വി​വാ​ഹ ആ​ശം​സ​യ്ക്കൊ​പ്പം ജൈ​വ കൃ​ഷി​യു​ടെ സ​ന്ദേ​ശ​വും; മി​ഠാ​യി​ക്ക് പ​ക​രം പ​ച്ച​ക്ക​റി​വി​ത്ത്

കാ​യം​കു​ളം: വി​വാ​ഹ ആ​ശം​സ​യ്ക്കൊ​പ്പം ജൈ​വ കൃ​ഷി​യു​ടെ സ​ന്ദേ​ശ​വും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​ന്‍റെ വി​വാ​ഹ ആ​ശം​സ കാ​ർ​ഡി​ൽ മി​ഠാ​യി​ക്ക് പ​ക​രം പ​ച്ച​ക്ക​റി വി​ത്ത് ന​ൽ​കി​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ മാ​തൃ​ക​യാ​യ​ത്. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കാ​യം​കു​ളം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ൽ ചെ​യ​ർ​മാ​നും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ ഹ​രി​പ്പാ​ട് കേ​ന്ദ്ര​മാ​യു​ള്ള സ്നേ​ഹ​വീ​ടി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് ഷ​മീ​റി​ന്‍റെ വി​വാ​ഹ ആ​ശം​സ കാ​ർ​ഡി​ലാ​ണ് ജൈ​വ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ആ​ശം​സ കാ​ർ​ഡി​നൊ​പ്പം പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.

കാ​യം​കു​ളം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ൽ പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​ർ​ഡു​ക​ളി​ൽ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ന​വ ദ​ന്പ​തി​ക​ളു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യ കാ​ർ​ഡി​നൊ​പ്പം പ്ര​ത്യേ​ക​മാ​യി ക​വ​റി​ൽ പാ​യ്ക്ക് ചെ​യ്താ​ണ് വി​ത്തു​ക​ൾ ന​ൽ​കി​യ​ത്. വെ​ണ്ട​യ്ക്ക, ചീ​ര, വ​ഴു​ത​ന​ങ്ങ, മു​ള​ക് എ​ന്നി​വ​യു​ടെ വി​ത്തു​ക​ൾ പാ​യ്ക്ക​റ്റി​ൽ അ​ട​ങ്ങി​യി​രു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഇ​ത് കൗ​തു​ക​മാ​യി.

സാ​ധാ​ര​ണ മി​ഠാ​യി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കാ​റു​ള്ള​ത്. ഇ​ന്ന​ലെ കൊ​ല്ല​ക​ട​വി​ൽ ആ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷെ​മീ​റി​ന്‍റെ വി​വാ​ഹം. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, എം​എ​ൽ​എ മാ​രാ​യ ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക സോ​ണി​യ മ​ൽ​ഹാ​ർ തു​ട​ങ്ങി​യ​വ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts