പത്തനംതിട്ട: കെഎസ്ആര്‍ടിസി ജില്ലയ്ക്കകത്ത് നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ജില്ല അതിര്‍ത്തികള്‍വരെ സര്‍വീസുകള്‍ പരിഗണനയിലാണ്. സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും സര്‍വീസുകള്‍. ഫെയര്‍സ്റ്റേജുകള്‍ ഇന്ന് ലഭ്യമാകും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴിന് അവസാനിക്കത്തക്കവിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം. നിലവില്‍ പത്തനംതിട്ടയിലേക്ക് ഏനാത്ത്, അടൂര്‍, പന്തളം, റാന്നി, കലഞ്ഞൂര്‍, തിരുവല്ല, ആങ്ങമൂഴി എന്നിവിടങ്ങളിലേക്ക് രാവിലെയും വൈകുന്നേരവും സര്‍വീസുകള്‍ ഉണ്ട്. ജീവനക്കാരെ ലക്ഷ്യമിട്ട് ഇന്നലെ മുതലാണ് ഈ ബസുകള്‍ ഓടിത്തുടങ്ങിയത്. കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങുമെങ്കിലും സ്വകാര്യബസുകള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനവ്യാപകമായി സ്വകാര്യബസുകള്‍ ഉടന്‍ നിരത്തിലിറക്കേണ്ടതില്ലെന്നാണ് ഉടമകളുടെ തീരുമാനം. സര്‍ക്കാര്‍ നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെന്നാണ് ഉടമകളുടെ നിലപാട്. കോവിഡ് കാലത്ത് ബസുകള്‍ ഓടാതിരുന്നതുമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ബസ് ചാര്‍ജ് വര്‍ധനയും…
Read MoreCategory: Alappuzha
അന്ധകാരനഴി പൊഴിമുഖം അടഞ്ഞു; മത്സ്യബന്ധനത്തെ ബാധിക്കും
തുറവൂർ: തർക്കങ്ങൾക്കിടെ അന്ധകാരനഴി പൊഴിമുഖം അടഞ്ഞു. കടൽകയറ്റത്തിൽ മണ്ണടിഞ്ഞാണ് പൊഴിമുഖം അടഞ്ഞത്. കഴിഞ്ഞ കുറച്ചു നാളുകളായി അന്ധകാരനഴി അഴിമുഖം കേന്ദ്രീകരിച്ച് വൻ തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു. പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് കൃഷിയെ ബാധിക്കുന്നുവെന്ന കർഷകരുടെ പരാതിയിൽ അന്ധകാരനഴിയിലെ വടക്കും തെക്കുംഭാഗങ്ങളിലെ ഷട്ടറുകൾ മാസങ്ങൾക്ക് മുന്‍പ് അടയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയും പോലീസിന്റെ സംരക്ഷണത്തിൽ തെക്കെ ഷട്ടറുകൾ അടക്കുകയും ചെയ്തു. എന്നാൽ, ഷട്ടറുകൾ അടച്ചാൽ പൊഴിമുഖവും അടയുമെന്നും അത് മത്സ്യ ബന്ധന വള്ളങ്ങൾ കടലിൽ ഇറക്കാനും കയറ്റാനും തടസമാകുമെന്നും ചൂണ്ടിക്കാട്ടി നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾ സംഘടിക്കുകയും അടച്ച ഷട്ടറുകൾ മണിക്കൂറുകൾക്കകം തുറപ്പിക്കുകയും ചെയ്തു. വിഷയത്തിൽ ജില്ലാ ഭരണകൂടം നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണു തിരമാലയിൽ അടിഞ്ഞ മണൽ കൊണ്ടു തന്നെ പൊഴിമുഖം അടഞ്ഞിരിക്കുന്നത്. വള്ളങ്ങൾ സുരക്ഷിതമായി കിഴക്കോട്ട് കയറ്റി ഇടാൻ സാധിക്കാത്തതുമൂലം മത്സ്യബന്ധനത്തെ ഇത്…
Read Moreഅപ്പർ കുട്ടനാടൻ നദികളിൽ ഒഴുക്ക് തടഞ്ഞ് മണൽത്തിട്ടകൾ
ഹരിപ്പാട്: എക്കലും മണ്ണും അടിഞ്ഞുകൂടി തിട്ടകൾ രൂപപ്പെട്ടത് നദികളിലെ നീരൊഴുക്കിന് തടസമാകുന്നു. വീയപുരത്തു നിന്നും പമ്പയും അച്ചൻകോവിലാറും ചേർന്ന് പല കൈവഴികളിലായി പിരിഞ്ഞൊഴുകുന്ന അപ്പർ കുട്ടനാടൻ മേഖലയിലെ നദികളിലും ഇവയെ ബന്ധിപ്പിച്ചുള്ള തോടുകളിലുമാണ് എക്കലും മണ്ണും അടിഞ്ഞുകൂടി തിട്ടകൾ രൂപപ്പെട്ടത്. ലീഡിംഗ് ചാനൽ തുടങ്ങുന്ന കൊടുവത്തും കുളം, വട്ടടിച്ചിറ, മാതിരം പള്ളി, കൊരംകുഴി ആറ്റിൽ മുക്കട ഭാഗം, നാലുചിറ കൂടാതെ കൊരംകുഴി, കരിയാർ എന്നിവ വന്നുചേരുന്ന നാട്ടുതോടിന്റെ വിവിധ ഭാഗങ്ങളിലും തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. തണ്ണീർമുക്കം ബണ്ട് തുറന്നതു മൂലവും വേനൽ മഴയിലും നദികളിൽ ജലനിരപ്പുയർന്നെങ്കിലും ചെളിയും മാലിന്യവും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ടി.എസ് കനാലിലും വൻ തോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. സ്പിൽവേയുടെ അപ്സ്ട്രീമിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണലും മേയ് അവസാനത്തോടെ പൂർണമായും നീക്കം ചെയ്യുമെന്നു ജില്ലാ ഭരണകൂടം പറയുമ്പോഴും നിലവിൽ പ്രവൃത്തികൾക്ക് കാര്യമായ പുരോഗതിയില്ല.…
Read More“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…
Read Moreപത്തനംതിട്ടയിൽ നിരീക്ഷണത്തിലേക്ക് 2043 പേർ; ആശുപത്രി ഐസൊലേഷനിലും കൂടുതൽ ആളുകൾ
പത്തനംതിട്ട: ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും കൂടുതൽ ആളുകൾ എത്തിയതോടെ ജില്ലയിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 2043 ആയി. രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ 10 പേരെ കൂടി ഐസൊലേഷനിലാക്കി. നിലവിൽ 14 പേർ വിവിധ ആശുപത്രികളിലുണ്ട്. ഇവരിൽ രണ്ടുപേർ രോഗബാധിതരാണ്.ജനറൽ ആശുപത്രി പത്തനംതിട്ടയിൽ മൂന്നു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ രണ്ടു പേരും, ജനറൽ ആശുപത്രി അടൂരിൽ നാലു പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൂടി ഇന്നലെ മുതൽ ആളുകളെ ഐസൊലേഷനിലാക്കിത്തുടങ്ങി. അഞ്ചു പേരാണ് സ്വകാര്യ ആശുപത്രികളിലുള്ളത്. ജില്ലയിൽ 11 പ്രാഥമിക സന്പർക്കക്കാർ നിരീക്ഷണത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1862 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 170 പേരും നിലവിൽ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 214 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന്…
Read Moreപകല്‍ മറയും, ഇരുളിന് മറവില്‍ വീണ്ടുമെത്തും; കടുവ ഭീതിയില്‍ മലയോരം; കാടടച്ചു പരിശോധന
പത്തനംതിട്ട: മലയോരത്തെ കടുവ ഭീതി ഒഴിവാക്കാന്‍ വനമേഖലകളിലാകെ വ്യാപകമായ തെരച്ചില്‍ തുടങ്ങി. വനപാലകരുടെ നേതൃത്വത്തിലാണ്് പരിശോധന. ഇതുവരെ കടുവയെ കണ്ടു എന്നു പറയുന്നിടങ്ങളിലാണ് തെരച്ചില്‍ നടത്തിയിരുന്നത്. പകരം എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് വനമേഖലയാകെ തെരയാനാണ് തീരുമാനം. വീണ്ടും ആക്രമണമുണ്ടായാല്‍ വെടിവച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പേഴുംപാറയില്‍ വെള്ളിയാഴ്ച കണ്ടെത്തിയെങ്കിലും ആരെയും ആക്രമിക്കാത്തതിനാല്‍ കൊല്ലുകയെന്ന കടുത്ത തീരുമാനത്തിലേക്ക് വനംവകുപ്പ് കടന്നില്ല. ഒന്നിലേറെ പേരെ കൊന്നു തിന്നാല്‍ മാത്രമേ നരഭോജി എന്നു പ്രഖ്യാപിക്കാനാകൂവെന്നാണ് നിയമം. അങ്ങനെ പ്രഖ്യാപിച്ചാല്‍ മാത്രമെ വെടിവച്ചു കൊല്ലാന്‍ കഴിയുകയുമുള്ളൂ. ഇതാകട്ടെ വൈല്‍ഡ് ലൈഫ് ചീഫ് വാര്‍ഡന്റെ ഉത്തരവു വേണം. ഇങ്ങനയൊരു ഉത്തരവ് ലഭിക്കുന്നതിലെ നിയമക്കുരുക്ക് കാരണം മയക്കുവെടിവയ്ക്കുകയെന്ന ദൗത്യമാണ് ഇപ്പോള്‍ വനംവകുപ്പിനുള്ളത്. പോലീസിലെ ഷാര്‍പ്പ് ഷൂട്ടര്മാരെത്തിയെങ്കിലും വനംവകുപ്പിന്റെ നിര്‍ദേശപ്രകാരമേ ഇവര്‍ക്കും നടപടി സ്വീകരിക്കാനാകൂ. വനംവകുപ്പിന്റെ കാമറയില്‍ കുടുങ്ങാതെ ഒളിച്ചു നടക്കുന്നതിനാല്‍ കടുവ ഏതെന്ന് തിരിച്ചറിയാനും വനംവകുപ്പിനായിട്ടില്ല.…
Read Moreസംസ്ഥാന ജലഅഥോറിറ്റിയുടെ ജലവിതരണം ഇനി റിമോട്ട് കണ്ട്രോ ളിലൂടെ; ജോലി നഷ്ടപ്പെട്ട് നൂറുകണക്കിന് പമ്പ് ഓപ്പറേറ്റർമാർ
എടത്വ: സംസ്ഥാന ജലഅഥോറിറ്റിയുടെ കീഴിലുള്ള പന്പു ഹൗസുകളിൽ പന്പ് ഓപ്പറേറ്റർമാരെ ഒഴിവാക്കി ജലവിതരണം റിമോട്ട് കണ്ട്രോൾ സിസ്റ്റത്തിലൂടെ. വിതരണം നടക്കുന്നത് ഓഫീസ് നിയന്ത്രണത്തിലായതോടെ സംസ്ഥാനത്ത് നൂറു കണക്കിന് പന്പ് ഓപ്പറേറ്റർമാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് സബ്ഡിവിഷൻ ഓഫീസിലിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിൽ സമയക്രമീകരണം സെറ്റുചെയ്താണ് ജലവിതരണം നടത്തുന്നത്. ഇതോടെ സബ്ഡിവിഷന്റെ കീഴിൽ വരുന്ന പന്പുഹൗസിന്റെ നിയന്ത്രണം സ്ഥിരം ജീവനക്കാരിൽ എത്തും. നിലവിലെ താത്കാലിക ഓപ്പറേറ്റർമാരുടെ പ്രായവും ഐടി വിദ്യാഭ്യാസം ഇല്ലാത്തതും പല പന്പ്ഹൗസിലേയും വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ലക്ഷക്കണക്കിനു വിലയുള്ള മോട്ടർ തകരാറിലാകുകയും ചെയ്തിരുന്നു. അഥോറിറ്റി കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു പോകുന്പോൾ പന്പുകളിലെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകേണ്ടിവരുന്ന സാഹചര്യത്തിലാണ് ജലഅഥോറിറ്റി എംഡി റിമോർട്ട് സിസ്റ്റം ആരംഭിക്കാൻ സർക്കുലർ ഇറക്കിയതെന്ന് എടത്വ ജലഅഥോറിറ്റി അസി. എൻജിനിയർ പറയുന്നു. ജലവിതരണത്തിലെ പാളിച്ചകൾ ഏറെക്കുറെ പരിഹരിച്ചെങ്കിലും സംസ്ഥാനത്ത് ഈ തൊഴിൽ ചെയ്തിരുന്ന നൂറു…
Read Moreസപ്ലൈകോ നെല്ലുസംഭരണം; പിആർഎസ് വാങ്ങാൻ ബാങ്കുകാർ പാടത്തേക്ക്
മങ്കൊന്പ്: ചന്പക്കുളത്ത് സപ്ലൈകോ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പിആർഎസ് വാങ്ങുന്നതിനായി ബാങ്ക് അധികൃതർ കർഷകരെത്തേടി പാടത്തേക്കെത്തി. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന മണത്തറാക്കൽ ഗണപതി പാടശേഖരത്തിലെ കർഷകർക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. സാധാരണയായി കുട്ടനാട്ടിലെ കർഷകർക്ക് നെല്ലുസംഭരണവും നെല്ലുവില ലഭിക്കുന്നതും നെല്ലുത്പാദനത്തെക്കാൾ തലവേദയാണ്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യങ്ങളും കർഷകർ കൂട്ടമായി സഹകരബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയതുമാണ് മറ്റു ബാങ്കുകളെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്. 270 ഏക്കർ വരുന്ന പാടശേഖരത്തിലെ 176 കർഷകരിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. അഞ്ചു ദിവസം മുൻപാണ് ഇവിടെ വിളവെടുപ്പ് പൂർത്തായായത്. തിങ്കളാഴ്ചകൊണ്ട് ഇവിടുത്തെ നെല്ലുസംഭരണവും പൂർത്തിയായിരുന്നു. പാലക്കാടുള്ള മില്ലുടമയാണ് നെല്ലു സംഭരിച്ചത്. സപ്ളൈകോ സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വായ്പയായിട്ടാണ് കുറെ വർഷങ്ങളായി കർഷകർക്കു ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർ നെല്ലു വിറ്റതിന്റെ രസീത് ബാങ്കുകളിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി കർഷകർ പലവട്ടം…
Read Moreഅബ്ദുൽ ജലീലിന്റെ ജീവൻ നിലനിർത്താനുള്ള വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പ്രാദേശിക കൂട്ടായ്മ 10 ലക്ഷം നൽകി
ഹരിപ്പാട്: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവൻ അപകടത്തിലായ അബ്ദുൽ ജലീലിന് (48) കൈത്താങ്ങായി പ്രാദേശിക കൂട്ടായ്മ. വൃക്ക മാറ്റിവെക്കാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന പല്ലന ചെന്പം പറന്പിൽ അബ്ദുൽ ജലീലിനാണ് നാട്ടുകാരുടെ കൈത്താങ്ങ് പ്രതീക്ഷയാകുന്നത്. 10 ലക്ഷം രൂപയാണ് കൂട്ടായ്മയിലൂടെ സമാഹരിച്ചത്. സൗദിയിൽ പ്രവാസിയായിരുന്ന അബ്ദുൽ ജലീൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കരോഗമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് 2018 ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് കയറ്റി വിടുകയും എയർ പോർട്ടിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇരുവൃക്കകളും പൂർണമായും തകരാറിലാണെന്നും ഒരു വൃക്ക അടിയന്തരമായി മാറ്റിവയ്ക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഭാര്യ ഹസീനയുടെ വൃക്ക യോജിക്കുമെന്ന് കണ്ടെത്തുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്തു. ഫെബ്രുവരി രണ്ടിന് ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ച് നൽകിയെങ്കിലും സാന്പത്തിക പരാധീനത കാരണം ശസ്ത്രക്രിയ നടന്നില്ല. ആഴ്ചയിൽ ആറ് ഡയാലിസിസ് നടത്തി മുന്നോട്ട്…
Read Moreകോവിഡ് പ്രതിരോധം; തമിഴ്നാട്ടിൽ നിന്നു വന്ന അഞ്ചുപേർ കായംകുളത്ത് നിരീക്ഷണത്തിൽ
കായംകുളം: തമിഴ് നാട്ടിൽ നിന്നു കായംകുളത്തേക്കു വന്ന ലോറി ക്ലീനർ ഉൾപ്പെടെ അഞ്ചുപേരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയിലെ ക്ലീനറായ തമിഴ്നാട് സ്വദേശിയുൾപ്പെടെയുള്ള അഞ്ചു പേരെയാണ് പത്തിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കരീലക്കുളങ്ങര ജനമൈത്രി പോലീസിന്റെ സഹായത്തോടെ നിരീക്ഷണത്തിലാക്കിയത്. തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് വന്ന ലോറി ക്ലീനറുമായി സന്പർക്കത്തിലായവരാണ് ഇതിൽ നാലുപേർ. അഞ്ചു പേരെയും 14 ദിവസത്തേക്ക് അവർ താമസിച്ചിരുന്ന രാമപുരത്തെ വാടക വീട്ടിൽ തന്നെ ക്വാറന്റയിൻ ചെയ്യുകയും സ്ഥാപനംഅടപ്പിക്കുകയും ചെയ്തു. തുടർന്നും ഇത്തരം സമീപനം സ്വീകരിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ്അറിയിച്ചു. പത്തിയൂർപ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നാസറുദ്ദീൻ, അൻഷാദ്, ശ്രീകല, സിന്ധു, സന്ധ്യ, അനൂജ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ക്വാറന്റയിൻ ചെയ്തത്.
Read More