ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആരോഗ്യത്തിൽ നിതാന്ത ജാഗ്രതയോടെ ഉന്നത നിലവാരത്തിൽ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻഐവി)യൂണിറ്റ്. കേന്ദ്രത്തിന്റെ കൊറോണ വൈറസ് നിർണയത്തിന് രാജ്യത്തെ ഉപരി സ്ഥാപനമായ പൂനെ എൻഐവി അംഗീകാരം നൽകിയത് പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി. പുതുതലമുറ വൈറസായ കൊറോണ സംസ്ഥാനത്ത് തിരിച്ചറിഞ്ഞ ഉടൻ സർക്കാർ തക്ക നടപടി കൈക്കൊണ്ടിരുന്നു. ബയോസേഫ് ലെവൽ (ബിഎസ്എൽ)ടു പ്ലസ് എന്ന വിഭാഗത്തിൽപ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താൻവേണ്ട ബയോ സേഫ് ലെവൽ (ബിഎസ്എൽ)മൂന്ന് എന്ന തലത്തിലേക്കു അടിയന്തരമായി ഉയർത്തുകയായിരുന്നു. പ്രതിദിനം 100 രക്തസാന്പിളുകളുടെ കൊറോണ വൈറസ് പരിശോധന ആലപ്പുഴ വൈറോളജി ലാബിൽ ഇപ്പോൾ നടത്താനാകുമെന്ന് ഓഫീസർ ഇൻ ചാർജ് ഡോ.എ.പി. സുഗുണൻ പറഞ്ഞു. 6 7 മണിക്കൂർകൊണ്ട് പരിശോധനാഫലം അറിയാനാകും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാന്പിളുകൾ…
Read MoreCategory: Alappuzha
പൊതുജനങ്ങളുടെ റോഡ് സുരക്ഷാ ബോധവത്കരണത്തിന് ഷോർട്ട് ഫിലിമും, പാട്ടും, ചിരിയുമായി ‘സഹയാത്രികർക്ക് സ്നേഹപൂർവം’ കലാജാഥ
കായംകുളം: മോട്ടോർ വാഹന വകുപ്പും കേരളാ റോഡ് സുരക്ഷ അഥോറിറ്റിയും കൊച്ചിൻ കലാഭവൻ താരങ്ങളുമായി സഹകരിച്ച് നടത്തുന്ന ’സഹയാത്രികർക്ക് സ്നേഹപൂർവം’ കലാ ജാഥ ജില്ലയിൽ പര്യടനം നടത്തി. സംഗീതവും ദൃശ്യാവിഷ്ക്കാരവും കോർത്തിണക്കിയാണ് കൊച്ചിൻ കലാഭവൻ താരങ്ങളുടെ നേത്വത്വത്തിലുള്ള ആർഎൻ ആർട്സ് ഹബ് റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത കലാ ജാഥ മലബാർ മേഖലയും മധ്യകേരളവും പിന്നിട്ട് തെക്കൻ കേരളത്തിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സഹയാത്രികർക്ക് സ്നേഹപൂർവം കലാജാഥ ഒരു ദിവസം നാലു പരിപാടി വീതം ഒരു ജില്ലയിൽ രണ്ട് ദിവസത്തെ പരിപാടിയാണ് നടത്തുന്നത്. ആലപ്പുഴ ജില്ലയിൽ തുറവൂർ, ചേർത്തല, കലവൂർ, ആലപ്പുഴ ബീച്ച്, എടത്വാ, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കോളജുകളിലും പൊതുസ്ഥലങ്ങളിലുമാണ് പരിപാടികൾ അവതരിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗ്യചിഹ്നമായ ടിങ്കു ടൈഗർ…
Read Moreനാട്ടുകാരുടെ ദുരിതത്തിന് മോക്ഷം; മരുത്തോർവട്ടം തോട് ശുചീകരിക്കുന്നു; ഒപ്പം ചേർന്ന് നല്ലവരായ നാട്ടുകാരും
ചേർത്തല: വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്ന മരുത്തോർവട്ടം തോടിന് ശാപമോക്ഷമാകുന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 17, 18, 19 വാർഡുകളിലൂടെ കടന്ന് പോകുന്ന തോട് അഴുക്കുകൾ അടിഞ്ഞ് നാട്ടുകാർക്ക് ദുരിതമായി മാറുകയായിരുന്നു. അഴുക്കും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന തോട് യന്ത്രസാമഗ്രികൾ ഉപയോഗിച്ചു മാത്രമേ ശുചീകരിക്കാൻ കഴിയൂ. ഇതിനായി ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് ജലസേചനവകുപ്പിന്റെ അംഗീകാരത്തോടെ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 11-ാം മൈൽ മുതൽ മരുത്തോർവട്ടം വരെ എത്തുന്ന മൂന്ന് കിലോമീറ്ററുകളോളം ദൂരം വരുന്ന തോടിന്റെ ഭാഗമാണ് വെട്ടി ആഴം വർധിപ്പിക്കുകുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, ലിജി, ചെറുകിട ജലസേചന വകുപ്പിൽ നിന്നുളള സ്മിതി, ആൻറണി, സജിമോൻ എന്നിവർ പങ്കെടുത്തു.
Read Moreലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുന്നു; മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അന്തർജില്ലാ സ്ഥലം മാറ്റവും ആശ്രിത നിയമനവും; അനധികൃത സ്ഥലംമാറ്റങ്ങൾക്ക് പിന്നിൽ സർവീസ് സംഘടനകൾ
ആലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവിധ വകുപ്പുകളിൽ നടത്തുന്ന അന്തർജില്ലാ സ്ഥലം മാറ്റങ്ങളും, ആശ്രിത നിയമനങ്ങളും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കുന്നതായി ആക്ഷേപം. ഒരു വർഷം വകുപ്പുകളിൽ നടക്കുന്ന ആ കെ നിയമനത്തിന്റെ പത്തു ശതമാനം മാത്രമേ അന്തർജില്ലാ സ്ഥലം മാറ്റങ്ങൾ, ആശ്രിത നിയമനം മുതലായവക്കായി മാറ്റി വയ്ക്കാവു എന്ന ചട്ടം മറികടന്ന് ഇത്തരത്തിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ആശ്രിത നിയമനങ്ങൾക്കായി പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് ,എൽ.ഡി.ക്ലാർക്ക് തസ്തികകൾക്ക് ജില്ലാ തലത്തിൽ ക്വാട്ട നിശ്ചയിച്ച് മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഇതിനെതിരേ ഉദ്യോഗാർത്ഥികൾ നിയമ നടപടികളുമായി നീങ്ങിയതോടെ ഈ നീക്കം താല്കാലികമായി തടസപ്പെട്ടിരിന്നു. ഇതിനിടയിലാണ് ജില്ലയിലെ വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകളിൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള പിൻവാതിൽ നീക്കം നടക്കുന്നത്. ജില്ലാ…
Read Moreചൂട് കനത്തു; ജലാശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; മത്സ്യ-നെൽ കർഷകർ പ്രതിസന്ധിയിൽ
അമ്പലപ്പുഴ: ചൂട് കനത്തതോടെ കുളങ്ങളും തോടുകളും വറ്റുന്നു, കാർഷിക മേഖല പ്രതിസന്ധിയിൽ. മത്സ്യകൃഷി ചെയ്യുന്ന ചെറുകിടകർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. തോടുകളും കുളങ്ങളും വറ്റിയതോടെ മത്സ്യം ചത്തുപൊങ്ങുകയാണ്. കോഴിവേസ്റ്റുകൾ നൽകി വളർത്തുന്ന മീനുകളാണ് അധികവും ചത്ത് പൊങ്ങുന്നത്. വെള്ളത്തിൻെറ അളവ് കുറയുന്നതോടെ മറ്റ് ജലാശങ്ങളിൽ നിന്നും വെള്ളം കയറ്റിയാണ് മീനുകളെ സംരക്ഷിച്ചിരുന്നത്. എന്നാൽ തോടുകളിലും മറ്റും വെള്ളം കുറഞ്ഞതോടെയാണ് ഈ മേഖല പ്രതിസന്ധിയിലായത്. തോടുകൾ വറ്റിയതോടെ നെൽ കർഷകരും ആശങ്കയിലാണ്. തൂമ്പുകളിലൂടെ വെള്ളം കയറാത്തതിനാൽ പല പാടശേഖരങ്ങളിലും മോട്ടോർ ഉപയോഗിച്ചാണ് വെള്ളം കയറ്റുന്നത്. ഇനിയും ചൂട് കടുത്താൽ പലപാടശേഖരങ്ങളിലെയും നെൽച്ചെടികൾ ഉണങ്ങി നശിക്കുമെന്ന അവസ്ഥയിലാണ്. കര കൃഷികളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കിണറുകളും കുളങ്ങളും പലയിടങ്ങളിലും വറ്റിവരണ്ടു. വാഴ, പയർ, പാവൽ, ചീര, കപ്പ തുടങ്ങിയവയാണ് കരകൃഷികളിൽ അധികവും. കുളങ്ങളും കിണറുകളെയുമാണ് ആശ്രയിച്ചിരുന്നത്. നിലവിൽ പലയിടങ്ങളിലും കുഴൽകിണറുകളെയാണ് ആശ്രയിക്കുന്നത്. ചൂട്…
Read Moreആലപ്പുഴ നഗരത്തിലെ ബിസ്മി സൂപ്പർ മാർക്കറ്റിന്റെ സ്റ്റോർറൂമിന് സമീപം തീപിടിത്തം; ഫയർഫോഴ്സിന് തീ നിയന്ത്രിക്കാനായതിനാൽ ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: നഗരത്തിലെ ബിസ്മി സൂപ്പർ മാർക്കറ്റിന്റെ സ്റ്റോർ റൂമിന് സമീപം തീപിടിത്തം. ഇന്ന് പുലർച്ചെ 2.45 ഓടെ ആയിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് അധികൃതർ തക്കസമയത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപ ഇടങ്ങളിലേക്ക് തീ പടർന്നില്ല. നഗര മധ്യത്തിൽ വൻ ദുരന്തം ആണ് ഒഴിവായത്. തീ പിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ എന്നു സംശയിക്കുന്നു. ബിസ്മി ഹൈപ്പർ മാർക്കറ്റിന്റെ പിറകുവശത്താണ് തീ കണ്ടത് നിരവധി ഉത്പന്നങ്ങൾ കത്തിനശിച്ചു. നോൺ സ്റ്റിക്ക് പാത്രങ്ങൾ, ഗ്യാസ് അടുപ്പ്, എണ്ണ അടക്കമുള്ളവ കത്തി നശിച്ചതായാണ് അറിവ്. മുകളിലെ ഷീറ്റിനും നാശമുണ്ടായി. ചൂട് തട്ടിയും ഉത്പന്നങ്ങൾ കേടായിട്ടുണ്ട്. ഗോഡൗണിൽ നിന്നും മാർക്കറ്റ് ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശം ഉണ്ടായില്ല. നഷ്ടം എത്രയെന്നു കൃത്യമായി കണക്കാക്കിയിട്ടില്ല. ആറു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയിരുന്നു. ആലപ്പുഴ…
Read Moreസാമൂഹിക പ്രതിബദ്ധതയോടെ മിൽമ; ക്ഷീരവിപണനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ മില്‍ക്ക് എടിഎമ്മുകള്‍
പത്തനംതിട്ട: സാമൂഹിക പ്രതിബദ്ധതയെന്ന നിലയില്‍ പ്ലാസ്റ്റിക് നിരോധനവുമായി സഹകരിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന് പാല് കവറുകളിലാക്കി നല്കുന്നതിനു ബദല്‍ ക്രമീകരണങ്ങള്‍ ആലോചിക്കുമെന്ന് ചെയര്മാന് കല്ലട രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമികഘട്ടമായി തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ മില്‍ക്ക് എടിഎമ്മുകള്‍ സ്ഥാപിക്കും. ക്ഷീരവിപണനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്യകരിച്ചിട്ടുള്ള കര്‍മപദ്ധതിയുടെ ഭാഗമാണിത്. നേരത്തെ വാഹനങ്ങളില്‍ പാല് വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. ഇതിനോട് ഉപഭോക്താക്കളുടെ സഹകരണം മെച്ചമല്ലായിരുന്നു. പ്രതിദിനം മില്‍മ വില്പന നടത്തുന്ന പാലിന്റെ ഒഴിഞ്ഞ കവറുകള്‍ തിരികെ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. കവറുകള്‍ ശേഖരിച്ച് കമ്പനിക്ക് എത്തിച്ചാല്‍ മില്‍മ അതിന്റെ വില നല്‍കാമെന്നതാണ് ധാരണ. പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി പാല് പായ്ക്ക് ചെയ്യുന്നതിനുള്ള കവറുകള്‍ പരിഗണനയിലുണ്ടെന്നും ചെയര്മാന് പറഞ്ഞു. നിലവില്‍ ക്ഷീരകര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാല് രൂപ…
Read Moreവഴിത്തര്‍ക്കവും അക്രമവും ഒരിക്കലും തീരാത്ത പ്രശ്നമാവുന്നു; മാവേലിക്കരയിൽ വഴിയുടെ പേരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
മാവേലിക്കര: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെ ഓലകെട്ടിയമ്പലത്തിലെ ബാറിനു കിഴക്കുഭാഗത്തായിരുന്നു സംഭവം. ഓലകെട്ടിയമ്പലം തണ്ടാന്റെ വടക്കതില്‍ അനീഷി29)നാണ് വെട്ടേറ്റത്. സമീപവാസിയായ ജയഭവനത്തില്‍ അജേഷ് (33) സംഭവത്തില്‍ കുറത്തികാട് പോലീസിന്റെ പിടിയിലായി. അജേഷിന്റെ പിതൃസഹോദരന്റെ വസ്തുവിലൂടെ അനീഷ് സഞ്ചരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെട്ടുകത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അനീഷിന്റെ ഇടതുചെവിയുടെ ഭാഗത്തും വലതുകണ്ണിന് മുകളിലും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം അജേഷിനെ അയാളുടെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ അനീഷ് കായംകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreആളില്ലാത്ത വീട്ടില്‍ മോഷണം; പോലീസ് അന്വേഷണം എത്തിയത് അയല്‍വാസിയിൽ; മോഷ്ടാവിനെ കണ്ട് ഞെട്ടി വീട്ടുകാരും
മങ്കൊമ്പ്: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. മങ്കൊമ്പ് കളത്തില്‍ വിശ്വനാഥനെ (55) യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്. മങ്കൊമ്പ് ഗൗരിസദനത്തില് ആര്. രമേശിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയാണ് മോഷണം നടന്നത്. സംഭവം നടന്ന ദിവസം രമേശനും കുടുംബവും ഉച്ചകഴിഞ്ഞ് ബന്ധുവീട്ടിലേക്ക് യാത്ര പോയിരുന്നു. രാത്രി ഒമ്പതോടെ തിരികെ വീട്ടിലെത്തിയപ്പോള്‍ അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000രൂപ നഷ്ടപ്പെട്ടതായി മനസിലായി. വീട്ടുടമ പുളിങ്കുന്ന് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുമായി അടുത്ത് ഇടപെടുന്ന പ്രതിയെ സംശയം തോന്നുകയും അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മേല്‍ക്കൂരയുടെ ഓടിളക്കി വീടിനുള്ളില്‍ കയറിയാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.…
Read Moreആലപ്പുഴ മെഡിക്കൽ കോളജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡ് ഇനി ജെ-ബ്ലോക്കില്‍; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡ് പുതിയ ബ്ലോക്കിലേക്കു മാറ്റി. ജെ-ബ്ലോക്കില്‍ നാലാം നിലയിലെ 12-ാം വാര്‍ഡിലാണ് പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്. ഇന്നലെ രാത്രി പത്തോടെ രണ്ടു പേരെയും പുതിയ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇതിലൊരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍ കെട്ടിടത്തിനു തൊട്ടരികിലായാണ് നേരത്തെ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചിരുന്നത്. ഇതു സ്കൂളിലെ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധത്തിനു കാരണമായിത്തീര്‍ന്നിരുന്നു. ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും ദേശീയപാത ഉപരോധവും നടത്തിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡ് ഇവിടെ നിന്നു മാറ്റാമെന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജെ-ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കാനായി രണ്ടു ദിവസം മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ രണ്ടുപേര്‍ മാത്രമാണ്…
Read More