ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങള്‍ ചോദിച്ചെത്തിയവര്‍ക്ക് ചാക്കുകണക്കിന് തുണികള്‍ നല്കുന്ന നൗഷാദിന്റെ പാത പിന്തുടര്ന്ന് കുഞ്ഞുമോനും. എടത്വ മരിയ ലേഡീസ് ആന്‍ഡ് കിഡ്സ് ഉടമ ആശാരിപറമ്പില്‍ കുഞ്ഞുമോനാണ് പ്രളയസഹായം ചോദിച്ചെത്തിയ ഒരു പറ്റം ചെറുപ്പക്കാരെ അമ്പരപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പ്രളയസഹായം നല്‍കാനായി വസ്ത്രങ്ങള്‍ ചോദിച്ച് കടയിലെത്തിയവര്‍ക്ക് കടയിലെ ഷെല്‍ഫില്‍ നിന്നും വസ്ത്രങ്ങള്‍ എടുത്ത് മൂന്നുകിറ്റ് നിറയെ നല്കി. ഉച്ചകഴിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ നൗഷാദിന്റെ പ്രവൃത്തി കണ്ട് കുഞ്ഞുമോന് വീണ്ടും പ്രചോദനവുമാവുകയും എടത്വയില്‍ നിന്ന് മലബാറിലേക്ക് പ്രളയസഹായവുമായി പോവുന്ന സിജോ സെബാസ്റ്റ്യന്‍ മൂന്നുപറയിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ വൈകുന്നേരം വീണ്ടും കടയിലേക്ക് വിളിച്ചു വരുത്തുകയും ഓണക്കച്ചവടത്തിനായി കടയിലെത്തിച്ച തുണികളില്‍ നിന്ന് 19 ഓളം വലിയ കിറ്റു നിറയെ നിരവധി തുണികള്‍ നല്‍കുകയുമായിരുന്നു. ഈ പ്രവൃത്തി കണ്ട് അമ്പരന്ന സുഹൃത്തുകള്‍ തന്നെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ കുഞ്ഞുമോന്…
Read MoreCategory: Alappuzha
സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്നതിന് കുട്ടനാട്ടുകാരെ യാത്രാതടസങ്ങൾ ആശങ്കയിലാക്കുന്നു
മങ്കൊന്പ്: പ്രളയത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്ന കുട്ടനാട്ടുകാരെ യാത്രാതടസങ്ങൾ ആശങ്കയിലാക്കുന്നു. റോഡ് ഗതാഗതം പൂർണമായി മുടങ്ങിയതോടെ ജലഗതാഗതം മാത്രമാണ് ഏക യാത്രാമാർഗം. സ്വന്തമായി യന്ത്രവത്കൃത വള്ളമില്ലാത്ത ഭൂരിപക്ഷം കുടുംബങ്ങൾക്കും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ മാത്രമാണ് പ്രളയഭൂമിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏകമാർഗം. എന്നാൽ ആവശ്യത്തിനു ബോട്ടുകളില്ലാത്തതാണ് യാത്രക്കാരെ കുഴപ്പിക്കുന്ന പ്രധാന പ്രശ്നം. സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം തന്നെ കയറ്റാനാവുന്നതിലധികം യാത്രക്കാരുമായിട്ടാണ് സർവീസ് നടത്തുന്നത്. ശക്തമായ ഒഴുക്കും ബോട്ടുകളുടെ അപകടാവസ്ഥയും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സർവീസ് നടത്തുന്നതിനാവശ്യമായ ബോട്ടുകളില്ലാത്തത് ജലഗഗാതത വകുപ്പ് ഉദ്യോഗസ്ഥരെയും നിസഹായരാക്കുന്നുണ്ട്. കടന്നുപോകുന്ന വഴികളിലെ തടസങ്ങൾ ഉള്ള ബോട്ടുകൾക്ക് സുഗമമായി സർവീസ് നടത്തുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നു. കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പോളയും മറ്റു മാലിന്യങ്ങളുമാണ് വഴികളിൽ തടസം സൃഷ്ടിക്കുന്നത്. പോളയ്ക്കു പുറമെ കിഴക്കുനിന്നുള്ള മരശിഖരങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുളങ്കൂട്ടങ്ങൾ തുടങ്ങിയവ…
Read Moreചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നു; തോട്ടപ്പള്ളി സ്പിൽവേയിൽ നീരൊഴുക്ക് ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ വിഫലം
ആലപ്പുഴ: മഹാപ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും തോട്ടപ്പള്ളി സ്പിൽവേ കനാലിൽ നീരൊഴുക്ക് ശക്തമാക്കാൻ തയ്യാറാക്കിയ പദ്ധതി ഇന്നും ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നു. മറ്റൊരു പ്രളയ ദുരന്തമുഖത്ത് എത്തിയിട്ടും പദ്ധതി നടപ്പാക്കുന്നതിന് സർക്കാരും ജലവിഭവ വകുപ്പും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ മേജർ ഇറിഗേഷൻ, ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗങ്ങൾ സംയുക്തമായി 30 കോടിയുടെ പദ്ധതിയാണ് ആദ്യം സർക്കാർ അനുമതിക്കായി സമർപ്പിച്ചത്. പണത്തിന്റെ കുറവുമൂലം പിന്നീട് 17.5 കോടിയുടെ പദ്ധതിയാക്കി ചുരുക്കി. എന്നിട്ടും ഭരണാനുമതിയും സാങ്കേതിക അനുമതിയും സർക്കാർ നൽകുന്നതിൽ കാലതാമസം വരുത്തി. ആദ്യപദ്ധതിയിലെ വീതി കൂട്ടൽ ഒഴിവാക്കിയുള്ള പദ്ധതിയാണ് പിന്നീട് സമർപ്പിച്ചത്. പ്രധാനമായും പാലത്തിന്റെയും പൊഴിമുഖത്തിന്റെയും ഇടയിലുളള ഭാഗത്ത് പ്രളയകാലത്ത് കിഴക്കൻ വെള്ളത്തിൽ അടിഞ്ഞുകൂടിയ മണലുമാണ് നീരൊഴുക്ക് തടസപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ സ്പിൽവേ ചാനലിൽ പലേടത്തും മുട്ടറ്റം വെള്ളം മാത്രമേയുള്ളൂ. കാലവർഷത്തിനു മുന്‍പ് ആഴം കൂട്ടിയില്ലെങ്കിൽ വീണ്ടുമൊരു വെള്ളപ്പൊക്കത്തിന്…
Read Moreപാടം മുറിഞ്ഞതു കൊണ്ടാ സാറേ…. അല്ലെങ്കിൽ ഞങ്ങൾ എങ്ങനേലും പിടിച്ചു നിന്നേനെ…. മന്ത്രിക്കു മുന്നിൽ സങ്കടങ്ങളും പരാതികളുമായി കുട്ടനാട്ടുകാർ
ആലപ്പുഴ: പാടം മുറിഞ്ഞതു കൊണ്ടാ സാറേ…. അല്ലെങ്കിൽ ഞങ്ങൾ എങ്ങനേലും പിടിച്ചു നിന്നേനെ…. കുട്ടനാട്ടിലെ കനകാശേരി പാടശേഖരത്തിനു സമീപത്തു നിന്നുള്ള അന്തേവാസികളിലൊരാൾ ഇതു പറഞ്ഞത് കണ്ഠമിടറിക്കൊണ്ടാണ്. കറന്റുമില്ലാതായിപ്പോയി… പിന്നെങ്ങനെയാ………? മടവീഴ്ച മൂലം കുട്ടനാട്ടിലെ കൈനകരിയിൽ നിന്നും ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന അന്തേവാസികൾ മന്ത്രി ജി. സുധാകരന്റെ മുന്പിൽ സങ്കടക്കെട്ടഴിച്ചു. ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താത്തതു മൂലമുള്ള മടവീഴ്ചയെക്കുറിച്ചായിരുന്നു. പുറംബണ്ടിലെ താമസക്കാർ തങ്ങളാലാവുംവിധം പരിസരത്തെ ബണ്ടു സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്ര ഫലപ്രദമല്ല. മടപൊട്ടി കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലിൽ കുട്ടനാട്ടുകാർ അടുക്കുന്ന മണൽചാക്കുകൾ വിഫലമാണ്. മടവീണ് വീടുകൾ വെള്ളത്തിലായ 70 ഓളം കുടുംബങ്ങളാണ് രണ്ടു ദിവസങ്ങളിലായി നഗരത്തിലെ ക്യാന്പുകളിൽ അഭയം തേടിയത്. ശേഷിക്കുന്ന നിരവധി കുടുംബങ്ങൾ മടവീഴ്ചയുടെ ഭീഷണിയിലാണ്. കൃഷിയും ഒപ്പം ജനങ്ങളും സംരക്ഷിക്കപ്പെടാൻ പുറം ബണ്ടിന്റെ നിർമാണം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ സർക്കാരിൽ നിന്നും…
Read Moreമഴ തുടരുന്നു; ജില്ലയിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ആലപ്പുഴയിൽ 89 ക്യാന്പുകൾ, 16,080 അന്തേവാസികൾ
ആലപ്പുഴ: ജില്ലയിൽ മഴ ശമനമില്ലാതെ തുടരുന്നു. ഇന്നലെ മഴ അപം കുറവായിരുന്നെങ്കിലും ഇന്നു രാവിലെ വീണ്ടും ശക്തി പ്രാപിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മഴയും ശക്തിപ്പെടുന്നത് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ പൂർണമായും വെള്ളത്തിലാക്കുകയാണ്. കുട്ടനാട്ടിൽ പല പ്രദേശങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ജില്ലയിലെ ആറു താലൂക്കുകളിലുമായി 89 ദുരിതാശ്വാസ ക്യാന്പുകളാണ് ഇന്നലെ രാത്രി വരെയുള്ള റിപ്പോർട്ട് പ്രകാരം തുറന്നിട്ടുള്ളത്. 16080 അന്തേവാസികളാണ് ഈ ക്യാന്പുകളിലുള്ളത്. ആകെ 4633 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാന്പിലെത്തിയിട്ടുള്ളത്. ഇതിൽ 5978 പുരുഷ·ാരും 7078 സ്ത്രീകളും 3024 കുട്ടികളും ഉൾപ്പെടുന്നു. ക്യാന്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നോണ്‍ റസിഡൻഷ്യൽ ക്യാന്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവർ ജില്ലയിൽ 70611 പേരാണ്. കുട്ടനാട് താലൂക്കിൽ മാത്രം ഇത്തരത്തിലുള്ള 356 കേന്ദ്രങ്ങളാണ് തുറന്നത്്. 16011 കുടുംബങ്ങളാണ് ഈ ക്യാന്പുകളെ ആശ്രയിക്കുന്നത്. ഇതിൽ 61150 മുതിർന്നവരും 9461 കുട്ടികളുമുണ്ട്. പുളിങ്കുന്ന്…
Read Moreദുരിതങ്ങളൊഴിയാതെ അപ്പർകുട്ടനാട്; മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല; വാഹനഗതാഗതം നിർത്തി
തിരുവല്ല: മഴയ്ക്കു നേരിയ ശമനുമുണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതങ്ങൾക്ക് അറുതിയില്ല. പന്പ, മണിമല, അച്ചൻകോവിൽ നദികളിലൂടെ ഒഴുകിയെത്തിയ വെള്ളവും മഴ ശക്തമായതും കാരണം അപ്പർകുട്ടനാട് പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലാകുകയായിരുന്നു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയായ മേപ്രാൽ, ചാത്തങ്കേരി, പെരിങ്ങര പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി. നെടുന്പ്രം, നിരണം, വള്ളകുളം അഴിയിടത്തുചിറ, വേങ്ങൽ, ആലുംതുരുത്തി, പന്നിക്കുഴി, കാട്ടുക്കര ഭാഗത്തും വെള്ളപ്പൊക്ക കെടുതികളുണ്ട്. വെള്ളപ്പൊക്ക കെടുതികളുണ്ടായ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതി രാവിലെ യോഗം ചേർന്നു. അപകടാവസ്ഥകളെ നേരിടാനുള്ള ക്രമീകരണങ്ങൾ ചെയ്തു. തിരുവല്ലയുടെ പടിഞ്ഞാറൻമേഖലയിലേക്കുള്ള ഗതാഗതം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. പൊടിയാടിയിൽ നിന്ന് എടത്വ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചാത്തങ്കേരി, മേപ്രാൽ, നെടുന്പ്രം, നിരണം പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലടക്കം വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിട്ടുണ്ട്. തിരുവല്ല താലൂക്കിലാണ്…
Read Moreആലപ്പുഴ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം; പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ; നഗരസഭ നടപടി തുടങ്ങി
ആലപ്പുഴ: കാലവർഷം ശക്തമായതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. പാലസ് വാർഡിലെ മുക്കവലയ്ക്കൽ, ചുങ്കം, തിരുമല, മുല്ലാത്തു വളപ്പ്, മുല്ലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചിട്ടുള്ളത്. മിക്ക ഇടങ്ങളിലും വീടിനകത്ത് വെള്ളം കയറിയ നിലയിലാണ്. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളെയാണ് കാലവർഷം ഏറെ ബാധിച്ചത്. കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പല പ്രധാന റോഡുകളും വീടുകളിലേക്കുള്ള ഇടറോഡുകളും വെള്ളം നിറഞ്ഞതു ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം ഒഴുകിപ്പോകാനാകാതെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള നടപടികൾ ഫലപ്രദമായി പലയിടത്തും നടന്നിട്ടില്ല. ഇടത്തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങളും മഴ മൂലം തടസപ്പെട്ടു കിടക്കുകയാണ്. മുല്ലാത്തു വളപ്പ് പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നു. അതേസമയം കാലവർഷക്കെടുതി നേരിടാൻ നഗരസഭയുടെ നേതൃത്വത്തിൽ വില്ലേജ്…
Read Moreദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികൾ; പ്രളയം സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമെന്ന് തോമസ് ഐസക്
ആലപ്പുഴ: ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുരൂപ വകമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreകിഴക്കൻവെള്ളത്തിന്റെ വരവിൽ കുട്ടനാട്ടിൽ മടവീഴ്ച രൂക്ഷം: വീടുകളിൽ വെള്ളം കയറി; ജനങ്ങളെ ക്യാന്പുകളിലേക്ക് മാറ്റുന്നു
ആലപ്പുഴ: കുട്ടനാട്ടിൽ വ്യാപക മടവീഴ്ച. മൂന്നു പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുകയാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ വെള്ളം കയറിയതിനാൽ കെഎസ്ആർസി സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.
Read Moreകലിതുള്ളി മഴ, കുതിച്ചെത്തി കിഴക്കൻവെള്ളം! ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ
ആലപ്പുഴ: കനത്തമഴയെ തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിലേക്ക് പ്രളയജലം കൂടുതലായി ഒഴുകിയെത്തുന്നു. എസി റോഡടക്കമുള്ള ഗതാഗത മാർഗങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി. നദികളുടെയും കായലിന്റെയും തോടുകളുടേയും തീരത്തുള്ള വീടുകളിലെല്ലാം വെള്ളവും കയറി. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ പലയിടത്തും മരങ്ങൾ വീണും വൈദ്യുതി ലൈനുകൾ പൊട്ടിയും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ തുറന്നു. സ്പിൽവേയുടെ പൊഴിമുഖത്തിന്റെ വീതിയും കൂട്ടിത്തുടങ്ങി. അന്ധകാരനഴിയിലൂടെയും നീരൊഴുക്ക് ശക്തമായുണ്ട്. കടൽ ക്ഷോഭിക്കാതെ നിൽക്കുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് പോകുന്നുമുണ്ട്. മഴ കനത്തതോടുകൂടി ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. തിരുവൻവണ്ടൂരിൽ വെള്ളക്കെട്ടിലകപ്പെട്ട മൂന്നംഗ കുടുംബത്തെ ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ ജീവനക്കാർ രക്ഷിച്ച് ക്യാന്പിലേക്കു മാറ്റി. ചെങ്ങന്നൂർ പിരളശേരി കോടം തുരുത്തിലെ 200-ഓളം പേരെ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഒഴിപ്പിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. അടിയന്തര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയുടെ…
Read More