കായംകുളം: വാറ്റിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനെന്ന പേരിൽ ബജറ്റിലൂടെ ആംനസ്റ്റി സ്കീം പ്രഖ്യാപിച്ച് അമ്പതു ശതമാനം ഡിസ്കൗണ്ടും അനുവദിച്ച് ഓരോ വ്യാപാരിയുടെയും തലയിൽ ഇല്ലാത്ത കണക്കുകൾ കെട്ടിയേൽപ്പിച്ച് വൻ തുകകൾ പിരിച്ചെടുക്കാനുള്ള ധനമന്ത്രിയുടെ ശ്രമം വിലപ്പോവില്ലന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുന്ന റിയിപ്പ് നൽകി. കുറച്ചു നാൾ മുമ്പ് കഞ്ഞിക്ക് വകയില്ലാത്ത ചെറുകിട വ്യാപാരികൾക്കു വരെ വാറ്റിന്റെ പേരിൽ ലക്ഷങ്ങൾ അടയ്ക്കാൻ നികുതി വകുപ്പ് നോട്ടീസ് അയച്ചത് വിവാദമായപ്പോൾ ധനമന്ത്രി ഇടപെട്ട് എല്ലാം നിർത്തിവയ്ക്കുകയും സെർവർ തകരാറാണെന്നും പറഞ്ഞ ധനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് പ്രതിഷേധാർഹമാണന്നും കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ നടത്തുന്ന പീഡന നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ നികുതി നിഷേധമുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായ് മുന്നോട്ടു പോകുമെന്നും രാജു അപ്സര വ്യക്തമാക്കി.
Read MoreCategory: Alappuzha
മഹിളാ മോർച്ച സെക്രട്ടറിയും കുടുംബവും ബിജെപി പ്രവർത്തകനെ ആക്രമിച്ചു;സാരമായി പരിക്കേറ്റ് ശ്യാം ആശുപത്രിയിൽ ചികിത്സതേടി
ഹരിപ്പാട്: ബിജെപി പ്രവർത്തകനെ മഹിളാമോർച്ച മണ്ഡലം സെക്രട്ടറി യും കുടുംബവും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മുതുകുളം കനക്കുന്നിൽ പടലപ്പറമ്പി ൽ ഗോപാലകൃഷ്ണൻ മകൻ ശ്യാം.ജി. കൃഷ്ണനെ (34) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നാളായി ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് ആക്രമ ണ ത്തിനു കാരണമെന്ന് പറയപ്പെടുന്നു. കനകക്കുന്ന് പോലീസിൽ പരാതി നൽകി.
Read Moreആശുപത്രി ജീവനക്കാരുടെ ക്വാറന്റൈന് കാലാവധി കുറയ്ക്കാൻ നീക്കം; ആരോഗ്യ മേഖലയില്‍ അതൃപ്തി പടരുന്നു
പത്തനംതിട്ട: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ജോലി നോക്കുന്ന ജീവനക്കാരുടെ ക്വാറന്റൈന് കാലാവധി വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനത്തിനു പിന്നാലെ ആരോഗ്യവകുപ്പിലും ഇതു നടപ്പാക്കാനുള്ള നീക്കത്തില്‍ പരക്കെ അതൃപ്തി. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് ക്വാറന്റൈന് വെട്ടിക്കുറച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം നല്‍കുന്നത്. ഗവണ്മെന്റ് മെഡിക്കല്‍ കോളജ് നഴ്സസ് യൂണിയന് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ വാര്‍ഡുകളില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്ക് 14 ദിവസം നീളുന്ന ഓരോ ഷിഫ്റ്റിനുശേഷവും 14 ദിവസത്തെ ക്വാറന്റൈന് അനുവദിച്ചിരുന്നു. ഇതാണ് ഏഴു ദിവസമായി വെട്ടിച്ചുരുക്കിയത്. മെഡിക്കല്‍ കോളജുകളില്‍ ഇതു നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ തന്നെ 14 ദിവസം ക്വാറന്റൈന് കാലയളവില്‍ ജീവനക്കാര്‍ വീടുകളിലേക്കു പോകാറില്ല. വീട്ടിലെത്തിയാല്‍ തന്നെ ഒരു…
Read Moreപൊതുമരാമത്ത് പ്രവൃത്തികൾ ചെയ്യാൻ ഇനി കുടുംബശ്രീയും;ഓരോ ഗ്രൂപ്പിനും ഒരു വർഷത്തിൽ 25 ലക്ഷം രൂപയുടെ വർക്കുകൾ
ആലപ്പുഴ: റോഡുകളുടെയും പൊതു സ്ഥാപനങ്ങളുടെയും രണ്ടുലക്ഷം രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റപ്പണികൾ ടെൻഡർ കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാൻ സർക്കാർ അനുമതി. പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയം ഭരണം, ജല അഥോറിറ്റി എന്നീ വകുപ്പുകൾക്ക് കീഴിലുള്ള പ്രവൃത്തികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഒരു വർഷത്തിൽ പരമാവധി 25 ലക്ഷം രൂപയുടെ ജോലികൾ വരെ ഇത്തരത്തിൽ ഓരോഗ്രുപ്പിനും ഏറ്റെടുത്തു ചെയ്യാം. റോഡിലെ കുഴി അടയ്ക്കൽ, അഴുക്കുചാലിന്റെ ശുചീകരണം, കലുങ്ക് നിർമാണം, റോഡിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരം മുറിക്കൽ, പൊതു കെട്ടിടത്തിന്റെ ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവൃത്തികൾ ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൂടാതെ കുടുബശ്രീയുടെ എറൈസ് പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികൾക്കോ ഏജൻസിക്കോ വാട്ടർ സപ്ലൈ, സാനിറ്ററി, ഇലക്ട്രിക്കൽ ജോലികളുടെ വാർഷിക അറ്റകുറ്റപ്പണികളും ചെയ്യാനാകും. പൊതുവേ കാലതാമസം നേരിടുന്ന ഇത്തരം…
Read Moreമുല്ലയ്ക്കൽ എവിജെ ജ്വല്ലറിയിലെ മോഷണം; സ്വർണം കവർന്നയാളെ പോലീസ് പിടികൂടി
ആലപ്പുഴ: മുല്ലയ്ക്കൽ എവിജെ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നയാളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി ഭഗവതിക്ഷേത്രത്തിനു സമീപം പുതുപ്പള്ളി വീട്ടിൽ താമസിക്കുന്ന ജോസഫ് മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ മോഷ്ടാവ് സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് ഡിസ്പ്ലേ ബോക്സിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന ബ്രേസ്ലെറ്റുകൾ മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു. ലോക് ഡൗൺ കാലയളവിൽ മാസ്ക് ധരിച്ച് മോഷണം നടത്തിയാൽ തന്നെ പോലീസ് തിരിച്ചറിയില്ല എന്ന പ്രതിയുടെ തന്ത്രമാണ് പോലീസിനു മുന്നിൽ പാളിപ്പോയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിരവധി ജ്വല്ലറി മോഷണ കേസിൽ പ്രതിയാണ് ജോസഫ് മാത്യു. ആലപ്പുഴ നോർത്ത് സി.ഐ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടോൾസൺ ജോസഫ്, സീനിയർ സിപിഒ ബിനോജ്, സിപിഒമാരായ വിഷ്ണു, ലാലു അലക്സ്, പ്രവീഷ്…
Read Moreകർശന നിയന്ത്രണങ്ങളോടെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും
അമ്പലപ്പുഴ: നിയന്ത്രണങ്ങളോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനം. രാവിലെ 6.30 മുതൽ 7.30 വരെയും 8.30 മുതൽ 10.15 വരെയും വൈകുന്നേരം അഞ്ച് മുതൽ 6.15 വരെയുമായിരിക്കും പ്രവേശനം. ഉഷ:പൂജ, എത്യത്ത് പൂജ, പന്തീരടി പൂജ, നിത്യനവകം, ഉച്ചപൂജ, ഉച്ച ശ്രീബലി, ദീപാരാധന, അത്താഴപൂജ, അത്താഴ ശ്രീബലി, തൃപ്പുക എന്നീ ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ശുദ്ധീകരിച്ച ശേഷം പടിഞ്ഞാറെ വാതിൽക്കലെത്തി ക്യൂവിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിക്കണം. നാലമ്പലത്തിനുള്ളിൽനിന്ന് തെക്കേ നട വാതിൽ വഴി പുറത്തിറങ്ങി മഹാദേവൻ നടയിലും ഗണപതി നടയിലും തൊഴുത് ഗുരുവായൂർ നടവഴി തെക്ക് പടിഞ്ഞാറെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ച് പുറത്തു കടക്കണം. നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം, ഉച്ചത്തിലുള്ള മന്ത്രോച്ചാരണം, കീർത്തനാലാപനം എന്നിവ അനുവദിക്കില്ല. ദർശനത്തിനെത്തുന്ന ഭക്തർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.…
Read Moreപത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ട് മൂന്നുമാസം; പോസിറ്റീവായവരുടെ എണ്ണം 103
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നുമാസം. മാര്‍ച്ച് ഏഴിനു രാത്രിയിലാണ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ വരെ ജില്ലയില്‍ 103 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ ആറു പേരില്‍ മാത്രമാണ് ഇതേവരെ സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയത്. അതും ആദ്യമായി രോഗം സ്ഥിരീകരിച്ചവരില്‍ നിന്നു മാത്രം. മറ്റുള്ളവരെല്ലാം വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തിയവരാണ്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കും ആദ്യം രോഗം കണ്ടെത്തിയതിനുശേഷം ജാഗ്രതാനടപടികള്‍ ആരംഭിച്ചിട്ടും ഇന്ന് മൂന്നുമാസം പിന്നിടുകയാണ്. ആ ഘട്ടത്തില്‍ 17 പേരില്‍ രോഗം സ്ഥിരീകരിച്ചു. പ്രവാസികളുടെ മടങ്ങിവരവോടെ ആരംഭിച്ച മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു തുടങ്ങിയത് മേയ് 12നാണ്. ഇന്നലെവരെ ഈ ഘട്ടത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയ 86 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ എട്ടുപേര്‍ മാത്രമാണ് രോഗവിമുക്തി…
Read Moreകോവിഡ് വ്യാപനം; കൂടുതല്‍ ആശുപത്രി മുറികള്‍ ഒരുങ്ങുന്നു ഒരിക്കൽ നെഗറ്റീവ് ആയാലും ഡിസ്ചാര്‍ജ്; ആശങ്കയാകുമെന്ന് ആരോഗ്യവിദഗ്ധരും
പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ തീവ്രതയേറിയതോടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്ക്കായി തയാറാക്കിയ കോവിഡ് ആശുപത്രികള്‍ക്കു പുറമേ കോവിഡ് ഒന്നാംനിര ആശുപത്രികള്‍ കൂടുതലായി തുറക്കുകയാണ്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഒന്നുമില്ലാത്ത പോസിറ്റീവ് കേസുകള്‍ ഒന്നാംനിര കേന്ദ്രങ്ങളിലേക്കു മാറ്റും. ഇതിനിടെ ഒരുതവണ നെഗറ്റീവാകുന്ന കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ള നിര്‍ദേശവുമായി. എന്നാല്‍ ഒരുതവണ നെഗറ്റീവാകുകയും പിന്നീടുള്ള പരിശോധനകളില്‍ പോസിറ്റീവായി തുടരുകയും ചെയ്യുന്ന കേസുകള്‍ ഇതിനോടകം കൂടുതല്‍ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള ഡിസ്ചാര്‍ജ് ഗുണകരമാകില്ലെന്ന അഭിപ്രായവും ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകാന്‍ 48 ദിവസങ്ങള്‍ വരെയെടുത്ത കേസുകള്‍ ഉണ്ടായി. എന്നാല്‍ 14 ദിവസം കഴിഞ്ഞ പോസിറ്റീവ് കേസുകളില്‍ നിന്നു മറ്റുള്ളവരിലേക്കു പടരാനുള്ള സാധ്യത ഇല്ലെന്ന പേരിലാണ് ഡിസ്ചാര്‍ജ് തീരുമാനം. ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനീല്‍ 14 മുതല്‍ 28 ദിവസംവരെ കഴിയട്ടേയെന്നതാണ് ആരോഗ്യവകുപ്പ് നിലപാട്. നിലവിലെ…
Read Moreകോവിഡ്-19 മരണം; ജിദ്ദയിൽ മല്ലപ്പള്ളി സ്വദേശിയും ദുബായിൽ ആലുവ സ്വദേശിയം മരിച്ചു
പത്തനംതിട്ട: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മല്ലപ്പള്ളി വായ്പൂര് പുത്തൻപറന്പിൽ അഹമ്മദ് സാലിയുടെ മകൻ പി.എ. താജുദ്ദീനാണ് (52) മരിച്ചത്. സൗദി ജർമൻ ആശുപത്രിയിൽ ദിവസങ്ങളായി കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ജാസ്മിൻ. മകൻ: തൗഫീഖ്. മാതാവ്: ഫാത്തിമ. പരേതൻ കെഎംസിസി, പത്തനംതിട്ട ജില്ലാസംഗമം എന്നിവയിൽ പ്രവർത്തിച്ചിരുന്നു. മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്്മാന്റെ സഹോദരപുത്രനാണ്. ആലുവ സ്വദേശി ദുബായിൽ മരിച്ചു ആലുവ: ദുബായിൽ കോവിഡ് ബാധിച്ച് വസ്ത്ര വ്യാപാരി മരിച്ചു. ആലുവ കൊടികുത്തുമല സ്വദേശി ഹസൻ മിയ (51) ആണ് മരിച്ചത്. രോഗബാധയെത്തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹസൻ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ശങ്കരൻകുഴി പരേതനായ അലിയുടേയും ജമീലയുടേയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ.ആമിന, ഡോ.ഹലീമ, മുഹമ്മദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: മുഹാസിഫ്…
Read Moreപത്തനംതിട്ടയിൽ രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന; കൂടുതല്‍ കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റും. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മാത്രമാണ് കോവിഡ് ആശുപത്രിയായി തുടരുന്നത്. 33 പേരാണ് രോഗബാധിതരായി ഇന്നലെ വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതു കൂടാതെ രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ കഴിയുന്നവര്‍ വേറെയുമുണ്ട്. റാന്നി മേനാംതോട്ടം ഒന്നാംനിര കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ഓരോരുത്തര് വീതം തിരുവനന്തപുരം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്. മേനാംതോട്ടം കൂടാതെ ഇരവിപേരൂര്‍ കൊട്ടയ്ക്കാട്ട് ആശുപത്രിയിലും കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രം തുറന്നുവെങ്കിലും ഇതേവരെ ആരെയും അവിടെ പ്രവേശിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ ഏറ്റെടുത്തിരിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍തന്നെ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാനാണ് തീരുമാനം. 117 കോവിഡ് കെയര്‍ കേന്ദ്രങ്ങളും ഇതിനോടകം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. നറല്‍ ആശുപത്രിയില്‍ നിലവില്‍ അത്യാഹിത വിഭാഗത്തിലൊഴികെ…
Read More