ഹരിപ്പാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കായംകുളം സബ് ആർടിഒ ഓഫീസിന്റെയും ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം നടത്തി. കായംകുളം സബ് ആർടിഒ ഓഫീസ് പരിധിയിൽ വരുന്ന സ്വകാര്യ ബസുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹരിപ്പാട് കെസിറ്റി ബസുകൾ അണുവിമുക്തമാക്കി കായംകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. സിയാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ നിർവഹിച്ചു. വരുംദിവസങ്ങളിൽ ബസുകളിലും, ബസ്സ്റ്റാൻഡുകളിലും പ്രവർത്തനം തുടരുമെന്ന് കായംകുളം ജോയിന്റ് ആർടിഒ ജി. എസ്. സജിപ്രസാദ് അറിയിച്ചു.
Read MoreCategory: Alappuzha
ജനലിലൂടെ കൈയിട്ട് പിടിച്ചതായി യുവതി ; ചെങ്ങന്നൂരിൽ വനിതകളുടെ ക്വാറന്റൈൻ കേന്ദ്രത്തിൽ യുവിന്റെ അതിക്രമ ശ്രമം
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനു സമീപം വനിതകൾ മാത്രം താമസിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞ രാത്രിയിൽ അതിക്രമ ശ്രമം നടന്നു. ന്നാം നിലയിലെ ഷെയ്ഡിൽ കയറി അടച്ചിട്ടിരുന്ന ജനൽ തുറന്ന് കൈകടത്തി കട്ടിലിൽ കിടന്ന യുവതിയുടെ മുഖത്തും മറ്റും സ്പർശിച്ചപ്പോഴാണ് അവർ ഞെട്ടിയുണർന്ന് നിലവിളിച്ചത്. ഉദ്ദേശം 30 വയസുള്ള യുവാവാണെന്ന് യുവതി പറയുന്നു. ഇയാൾ നീല ഷർട്ട് ധരിച്ചിരുന്നുവത്രേ. യുവതിയുടെ ബഹളം കേട്ട് മറ്റ് മുറികളിൽ ഉണ്ടായിരുന്നവരും ഉണർന്നു. ഉടൻ തന്നെ പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും വിളിച്ചു വരുത്തി. അവർ പരിസരവും സ്ഥലവും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. സെക്യൂരിറ്റിയുള്ള ക്വാറന്റൈൻ കേന്ദ്രമാണിത്. സംഭവം ഉണ്ടായ മുറിയിലെ യുവതികൾ നിരീക്ഷണ കാലാവധി കഴിഞ്ഞ് ഇന്നലെ വീട്ടിലേക്ക് മടങ്ങി.
Read Moreഫാമിലെ ആടുകൾ ചത്തുവീഴുന്നു; ചത്ത ആടുകളുടെ വായിൽ നിന്ന് കീടനാശിനിയുടെ രൂക്ഷഗന്ധം; സംഭവത്തിൽ ദുരൂഹതയെന്ന് ഉടമ
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ കാവനാലിൽ അജിമോന്റെ ഫാമിലെ നാല് ആടുകളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചത്തത്. ചത്ത ആടുകളുടെ വായിൽ നിന്ന് കീടനാശിനിയുടെ രൂക്ഷഗന്ധം വന്നത് ദുരൂഹത ഉയർത്തുന്നു. ജമുനാ പ്യാരി, മലബാറി ഇനത്തിലുള്ള ആടുകൾക്ക് ഒരു ലക്ഷം രൂപയിലധികം വിലമതിക്കും. ഇതിൽ രണ്ടെണ്ണം ചെനയുള്ളതും മറ്റ് രണ്ടെണ്ണം കറവയുള്ളതുമായിരുന്നു. മഴുക്കീറിൽ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിനു സമീപം വരട്ടാറിന്റെ പുറന്പോക്കിൽ വ്യാഴാഴ്ചയാണ് അജിയുടെ ജോലിക്കാർ ആടുകളെ മേയാനായി കെട്ടിയത്. കെട്ടിയ ആറ് ആടുകളും തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് തിരുവൻവണ്ടൂർ മൃഗാശുപത്രി ഡോക്ടറെ കാണിച്ചു. ഡോക്ടർ മരുന്നും ഇഞ്ചക്ഷനും നൽകിയെങ്കിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നാലെണ്ണം ചത്തുവീഴുകയായിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണം ഭേദപ്പെട്ടു വരുന്നു. വരട്ടാറിന്റെ പുറമ്പോക്കു ഭൂമിയിൽ ആടുകളെ തീറ്റയ്ക്കായി കൊണ്ടു കെട്ടുന്നതിനെ ചൊല്ലി സമീപവാസിയുമായി മുൻപ് വഴക്കുണ്ടായതായി അജിമോൻ പറഞ്ഞു. അവശനിലയിൽ കണ്ടെത്തിയ ആടുകളുടെ വായിൽ നിന്നും കീടനാശിനിയുടെ രൂക്ഷ…
Read Moreതട്ടുകടയിലെ തീപിടിത്തം; കത്തി നശിച്ചത് ശശികുമാറിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു കട; പോലീസ് അന്വേഷണം തുടങ്ങി
ചേര്‍ത്തല: ചേര്‍ത്തല കാളികുളം ജംഗ്ഷനു വടക്കു വശമുള്ള തട്ടുകട കത്തി നശിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ മേലേപ്പോക്കാട്ട് ശശികുമാറിന്റെ തട്ടുകടയ്ക്കാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. ഈ പ്രദേശത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ഗൂര്ഖയാണ് തീ പടരുന്നത് കണ്ടത്. ഈ സമയത്ത് ഇതുവഴി വന്ന വാഹനം തടഞ്ഞു നിര്‍ത്തി ഹോണ്‍ മുഴക്കിച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയും വിവരം അഗ്നിശമനസേനയെ അറിയിക്കുകയുമായിരുന്നു. അഗ്നിശമന സേനയെത്തി തീയണച്ചു. കടയിലെ പാത്രങ്ങളും കസേരകളും ഡസ്ക്കുകളും അടക്കം പൂര്‍ണ്ണമായും നശിച്ചു. 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ശശികുമാറിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു കട. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
Read Moreകോവിഡ് രോഗി കറങ്ങി നടന്നെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രവാസി മലയാളിക്കെതിരേ കേസെടുത്ത് പോലീസ്
ഹരിപ്പാട്: കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പ്രവാസി മലയാളിക്കെതിരേ കേസെടുത്തു. ബഹ്റൈനിൽ ജോലിചെയ്യുന്ന വീയപുരം സ്വദേശി കോശി തോമസിനെതിരെയാണ് പോലീസ് കേസെടുത്തത്. ഹരിപ്പാട് കച്ചേരി ജംഗ്ഷനിലെ കടകളിൽ കോവിഡ് ബാധിതനായ തകഴി സ്വദേശി കയറിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് പ്രതിക്കെതിരേ കേസെടുത്തതെന്ന് ഹരിപ്പാട് സിഐ ഫയാസ് പറഞ്ഞു.
Read Moreഗുണനപ്പട്ടിക തെറ്റിച്ചു: മൂന്നാം ക്ലാസ് വിദ്യാർഥിയോട് ട്യൂഷൻ അധ്യാപകന്റെ ക്രൂരത; അധ്യാപക നെതിരേ കേസെടുത്തു പോലീസ്
ചെങ്ങന്നൂർ: മുളക്കുഴയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. അധ്യാപക നെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. ലോക് ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കാതെ ഇക്കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ വച്ച് കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചതും അതിൽ ഒരു കുട്ടിയെ അധ്യാ പകൻ ക്രൂരമായി തല്ലിയതും. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.വി ഐശ്വര്യയും ആശാ വർക്കറും സംഭവസ്ഥലത്തെത്തി. കുട്ടിയുടെ വീട്ടിലെത്തി കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടി പറഞ്ഞത് ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലായിരുന്നു തല്ലിയതെന്നാണ്. ഒന്നു മുതൽ ഒമ്പതു വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ടുവരാൻ ട്യൂഷൻ അധ്യാപകൻ പറയുകയും അതെഴുതി കാണിച്ചപ്പോൾ ഒരെണ്ണം തെറ്റിച്ചതിനാണ് കുട്ടിയെ ക്രൂരമായി തല്ലിയതെന്നും വാർഡംഗം ഐശ്വര്യ പറഞ്ഞു. രക്ഷകർത്താവിന് പരാതി ഇല്ലാത്തതിനാൽ വാർഡംഗം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ദേഹത്തെ പാടുകളുടെ…
Read More‘പുത്തൻ ടിവിയും, ഡിഷ് ആന്റിനയു’ മെത്തി; അതുല്യയ്ക്കും ആദിത്യനും ഇനി പഠനം മുടങ്ങില്ല; സഹായവുമായി യുവാക്കളുടെ കൂട്ടായ്മയായ ടീം നന്മ
പുന്നപ്ര: തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കരിമ്പാവളവ് കൂനായുടെ ചിറയിൽ മോനിച്ചൻ-റെജിമോൾ ദമ്പതികളുടെ മക്കളായ അതുല്യയ്ക്കും ആദിത്യനും ഇനി ഒാൺലൈൻ പഠനം മുടങ്ങില്ല. സ്വന്തമായി ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതി ന്റെ പേരിൽ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാ തെ വിഷമത്തിലായ ഇവരു ടെ ദുരവസ്ഥ ഇന്നലെ രാഷ്ട്രദീപികയാണ് പുറത്തു കൊണ്ടുവന്നത്. വാർത്തയെത്തുടർന്ന് പുന്നപ്രയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീം നന്മ അതുല്യയ്ക്കും ആദിത്യനും പുതിയ ടിവിയും ഡിഷ് ആന്റിനയും കൈമാറി. പുന്നപ്ര ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പ്രസാദ് അതുല്യയ്ക്കും ആദിത്യനും ടി വി കൈമാറി. പുന്നപ്ര അറവുകാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ. വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സംവിധാനമുള്ള മൊബൈൽ ഫോണോ ഇല്ലായിരുന്നു. ഓൺലൈൻ പഠനം ആരംഭിച്ചതറിഞ്ഞ് പല വീടുകളിൽ പോയെങ്കിലും ക്ലാസുകൾ നടക്കുന്ന ചാനൽ ലഭ്യമല്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നു. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾക്ക് ടി…
Read Moreമഹാപ്രളയത്തില്‍ ഒഴുകിയെത്തിയ പമ്പയിലെ മണല്‍നീക്കം സുഗമമായില്ല; വിവാദങ്ങള്‍ കൊഴുക്കുന്നു
പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം വിവാദങ്ങളില്‍ കുടുങ്ങി. 2018ലെ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ്, കെട്ടിടാവശിഷ്ടങ്ങള്‍, മണല്‍ അടക്കം നീക്കുന്നതിനു നല്കിയ കരാറാണ് നടപ്പാക്കാനാകാത്തത്. കണ്ണൂര്‍ ആസ്ഥാനമായുള്ള കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സ് എന്ന പൊതുമേഖലാകമ്പിനിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് എന്ന നിലയില്‍ നല്കിയ ഉത്തരവിന് വനംവകുപ്പ് തടസവാദം ഉന്നയിച്ചതോടെയാണ് ചീഫ് സെക്രട്ടറി തലത്തില്‍ ഇടപെടലുണ്ടായത്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമൊപ്പം സ്ഥലം സന്ദര്‍ശിച്ച് മണല്‍ നീക്കാന്‍ നിര്‍ദേശം നല്കി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ചുനിന്നു. അതിനുശേഷം വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മണല്‍ വാരിക്കൂട്ടാന്‍ വനംവകുപ്പ് അനുമതി നല്കി. കോട്ടയെ…
Read Moreനേതാവിന്റെ ഇഷ്ടത്തിന് വഴങ്ങിയില്ല; റവന്യൂ ജീവനക്കാരിയോട് അപമര്യാദ കാട്ടിയ സംഭവം; നടപടി വൈകുന്നതായി ആക്ഷേപം
ചെങ്ങന്നൂർ: താലൂക്ക് ഒാഫീസിലെ ജീവനക്കാരിയെ സിപിഐയുടെ സംഘടനാ നേതാവായ ഉദ്യോഗസ്ഥൻ മാനസികമായി ബുദ്ധിമുട്ടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതായി പരാതി. തന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്ന ജീവനക്കാരിയെ സ്ഥലം മാറ്റിച്ചതായാണ് പരാതി. മറ്റ് പലരോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു. 2019 ജൂലൈയിലാണ് ജീവനക്കാരി ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയത്. ജീവനക്കാരി നൽകിയ പരാതികൾ തുടർനടപടിക്കു വേണ്ടി ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തുകയും അടിയന്തരമായി ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ താലൂക്ക് അധികൃതർക്ക് ഉത്തരവ് നൽകി. പരാതിക്കാരി ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയാണെന്ന് താലൂക്കിൽ നിന്നും കളക്ടറുടെ ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് അവരുടെ വീട്ടിലെത്തി മൊഴി എടുക്കണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ താലൂക്ക് ഓഫീസിൽ നിന്നും ജീവനക്കാരിയുടെ വീട്ടിൽ…
Read Moreകോവിഡ് 19; നിരീക്ഷണത്തിൽ കഴിയേണ്ട മധ്യവയസ്കനെ വട്ടംചുറ്റിച്ചതായി പരാതി; ചെങ്ങന്നൂരിൽ നടന്ന സംഭവം ഇങ്ങനെ…
ചെങ്ങന്നൂർ: നിരീക്ഷണത്തിൽ കഴിയേണ്ട മധ്യവയസ്കനെ വട്ടംചുറ്റിച്ചതായി പരാതി. ഡൽഹിയിൽനിന്ന് എത്തിയ കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെയാണ് കൃത്യമായ ആസൂത്രണമില്ലാതെ മണിക്കൂറുകളോളം ചെങ്ങന്നൂരിൽ വട്ടം ചുറ്റിച്ചത്. ഡൽഹിയിൽ നിന്നും ഇന്നലെ രാവിലെയാണ് ട്രെയിനിൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. ഇയാളോടൊപ്പം രണ്ട് ചെങ്ങന്നൂർ നിവാസികളും കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നു. ഇവരുമായി ദേശീയപാതയിലൂടെ വന്ന ബസ് ചെങ്ങന്നൂർ പേരിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം റയിൽവേ ഓവർ ബ്രിഡ്ജിന്റെ ക്രോസ് ബാരിയറിൽ ഉടക്കി വാഹനഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ബസിന് പോകാനുള്ള സംവിധാനം ഒരുക്കിയത്. തുടർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഈ വിവരം അറിയുന്നത്. ബസിൽ ഉണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ട് പേരെ അവരുടെ ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ടുപോയി. എന്നാൽ കൃത്യമായ നിർദേശം ലഭിക്കാഞ്ഞതിനാൽ കറുകച്ചാൽ സ്വദേശി ഉച്ചവെയിലത്ത് കാത്തുനിൽക്കേണ്ടി വന്നു.…
Read More