കോ​ട്ട​യം-കൊ​ല്ലം ജില്ലകളിൽ കോവിഡ് വ്യാപിക്കുന്നു; ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ അ​ടച്ച് പത്തനംതിട്ട

പ​ത്ത​നം​തി​ട്ട: കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​ക​ള്‍ സീ​ല്‍ ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. ഇ​ട​വ​ഴി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ന്ന​ലെ​ത​ന്നെ അ​ട​ച്ചു. മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി​ക​ളാ​ണ് കോ​ട്ട​യ​വു​മാ​യി പ്ര​ധാ​ന​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​ത്. ക​ട​മ്പ​നാ​ട്, ഏ​റ​ത്ത്, ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ര്‍, പ​ഴ​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ കൊ​ല്ല​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ഴി​കെ സ​മ്പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളു​മാ​യി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട​യു​ടെ അ​തി​ര്‍​ത്തി​ക​ള്‍ സീ​ല്‍ ചെ​യ്യാനാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ള്‍ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളു. പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ എ​ല്ലാം അ​ട​യ്ക്കും. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ള്‍ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്ലാ​തെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​രു​ജി​ല്ല​ക​ളി​ലും അ​വ​ശ്യ​സേ​വ​ന​ത്തി​ലു​ള്ള​വ​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തും നി​യ​ന്ത്രി​ക്കും. ഇ​ത്ത​ര​ക്കാ​ര്‍…

Read More

കോ​വി​ഡ് 19; ആലപ്പുഴയിൽ പോസറ്റീവ് കേസുകൾ ഇല്ല; ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 1259 പേ​ർ

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​യി​ലും വീ​ടു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 1259 പേ​ർ. നി​ല​വി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ​ഒ​ന്നു​മി​ല്ലെ​ങ്കി​ലും മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 58 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചു. 102 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഫ​ലം വ​ന്ന 38 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അയ​ച്ച 44 സാ​ന്പി​ളു​ക​ള​ട​ക്കം 56 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​മു​ണ്ട്. ഇ​ന്ന​ലെ 73 പ​രാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​ത്. 510 പേ​ർ ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​നം മു​ഖേ​ന ബ​ന്ധ​പ്പെ​ട്ടു. 36,175 വീ​ടു​ക​ൾ ഹോം ​ക്വാ​റ​ന്‍റൈ​ൻ സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ്-19ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഞാ​യ​റാ​ഴ്ച 10,113 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ…

Read More

കനാൽ നവീകരണ പ്രവൃത്തികൾ അ​ശാ​സ്ത്രീ​യം; തോ​ട് ന​ന്നാ​ക്കു​ന്പോ​ൾ റോ​ഡു​ക​ൾ ഇ​ടി​യു​ന്നു; പ്രതിഷേധിച്ച് നാട്ടുകാർ

ആ​ല​പ്പു​ഴ: ചെ​ളി​യും മ​ണ്ണും വാ​രി ആ​ഴം കൂ​ട്ടി​ക്കൊ​ണ്ടു​ള്ള ക​നാ​ൽ ന​വീ​ക​ര​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ൾ സ​മീ​പ​ത്തെ റോ​ഡു​ക​ൾ ഇ​ടി​യു​ന്ന​തി​നും വേ​ഗം കൂ​ടു​ന്നു. യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചെ​ളി​യും മ​ണ്ണും വ്യാ​പ​ക​മാ​യി നീ​ക്കു​ന്ന​താ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് റോ​ഡു​ക​ൾ ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ചു​ങ്ക​ത്തും വ​ഴി​ച്ചേ​രി​യി​ലും നി​ല​വി​ൽ റോ​ഡു​ക​ൾ ഇ​ടി​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​വി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു ത​ന്നെ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മു​ൻ​കൈ എ​ടു​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ക​നാ​ൽ ന​വീ​ക​ര​ണം. 39 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പ്ര​ക്രിയ​യെ​ന്നു​ള്ള ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ ത​ന്നെ​യാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ക​നാ​ലി​ന്‍റെ സൈ​ഡി​ലാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക്കു പ​ക​ര​മാ​യി പൈ​ൽ ചെ​യ്ത് സ്ലാ​ബു​ക​ൾ ഇ​റ​ക്കി ചെ​ളി​കോ​രി നി​റ​ച്ച് മ​ണ്ണു​മി​ട്ടാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി​യൊ​രു​ക്കു​ന്ന​ത്. ഇ​തു​ത​ന്നെ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്കം പ​റ​യു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More

ലോക്ക് ഡൗണിൽ ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നി​ന് വി​ഷ​മി​ച്ച മോ​ളി​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ്

ചേ​ർ​ത്ത​ല: ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നി​ന് ബു​ദ്ധി​മു​ട്ടി​യ മോ​ളി​ക്ക് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് സ​ഹാ​യ​വു​മാ​യി എ​ത്തി. അ​ർ​ത്തു​ങ്ക​ൽ ക​ള​പ്പു​ര​യ്ക്ക​ൽ മോ​ളി​യു​ടെ ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നാ​ണ് ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് തീ​ർ​ന്ന​ത്. ചേ​ർ​ത്ത​ല​യി​ൽ ഈ ​മ​രു​ന്ന് കി​ട്ടാ​നി​ല്ല. ആ​ല​പ്പു​ഴ​യി​ലോ അ​ല്ലെ​ങ്കി​ൽ എ​റ​ണാ​കു​ള​ത്തോ പോ​ക​ണം. സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തി​നാ​ൽ മോ​ളി​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ കൈ​യി​ൽ പൈ​സ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത​റി​ഞ്ഞ അ​ർ​ത്തു​ങ്ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് മോ​ളി​യെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ട​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും തി​ര​ക്കി​യി​ട്ടും മ​രു​ന്നു കി​ട്ടി​യി​ല്ല. അ​വ​സാ​നം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് മ​രു​ന്ന് ല​ഭി​ച്ച​ത്. ഒ​രു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​വാ​ങ്ങി മോ​ളി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ തു​റ​ക്കാ​മെ​ന്ന് ക​ള​ക്ട​ർ; നി​ർ​ബ​ന്ധി​ച്ച് ക​ട​ക​ള​ട​പ്പി​ച്ചതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ

ആ​ല​പ്പു​ഴ: ഭ​ക്ഷ്യ വ​സ്തു​ക്ക​ളും പ​ഴം​പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​വ​ശ്യ വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കാ​ൻ ഉ​ള്ള സൗ​ക​ര്യ​വും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​ത്തി​നു​ള്ള സൗ​ക​ര്യ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ഉ​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രി​ക്ക​ണം. തു​റ​ക്കാ​ൻ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​വ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, കാ​യി​ക​കേ​ന്ദ്ര​ങ്ങ​ൾ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, അ​സം​ബ്ലി​ഹാ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ (പോ​ഷ​കാ​ഹാ​ര വി​ത​ര​ണം 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ടു​ക​ളി​ൽ), ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, ലേ​ഡീസ് സ്റ്റോ​റു​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, ടെ​ക്സ്റ്റൈ​ലു​ക​ൾ, സ്റ്റു​ഡി​യോ​ക​ൾ, ചെ​രി​പ്പു​ക​ട​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ത​യ്യ​ൽ​ക്ക​ട​ക​ൾ, ചാ​യ​യും പാ​നീയ​ങ്ങ​ളും വി​ൽ​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ, റോ​ഡ​രി​കി​ൽ എ​ണ്ണ​യി​ൽ വ​റു​ത്ത് ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​ക​ൾ, സ്വ​ർ​ണ​ക്ക​ട​ക​ൾ, പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും, ഫോ​ട്ടോ​കോ​പ്പി-​പ്രി​ന്‍റിം​ഗ് ക​ട​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ൾ. സാ​മൂ​ഹ്യ, രാ​ഷ്്‌ട്രീയ, കാ​യി​ക, വി​നോ​ദ, വി​ദ്യാ​ഭ്യാ​സ,…

Read More

യൂ​ട്യൂ​ബ് നോ​ക്കി ചാ​രാ​യ നി​ർ​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ൽ; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ൽ നോ​ക്കി ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്പ​ഴ വ​ല​ഞ്ചു​ഴി​യി​ൽ ത​ങ്ക​മ്മ മ​ക​ൻ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഇവരിൽ നിന്നും ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.ഐ ഹ​രി, സ​വി​രാ​ജ്, സു​രേ​ഷ് ബാ​ബു, രാ​ജി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Read More

അ​ന്പ​ല​പ്പു​ഴയിൽ ഐസ് പ്ലാന്‍റിൽ നിന്ന് 520 കി​ലോ പ​ഴ​കി​യ മീൻ പി​ടി​കൂ​ടി; മൂന്ന് പേർക്കെതിരേ കേസെടുത്ത് പോലീസ്

അ​ന്പ​ല​പ്പു​ഴ: ഐ​സ് പ്ലാ​ന്‍റി​ൽ നി​ന്ന് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി​ക്ക് സ​മീ​പം കെഎൻഎച്ച് ഐ​സ് പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് 520 കി​ലോ വ​രു​ന്ന പ​ഴ​കി​യ മ​ത്തി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഫി​ഷ​റീ​സ്, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് 30 ബോ​ക്സു​ക​ളി​ലാ​യി ക​രു​തി​യി​രു​ന്ന ഒ​മാ​ൻ മ​ത്തി, നാ​ട​ൻ മ​ത്തി എ​ന്നി​വ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് ഇ​വ കു​ഴി​ച്ചു​മൂ​ടി. പ്ലാ​ന്‍റ് ഉ​ട​മ ഹാ​റൂ​ണ്‍ റ​ഷീ​ദ്, ലോ​റി ഡ്രൈ​വ​ർ അ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ചീ​ഞ്ഞ മ​ത്സ്യം ന​ല്ല​വ​യു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്തി​യാ​ണ വി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നാ​ണ് വി​ൽ​പ​നയ്​ക്കാ​യി മ​ത്തി ഇ​വി​ടെ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ൽ എ​ത്തി​ച്ച​ത്. ബോ​ക്സു​ക​ളി​ൽ ഐ​സ് നി​റ​ച്ച് വി​ത​ര​ണ​ത്തി​ന് ത​യാറാക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മീ​ൻ പി​ടി​കൂ​ടി​യ​ത്.

Read More

സാമൂഹിക അകലം പാലിക്കാൻ, മഴയത്തും വെയിലത്തും പ്രതിരോധം തീർക്കാൻ; കുട വിടർത്തി തണ്ണീർമുക്കം..!

ആ​ല​പ്പു​ഴ : സാ​മൂ​ഹിക അ​ക​ലം പാ​ലി​ക്കാ​ൻ, മ​ഴ​യെ​ത്തും വെ​യിലത്തും പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ‘കു​ട ’ പ​ദ്ധ​തി​യു​മാ​യി ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തു​മ​യാ​ർ​ന്ന പ​ദ്ധ​തി​യെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പുമ​ന്ത്രി എ.​സി. മൊ​യ്തീ​നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും അ​ഭി​ന​ന്ദി​ച്ചു. ക​ല​വൂ​ർ കെഎ​സ്ഡിപി യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പുമ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും കു​ട​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ധ​ന​കാ​ര്യ വ​കു​പ്പുമ​ന്ത്രി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക്ക്, എ. ​എം. ആ​രി​ഫ് എം ​പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി സ​ബ്സി​ഡി നി​ര​ക്കി​ലാ​കും കു​ട​ക​ൾ ന​ൽ​കു​ക. ആ​റാ​യി​ര​ത്തോ​ളം വ​രു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലു​റ​പ്പ് അം​ഗങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് കു​ട ന​ൽ​കു​ന്ന​ത്. കു​ട​വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലും ഇ​രു​പ​ത് രൂ​പ, അ​ൻ​പ​ത് രൂ​പ മു​ത​ൽ ഇ​രു​ന്നൂ​റ്…

Read More

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 62 കാ​രി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വീ​ണ്ടും നെ​ഗ​റ്റീ​വ്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ 44 ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലു​ള്ള 62 കാ​രി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. 21, 22 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്ക് പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. റാ​ന്നി ഐ​ത്ത​ല​യി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലാ​ണ് വ​ട​ശേ​രി​ക്ക​ര ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​വ​രു​ടെ 28 കാ​രി​യാ​യ മ​ക​ളും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. മ​ക​ള്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടെങ്കിലും ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി തു​ട​ര്‍​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു ത​ന്നെ ഇ​ത്ര​യും ദീ​ര്‍​ഘ​മാ​യ കാ​ല​യ​ള​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് ഈ ​വീ​ട്ട​മ്മ മാ​ത്ര​മാ​യി​രു​ന്നു. ഇ​ട​യ്ക്കൊ​രു ത​വ​ണ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും വീ​ണ്ടും പോ​സി​റ്റീ​വാ​യി തു​ട​ര്‍​ന്നു. ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍ കൂ​ടു​മ്പോ​ഴാ​ണ് രോ​ഗ​ബാ​ധി​ത​രി​ല്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ ഫ​ലം 20 ാം പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വാ​യി തു​ട​ര്‍​ന്ന​പ്പോ​ള്‍ വി​ഷ​യം…

Read More

കോ​വി​ഡ് 19; അ​തീ​വ ജാ​ഗ്ര​ത​യി​ൽ കു​ള​ത്തൂ​പ്പു​ഴ; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 13 പേ​രു​ടെ ഫ​ലം ഇ​ന്നറിയാം

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച യാ ​ളു മാ ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട 33 പേ​രി​ൽ 13 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് വ​രും.​മ​റ്റു​ള്ള​വ​രു​ടെ സ്ര​വം ഇ​ന്ന് ശേ​ഖ​രി​ക്കും.​ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഫ​ല​മാ​ണ് ഇ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്. അ​തി​ർ​ത്തി വ​ഴി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ, സ​ഹാ​യി അ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി യു​ണ്ടാ​കും.​ ഇ​ങ്ങ​നെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നും പെ​ർ​മി​റ്റ് റ​ദ്ദു ചെ​യ്യാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം അ​തി​ർ​ത്തി വ​ഴി​യെ​ത്തി​യ മൂ​ന്നു പേ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ വി​ട്ടു.​ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ജി​ല്ല​യി​ൽ കൊ​റോ​ണ വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യാ​ണു​ള്ള​ത്. നി​ത്യേ​ന​യു​ള്ള പ​രി​ശോ​ധ​നാ ക്ര​മം ആ​ർ ഡി ​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​നാ​യ ആ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More