ആലപ്പുഴ: നഗരത്തിലും പരിസരങ്ങളിലും നിരവധി മനുഷ്യരേയും മൃഗങ്ങളേയും കടിച്ച നായയിൽ ഒരെണ്ണത്തിന് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നാട്ടുകാർ പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ നായ പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ ഏഴു നായകൾ കൂടി നിരീക്ഷണത്തിലുണ്ട്. അതിനിടെ ഹരിപ്പാട് കരുവാറ്റയിൽ സ്കൂൾ വിദ്യാർഥികൾ ഉൾപടെ ഏഴു പേർക്ക് തെരുവുനായയുടെ കടിയേറ്റു. താമല്ലാക്കൽ നന്ദനം വീട്ടിൽ അമൃത (അഞ്ച്), കരുവാറ്റ പുത്തൻകണ്ടത്തിൽ കീർത്തന (13), ലേഖ നിവാസിൽ അഞ്ജലി (14), കാർത്തികപ്പള്ളി വലിയപറന്പ് ആദർശ് ഭവനത്തിൽ അശ്വിൻ (17) , കുമാരപുരം ഷഹീല മൻസിലിൽ സജിത (38), മകൾ സെൽമാ ഫാത്തിമ (ആറ്), റാന്നി ഇരിക്കുളം മുല്ലന്താനം വീട്ടിൽ രാജി (30)…
Read MoreCategory: Alappuzha
നങ്യാർകുളങ്ങരയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചു രണ്ടു മരണം; രണ്ടുപേരുടെ നിലഗുരുതരം
ഹരിപ്പാട്: ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ വെങ്കിടചലൻ (34), ശരവണൻ(40) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.40 ഓടെ ഹരിപ്പാട് നങ്യാർകുളങ്ങര ജംഗ്ഷനിലായിരുന്നു അപകടം. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ശെൽവം (60), നന്ദകുമാർ (38) എന്നിവരെ ഗുരുതരപരിക്കോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പ്രദേശത്ത് രൂപീകരിച്ച ഹരിപ്പാട് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഹരിപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read Moreജപ്പാൻ കുടിവെള്ളവും പണി മുടക്കി; ചേർത്തലയിൽ ശുദ്ധജലക്ഷാമം രൂക്ഷം: തകരാർ പരിഹരിക്കാൻ ശ്രമം ദ്രുതഗതിയിൽ
ചേർത്തല: ജപ്പാൻ കുടിവെള്ളപദ്ധതിയുടെ കുഴലിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി. ഇന്നു വൈകുന്നേരം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പന്പിംഗ് പുനരാരംഭിക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർ. ദേശീയപാതയോരത്ത് ചേർത്തല സർക്കാർ പോളിടെക്നിക് കോളേജിന് സമീപം റോഡരികിൽ എട്ടടി താഴ്ചയിലുള്ള 600 എംഎം വ്യാസമുള്ള കുഴലിലാണ് ചോർച്ചയുണ്ടായത്. ഇതോടെ പന്പിങ് നിർത്തുകയും കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളംവടക്ക്, ചേർത്തല തെക്ക് പഞ്ചായത്തുകളിൽ ജലവിതരണം നിലയ്ക്കുകയുംചെയ്തു. നഗരസഭയിലും തണ്ണീർമുക്കം, പള്ളിപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ഭാഗികമാണ്. മഴക്കാലമായതിനാൽ സ്ഥലത്ത് രണ്ടടി താഴ്ചയിലാണ് ജലവിതാനം.മൂന്നുപന്പുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് വെള്ളം നീക്കിയത്. നേരത്തെ അറ്റുകറ്റപ്പണി നടത്തിയ ഭാഗത്തുതന്നെയാണ് കുഴൽ പൊട്ടിയത്. കുഴൽപൈപ്പുകളുടെ ചോർച്ചകൾ പരിഹരിച്ച് എത്രയുംവേഗം ശുദ്ധജല വിതരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
Read Moreഅനിശ്ചിതത്വത്തിനും തർക്കത്തിനുമൊടുവിൽ ആലപ്പുഴ നഗരസഭാ ചെയർമാൻ രാജിവച്ചു; ചെയർമാൻ സ്ഥാനത്തിന് ഇല്ലിക്കൽ കുഞ്ഞുമോന് സാധ്യത
ആലപ്പുഴ: നീണ്ട കാലത്തെ അനിശ്ചിതത്വത്തിനും തർക്കത്തിനുമൊടുവിൽ ആലപ്പുഴ നഗരസഭ ചെയർമാൻ സ്ഥാനം തോമസ് ജോസഫ് രാജി വച്ചു. കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് ചെയർമാൻ രാജി സമർപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് കുതിരപ്പന്തി വാർഡ് കൗണ്‍സിലറും യുഡിഎഫ് നഗരസഭ പാർട്ടി ചെയർമാനുമായ കോണ്‍ഗ്രസിലെ ഇല്ലിക്കൽ കുഞ്ഞുമോനാണ് സാധ്യത. ആക്ടിംഗ് ചെയർപഴ്സണായി വൈസ് ചെയർപേഴ്സണ്‍ ജ്യോതിമോൾ വരും. കോണ്‍ഗ്രസിലെ ധാരണപ്രകാരം അവസാന രണ്ടു വർഷം ചെയർമാൻ സ്ഥാനം ഇല്ലിക്കൽ കുഞ്ഞുമോന് നൽകാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ ആവശ്യപ്പെട്ടെങ്കിലും ഒക്ടോബർ രണ്ടിനു നടക്കുന്ന നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷം രാജി വച്ചാൽ മതിയെന്നതായിരുന്നു തോമസ് ജോസഫിനെ അനുകൂലിക്കുന്നവരുടെ വാദം. രാജി സംബന്ധിച്ച ഡിസിസിയിൽ നിന്നുള്ള നിർദേശം വൈകിയതിനെ തുടർന്ന് കൗണ്‍സിലർ സ്ഥാനവും പാർട്ടി അംഗത്വവും ഒഴിയുമെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാർട്ടി നിർദേശിച്ചതനുസരിച്ച്…
Read Moreഏറ്റവും ഹൃദ്യമായ അനുഭവം! ആറന്മുള വള്ളസദ്യയിൽ പങ്കെടുത്ത് അബ്ദുള്ളക്കുട്ടി
ആറന്മുള: മുൻ എംപിയും മുൻഎംഎൽഎയുമായ എ. പി. അബ്ദുള്ളക്കുട്ടി ആറന്മുള വള്ളസദ്യയിൽ പങ്കെടുത്തു. ചെന്നിത്തല കരയോടൊപ്പമാണ് വള്ളസദ്യയിൽ പങ്കെടുത്തത്. ഹിമ എസ്. നായർ നടത്തിയ വള്ളസദ്യയിലാണ് എ. പി. അബ്ദുള്ളക്കുട്ടി പങ്കെടുത്തത്. വള്ളസദ്യ ഏറ്റവും ഹൃദ്യമായ അനുഭവമാണെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. വള്ളസദ്യക്ക് ശേഷം ചെന്നിത്തലപള്ളിയോടത്തെ വന്ദിച്ച് പള്ളിയോടത്തിൽ കയറിയ ശേഷമാണ് അബ്ദുള്ളക്കുട്ടി മടങ്ങിയത്. ബിജെപി നേതാക്കളായ എം. വി. ഗോപകുമാർ, എം. അയ്യപ്പൻകുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു. പന്പാ നദി ഉത്സവകാലമായ മണ്‍സൂണ്‍ ആരംഭം മുതൽ തുടങ്ങിയ ആറന്മുള വള്ളസദ്യകൾ ഒക്ടോബർ ആറിന് അവസാനിക്കും. നാനൂറിലേറെ വഴിപാടുകാരാണ് ഇത്തവണ വള്ളസദ്യ നടത്തുന്നതിന് ആറന്മുളയിലെത്തിയത്.
Read Moreചെറുനാരങ്ങാ വില കുതിച്ചുയർന്നു, സർബത്ത് വ്യാപാരവും നിലച്ചു; നാരങ്ങാ അച്ചാറും ആഡംബര വിഭാഗത്തിൽപെട്ട അവസ്ഥ
പത്തനംതിട്ട: അപ്രതീക്ഷിതമായി ചെറുനാരങ്ങയുടെ വിലയിലുണ്ടായ വർധന വ്യാപാരികളെ സാരമായി ബാധിച്ചു. സോഡാ സർബത്തു നാരങ്ങാവെള്ളം കച്ചവടം നടത്തിവന്നവരെയാണ് വിലവർധന സാരമായി ബാധിച്ചത്.ദാഹമകറ്റാൻ മലയാളികൾ ഏറ്റവും അധികം ആശ്രയിച്ച് വരുന്ന ഇഷ്ട പാനീയമാണ് സോഡാ സർബത്ത്. സർബത്ത് വിൽപനയിലുടെ മാത്രം ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി ചെറുകിട കച്ചവടക്കാരും നാട്ടിൽ നിരവധിയാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല കച്ചവടക്കാരും സർബത്ത് വ്യാപാരം നിർത്തിവച്ച അവസ്ഥയിലാന്ന്. ചെറുനാരങ്ങാ വില കുത്തനെ വർധിച്ചതാണ് സർബത്ത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. നാരങ്ങാ അച്ചാറും ആഡംബര വിഭാഗത്തിൽപെട്ട അവസ്ഥയിലാണുള്ളത്. രണ്ടാഴ്ച മുന്‍പ് 60 മുതൽ 80 രൂപ വരെ മാത്രം വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് ഏതാനും ദിവസങ്ങളായി 260 മുതൽ 280 രൂപ വരെയാണ് വില. ഒരു നാരങ്ങക്ക് 18 മുതൽ 23 രുപ വരെ വില വരും. നിലവിൽ സോഡാ സർബത്തിന് 20 രുപയാണ്…
Read Moreആലപ്പുഴ നഗരത്തിൽ തെരുവുനായ അക്രമണം; 38 പേർക്ക് പരിക്ക്; കടിയേറ്റവരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ തെരുവുനായ അക്രമണത്തിൽ 38 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ മുതൽ കല്ലുപാലം, മുല്ലയ്ക്കൽ തെരുവ്, ബോട്ട് ജെട്ടി, ജില്ലക്കോടതിപാലം, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, തത്തംപള്ളി എന്നിവടങ്ങളിൽ നിന്നുമാണ് ആളുകൾക്ക് നായയുടെ കടിയേറ്റത്. കഐസ്ആർടിസി വനിത കണ്ടക്ടർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റു. ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഉച്ചയ്ക്കുശേഷമാണ് കൂടുതൽ പേരും തെരുവുനായയുടെ അക്രമണത്തിനിരയായത്. സ്കൂൾ, ഓഫീസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടി. കറുപ്പ്, ഇളം ബ്രൗണ്‍ നിറത്തിലുള്ള രണ്ട് നായകളാണ് അക്രമകാരികളെന്ന് കടിയേറ്റവർ പറയുന്നു. വെറ്റിനറി ഡോക്ടർ ഉൾപ്പെട്ട പോലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാപകമായി ജനങ്ങളെ അക്രമിക്കുന്നതിനാൽ ഇവയ്ക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ…
Read Moreതട്ടയില്‍ യാത്രാക്ലേശം രൂക്ഷം; ജനം ദുരിതത്തില്‍; ഓടുന്ന ബസുകളാകട്ടെ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടുന്നു; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
തട്ട: അടൂർ – തട്ടയിൽ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്ഥിരം സർവീസ് നടത്തുന്ന ബസുകള്‍ പോലും സർവീസ് അവസാനിപ്പിച്ചു പോകുന്നതും ട്രിപ്പ് മുടക്കുന്നതുമാണ് ജനങ്ങളെ വലയ്ക്കുന്നത്. ചെറുലയം, മാമൂട്, പറപ്പെട്ടി, കീരുകുഴി, പെരുമ്പുളിക്കല്‍, ഒരിപ്പുറം തുടങ്ങിയ പ്രദേശങ്ങളെയാണ് യാത്രാക്ലേശം കൂടുതലും ബാധിച്ചിരിക്കുന്നത്. വരുമാനമില്ല എന്ന കാരണം പറഞ്ഞു കെഎസ്ആര്‍ടിസി ട്രിപ്പുകളും വെട്ടിച്ചുരുക്കി. അവധി ദിവസങ്ങളില്‍ ഇതിലെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പലതും ട്രിപ്പ് നടത്താറില്ല. ചില ബസുകള്‍ അടൂരില്‍ വരെ എത്തി അവിടെ യാത്ര അവസാനിപ്പിക്കുകയും തട്ടയിലേക്കുള്ള ട്രിപ്പ് മുടക്കുകയും ചെയ്യുന്നു. പ്രവൃത്തി ദിവസങ്ങളില്‍ പോലും ഉച്ച സമയത്ത് സ്വകാര്യ ബസുകള്‍ പലതും തട്ടയിലേക്ക് വരാറില്ല. സ്വന്തമായി വാഹനമില്ലാത്തവരാണ് യാത്രാക്ലേശത്തില്‍ വലയുന്നത്. അടൂരില്‍ നിന്നോ പന്തളത്തു നിന്നോ ഈ പ്രദേശങ്ങളില്‍ എത്താന്‍ മണിക്കൂറുകള്‍ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ അടൂര്‍ – തട്ട – പത്തനംതിട്ട…
Read Moreബസിൽ വിദ്യാർഥിക്ക് ക്രൂരമർദനം; യാത്രക്കാർ തമ്മിലുള്ള ബഹളം ചോദ്യം ചെയ്തതിനെ തുടർന്ന് ഒരുസംഘം ആളുകൾ ക്രൂരമായി മർദിക്കുകയായിരുന്നു
ചേർത്തല: ബസിനുള്ളിലെ തർക്കത്തെതുടർന്ന് വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പവിത്രന്റെ മകൻ വിപിൻ (18) ആണ് മർദനമേറ്റത്. ഏറ്റുമാനൂരിലെ ഐടിഐ കോളേജിലെ വിദ്യാർഥിയാണ് വിപിൻ. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. കോളേജിൽ നിന്നും കോട്ടയം ചേർത്തല സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്ന വഴി ചില യാത്രക്കാർ ബസിൽ ബഹളം വച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് തണ്ണീർമുക്കത്തുവച്ച് ഈ സംഘം വിപിനെ ബസിൽ നിന്നും പുറത്തിറക്കി മർദിക്കുകയായിരുന്നുവെന്നു പറയുന്നു. പരിക്കേറ്റ വിപിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അനിൽകുമാർ സെക്രട്ടറി ആർ. ജയേഷ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ മുഹമ്മ പോലീസ് കേസെടുത്തു.
Read Moreഹൈമാസ്റ്റ് മിഴിയടച്ചു, മാന്നാർ ടൗണ്‍ കുറ്റാക്കൂരിരുട്ടിൽ; പരാതി നൽകിയിട്ടും കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത് അധികൃതർ
മാന്നാർ: പരുമല ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായതോടെ ടൗണ്‍ കൂരിരിട്ടിലായി. രാത്രി ടൗണിലെത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. പുലർച്ചെ ദീർഘദൂര യാത്രക്കാരും വിവിധ ആരാധനാലങ്ങളിൽ എത്തുന്നവരും വെളിച്ചം ഇല്ലാത്തിനാൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കഴിഞ്ഞ ആറു വർഷം മുന്‍പാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മാന്നാറിലെ ആദ്യത്തെ ഹൈമാസ്റ്റ് ടൗണിൽ സ്ഥാപിക്കുന്നത്. 5.5 ലക്ഷം ചിലവിൽ നിർമ്മിച്ച ഈ ലൈറ്റ് കൂടുതൽ കാലം തെളിഞ്ഞില്ല. പരാതികൾ ശക്തമാകുന്പോൾ അധികൃതർ താത്ക്കാലികമായി എന്തെങ്കിലും ചെയ്ത് ചില ലൈറ്റുകൾ മാത്രം തെളിക്കാറാണ് പതിവ്. ഇതിന്റെ അറ്റകുറ്റ പണികൾക്ക് പഞ്ചായത്താണ് തുക നൽകേണ്ടത്. മുൻ കാലങ്ങളിൽ പഞ്ചായത്തിൽ ഇതിനായി ഫണ്ട് നീക്കി വച്ചിട്ടില്ലാത്തതിനാൽ വ്യാപാരികളിൽ നിന്നും മറ്റും പിരിവെടുത്താണ് അറ്റകുറ്റ പണികൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അറ്റകുറ്റ പണികൾക്കായി വാർഷിക ഫണ്ട് നൽകിയിട്ടുണ്ട്. ഇതിനായി കരാറുകാരെ ഏൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ…
Read More