കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്പെഷൽ റേഷൻ വിഹിതം എല്ലാവർക്കും ലഭ്യമാക്കണമെന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് 19 സ്പെ​ഷ​ൽ റേ​ഷ​ൻ വി​ഹി​തം എ​ല്ലാ​വി​ഭാ​ഗം കാ​ർ​ഡു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ആ​നു​കൂ​ല്യം മു​ഴു​വ​ൻ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക് മാ​ത്ര​മാ​യി കേ​ന്ദ്രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ര​ണ്ടു ത​രം പൗ​രന്മാ​രാ​യി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 50 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ വെ​ള്ള, നീ​ല കാ​ർ​ഡി​ന് ഉ​ട​മ​ക​ളാ​ണ് ഇ​തി​ൽ ഒ​ട്ടേ​റെ പാ​വ​പ്പെ​ട്ട​വ​രും പു​തു​താ​യി കാ​ർ​ഡ് ല​ഭി​ച്ച​വ​രും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ന്ദ്രം അ​നു​വ​ദി​ച്ച അ​ഞ്ച് കി​ലോ അ​രി​യും ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച ക​ട​ല​യും ഈ ​കാ​ർ​ഡ് കാ​ർ​ക്ക് ല​ഭ്യ​മ​ല്ല. ഇ​വ​ർ എ​ല്ലാ ദി​വ​സ​വും ക​ട​യി​ലെ​ത്തി സ്പെ​ഷ​ൽ ആ​യ എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മോ എ​ന്ന് ക​ട ഉ​ട​മ​യോ​ട് അ​ന്വേ​ഷി​ക്കാ​റു​ണ്ട്. നീ​ല, വെ​ള്ള കാ​ർ​ഡു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ച​തി​ലെ ചി​ല അ​ശാ​സ്ത്രീ​യ​ത​ക​ളി​ൽ…

Read More

ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങുന്നു; നി​ര്‍​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍; തൊ​ഴി​ലാ​ളി​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം മ​ട​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങാ​ന്‍ ത​യാ​റെ​ടു​ത്ത​തോ​ടെ നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്തം​ഭ​ന​ത്തി​ലാ​യി​രു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച് തൊ​ഴി​ല്‍ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ മ​ട​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ത്തി​യ​ത്. ഇ​ത്ര​യും കാ​ലം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്ന ക​രാ​റു​കാ​രാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കാ​ന്‍ പോ​ലീ​സ് ഉള്‍​പ്പെ​ടെ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു. ട്രെ​യി​നു​ക​ളി​ലേ​ക്ക് ആ​ളെ കൂ​ട്ടാ​ന്‍ വേ​ണ്ടി പോ​ലീ​സ് പ​ല​യി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ബീ​ഹാ​റി​ലേ​ക്ക് പ​ത്തി​ന് ഒ​രു ട്രെ​യി​ന്‍ ക്ര​മീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ട്രെ​യി​നു​ക​ളി​ലേ​ക്ക് വേ​ണ​മെ​ങ്കി​ല്‍ ക​യ​റ്റി​വി​ടാ​മെ​ന്ന…

Read More

ലിറ്ററിന് 2000 നിരക്കിൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ വീട്ടിലിരുന്ന് വാറ്റ്; കോട്ടാങ്ങൽ സ്വദേശി അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ല്‍ ഊ​ട്ടു​കു​ളം ശ​ബ​രി​പൊ​യ്ക​യി​ല്‍ അ​മ്പ​ല​വേ​ലി​ല്‍ ര​ജി​ദേ​വൻ (വെ​ളി​ച്ചം അ​നി​യ​ന്‍) വീ​ട്ടി​ല്‍ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ അ​റ​സ്റ്റി​ലാ​യി. മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​റും സം​ഘ​വു​മാ​ണ അ​റ​സ്റ്റു ചെ​യ്ത​ത്. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ കാ​ല​യ​ള​വു മു​ത​ല്‍ ചാ​രാ​യം വാ​റ്റി ലി​റ്റ​റി​ന് 2000 രൂ​പ നി​ര​ക്കി​ല്‍ ഇ​യാ​ള്‍ വി​ൽപ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടു പ​രി​ശോ​ധി​ച്ച​ത്. 85 ലി​റ്റ​ര്‍ കോ​ട​യും 2.5 ലി​റ്റ​ര്‍ വാ​റ്റു ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല്ല​പ്പ​ള്ളി റേ​ഞ്ചി​ലെ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ഷി​ഹാ​ബു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ സു​ദ​ര്‍​ശ​ന​ന്‍ പി​ള്ള ,സി​ഇ​ഒ​മാ​രാ​യ അ​നു​പ്ര​സാ​ദ്, റ​ഫീ​ഖ്, ഷി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ഒ​രാ​ള്‍ മാ​ത്രം; വീടുകളിൽ നിരീക്ഷണത്തിലുള്ളത് 155 പേർ മാത്രം

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​നു തു​ട​ക്ക​മി​ട്ട പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത് ഒ​രാ​ള്‍ മാ​ത്രം. ബ്രി​ട്ട​നി​ല്‍ നി​ന്നെ​ത്തി​യ ആ​റ​ന്മു​ള എ​രു​മ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. ഇ​ട​യ്ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു പ​രി​ശോ​ധ​നാ​ ഫ​ലം നെ​ഗ​റ്റി​വാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യ അ​ഞ്ചു​പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​ര്‍​ച്ച് ഏ​ഴി​നാ​ണ് കേ​ര​ള​ത്തി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 17 പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ളൊ​ഴി​കെ എ​ല്ലാ​വ​രും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 3,945 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ വ​രെ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 3,540 ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​യി​രു​ന്നു. 221 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്. നി​ല​വി​ല്‍ 155 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​വ​രെ ജി​ല്ല​യി​ലെ…

Read More

മാ​സ്‌​ക് ധ​രി​ക്കാ​തെ പുറത്തിറങ്ങുന്നവർക്ക് പിഴ, അ​ട​യ്ക്കേ​ണ്ട​ത് കോ​ട​തി​യി​ല്‍

പ​ത്ത​നം​തി​ട്ട: മു​ഖാ​വ​ര​ണ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് പോ​ലീ​സ് ചു​മ​ത്തു​ന്ന പി​ഴ അ​ട​യ്ക്കേ​ണ്ട​ത് കോ​ട​തി​യി​ല്‍. ജൂ​ണി​ല്‍ കോ​ട​തി തു​റ​ക്കു​ന്ന​ത​നു​സ​രി​ച്ച് പി​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി അ​ട​യ്ക്കാ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ പി​ഴ​വി​ന് 200 രൂ​പ​യും പി​ന്നീ​ടു​ണ്ടാ​കു​ന്ന പി​ഴ​വി​ന് 5000 രൂ​പ​യു​മാ​ണ് പി​ഴ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ 419 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. 419 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 342 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. മ​റ്റു ജി​ല്ല​ക​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ അ​ട​ച്ചു ഗ​താ​ഗ​തം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന തു​ട​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളു​ടെ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യും. വ്യാ​ജ​ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രാ​യ റെ​യ്ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Read More

വ്യാ​ജ​ചാ​രാ​യം വാ​റ്റ് ; 45 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളുമായി ര​ണ്ട് പേ​ര്‍ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് ഏ​നാ​ത്ത്, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ടു​ത്ത കേ​സു​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി. ഏ​നാ​ത്ത് പു​തു​ശേ​രി ഭാ​ഗ​ത്ത്‌​നി​ന്നു വി​ഷ്ണു​ഭ​വ​ന​ത്തി​ല്‍ ര​വീ​ന്ദ്ര​നെ(52) എ​സ്‌​ഐ വി​പി​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. 45 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​നു​ള്ളി​ല്‍ വ്യാ​ജ​ചാ​രാ​യം വാ​റ്റി​യ ചി​ര​ണി​ക്ക​ല്‍ കോ​ള​നി​യി​ല്‍ പു​ന്ന​പ്പ​റ ഭ​വ​നം വീ​ട്ടി​ല്‍ മു​ര​ളി​യെ(50) കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ പി​ടി​കൂ​ടി. കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Read More

പതിനാറുകാ​ര​നെ സുഹൃത്തുക്കൾ ചേർന്ന് കൊ​ല​പ്പെടുത്തിയ സംഭവം:മൊഴികൾ മാറ്റിപ്പറഞ്ഞ് കുട്ടികൾ; അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു

കൊ​ടു​മ​ൺ: കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ലി​ലെ വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​കം അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദി​നാ​ണ് ചു​മ​ത​ല. ഏ​നാ​ത്ത് സി​ഐ ജ​യ​കു​മാ​ർ, കൂ​ട​ൽ എ​സ്ഐ എ​സ്.​ആ​ർ. സേ​തു​നാ​ഥ്, കോ​ന്നി എ​സ്ഐ വി.​എ​സ്. കി​ര​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​മ​ൺ എ​സ്എ​ച്ച്ഒ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ജു​വ​നൈ​ൽ ഹോ​മി​ൽ എ​ത്തി കു​റ്റാ​രോ​പി​ത​രാ​യ കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ ര​ക്ത സാ​മ്പി​ളും വി​ര​ല​ട​യാ​ള​വും എ​ടു​ത്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​മ​യ​ത്ത് പ​റ​ഞ്ഞ​തി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു മൊ​ഴി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഇ​ത് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​സ്ഥ​ല​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കൊ​ണ്ട് മൃ​ത​ദേ​ഹം മൂ​ടി​യ മ​ണ്ണ് മാ​റ്റി​ച്ച​ത് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് അ​ടൂ​ർ ആ​ർ​ഡി​ഒ​യും ത​ഹ​സീ​ൽ​ദാ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്…

Read More

വരയഴക്..! ലോക്ക്ഡൗൺ കാലത്ത് വരച്ചത് അന്പതിനടുത്തു ചിത്രങ്ങൾ; ക​ലാ​പാ​ര​ന്പ​ര്യം കൈ​വി​ടാ​തെ ല​ക്ഷ്മി ന​ന്ദ​ന

ചാ​രും​മൂ​ട്: അ​ച്ഛ​ൻ ചി​ത്ര​കാ​ര​നും ശി​ല്പി​യും. മ​ക​ൾ ചി​ത്ര​കാ​രി. ക​ലാ​പാ​ര​ന്പ​ര്യം കൈ​വി​ടാ​തെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ട​ലാ​സി​ൽ വ​ർ​ണ വി​സ്മ​യ​മൊ​രു​ക്കി ല​ക്ഷ്മി ന​ന്ദ​ന എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി. വ​ര​കളിൽ വിടർന്നത് അ​ന്പ​തോ​ളം ചി​ത്ര​ങ്ങ​ൾ. ജീ​വ​ൻ തു​ടി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളി​ൽ പ്ര​കൃ​തി​യും ഗ്രാ​മീ​ണ​ത​യും നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ചി​ത്ര​കാ​ര​നാ​യ ആ​ർ​ട്ടി​സ്റ്റ് കു​മാ​റി​ന്‍റെ ചെ​റു​മ​ക​ളും കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം മാ​ർ ഇ​വാ​നി​യോ​സ് ബ​ഥ​നി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നും ശി​ല്പി​യു​മാ​യ സു​നി​ൽ ത​ഴ​ക്ക​ര​യു​ടെ​യും സു​മി​യു​ടെ​യും മ​ക​ളു​മാ​യ ല​ക്ഷ്മി ന​ന്ദ​ന​യാ​ണ് ചി​ത്ര​ക​ല​യി​ൽ പാ​ര​ന്പ​ര്യം കൈ​മു​ത​ലാ​ക്കി വ​ർ​ണ​ലോ​കം തീ​ർ​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര, പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​കൊ​ച്ചു ക​ലാ​കാ​രി. വ​ർ​ണ ക​ട​ലാ​സു​ക​ളി​ൽ പു​ഷ്പ​ങ്ങ​ൾ നി​ർ​മി​ച്ചും കു​പ്പി​ക​ളി​ലും പാ​ഴ് വ​സ്തു​ക്ക​ളി​ലും നി​റം പ​ക​ർ​ന്ന് അ​ല​ങ്കാ​ര വ​സ്തുക്കളായി രൂപാന്തരപ്പെടുത്തിയും ല​ക്ഷ്മി ന​ന്ദ​ന ശ്രദ്ധനേടുകയാണ്.

Read More

ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന്‍റെ ഏഴാംനാൾ ആഞ്ഞടിച്ച കാറ്റ് തല്ലിക്കെടുത്തിയതു കുടുംബത്തിന്‍റെ വിളക്ക്; തങ്ങളുടെ പ്രിയങ്കരിയായ അജിതയുടെ വേർപാട് താങ്ങാനാവാതെ നാട്ടുകാർ

മ​ങ്കൊ​ന്പ്: അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ഞ്ഞ​ടി​ച്ച കാ​റ്റ് ത​ല്ലി​ക്കെ​ടു​ത്തി​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ​യാ​കെ വെ​ളി​ച്ചം. ഇ​ന്ന​ലെ കാ​വാ​ല​ത്ത് കാ​റ്റി​ൽ വൈ​ദ്യു​തക​ന്പി പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ജി​ത ക​ള​ത്തൂ​ർ വീ​ടി​നു വി​ള​ക്കാ​യി​രു​ന്നു. കു​ടും​ബ​ത്തി​നു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ​ക്കും ഇ​വ​ർ പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു. വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റ് ഈ ​വി​ള​ക്ക​ണ​ച്ച​പ്പോ​ൾ അ​തു നാ​ടി​ന്‍റെ​യാ​കെ നൊ​ന്പ​ര​മാ​യി. പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും മ​ക​ൾ​ക്കൊ​പ്പം അ​ല​ക്കാ​നും കു​ളി​ക്കാ​നു​മാ​ണ് അ​ജി​ത കൊ​പ്പ​റ​ന്പ് ക​ട​വി​ലെ​ത്തി​യ​ത്. അ​ല​ക്കു​ന്ന​തി​നി​ടെ മാ​ന​ത്ത് കാ​റു ക​ണ്ട​പ്പോ​ൾ അ​തു ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു മീ​തെ ദു​ര​ന്ത​മാ​യി പെ​യ്തി​റ​ങ്ങു​മെ​ന്ന് ഇ​രു​വ​രും അ​റി​ഞ്ഞി​ല്ല. മ​ഴ​ക്കാ​റി​നൊ​പ്പം അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ ക​ട​വി​നു സ​മീ​പ​ത്താ​യി നി​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് ക​ട​പു​ഴ​കി വൈ​ദ്യു​തക​ന്പി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. തെ​ങ്ങി​നൊ​പ്പം വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​ന്പി​ക​ളും ആ​റ്റി​ലേ​ക്കു പ​തി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ആ​ദ്യ​മൊ​ന്നു ഭ​യ​ന്നു. പി​ന്നീ​ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചെ​റു​പ്പ​ക്കാ​ർ താ​ഴ്ന്നു​പോ​യ ഇ​രു​വ​രെ​യും വെ​ള്ള​ത്തി​ൽ നി​ന്നും മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​തീ​ശ​ന്‍റെ​യും അ​ജി​ത​യു​ടെ​യും 25-ാം വി​വാ​ഹ വാ​ർ​ഷി​കം ഇ​ക്ക​ഴി​ഞ്ഞ 21-നാ​യി​രു​ന്നു.

Read More

ലോ​ക്ക് ഡൗ​ൺ പ്ര​തി​സ​ന്ധി അ​തി​ജീ​വി​ച്ചു; മി​ല്ലു​ട​മ​ക​ൾ ചൂഷ​ണം ചെ​യ്തെന്ന് കർഷകർ

അ​മ്പ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണി​ലും ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന മി​ല്ലു​ട​മ​ക​ൾ. ക​രു​മാ​ടി മo​ത്തി​ൽ വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​രെ​യാ​ണ് നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ മി​ല്ലു​ട​മ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ ഒ​ട്ടും ഈ​ർ​പ്പ​മി​ല്ലാ​ത്ത നെ​ല്ലാ​യി​ട്ടും പ​ത്തു​കി​ലോ വ​രെ കി​ഴി​വാ​ണ് മി​ല്ലു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് നാ​ലു​കി​ലോ​യാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഏ​ക്ക​റി​ന് 25,000 മു​ത​ൽ 30,000 രൂ​പ വ​രെ ചെ​ല​വി​ട്ടാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ൽ 1900 രൂ​പ​വ​രെ വാ​ട​ക​യും ന​ൽ​കി​യാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൂ​ടാ​തെ പാ​ട​ശേ​ഖ​ര​ത്തു നി​ന്ന് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് നെ​ല്ല് റോ​ഡി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന് വ​ൻ തു​ക​യും ചെ​ല​വാ​കു​ന്നു. വേ​ന​ൽ മ​ഴ​യി​ൽ നെ​ല്ല് ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​ല്ലു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കി​ഴി​വു ന​ൽ​കി നെ​ല്ല് കൊ​ടു​ത്ത​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ത് വ​ലി​യ ന​ഷ്‌​ട​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ൺ പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ചാ​ണ് ഇ​ത്ത​വ​ണ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ…

Read More