അ​മ്പ​ല​പ്പു​ഴ​യി​ൽ അ​ട​ഞ്ഞുകി​ട​ന്ന വീ​ട്ടി​ൽ  മോ​ഷ​ണം; അഞ്ചുലക്ഷം രൂപയും ഗൃഹോപകരണങ്ങളും  നഷ്ടപ്പെട്ടു; അ​ന്വേ​ഷ​ണം തു​ട​ങ്ങി

അ​ന്പ​ല​പ്പു​ഴ: അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കേ ന​ട​യി​ൽ മം​ഗ​ല​പ്പ​ള്ളി എം.​കെ. പു​രു​ഷോ​ത്ത​മ ദാ​സി​ന്‍റ മ​ക​ൻ ശ്രീ​കു​മാ​റി(62) ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

നാ​ല് ല​ക്ഷ​ത്തി ഇ​രു​പ​ത്തി ഒ​ൻ​പ​തി​നാ​യി​രം രു​പ വി​ല​വ​രു​ന്ന 149 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യ മാ​ല, ക​മ്മ​ൽ, മൂ​ക്കു​ത്തി, വ​ള എ​ന്നി​വ​യും 39000 രൂ​പ വി​ല​വ​രു​ന്ന മ​റ്റ് സാ​ധ​ന​ങ്ങ​ൾ, 24000 രു​പ വി​ല​വ​രു​ന്ന ടി​വി, 5,000 രൂ​പ വി​ല​വ​രു​ന്ന സ്റ്റീ​ൽ വാ​ൾ എ​ന്നി​വ മോ​ഷ​ണം പോ​യ​തി​ൽ ഉ​ൾ​പ്പെ​ടും.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ശ്രീ​കു​മാ​റി​ന്‍റെ കു​ടും​ബം വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts