പത്തനംതിട്ട: നഗരത്തെ നടുക്കിയ പത്തനംതിട്ട കൃഷ്ണ ജ്വല്ലറി മോഷണക്കേസിൽ നിർണായക മൊഴി നൽകിയ ഓട്ടോറിക്ഷ ഡ്രൈവർ നൗഷാദിനെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊന്നാടയും പ്രശസ്തി പത്രവും നൽകി ആദരിച്ചു. ഒരിക്കലും ഇങ്ങനെയൊരു അംഗീകാരം പ്രതീക്ഷിരുന്നില്ലെന്ന് നൗഷാദ് പറയുന്നു. സംഭവദിവസം സെന്റ് ലൂക്ക് ആശുപത്രിയിൽ ഓട്ടം കഴിഞ്ഞ് മടങ്ങിയ നൗഷാദ് ഒരു ഫോൺ കോൾ വന്നതിനെ തുടർന്നാണ് ജ്വല്ലറിയ്ക്ക് സമീപം ഓട്ടോറിക്ഷ നിർത്തിയത്. അപ്പോഴാണ് രണ്ടുപേർ ഓട്ടോറിക്ഷയിൽ കയറി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പറയുന്നത്. എന്നാൽ അവർ ബസ് സ്റ്റാൻഡിലിറങ്ങാതെ റിംഗ് റോഡിലാണ് ഇറങ്ങിയത്. ഭാഷയറിയാത്തതിനാൽ 30 രൂപ എന്ന് പറഞ്ഞപ്പോൾ 300 രൂപയാണ് നൽകിയത്. അത് തിരികെ കൊടുക്കാൻ പോയപ്പോൾ 200 രൂപയും വാങ്ങി അവർ വേഗത്തിൽ വാഹനത്തിൽ കയറിപ്പോകുന്നതു കണ്ടു. അവരുടെ വെപ്രാളം കണ്ടിട്ട് എന്തോ ഒരു പന്തികേടു തോന്നി. എന്നാൽ വെള്ള…
Read MoreCategory: Alappuzha
സപ്ലൈകോ ഓണം ; മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജു
പത്തനംതിട്ട: മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു. സിവില്‍ സപ്ലൈസ് കോർപറേഷന്റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജില്ലയിലുടനീളം ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. താലൂക്ക്തലത്തിലും ഓണം ഫെയറുകള്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ചുവടുവയ്പ്പാണിത്. ഓണക്കാലത്ത് സാധനങ്ങളുടെ വില വര്‍ധിക്കുന്നത് തടയുകയും ഗുണമേന്മയുള്ളവ ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ന്യായവിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സപ്ലൈകോ ഓണം ഫെയറുകള്ക്കാവുമെന്ന് മന്ത്രി പറഞ്ഞു.പത്തു വരെയാണ് ഓണം ജില്ലാ ഫെയര്‍ നടക്കുക. പല വ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ എന്നിവയ്ക്കു പുറമെ ഇത്തവണ ഗൃഹോപകരണ മേളയും ഓണം ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം. വീണാ…
Read Moreസത്യം തെളിഞ്ഞെന്ന് വെള്ളാപ്പള്ളി നടേശൻ; തുഷാർ നിരപരാധിയാണെന്ന് ഉറപ്പായിരുന്നു; പുറത്തു വന്ന ശബ്ദ രേഖയെക്കുറിച്ച് വെള്ളാപ്പള്ളി രാഷ്ട്രദീപികയോട് പറഞ്ഞതിങ്ങനെ…
ആലപ്പുഴ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പു കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുല്ലയുടെ ഫോണ്‍ സന്ദേശം പുറത്തായതോടെ സത്യം തെളിഞ്ഞെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ നിരപരാധിയാണെന്ന് ഉറപ്പായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി തുഷാറിനെ പണം നൽകി സഹായിച്ചത്. എന്നാൽ ഇതിനെയും വർഗീയവത്കരിക്കാനാണ് ചില മാധ്യമങ്ങൾ ഉൾപടെയുള്ളവർ ശ്രമിച്ചത്. കള്ളക്കേസിനെതിരെ നിയമനടപടി സ്വീകരിക്കണമോയെന്നത് തുഷാർ തീരുമാനിക്കും. കേസിനു പിന്നിൽ മറ്റാരുടെയെങ്കിലും സമ്മർദമോ ലക്ഷ്യമോ ഉള്ളതായി തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി രാഷ്ട്രദീപികയോടു പറഞ്ഞു. ന്ധ തന്റെ പക്കൽ നിന്നും പണം തട്ടുക എന്നതായിരുന്നു പരാതിക്കാരന്റെ ലക്ഷ്യം. കേസു കൊടുത്തയുടൻ താൻ പണവുമായി പറന്നു ചെല്ലുമെന്നാണ് വിചാരിച്ചത്. താൻ എവിടേക്കും പറക്കാൻ പോയില്ല. പറക്കാതെ തന്നെ നല്ല മനുഷ്യർ തുഷാറിനെ സഹായിക്കാൻ എത്തി. അതിന്റെ പേരിൽ യൂസഫലിയെ പോലും തേജോവധം…
Read Moreയുവതിയുടെ കൊലപാതകം ; കഞ്ചാവിനും മദ്യത്തിനും അടിമയായ സുബിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും
ചങ്ങനാശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മാമ്മൂട് കാവുങ്കൽപടി കോലത്തുമലയിൽ സുബിൻ മോഹൻ (25) നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ എന്നു പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധനയ്ക്കു വിധേയമാക്കി. കഞ്ചാവിനും മദ്യത്തിനും അടിമയായ സുബിനെ അടിപിടി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സുബിന്റെ ഭാര്യ അശ്വതി (19) യാണ് കൊലചെയ്യപ്പെട്ടത്. തലയിലുണ്ടായ ആഴത്തിലുള്ള മുറിവും തലച്ചോറിനേറ്റ ക്ഷതവുമാണ് അശ്വതിയുടെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം നടന്ന മാമ്മൂട്ടിലെ വാടക വീട്ടിൽ ഇന്നലെ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇന്ന് തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും എത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, കറുകച്ചാൽ സിഐ സലിം, എസ്ഐ രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreനെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ ഇന്നലെ രാത്രി 10.51 നാണ് അദ്ദേഹം എത്തിയത്. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം എത്തിയ അദ്ദേഹത്തെ കൗണ്‍സിലർ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുണ്‍കുമാർ എന്നിവർ അനുഗമിച്ചു. ഇന്ന് രാവിലെ ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ സച്ചിനെ സന്ദർശിച്ചു.
Read Moreഅന്തർദേശീയ മാധ്യമങ്ങളെ കൊണ്ടുവന്നത് വള്ളംകളിയുടെ വാണിജ്യവൽക്കരണം ലക്ഷ്യംവച്ച്; നെഹ്റുട്രോഫി ജലമേളയ്ക്ക് മാധ്യമ നിയന്ത്രണമില്ലെന്ന് മന്ത്രി കടകംപള്ളി
ആലപ്പുഴ: നെഹ്റുട്രോഫി ജലമേള സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ മാധ്യമങ്ങൾക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കും. വള്ളംകളിയുടെ വാണിജ്യവൽക്കരണം ലക്ഷ്യംവച്ചാണ് അന്തർദേശീയ മാധ്യമങ്ങളെ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നെഹ്റുട്രോഫിയുടെ പ്രാധാന്യം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം മുതൽ എല്ലാം സുതാര്യമാണ്. വള്ളംകളിയെ അന്തർദേശീയ തലത്തിൽ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുറവുകളുണ്ടായാൽ വരും വർഷങ്ങളിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreനെഹ്റു ട്രോഫി: രണ്ടാമൂഴത്തിന് ഇനി മണിക്കൂറുകൾ ; 79 ജലരാജാക്കന്മാർ ഇക്കുറി നെഹ്റുട്രോഫിയിൽ പങ്കെടുക്കും
ആലപ്പുഴ: പ്രളയം മൂലം ഇക്കുറി മാറ്റി വെയ്ക്കപ്പെട്ട ആലപ്പുഴയുടെ ജലമാമാങ്കത്തിന് നാളെ രണ്ടാമൂഴം. അതിജീവനത്തിന്റെ കരുത്തുള്ളആലപ്പുഴക്ക് ആവേശം ഒട്ടും ചോർന്നു പോയിട്ടില്ല എന്നു പുന്നമടയുടെ ഓളപ്പരപ്പുകൾ നാളെ സാക്ഷ്യം പറയും. തീവ്ര പരിശ്രമത്തിന്േറയും കാത്തിരിപ്പിന്േറയും അവസാന ദിവസമാണിന്ന്. പുന്നമടയിൽ 67-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് നാളെ വിസിൽ മുഴങ്ങുന്പോൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന ആയിരകണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരും. കാണികൾക്കും തുഴച്ചിൽകാർക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ എത്തുമെന്ന് ഉറപ്പായതോടെ കാണികൾ ആവേശത്തിലാണ്. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരമെന്നതും ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ അന്താരാഷ്ട്ര പ്രാധാന്യം കൂട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവർക്കും സൗകര്യപ്രദമായി ഇരുന്നു മത്സരം കാണാൻ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് ഇക്കുറി തയാറാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ സിബിഎല്ലിന്റെ ഉദ്ഘാടനം നിർവഹിക്കും.…
Read Moreമൂന്നുമാസമായി റേഷൻ വാങ്ങിയില്ല; ജില്ലയിൽ 941 കാർഡുകളിൽ നടപടി; യോഗ്യത ഇല്ലാതിരുന്നിട്ടും ബിപിഎൽ കാർഡ് കൈവശപ്പെടുത്തിയവരാണ് ഇത്തരക്കാരെന്ന് കണ്ടെത്തൽ
പത്തനംതിട്ട: മൂന്നുമാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിന്റെ പേരിൽ ജില്ലയിൽ 941 കാർഡുകൾക്ക് രൂപഭേദം. റേഷൻ വാങ്ങാത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം കാർഡുകൾ നിലവിൽ മുൻഗണനേതര വിഭാഗത്തിലേക്ക് (എൻപിഎൻഎസ്) മാറ്റിയിരിക്കുകയാണ്. ഇവയിൽ അന്വേഷണം നടത്തി തുടർ തീരുമാനമുണ്ടാകും. ഇക്കാലയളവിൽ ഇത്തരം കാർഡുകൾക്ക് റേഷൻ വാങ്ങാമെങ്കിലും മുൻഗണനാ വിഭാഗങ്ങൾക്കും എഎവൈ കാർഡുകൾക്കുമുള്ള യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ അന്ന യോജന(എഎവൈ)യും മുൻഗണനാ വിഭാഗം എന്നിങ്ങനെ രണ്ടുതരം കാർഡുകളാണുള്ളത്. എന്നാൽ ഭക്ഷ്യഉത്പന്ന ഉത്പാദനം കുറഞ്ഞ കേരളത്തിൽ പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗത്തെ കൂടി ഉൾപ്പെടുത്തി നാലു വിഭാഗം ഗുണഭോക്തൃ റേഷൻ കാർഡുകളാണുള്ളത്. റേഷൻ ആവശ്യമില്ലാത്തവർക്ക് ആറുമാസത്തെ കാലാവധിയിൽ റേഷൻ വേണ്ടെന്ന് അറിയിക്കാനും സംവിധാനമുണ്ട്. ഏറ്റവുമധികം കാർഡുകൾ നടപടിക്കു വിധേയമായിരിക്കുന്നത് റാന്നി താലൂക്കിലാണ്. 388 കാർഡുകൾ. തിരുവല്ല താലൂക്കിൽ 372 കാർഡുകളാണ് മുൻഗണനേതര…
Read Moreനഷ്ടത്തിന്റെ പേരിൽ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി; ബസ് സർവീസ്പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4.40 ന് പുറപ്പെട്ട് 05.50 ന് ചെങ്ങന്നൂരിലെത്തുന്ന ബസ് സർവീസും രാത്രി 9.30 ന് ചെങ്ങന്നൂരിൽ നിന്നും തിരിച്ച് പത്തനംതിട്ടയിലെത്തുന്ന സർവീസും ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ കെഎസ്ആർടിസിയുടെ നടപടി പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചെങ്ങന്നൂരിൽ നിന്ന് ആദ്യത്തെയും അവസാനത്തെയും ട്രെയിൻ സർവീസിനെ അടിസ്ഥാനപ്പെടുത്തിയാണ് സർവീസ് നടത്തിയിരുന്നത്. ലാഭകരമല്ലെന്ന പേരിൽ കെഎസ്ആർടിസി സർവീസ് നിർത്തിയതോടെ യാത്രക്കാർ പെരുവഴിയിലായി. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി എത്തിയത്.ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടുകളിൽ പെർമിറ്റുള്ള സ്വകാര്യ ബസുകളിൽ ഒരെണ്ണം രാത്രി, പുലർകാല സർവീസ് നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാരും കെഎസ്ആർടിസിയും, ആർറ്റിഒയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാത്രി ഒടുവിലത്തെയും പ്രഭാതത്തിൽ ആദ്യത്തെയുമായ സർവീസുകൾ ഫാസ്റ്റ് പാസഞ്ചർ നിരക്കിൽ ലാഭകരമായി ഓടിക്കാനാകുമോ എന്നും പരിശോധിക്കണം. സർവീസുകൾ…
Read Moreകോന്നി മെഡിക്കൽ കോളജ്: അടൂർ പ്രകാശിന്റേയും യുഡിഎഫിന്റേതും കള്ളപ്രചാരണമെന്ന് സിപിഎം
പത്തനംതിട്ട: കോന്നിയിലെ നിർദിഷ്ട സർക്കാർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച നുണകൾ ജനങ്ങൾക്കു ബോധ്യമായതിന്റെ ജാള്യം മായ്ക്കാൻ അടൂർ പ്രകാശും, യുഡിഎഫും പുതിയ കഥകൾ മെനയുകയാണെന്ന് സിപിഎം.2012-ൽ അനുമതി ലഭിച്ച കോന്നി മെഡിക്കൽ കോളജിന്റെ ഒന്നാം ഘട്ടം 2015-ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്നിട്ടും അതിനു കഴിഞ്ഞില്ല. 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ പണി വേഗത്തിലാക്കി. ആവശ്യമായ ഫണ്ടും അനുവദിച്ചു. യുഡിഎഫ് കാലത്ത് അനുവദിച്ച ഫണ്ട് 143 കോടിയാണ്. ഇതിൽ 115 കോടിയാണ് ചെലവഴിച്ചത്. എൽഡിഎഫ് ഗവണ്മെന്റ് 415 കോടി പുതിയതായി അനുവദിച്ചു. സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഗവണ്മെന്റ് ശ്രമിച്ചത്. യഥാസമയത്ത് അവലോകന യോഗങ്ങൾ നടത്തി ഡിസംബറിൽ പണി പൂർത്തീകരിക്കാവുന്ന നിലയിലേയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ എത്തിച്ചു. മാർച്ചിൽ മെഡിക്കൽ കോളജ് ആശുപ്രതി പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുതകൾ മറച്ചുവച്ച് എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ…
Read More