഷയുടെ മരണത്തിൽ ആദ്യം മുതൽക്കേ ജനങ്ങൾ ദുരൂഹത ആരോപിച്ചിരുന്നു. മാതാവിന്റെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമാണ്. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം എത്തിച്ചപ്പോൾ മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ആംബുലൻസ് തടഞ്ഞിരുന്നു. അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് നാട്ടുകാരെ ബലപ്രയോഗത്തിലൂടെ മാറ്റി മൃതദേഹം വീട്ടിനുള്ളിൽ എത്തിച്ചു. സംസ്കാരത്തിനായി…
Read Moreകരിമണൽ ഖനനത്തിനെതിരേ തോട്ടപ്പള്ളിയിൽ ജനകീയ പ്രതിഷേധം; സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ഐആർഇ ശ്രമം നാട്ടുകാർ തടഞ്ഞു
അന്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ തോട്ടപ്പള്ളിയിൽ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ഐആർഇയുടെ ശ്രമം ജനരോഷത്തെ തുടർന്ന് നിർത്തിവച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കരിമണൽ വേർതിരിച്ചെടുക്കുന്ന ഐആർഇ യുടെ സ്പൈറൽ യൂണിറ്റുമായി ലോറി എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ അനുമതി ഇല്ലാതെയാണ് ഐആർഇ യൂണിറ്റ് സ്ഥാപിക്കാനെത്തിയത്. തോട്ടപ്പള്ളി ഹാർബറിനു സമീപം ലോറി എത്തിയതോടെ സ്ത്രീകളടക്കം നൂറുകണക്കിന് പ്രതിഷേധക്കാർ ലോറി തടഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിനും സംഘർഷത്തിനും വഴിയൊരുക്കി. തുടർന്ന് പ്രതിഷേധക്കാർ ലോറിക്കു മുന്നിൽ അടുപ്പുകൂട്ടി. പ്രതിഷേധം സംഘർഷത്തിന്റെ വക്കിലെത്തിയതോടെ ആർഡിഒ സന്തോഷ്, ജില്ലാ പോലീസ് മേധാവി സാബു എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നേരത്തെ കരിമണൽ ഖനനം നടത്തിയിട്ടുള്ള തുറമുഖത്ത് ലോറി ഇടാൻ അനുവദിക്കില്ലെന്നും തുറമുഖത്തു നിന്നു ലോറി കൊണ്ടു പോകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ പോലീസ് ഇതു സമ്മതിക്കാതെ വന്നതോടെ…
Read Moreചിലവ് വർദ്ധവ് താങ്ങാനാവാതെ തദ്ദേശസ്ഥാപനങ്ങൾ പിൻമാറുന്നു; കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ ശുചീകരണം താളംതെറ്റുന്നു
പത്തനംതിട്ട: ജില്ലയിലെ കോവിഡ് കെയര്‍ കേന്ദ്രങ്ങളുടെ ശുചീകരണം അടക്കം താളംതെറ്റുന്നു. ശുചീകരണ ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പല കേന്ദ്രങ്ങളിലും പോസിറ്റീവ് കേസുകളുണ്ടായതോടെ സാധാരണ ശുചീകരണ തൊഴിലാളികള്‍ ഇതില്‍ നിന്നു പിന്മാറി. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗമില്ലാത്തതും വിലങ്ങുതടിയാണ്. പഞ്ചായത്തുകളില്‍ താത്കാലികമായി നിയമിച്ചവരാണ് ശുചീകരണ തൊഴിലാളികള്‍. ഇവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മാലിന്യസംസ്കരണ സംവിധാനങ്ങളോ നല്‍കിയിട്ടില്ല. മാലിന്യങ്ങള്‍ പ്രദേശത്തുതന്നെ സംസ്കരിക്കാന്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. പഞ്ചായത്തുകളുടെ തനതുഫണ്ട് വിനിയോഗിച്ചാണ് കോവിഡ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടത്തേണ്ടത്. താമസക്കാരുടെ ഭക്ഷണം ഉള്‍പ്പെടെ വന്‍തുക ചെലവാകുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം പല തദ്ദേശസ്ഥാപനങ്ങളും ചുമതലകളില്‍ നിന്നും സ്വയം പിന്മാറിവരികയാണ്.
Read Moreജോയല്‍, ഉത്ര മരണങ്ങളിലെ സിപിഎം ബന്ധം; അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍; 19ന് എസ്പി ഓഫീസ് മാർച്ച്
പത്തനംതിട്ട: ജില്ലയില്‍ നടന്ന നിരവധി കൊലപാതകങ്ങളിലും ദുരൂഹമരണങ്ങളിലും സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യവുമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍. ആവശ്യമുന്നയിച്ച് 19ന് പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ഡിസിസി മാര്‍ച്ച് നടത്തും. അടൂരില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജോയലിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ സിപിഎമ്മിനെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ഇതേ ആവശ്യമുന്നയിച്ച് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു. ഇന്നു രാവിലെ അടൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അടൂര്‍ പറക്കോട്ട് ഉത്ര കൊലക്കേസിലെ പ്രധാന പ്രതിക്കുള്ള സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരുന്നു. ഈ കേസിലും പ്രതിക്കു സംരക്ഷണം ലഭിക്കത്തക്ക രീതിയില്‍ പാര്‍ട്ടി തലത്തില്‍ ഇടപെടലുകളുണ്ടായെന്ന് ഡിസിസി കുറ്റപ്പെടുത്തി. സീതത്തോട്ടില്‍ രേഷ്മയുടെ…
Read Moreസ്വകാര്യ ആശുപത്രികളില്‍ പരിശോധനയ്ക്ക് 4,500 രൂപ; കോവിഡ് പരിശോധനകളുടെ വര്‍ധന ഘട്ടംഘട്ടമായി
ബിജു കുര്യന് പത്തനംതിട്ട: കോവിഡ് 19 സമൂഹവ്യാപന സാധ്യതകള്‍ കൂടി പരിശോധിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തു പ്രതിദിന പരിശോധനകളുടെ എണ്ണം കൂടി. എന്നാല്‍ പരിശോധനകള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. അഞ്ച് സ്വകാര്യ ആശുപത്രികളോടു ചേര്‍ന്ന ലാബുകളിലും പരിശോധനയ്ക്ക് അംഗീകാരമായിട്ടുണ്ട്. ഇതോടെ 20 ലാബുകള്‍ സംസ്ഥാനത്തു സജ്ജമായി. 12 ലാബുകളും സര്‍ക്കാര്‍ മേഖലയിലാണ്. സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നടത്തുന്ന പരിശോധനകള്‍ സ്വകാര്യ മേഖലയില്‍ പിസിആര്‍ ടെസ്റ്റിന് 4,500 രൂപയും സ്ക്രീനിംഗിന് 1,200 രൂപയുമാണ് ഈടാക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുള്ള തുകയാണെന്നു പറയുന്നു. സ്വകാര്യ ലാബുകളില്‍ എല്ലായിടത്തും പിസിആര്‍ ടെസ്റ്റിന് അനുമതി ലഭിച്ചിട്ടില്ല. സ്വകാര്യ മെഡിക്കല്‍ കോളജുകളോടു ചേര്‍ന്ന ചില ലാബുകളില്‍ പരിശോധനാനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം ലാബുകളിലെ പരിശോധന വേഗത്തില്പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാഫലം നല്‍കാനാകും. എന്നാല്‍ സ്വകാര്യ ലാബുകളിലെ പരിശോധനയ്ക്ക്…
Read Moreതേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്! വാഹനം വൈദ്യുതിത്തൂണില്‍ ഇടിച്ച കേസില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നു വിധി
റാന്നി: വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ആണെങ്കില്‍പോലും വാഹനം വൈദ്യുതി തൂണില്‍ ഇടിച്ചാല്‍ നഷ്ടപരിഹാരം നല്കാന് ബാധ്യത ഇന്‍ഷ്വറന്‍സ് കമ്പനിക്കാണെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ സുപ്രധാന വിധി. പത്തനംതിട്ട തോന്ന്യാമല സ്വദേശി ചെമ്പരത്തിമൂട്ടില്‍ സി.എസ്. മാത്യുവിന്റെ പരാതിയിലാണു വിധി പരാതിക്കാരന് നഷ്ടപ്പെട്ട 14,989 രൂപയും കോടതിച്ചെലവായ 2000 രൂപയും നല്കാന് നിര്‍ദ്ദേശിച്ചാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് ജോര്‍ജ് ബേബി, മെംബര്‍മാരായ നിഷാദ് തങ്കപ്പന്, ഷാജിതാ ബീവി എന്നിവരുടെ വിധി.2017ല്‍ സി.എസ്. മാത്യുവിന്റെ കാര്‍ വാര്യാപുരത്തു ് വൈദ്യുതി തൂണില്‍ ഇടിച്ച് വാഹനത്തിനും വൈദ്യുതി തൂണിനും തകരാര്‍ സംഭവിച്ചിരുന്നു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാഹനത്തിനുണ്ടായിരുന്നെങ്കിലും ഉടമയുടെ പേരില്‍ പത്തനംതിട്ട പോലീസ് കേസെടുക്കുകയും വൈദ്യുതിവകുപ്പിന്റെ നഷ്ടം അടപ്പിക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയെ എതിര് കക്ഷിയാക്കി സി.എസ്. മാത്യു ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreപോലീസ് ജീപ്പ് കണ്ടപ്പോൾ ബുള്ളറ്റുമായി പാഞ്ഞു; വളവിൽ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം; പിന്നാലെത്തിയ പോലീസ് എല്ലാവരേയും ആശുപത്രിയിലാക്കി;മരാരിക്കുളം പോലീസ് പറയുന്നതിങ്ങനെ…
മാരാരിക്കുളം: പോലീസ് ജീപ്പ് കണ്ടു പാഞ്ഞ നാലുപേർ യാത്ര ക്കാരായ ബുള്ളറ്റ് നിയന്ത്രണം വിട്ട് വാനിലും മതിലിലും ഇടിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ. കലവൂർ പന്നിശേരി വെളി പി. ജിൻസിമോൻ (21), മണ്ണഞ്ചേരി വെളി യിൽ നാദിർഷ (20) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആല പ്പുഴ മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. കലവൂർ തകിടിയിൽ എ.അജയ് (20), കലവൂർ നന്ദകുളങ്ങരവെളി പി.രാഹുൽ (21) എന്നിവരാണ് പരിക്കേറ്റ് ചികിൽസയിലുള്ള മറ്റ് രണ്ടു പേർ. വളവനാട് ബീച്ച് റോഡിൽ ഇന്നലെ വൈകുന്നേരമാ യിരുന്നു അപകടം. കിഴക്കു നിന്നു പടിഞ്ഞാറോട്ട് പാഞ്ഞു വന്ന ബുള്ളറ്റ് സ്വയംപ്രഭ ജംഗ്ഷനു പടിഞ്ഞാറ് എത്തിയപ്പോൾ പെട്ടെന്ന് വല ത്തോട്ട് വെട്ടി ക്കുകയും ഇതുവഴി വന്ന വാനിൽ ഇടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. പിന്നാ ലെ ജീപ്പിൽ എത്തിയ പോലീസുകാരാണ് പരിക്കേറ്റവരെ ഇതുവഴി വന്ന വാഹനങ്ങളിൽ…
Read Moreകുറ്റിക്കുരുമുളകിൽ കീശവീർപ്പിച്ച് നേതാക്കൻമാർ; കായംകുളം നഗരസഭയിൽ കുറ്റിക്കുരുമുളക് തൈ ഇടപാടിൽ വൻ അഴിമതിയെന്ന് യുഡിഎഫ്
കായംകുളം: 2019-20 പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്യുന്നതിനു വേണ്ടി തൈകൾ വാങ്ങിയതിൽ ഗുരുതരമായ ക്രമേക്കേടും അഴിമതിയും നടന്നതായി യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ യു. മുഹമ്മദ് ആരോപിച്ചു. 32 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സർക്കാർ ഏജൻസി വഴിയാണ് തൈകൾ വാങ്ങിയതെന്നാണ് ഭരണ നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ സർക്കാർ ഏജൻസിയുടെ മറവിൽ സ്വകാര്യ നഴ്സറികളിൽ നിന്നും വാങ്ങിയ ഗുണ നിലവാരമില്ലാത്ത തൈകളാണ് വാങ്ങി വിതരണം ചെയ്തത്. സാധാരണ കുറ്റിക്കുരുമുളക് തൈകൾക്ക് ശരാശരി നാല് തിരിയും പന്ത്രണ്ട് ഇലകളും ഉള്ളതാണ്. ഇവയ്ക്ക് ഒരു വർഷം പരിചരണം കിട്ടിയതായിരിക്കണം. ഒരു വർഷം പ്രായമുള്ള കുറ്റിക്കുരുമുളക് തൈകൾക്ക് പകരം നാലു മാസം പോലും പരിചരണം ലഭിക്കാത്ത തൈകളാണ് കൊടുത്തത്. മാത്രമല്ല, കുറ്റിക്കുരുമുളകിന് പകരം വള്ളിക്കുരുമുളകാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്നും യുഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ആരോപിച്ചു.…
Read More