എടത്വ: ഓസോണ് ദിനത്തിന്റെ ഭാഗമായി എടത്വ സെന്റ് മേരീസ് എൽപി എസിലെ കുരുന്നുകൾ ഭൂമിക്ക് ഹരിത കവചമൊരുക്കാനായി വൃക്ഷതൈകൾ നട്ടു. ഓസോണ് പാളികളുടെ നാശം മൂലമുണ്ടാകുന്ന വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാനായി തങ്ങളാലാവുംവിധം പ്രയത്നിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഓരോ കുട്ടികളും തങ്ങളുടെ വീടുകളിലും ഇതിന്റെ ഭാഗമായി വൃക്ഷതൈകൾ നടാൻ തീരുമാനിച്ചു. ഓസോണ്ദിന ക്വിസ്, പോസ്റ്റർ, ചുമർചിത്രം, ചിത്രചന തുടങ്ങിയവയും ഈ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ് പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര എടുത്തു. പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങരയുടെ നേതൃത്വത്തിൽ നാലാംക്ലാസ് വിദ്യാർഥികൾ വൃക്ഷതൈയുടെ നടീൽ കർമ്മം നിർവഹിച്ചു. ജിസ് റോസ്, സിജിമോൾ, ജിക്കു, വിമല, ജിന്റു, രമ്യാ, അനിലോ, അനു, ഷെറിൻ, നിമ്മി, ജൂബി, രജിത എന്നീ അധ്യാപകരും എബി, അനു, ബിജി, പ്രമീള എന്നീ പിടിഎ പ്രതിനിധികളും സന്നിഹിതരായിരുന്നു.
Read MoreCategory: Alappuzha
ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ്! സിപിഎം നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരേ കേസ്
ചാരുംമൂട്: ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ സിപിഎം നേതാവ് ഉൾപ്പടെ നാലുപേർക്കെതിരെ നൂറനാട് പോലീസ് കേസെടുത്തു. ചുനക്കര ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി റീത്താ പവിത്രൻ, പഞ്ചായത്തംഗം രാജേഷ്, ചുനക്കര നടുവിൽ നയനത്തിൽ അജിത, അജിതയുടെ ബന്ധു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടി ഗോപകുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചുനക്കര നടുവിൽ നയനത്തിൽ മുന്പ് താമസക്കാരനായിരുന്ന ജോസ് മാർട്ടിൻ മോറിസാണ് തന്റെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന പരാതി നൽകിയത്. ചുനക്കര ഗ്രാമപഞ്ചായത്തിൽ 2016 ഒക്ടോബർ 19 നാണ് ജോസിന്റെ മരണം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 സെപ്തംബർ 17 ന് ജോസ് മരിച്ചതായാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2003 വരെ 12 വർഷത്തോളം തന്നോടൊപ്പം ചുനക്കരയിൽ താമസിക്കുകയും തന്റെ രണ്ട് കുട്ടികളുടെ മാതാവുമായ ചുനക്കര നടുവിൽ നയനത്തിൽ അജിതകുമാരിയാണ് മരണം രജിസ്റ്റർ ചെയ്തതെന്ന് ബോധ്യപ്പെട്ടിരിക്കുന്നതായി…
Read Moreഅവധിയുടെ മറവിൽ ചെങ്ങന്നൂരിൽ വീണ്ടും മണ്ണെടുപ്പും നിലംനികത്തലും; ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധമെന്ന് ആരോപണം
ചെങ്ങന്നൂർ: ഓണാവധിയുടെ മറവിൽ വീണ്ടും ചെങ്ങന്നൂരിൽ വ്യാപക മണ്ണെടുപ്പും, നിലം നികത്തലും നടന്നതായി ആക്ഷേപം. കരിങ്കൽ ക്വാറികൾക്കും, മണ്ണുമടകൾക്കും സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടും ഇതു വകവയ്ക്കാതെയാണ് മണ്ണ് മാഫിയ-നിലംനികത്തൽ സംഘം ചെങ്ങന്നൂരിൽ വിലസുന്നത്. അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എംഎൽഎ സജി ചെറിയാന്റെ അധ്യക്ഷതയിൽ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർഡിഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തര യോഗം ജൂണ് മാസം ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിൽ വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ എംഎൽഎ സജി ചെറിയാൻ, ആർഡിഒ അലക്സ് ജോസഫ് എന്നിവർ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കലിനെതിരെ കർശനമായി നടപടി എടുക്കാനും, ഉദ്യോഗസ്ഥർ പിടികൂടുന്ന അനധികൃത മണ്ണുഖനനവും വാഹനവും നിലംനികത്തലും അപ്പോൾ തന്നെ ആർഡിഒ ,പോലീസ്, കളക്ടർ എന്നിവരെ അറിയിക്കണമെന്നും കർശന നിർദേശം നൽകിയിരുന്നു. കേരള നെൽവയൽ…
Read Moreപ്രളയ ദുരന്തം; സർക്കാർ അവഗണനയ്ക്കെതിരേ വ്യാപാരികൾ പ്രക്ഷോഭത്തിന്;നാളെ സെക്രട്ടേറിയറ്റ് ധർണ
കായംകുളം: സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. പ്രകൃതിക്ഷോഭങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നശിച്ച് പോയ വ്യാപാരി സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിലും പ്രളയ സെസ് പോലുള്ള നികുതികൾ അടിച്ചേൽപ്പിച്ച് നടത്തുന്ന വ്യാപാര ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗണ്സിൽ അംഗങ്ങളും ധർണയിൽ പങ്കെടുക്കുമെന്നും ഇത് വ്യാപാരികളുടെ നിലനിൽപിനായി നടത്തുന്ന ജീവൻമരണ പോരാട്ടമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കേരളത്തിലെ വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മണ്സൂണ് കാലങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ 500 കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് മേഖലകളിലുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്താനും ദുരിതാശ്വാസ സഹായ ധനം അനുവദിക്കാനും സർക്കാർ തയ്യാറായപ്പോൾ തെരുവ് നായ്ക്കളോട് കാണിക്കുന്ന കരുണ പോലും വ്യാപാരികളോട് കാണിച്ചില്ല. അശാസ്ത്രീയമായ…
Read Moreആലപ്പുഴ ജില്ലയിൽ സുരക്ഷയില്ലാതെ കെട്ടിടങ്ങൾ; ഫയർഫോഴ്സിന്റെ നോട്ടീസ് അവഗണിച്ച് കെട്ടിടം ഉടമകൾ
ആലപ്പുഴ: മതിയായ സുരക്ഷയില്ലാതെ ജില്ലയിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ഫയർഫോഴ്സ് അധികൃതർ നടത്തിയ ഫയർ ഓഡിറ്റിംഗിനെ തുടർന്ന് നൽകിയ മുന്നറിയിപ്പിന് പുല്ലുവില. നോട്ടീസ് ലഭിച്ച നൂറിലധികം കെട്ടിടങ്ങളിൽ ഭൂരിഭാഗത്തിലും പോരായ്മകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം. എറണാകുളത്ത് സമീപകാലത്തുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ജില്ലയിൽ ഫയർ ഓഡിറ്റിംഗ് നടത്തിയത്. അരൂർ, ചേർത്തല, ആലപ്പുഴ, തകഴി, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഫയർ സ്റ്റേഷനുകളുടെ പരിധിയിലുള്ള കെട്ടിടങ്ങളിലായിരുന്നു പരിശോധന. ബഹുനില കെട്ടിടങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഇല്ലാത്തവയ്ക്കാണ് നോട്ടീസ് നൽകിയതും. 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കെട്ടിട ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കളക്ടർക്കും തദ്ദേശ ഭരണ അധികൃതർക്കും റിപ്പോർട്ട് നൽകുമെന്നുമായിരുന്നു ഫയർഫോഴ്സ് നൽകിയ നോട്ടീസിൽ ഉണ്ടായിരുന്നത്. എന്നാൽ നിയമപരമായി നടപടി എടുക്കാൻ ഫയർഫോഴ്സിന് അധികാരമില്ലെന്ന നിലപാടിലാണ് ഉടമകൾ. കെട്ടിട നിർമാണ ചട്ടം പാലിക്കാത്ത ഉടമയ്ക്ക് എതിരെ നടപടി സ്വീകരിക്കാൻ അധികാരം ത്രിതല സമിതികൾക്കാണ്.…
Read Moreഅമ്പലപ്പുഴയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണം; അഞ്ചുലക്ഷം രൂപയും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടു; അന്വേഷണം തുടങ്ങി
അന്പലപ്പുഴ: അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് അഞ്ചു ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും മോഷണം പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് വടക്കേ നടയിൽ മംഗലപ്പള്ളി എം.കെ. പുരുഷോത്തമ ദാസിന്റ മകൻ ശ്രീകുമാറി(62) ന്റെ വീട്ടിലാണ് മോഷണം നടന്നത്. നാല് ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രുപ വിലവരുന്ന 149 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളായ മാല, കമ്മൽ, മൂക്കുത്തി, വള എന്നിവയും 39000 രൂപ വിലവരുന്ന മറ്റ് സാധനങ്ങൾ, 24000 രുപ വിലവരുന്ന ടിവി, 5,000 രൂപ വിലവരുന്ന സ്റ്റീൽ വാൾ എന്നിവ മോഷണം പോയതിൽ ഉൾപ്പെടും. കഴിഞ്ഞ നാലു ദിവസമായി ശ്രീകുമാറിന്റെ കുടുംബം വീട്ടിൽ ഇല്ലായിരുന്നു. ഓണം കഴിഞ്ഞ് ഇന്നലെ വൈകുന്നേരം വീട്ടിലെത്തി അകത്ത് കയറിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാത്രിയോടെ അന്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.…
Read Moreബോധംകെടുത്തി സ്വർണാഭരണം കവർന്നെന്ന കേസ്; പരാതിക്കാരിയായ വീട്ടമ്മ ദൂരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി
ചേർത്തല: ലഹരിമരുന്ന് മണപ്പിച്ച് ബോധംകെടുത്തി സ്വർണാഭരണം കവർന്നതായി ചേർത്തല പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആശാവർക്കറായ വയലാർ പഞ്ചായത്ത് 13-ാം വാർഡിൽ മാന്തറ പ്രകാശന്റെ ഭാര്യ വത്സമ്മ (54) യെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ തീരദേശപാതയിൽ 11-ാം മൈൽ ജംഗ്ഷനു പടിഞ്ഞാറ് പിഎസ് കവലയിലെ റെയിൽവെ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ വത്സമ്മയെ കാണാനില്ലെന്ന് കാട്ടി മകൻ ചേർത്തല പോലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളെ കാണിക്കുകയും അവർ തിരിച്ചറിയുകയുമായിരുന്നു.സെപ്തംബർ രണ്ടിന് വയലാർ കവലയ്ക്ക് സമീപം ഫീൽഡ് പ്രവർത്തനത്തിനിടെ ആശാവർക്കരായ വത്സമ്മയെ അജ്ഞാതൻ ലഹരി മരുന്ന് മണുപ്പിച്ച് ആറേകാൽ പവന്റെ സ്വർണം തട്ടിയെടുത്തതായി ചേർത്തല പോലീസിൽ മൊഴി…
Read Moreവാതിൽപ്പടി വിതരണം; കരാറുകാൻ പണവുമായി മുങ്ങി; റേഷൻ വ്യാപാരികൾക്ക് നഷ്ടമായത് 26 ലക്ഷം; വിജിലൻസിന് പരാതി നൽകി കച്ചവടക്കാർ
റാന്നി: താലൂക്കിലെ 52 റേഷൻ വ്യാപാരികളിൽ നിന്നായി സപ്ലൈകോയിൽ അടയ്ക്കുന്നതിനു സമാഹരിച്ച 26 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. വാതിൽപ്പടി വിതരണത്തിന്റെ കരാറുകാരനും സഹായിക്കുമെതിരെ റേഷൻ വ്യാപാരികൾ വിജിലൻസിൽ പരാതി നൽകി.സപ്ലൈകോയിൽ അടയ്ക്കുന്നതിനായി റേഷൻ വ്യാപാരികളിൽ നിന്നു സമാഹരിച്ച 26 ലക്ഷം രൂപയാണ് നഷ്ടമായത്. സപ്ലൈകോയുടെ തടിയൂർ ഗോഡൗണിൽ നിന്നാണ് താലൂക്കിലെ റേഷൻ വ്യാപാരികൾ ധാന്യമെടുക്കുന്നത്. വാതിൽപ്പടി റേഷൻ വിതരണം ആരംഭിച്ച് ആദ്യ രണ്ടു മാസങ്ങളിൽ വ്യാപാരികൾ ഫെഡറൽബാങ്കിന്റെ തടിയൂർ ശാഖയിൽ പണം നേരിട്ട് അടയ്ക്കുകയായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ വാതിൽപ്പടി റേഷൻവിതരണം നടത്തുന്ന കരാറുകാരന്റെ ഇടനിലക്കാരൻ ഇല്യാസ് എന്നയാൾ പണം വാങ്ങി അടയ്ക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. തുടക്കത്തിൽ കൃത്യമായി പണമടച്ച് വ്യാപാരികളുടെ വിശ്വാസമാർജ്ജിച്ചു. പിന്നീടാണ് വ്യാപകമായ തിരിമറി നടത്തിയത്. ചെല്ലാനിൽ ഒരു തുകയും വ്യാപാരികൾക്കു നൽകുന്ന രസീതിൽ തിരുത്തലുകളും വരുത്തിയാണ് കബളിപ്പിക്കൽ നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് വ്യാപാരികളോ…
Read Moreലഹരിമരുന്നിനെതിരേ പരാതിപ്പെട്ടതിന് ആക്രമണം; സൈനികന് കുത്തേറ്റു രണ്ടുപേർ പിടിയിൽ
മാരാരിക്കുളം: കഞ്ചാവ് വില്പനക്കെതിരെ പരാതി നൽകിയതിന് സൈനികനെ ഓണാഘോഷപരിപാടിക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചു. രണ്ടുപേർ അറസ്റ്റിൽ. എസ്എൽപുരം തോട്ടുചിറ വെളി അരുണ്മോഹന(25)നാണ് കുത്തേറ്റത്. എസ്എൽപുരം നടിച്ചിറ വീട്ടിൽ എസ് അജിത് (26), തൈയ്യിൽ വീട്ടിൽ പി.ഹരികുമാർ (21) എന്നിവരെയാണ് മാരാരിക്കുളം പോലീസ് പിടികൂടിയത്. മാരാരിക്കുളം കളിത്തട്ടിന് പടിഞ്ഞാറ് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മാരാരിക്കുളത്തെ കഞ്ചാവ് മാഫിയക്കെതിരെ അരുണ്മോഹനന്റെ അച്ഛൻ മോഹനൻ പരാതി നൽകിയിരുന്നു. എസ്എൽപുരത്തെ ക്ലബിന്റെ ഓണാഘോഷ പരിപാടി കാണാനെത്തിയ മോഹനനെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് കുത്തേറ്റത്. അരുണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നാസിക്കിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അരുണ് ഇന്നലെ മടങ്ങിപോകേണ്ടതായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ ഒളിവിലാണ്. കഞ്ചാവ് കേസുകളിലും വധശ്രമ കേസുകളിലെയും പ്രതികളാണ് അറസ്റ്റിലായവർ.
Read Moreഇപ്പം ശരിയാക്കാം..! മാവേലിക്കര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ; കൈമലർത്തി വാട്ടർ അഥോറിറ്റി
മാവേലിക്കര: ഓണക്കാലത്തു നഗരവാസികളുടെ വെള്ളം കുടി മുട്ടിച്ചു വാട്ടർ അഥോറിറ്റി. ട്രീറ്റ്മെന്റ് പ്ലാന്റ് വളപ്പിൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണു തിരുവോണം മുതൽ മൂന്നു ദിവസമായി നഗരത്തിൽ ശുദ്ധജല വിതരണം മുടങ്ങിയത്. പൊട്ടിയ പൈപ്പ് ഇന്ന് ശരിയാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞ ഒന്നര മാസത്തോളമായി ജല അഥോറിറ്റി വളപ്പിലെ പൈപ്പ് പൊട്ടി വെള്ളം പുതിയകാവ് റോഡിലെ ഓടയിലേക്ക് ഒഴുകുകയാണ്. പൈപ്പ് പൊട്ടിയതു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി പറഞ്ഞപ്പോൾ അതൊക്കെ ഓണം കഴിഞ്ഞ് ശരിയാക്കിത്തരാം എന്നാണ് മറുപടി നൽകിയത്. എപ്പോൾ ശരിയാകുമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പോലും അധികൃതർക്കില്ല. അറ്റകുറ്റപ്പണികൾ മൂലം ജലവിതരണം രണ്ടു ദിവസം തടസപ്പെടുമെന്ന സന്ദേശം തിരുവോണ ദിവസം ഉച്ചമുതൽ ചില വാട്ട്ആപ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടല്ലാതെ ഒൗദ്യോഗിക അറിയിപ്പ് പോലും അധികൃതർ നൽകിയിട്ടില്ല.
Read More