ഇവരാണ് യഥാർഥ താരങ്ങൾ… സർഗവാസനയിൽ തിളങ്ങി ഭിന്നശേഷിക്കാരുടെ കലാവിരുന്ന്

പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​ഘ​ടി​പ്പി​ച്ച സ​മ​ദ​ർ​ശ​ൻ വ്യ​ത്യ​സ്ത​മാ​യി.എ​ൻ​എ​സ്എ​സ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​പ്പ​ട്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, കോ​ന്നി അ​മൃ​ത വി​എ​ച്ച്എ​സ്എ​സ് ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ​ദ​ർ​ശ​ൻ എ​ന്ന പേ​രി​ൽ ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ 14 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ വി​ട്ടു​നി​ന്നെ​ങ്കി​ലും പ​രി​പാ​ടി​യു​ടെ ശോ​ഭ കെ​ടാ​തെ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ മി​ക​വ് കാ​ട്ടി. ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത സ്കൂ​ളു​ക​ൾ​ക്ക് 10000 രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കോ​ന്നി അ​മൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​മു​ഖ സി​നി​മാ സീ​രി​യ​ൽ ന​ട​ൻ സ​ജി​ൻ ജോ​ണ്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​സ്മി​താ, അ​നി​ലാ തോ​മ​സ്, വി. ​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ പാ​ട്ടും, സം​ഗീ​ത​വും നൃ​ത്ത​വു​മ​ട​ക്കം മി​ക​ച്ച ക​ലാ പ​രി​പാ​ടി​ക​ളാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​കാ​ര​ൻ​മ്മാ​രും ക​ലാ​കാ​രി​ക​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ർ​ക്ക് ഒ​പ്പം താ​ളം പി​ടി​ച്ചും കൈ​യ​ടി​ച്ചും സ​ദ​സി​ൽ നി​ന്ന് വ​ലി​യ പ്രോ​ത്സാ​ഹ​ന​ം ല​ഭി​ച്ച​തും ക​ലാ​മേ​ള​യെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Related posts