ചേർത്തല: പാലായിൽ ഹിന്ദു സ്ഥാനാർഥികളെ നിർത്താത്തത് ഇടതു വലതു മുന്നണികളുടെ കപടമതേതരത്വത്തിനു തെളിവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി ചേർത്തല യൂണിയൻ നടത്തിയ ജയന്തിദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മതേതരത്വം വാക്കിൽ മാത്രമുള്ളതാണെന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവർത്തിക്കുകയാണ്. തുഷാർ നീതിക്കായി നടത്തിയ പ്രവർത്തനങ്ങളിൽ പോലും വർഗീയത കണ്ടവർ ഒടുവിൽ സത്യം വിജയിച്ചപ്പോൾ കണ്ണടച്ചു. മോഷ്ടിച്ചും അഴിമതി നടത്തിയും ജയിലിലായവരെ വാഴ്ത്തിയും കെണിയിൽപെട്ട് അകത്തായവരെ യാഥാർഥ്യം പറയാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന സമീപനമാണുണ്ടായത്. എസ്എൻഡിപി യോഗം ഒരു സമുദായത്തിനും എതിരല്ലെന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ നിവർന്നു നിൽക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നതെന്നും വെള്ളാപ്പളളി നടേശൻ പറഞ്ഞു. പ്രതിഭകളെ മന്ത്രി പി.തിലോത്തമൻ ആദരിച്ചു. എ.എം. ആരിഫ് എംപി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പി.ടി. മന്മഥൻ ജയന്തി സന്ദേശവും, ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി.…
Read MoreCategory: Alappuzha
ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും..! ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ആക്രമിക്കപ്പെട്ട സംഭവം: പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം
ചേർത്തല: കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ ഓട്ടോ ഡ്രൈവറെയും യാത്രക്കാരിയെയും ആക്രമിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വയലാർ ഒളതല സ്വദേശികളായ ഓട്ടോ ഡ്രൈവർ രതീഷും യാത്രക്കാരി പുഷ്പകുമാരിയുമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടിനു ചേർത്തലയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വരുന്പോൾ വടക്കേ അങ്ങാടി ജംഗ്ഷനു പടിഞ്ഞാറുള്ള ഇരുവേലിപാലത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കൾ ഓട്ടോ തടഞ്ഞ് ഇരുവരെയും മർദ്ദിക്കുകയായിരുന്നു. ചേർത്തല ആശുപുത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് പോലീസ് മൊഴിയെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അക്രമികൾ സഞ്ചരിച്ച ബൈക്കിന്റെ രജിസ്ട്രേഷൻ നന്പർ ഉൾപ്പെടെ ലഭിച്ചിട്ടും അന്വേഷണം ഉർജിതമാക്കാനോ അക്രമം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുവാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. അക്രമിസംഘങ്ങളെ അമർച്ച ചെയ്ത് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ ഏക്സിക്യൂട്ടീവ് അംഗം എൻ.എസ് ശിവപ്രസാദ് ആവശ്യപ്പെട്ടു.
Read Moreനാട്ടിലെ പാട്ട്..! അരൂരിൽ ഉദ്ഘാടന മാമാങ്കം; ഒരാഴ്ചയ്ക്കിടെ നടന്നത് പത്തോളം തറക്കല്ലിടീൽ; തെരഞ്ഞെടുപ്പു മുന്നിൽ കണ്ടെന്ന് ആക്ഷേപം
തുറവൂർ: അരൂരിലെ ഉദ്ഘടന മാമാങ്കങ്ങൾ നിയമസഭാ ഉപതെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയെന്ന് ആക്ഷേപം. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്കാണ് അരൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാന്നിധ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തിലധികം പുതിയ പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ഇതിൽ ഏറ്റവും പ്രമുഖമായത് പെരുന്പളം ദ്വീപുമായി ബന്ധിപ്പിക്കുന്ന പെരുന്പളം പാലത്തിന്റെ തറക്കല്ലിടലാണ്. കൂടാതെ പള്ളിത്തോട് ഭാഗത്തെ വാക്കേപ്പാലത്തിന്റെ ശിലാസ്ഥാപനം, മൂന്നാമത്തെ തറക്കല്ലിടൽ നടത്തിയ ചേർത്തല വിളക്കുമരം പാലം, തൈക്കാട്ടുശേരി അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം, പാലിയേറ്റീവ് കെയറിന്റെ വിശപ്പ് രഹിതം പരിപാടിയുടെ ഉത്ഘാടനം, എരമല്ലൂർ കെഎസ്്ഇബിയുടെ സബ് സ്റ്റേഷൻ ഉദ്ഘാടനം, തുറവൂർ താലൂക്ക് ആശുപത്രിയുടെ ദന്ത യൂണീറ്റ് ഉദ്ഘാടനം, തുറവൂർ താലൂക്ക് ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിന്റെ രണ്ടാം ശിലാസ്ഥാപനം തുടങ്ങി വലിയ പദ്ധതികളുടേയും ഒരു ഡസനിലധികം ചെറുകിട പദ്ധതികളുടേയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.
Read Moreരോഗിയുടെ ആത്മവിശ്വാസം എല്ലാത്തിനും കരുത്തായി; അപൂർവ ബലൂണ്‍ ചികിത്സ; അത്യപൂർവ നേട്ടവുമായി ആലപ്പുഴ ടിഡി മെഡിക്കൽ കോളജ്
അന്പലപ്പുഴ: 66 വയസുകാരന് വാൽവ് ചുരുക്കംമൂലമുള്ള ശ്വാസംമുട്ടലിന്റെ ചികിത്സയിൽ നേടിയ അത്യപൂർവ നേട്ടത്തിന്റെ സന്തോഷത്തിലാണ് ടിഡി മെഡിക്കൽ കോളജിലെ ഒരു കൂട്ടം ഡോക്ടർമാർ. അപൂർവ ബലൂണ്‍ ചികിത്സ ആലപ്പുഴക്കാരനായ ശ്വാസകോശരോഗിയിൽ വിജയകരമായി ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. 35 വർഷത്തിനുമുന്‍പ് ഹൃദയമേലറകളിലെ ഭിത്തിയിൽ ജന്മനായുണ്ടായ ഒരു വിടവ് (എഎസ്ഡി ഏട്രിയൽ സെപ്റ്റ്ൽ ഡിറ്റെക്ട് ) ഈ രോഗിയിൽ ഹൃദയശസ്ത്രക്രിയ മുഖേന ഹൃദയാവരണപടലം ഉപയോഗിച്ച് ചികിൽസിച്ചിട്ടുള്ളതാണ്. ഇതിനുപരിയായി ഈ വ്യക്തിക്ക് കടുത്ത ശ്വാസകോശരോഗമുണ്ടായിരുന്നു. ഇക്കാരണത്തിൽ പുനർഹൃദയശ്സ്ത്രക്രിയ അതീവ അപകടസാധ്യതയുള്ളതാണ് എന്നിരിക്കെ ശസ്ത്രക്രിയ കൂടാതെയുള്ള ബലൂണ്‍ ചികിത്സ സാധ്യത പരിഗണിക്കുകയായിരുന്നു. നേരത്തെ ശരിയാക്കിയ ഭിത്തിയിലൂടെ ബലൂണ്‍ കടത്തിവിട്ട് വാൽവ് വികസിപ്പിക്കാനുള്ള പദ്ധതി പരീക്ഷിക്കാൻ തീരുമാനി. പ്രത്യേക സാഹചര്യത്തിൽ അത്യപൂർവമായി മാത്രം പരീക്ഷിക്കുന്നതാണ് ഈ ചികിത്സാ രീതി. മാത്രമല്ല അതിഗുരുതര പ്രത്യാഘാതങ്ങൾക്കും ഒരു പക്ഷേ ദൗത്യ പരാജയത്തിനു തന്നെ സാധ്യതയുണ്ട്. ഇതു മനസിലാക്കിക്കൊണ്ടു…
Read Moreപറവൂരിർ യുവാവിനെ കൊന്നു കുഴിച്ചിട്ട കേസ്: ഒരാൾ കൂടി അറസ്റ്റിൽ; സംഭവത്തിൽ ഇതുവരെ ഏഴുപേർ പിടിയിൽ
അന്പലപ്പുഴ: പറവൂരിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കൊന്നു കുഴിച്ചിട്ട കേസിൽ ഒരാളെ കൂടി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. പറവൂർ പനക്കൽ ടോമി സേവ്യർ (26) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഏഴു പേർ പിടിയിലായി. ഓഗസ്റ്റ് 19 ന് ഉണ്ടായ സംഭവത്തിൽ ബാറിനു സമീപത്ത് ഉണ്ടായ അടിപിടിയെത്തുടർന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവീട്ടിൽ മനു(27) എന്ന യുവാവ് കൊല്ലപ്പെടുകയും പ്രതികൾ കടപ്പുറത്തു കൊണ്ടുപോയി മൃതദേഹം കുഴിച്ചു മൂടിയെന്നുമാണ് കേസ്. ബിയർ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂർ ഗലീലിയ കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു പ്രതികളുടെ ആദ്യ മൊഴി. പ്രതികളിൽ ചിലർ പിന്നീട് മൊഴി മാറ്റി. മൂന്നാം പ്രതി ഓമനക്കുട്ടനെ പിടികൂടിയതോടെ ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു. മൃതദേഹം കുഴിച്ചിടാൻ സഹായിച്ച പുന്നപ്ര പറയക്കാട്ടിൽ കൊച്ചുമോൻ (39), പുന്നപ്ര തെക്കേപാലക്കൽ…
Read Moreമൂന്നു വർഷക്കാലയളവിൽ സംസ്ഥാനം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിച്ചതെന്ന് മന്ത്രി രാജു
അടൂർ: ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ സംസ്ഥാനം കൈവരിച്ചതെന്ന് മന്ത്രി കെ. രാജു. കടന്പനാട് ഗ്രാമപഞ്ചായത്തിലെ നെല്ലിമുകളിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളും മികച്ചതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു. വളരെ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കാൻ കുടുംബക്ഷേമ കേന്ദ്രങ്ങളിലൂടെ കഴിയുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെ ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റി. സംസ്ഥാനത്ത് 50,000 ക്ലാസ് മുറികളെ ഹൈടെക്കാക്കി. ഈവർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും എൽപി, യുപി ക്ലാസ് മുറികളെ ഹൈടെക്കാക്കി മാറ്റും. ഗ്രാമപ്രദേശങ്ങളിൽ…
Read More‘സുധീരലോകത്തെ ചിരിവര എക്സലന്റ്, അമൈസിംഗ്; കാണാൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം പ്രമുഖർ
കായംകുളം: ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം ഗാ ലറിയിൽ സെപ്റ്റംബർ രണ്ടു മുതൽ നടക്കുന്ന കാർട്ടൂണിസ്റ്റ് സുധീർ നാഥിന്റെ കാർട്ടൂൺ പ്രദർശനം കാണാൻ എത്തിയതു പ്രമുഖരുടെ നിര. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം ഒട്ടേറെ പ്രമുഖർ എത്തി. ‘സുധീരലോകം’ എന്നു പേരിട്ട പ്രദർശനം ഒരുക്കിയതു കേരള ലളിതകലാ അക്കാദമിയാണ്. പ്രദർശനം കണ്ടറിങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശക പുസ്തകത്തിൽ കുറിച്ചത് “എക്സലന്റ്’. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിച്ചത് “അമൈസിംഗ്…” “നമുക്കു സ്വാമി ശരണം മതി, ജയ് ശ്രീറാം വേണ്ടെന്ന് അപ്പഴേ പറഞ്ഞതാണ്” എന്നു പരിഭവിക്കുന്ന ഭാര്യയുടെ കാർട്ടൂൺ സമീപകാലത്തു നടന്ന വാഹനാപകടവും ശബരിമല വിഷയവും കോർത്തിണക്കിയുള്ളതായിരുന്നു. ഈ കാർട്ടൂണിനു മുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു നിമിഷം നിന്ന് ആസ്വദിച്ചു. പ്രളയഫണ്ടിൽ പരാതിയുമായി രമേശ് ചെന്നിത്തല ഗവർണറെ കണ്ട വാർത്തയെ അടിസ്ഥാനപ്പെടുത്തി 2018 ഒാഗസ്റ്റിൽ വരച്ച കാർട്ടൂണിൽ…
Read Moreസിപിഎമ്മിന്റെ ഊരുവിലക്ക്; വയോധിക സഹോദരിമാര്‍ക്ക് മക്കളുടെ സംരക്ഷണമില്ല; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തംഗമായ സിപിഎം നേതാവടക്കം 40 അംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയതായി പരാതി. കളളക്കേസില്‍ കുടുക്കി ജയിലിലടക്കയും കാറും വീട്ടുപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. കോടതി ജാമ്യം നല്കിയ മക്കള്‍ക്ക് വീട്ടില്‍ കയറാന്‍ പാര്‍ട്ടി വക ഊരുവിലക്ക്. സീതത്തോട് മൂന്നുകല്ല് തട്ടിക്കാട്ടില് പരേതനായ അമാവാസിയുടെ ഭാര്യ സൂര്യകല, സഹോദരി മൂന്നു കല്ല് ഗുരുമന്ദിരത്തിന് സമീപം പുളിക്കകുമ്പഴ, പരേതനായ രവീന്ദ്രന് നായരുടെ ഭാര്യ സുലക്ഷണ എന്നിവരാണ് സിപിഎമ്മിന്റെ ഊരുവിലക്കിലും അക്രമത്തിലും നട്ടം തിരിയുന്നത്. ഇവരില്‍ സൂര്യകല വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകയും കെഎസ്കെടിയു മൂന്നുകല്ല് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് രാത്രി ഏഴോടെ സൂര്യകലയുടെ മകന് സുരേഷും അയല്‍വാസിയായ സിപിഐ പ്രവര്ത്തകന് സന്തോഷുമായി കാറിന് സൈഡ് കൊടുക്കുന്നതു സംബന്ധിച്ച് റോഡില്‍ തര്‍ക്കം ഉണ്ടായിരുന്നു. പിന്നീട് വീടുകളിലെത്തിയ ശേഷം അയല്‍വാസിയായ സന്തോഷും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ…
Read Moreനെഹ്റുട്രോഫി ജലമേള കണ്ടുമടങ്ങവേ മർദനമേറ്റ യുവാവിന്റെ മരണം! പ്രതികൾ റിമാൻഡിൽ; പ്രതികളെ കുടുക്കിയത് സിസി ടിവി
ആലപ്പുഴ: നെഹ്റുട്രോഫി ജലമേള കണ്ടുമടങ്ങവേ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്നു യുവാക്കളെ റിമാന്റു ചെയ്തു. പൂന്തോപ്പ് നോർത്ത് ആര്യാട് വള്ളികാട് വീട്ടിൽ വി.സി. തോമസാ (ബാബു-43) ണു മരിച്ചത്. കഴിഞ്ഞ 31 നായിരുന്നു കേസിനാസ്പദനമായ സംഭവം. ജലമേള കണ്ടുതിരിച്ചു വരുന്പോൾ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിനു സമീപം കൊല്ലപ്പള്ളി ക്ഷേത്രത്തിനു സമീപം പാട്യം എഎൻടിയുസി ജംഗ്ഷനിൽ വച്ച് ബാബുവും മൂന്നു യുവാക്കളും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെ ചോദ്യം ചെയ്ത ബാബുവിനെ കുറച്ചു സമയങ്ങൾക്കു ശേഷം ഒരു കടയിൽ കയറിയ സമയത്ത് സംഘടിച്ചെത്തിയ യുവാക്കൾ ബാബുവിനെ മർദിക്കുകയായിരുന്നു. ക്രൂരമായി മർദിച്ച യുവാക്കളിലൊരാൾ സമീപത്തു കിടന്ന ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ബാബുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റു വീണ ബാബുവിനെ അവിടെ ഉപേക്ഷിച്ച ശേഷം യുവാക്കൾ കടന്നു. റോഡിൽ വീണ് കിടന്ന ബാബുവിനെ അജ്ഞാതർ മർദിച്ചിട്ട് പോയെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ ആദ്യം…
Read Moreമൂവരും കമിതാക്കളാണെന്നു സംശയിച്ചു! ദന്പതികളെയും സഹോദരനെയും കൈയേറ്റം ചെയ്ത സംഭവം; അഞ്ചു പേർ അറസ്റ്റിൽ
മാവേലിക്കര: ആറ്റുതീരത്ത് എത്തിയ ദന്പതികളെയും സഹോദരനെയും സദാചാര ഗുണ്ടകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കണ്ടിയൂർ കുന്നുംപുറത്തു വടക്കതിൽ കണ്ണൻ (37), കണ്ടത്തിൽ അനന്തു (22), ചെന്പംപറന്പിൽ വസിഷ്ട് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തിൽ ആർഎംകെ മന്ദിരത്തിൽ മിഥുൻ (26) എന്നിവരെയാണു സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കായംകുളം മുതുകുളം തെക്ക് ശിവഭവൻ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവർക്കാണു ആക്രമണത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം അച്ചൻ കോവിലാറിന്റെ തീരത്തു കണ്ടിയൂർ കടവിലാണു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യ സഹോദരനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി ഇന്നലെ മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാൻ വൈകുമെന്നറിഞ്ഞ മൂവരും കടവിലെത്തി. കടവിൽ ഉണ്ടായിരുന്ന കണ്ടിയൂർ കുന്നുംപുറത്ത് വടക്കതിൽ കണ്ണൻ മൂവരും കമിതാക്കളാണെന്നു സംശയിച്ചു ചോദ്യം ചെയ്തു. വിവാഹ ഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു. ശിവപ്രസാദുമായി…
Read More