മങ്കൊന്പ് : കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ കുട്ടനാട്ടുകാർ പലായനം തുടങ്ങി. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുംമുന്പേ പല കുടുംബങ്ങളും ആലപ്പുഴ, ചങ്ങനാശേരി മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങിത്തുടങ്ങി. കഴിഞ്ഞവർഷം അവസാന നിമിഷങ്ങളിൽ വീടുവിട്ടു പോകാനൊരുങ്ങിയവർക്ക് ഗതാഗത മാർഗങ്ങൾ ഏറെ പ്രയാസകരമായിരുന്നു. കരഗതാഗത മാർഗങ്ങൾ അടഞ്ഞ സാഹചര്യത്തിൽ ആവശ്യത്തിനു ബോട്ടുകളില്ലാതിരുന്നതും യാത്രയ്ക്കു തടസമായിരുന്നു. പലരും പാലത്തിനു മുകളിലും മറ്റുമായി വാഹനങ്ങൾ കൊണ്ടുവന്നു പാർക്കുചെയ്തു തുടങ്ങി. കുട്ടികളും സത്രീകളുമടക്കം രാവിലെ മുതൽ വൈകുന്നേരം വരെ ബോട്ടുജെട്ടികളിൽ കാത്തിരിക്കേണ്ടിവന്നത് ഏറെ വിഷമിപ്പിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തവണ നേരത്തെതന്നെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടാനൊരുങ്ങിയത്. രോഗികൾ, കൊച്ചുകുട്ടികൾ എന്നിവരടങ്ങുന്ന കുടുംബങ്ങൾ, പ്രായമായവർ മാത്രമുള്ള കുടുംബങ്ങൾ തുടങ്ങിയവരാണ് നേരത്തെതന്നെ പലായനത്തിനു തിരക്കു കൂട്ടുന്നത്. കുടിവെള്ളത്തിന്റെ അഭാവവും ആശുപത്രി സൗകര്യങ്ങളില്ലാത്തതും പ്രളയഭൂമിയിൽ നിന്നു രക്ഷപ്പെടാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഇനിയും…
Read MoreCategory: Alappuzha
ആലപ്പുഴയുടെ ആഘോഷം മുക്കി വീണ്ടും മഴക്കലി; നെഹ്റുട്രോഫി മാറ്റിവയ്ക്കുന്നത് ഇതു നാലാംതവണ
ആലപ്പുഴ: ആലപ്പുഴയുടെ ജല ആഘോഷമായ നെഹ്രുട്രോഫി ജലോത്സവം പ്രകൃതിക്ഷോഭത്തെ തുടർന്ന് രണ്ടാംതവണയും മുടങ്ങിയതോടെ ആലപ്പുഴക്കാരുടെ മത്സരാവേശത്തിനു തിരിച്ചടി. കഴിഞ്ഞവർഷവും മഹാ പ്രളയത്തെ തുടർന്നു ജലമേള മാറ്റിവച്ചിരുന്നു. പിന്നീട് മറ്റൊരു തീയതിയിൽ നടത്തുകയായിരുന്നു. പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടുകാർക്കു ആശ്വാസവും ആവേശവും നല്‍കിയാണ് ഇത്തവണ ജലമേളയെത്തിയത്. ചാന്പ്യൻസ് ബോട്ട് ലീഗ് കൂടി ഇത്തവണ ഏർപ്പെടുത്തിയതോടെ നെഹ്റുട്രോഫിക്ക് അന്താരാഷ്ട്ര പ്രശസ്തിയും ഒപ്പം തുഴച്ചിൽകാർക്കു സ്ഥിരംവേദിയും പ്രതീക്ഷിച്ചു. എന്നാൽ, മഴ കലി പൂണ്ടതോടെ പ്രതീക്ഷയ്ക്കുമേൽ ഇരുൾവീഴ്ത്തി മത്സരം മാറ്റിവച്ചു. ജലമേളയ്ക്ക് അതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തണ്ടുൽക്കറെ വരവേല്‍ക്കാനുള്ള രണ്ടാം ഒരുക്കംകൂടിയായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞതവണയും സച്ചിനെത്തുമെന്ന പറഞ്ഞിരുന്നു. പിന്നീട് വരവ് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം എത്താൻ കഴിയാതിരുന്ന സച്ചിനെ ഇത്തവണ എത്തിക്കാമെന്ന സംഘാടകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. വ്യാഴാഴ്ച ഉച്ചവരെ ഗ്രീൻഅലർട്ട് മാത്രമായിരുന്ന ആലപ്പുഴയ്ക്ക് രാത്രിയോടെ ഓറഞ്ച് അലർട്ടിലേക്കു കടന്നു. ജലമേള മാറ്റിവയ്ക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ്…
Read Moreറിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുത്; പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണ മെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിനായിവില്ലേജ് ഓഫീസർ, തഹസീൽദാർ, കളക്ടർ, എന്നിവരുടെ റിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുതെന്ന് പത്രസമ്മേള നത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരും കൂലിവേലക്കാരും, തൊഴിലുറപ്പു പദ്ധതിയംഗങ്ങളും ജോലിയില്ലാതെ നട്ടം തിരിയുന്ന അടിയന്തര സാഹചര്യത്തിൽ അവർക്ക് സൗജന്യ റേഷൻ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റവന്യു ഫയർഫോഴ്സ് പോലീസ് ഗ്രാമ പഞ്ചായത്തുകൾ എന്നിവരുടെ സംയുക്ത ഏകോപനം നടത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകേണ്ടത്. ചെങ്ങന്നൂരിൽ എംപിയുടെ ഓഫീസും ക്യാന്പ് ഓഫിസായി പ്രവർത്തിക്കും.04792454800. ക്യാന്പുകളിൽ പോകാതെ വീടുകളിൽ കഴിയുന്ന വെള്ളപ്പൊക്കക്കെടുതികളനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകണം. പകർച്ചവ്യാധി ജലജന്യരോഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. മരുന്ന്, ഡോക്ടർമാരുടെയും, പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനമുറപ്പാക്കുകയുംവേണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ തയാറാണ്. പക്ഷേ ഗവൺമെന്റ് തങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം. കഴിഞ്ഞ പ്രളയത്തിൽ ഇനിയും സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 14…
Read Moreപമ്പാ ഡാമിൽ 60 ശതമാനം വെള്ളമെത്തി; പത്തനംതിട്ടയിൽ മഴയ്ക്കു നേരിയ ശമനം; നദികൾ കരകവിഞ്ഞ് ഒഴുകുന്നു
പത്തനംതിട്ട: ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. ഇന്നലെ പകൽ മഴ മാറിനിന്നെങ്കിലും രാത്രിയിൽ വീണ്ടും പെയ്തു. എന്നാൽ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് ശക്തി കുറവായിരുന്നു. പന്പാനദിയിൽ ജലനിരപ്പിൽ നേരിയ കുറവുണ്ട്. പദ്ധതി പ്രദേശങ്ങളിൽ മഴ കനത്തതിനേ തുടർന്ന് പന്പ, കക്കി സംഭരണികളിലെ ജലനിരപ്പ് ഉയരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ പന്പയിൽ 30 ശതമാനത്തിലധികം ജലനിരപ്പുയർന്നു. ഇന്നു രാവിലെ ജലനിരപ്പ് 60 ശതമാനത്തിലെത്തി. എന്നാൽ കക്കിയിൽ 35 ശതമാനം വെള്ളമേയുള്ളൂ. കക്കി പദ്ധതി പ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.പത്തനംതിട്ട ജില്ലയിൽ 20 ദുരിതാശ്വാസക്യാന്പുകളിലായി 212 കുടുംബങ്ങളിലെ 811 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.കിഴക്കൻ മലയോര മേഖലയിൽ രാത്രിയിൽ മഴ ഉണ്ടായിരുന്നു. നദികൾ കരകവിഞ്ഞ് തന്ന ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ നീങ്ങിയിട്ടില്ല. പന്പ, അച്ചൻകോവിൽ, മണിമല തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളുണ്ട്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും വെള്ളം കയറിത്തുടങ്ങി. മേപ്രാൽ,…
Read Moreമഴ കനക്കുന്നു; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുത്; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: മഴ കനത്തതോടുകൂടി ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ചെങ്ങന്നൂർ, പുത്തൻകാവ് എന്നിവിടങ്ങളിൽ ഓരോ ക്യാന്പും തിരുവൻവണ്ടൂർ, എണ്ണയ്ക്കാട് എന്നിവിടങ്ങളിൽ രണ്ടുക്യാന്പുകളിലുമായി 74 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയുടെ സംഘങ്ങൾ ജില്ലയിലെത്തി. പാങ്ങോട് സൈനീക ക്യാന്പിൽ നിന്നും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയാണ് ജില്ലയിലെത്തിയത്. ആവശ്യമെങ്കിൽ ജില്ലയിലേക്കെത്താൻ രണ്ടു സംഘങ്ങളെക്കൂടി പാങ്ങോട് ക്യാന്പിൽ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യാ ടിബറ്റൻ ബോർഡ് പോലീസ് (ഐടിബിപി) ഇന്ന് ചെങ്ങന്നൂരിലെത്തും. കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതിനാൽ ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കുള്ള കഐസ്ആർടിസി ബസ് താത്കാലികമായി നിർത്തിവച്ചു. വെള്ളത്തിൽ റോഡുകൾ പലതും മുങ്ങി. പന്പയാറിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തലവടി, കുതിരച്ചാലിൽ 45 വീടുകൾ വെള്ളത്തിലായി. രണ്ടുദിവസമായി തുടരുന്ന കാറ്റിലും മഴയിലും കുട്ടനാട്ടിൽ നൂറോളം വീടുകൾ ഭാഗീകമായി തകർന്നു.…
Read Moreആലപ്പുഴയിൽ വ്യാപകനാശം! ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ചെങ്ങന്നൂർ പ്രളയഭീതിയിൽ
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിൽ നഗരത്തിലെ നിരവധി വീടുകളുടെ ഓടുകൾ പറന്നു പോയി. പല വീടുകളുടെ മേൽക്കൂരകൾക്ക് ഭാഗികമായ നാശവുമുണ്ടായി. വൈകുന്നേരം ജനറൽ ആശുപത്രിയിലെ സ്റ്റോറിനു മുകളിൽ മരം വീണു. ആസ്ബറ്റോസ് ഷീറ്റ് ആയതിനാൽ മരം മുറിക്കുന്പോൾ ഷീറ്റ് പൊട്ടി മരുന്ന് നശിക്കാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സ് മരം മുറിക്കാതെ മടങ്ങി. ഇന്ന് പുലർച്ചെ ഏസി റോഡിൽ പൂപ്പള്ളി ജംഗ്ഷനിൽ വൻ മരം ഒടിഞ്ഞുവീണ് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ച് ഗതാഗതം പുനസ്ഥാപിച്ചു. മങ്കൊന്പിലും ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.വൈകിയെത്തിയ കാലവർഷം കുട്ടനാട്ടിലും ചെങ്ങന്നൂരിലുമടക്കം ഭീതിയും പരത്തുന്നുണ്ട്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും തലവടി, എടത്വ, കാവാലം പഞ്ചായത്ത്…
Read Moreവൈദ്യുതി അപകടവും തടസങ്ങളും കെഎസ്ഇബിയെ അറിയിക്കാം; വിളിക്കൂ…1912 ല്‍; കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ റെഡി
പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വൈദ്യുതി തടസം, ലൈന്‍ പൊട്ടിവീഴല്‍, മരങ്ങളും ചില്ലകളും വീണ് ലൈന്‍ തകരാറാകുക തുടങ്ങിയ വിവരങ്ങള്‍ കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പരായ 1912 ല്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. കെഎസ്ഇബിയുടെ വാട്സാപ്പ് നമ്പരായ 9496001912 ലേക്കും വിവരങ്ങള്‍ മെസേജായി നല്‍കാം.സെക്ഷന്‍ ഓഫീസുകളിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസിനു പുറമേയാണ് അടിയന്തിരസ്ഥിതികള് നേരിടുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പൊട്ടിവീണതോ, താഴ്ന്ന് കിടക്കുന്നതോ ആയ വൈദ്യുതി ലൈനുകള്‍ക്ക് സമീപം പോകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. വൈദ്യുത ലൈനിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തികളില്‍ പ്രദേശവാസികള്‍ അധികൃതരുമായി സഹകരിക്കണം. അപകടാവസ്ഥയിലുള്ള വൈദ്യുത ലൈനുകള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യുതി സെക്ഷനുകളില്‍ അറിയിക്കണം.
Read Moreഫാസ്റ്റ് പാസഞ്ചർ ബസുകളുടെ പരിഷ്കരണം; നിർത്തലാക്കിയ തിരുവനന്തപുരം – മല്ലപ്പള്ളി രാത്രികാല സർവീസ് വീണ്ടും തുടങ്ങി
പത്തനംതിട്ട: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ട് പരിഷ്കരണത്തിന്റെ ഭാഗമായി നിർത്തലാക്കിയ ബൈറൂട്ട് സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. പ്രാദേശികതലങ്ങളിലുയർന്ന ശക്തമായ ആവശ്യത്തേ തുടർന്നാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.റൂട്ടുകൾ പുനഃക്രമീകരിച്ചാണ് ആരംഭിച്ചതെങ്കിലും വരുമാനത്തിലെ കുറവ് കെഎസ്ആർടിസിയെ സാരമായി ബാധിക്കുന്നുണ്ട്. വർഷങ്ങളായി നടത്തിവന്ന ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതോടെ പല ഡിപ്പോകൾക്കും വരുമാനത്തിൽ കുറവുണ്ടായി. സബ്ഡിപ്പോകളെയാണ് ഇതു സാരമായി ബാധിച്ചത്. മല്ലപ്പള്ളി സബ്ഡിപ്പോയിൽ നിന്നു രാവിലെ കോട്ടയത്തേക്ക് ഓപ്പറേറ്റ് ചെയ്തുവന്നിരുന്ന രണ്ട് ഷെഡ്യൂളുകൾ മൂന്നുദിവസമായി ഓടുന്നില്ല. കോട്ടയത്തെത്തി എംസി റോഡുവഴി സർവീസ് നടത്തിയിരുന്ന ബസുകൾ അയയ്ക്കേണ്ടതില്ലെന്ന് ചീഫ് ഓഫീസിൽ നിന്ന് നിർദേശം വന്നിരുന്നു. തുടർന്നാണ് ഇവ ഓടാതെ കിടക്കുന്നത്. ഇവ പുനഃക്രമീകരിച്ച് പുതിയ റൂട്ടുകൾക്ക് അനുമതി ലഭിച്ചിട്ടില്ല. മല്ലപ്പള്ളിയിൽ നിന്നുള്ള തിരുവനന്തപുരം ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് എംസി റോഡുവഴി ഓടിത്തുടങ്ങിയിട്ടുണ്ട്. ഇതിൽ രാത്രിയിലെ ഒരു ട്രിപ്പ് പഴയതുപോലെ പുനലൂർ, പത്തനംതിട്ട, കോഴഞ്ചേരി വഴി മല്ലപ്പള്ളിയിലേക്കും…
Read Moreആവേശമുണർത്തി 67-ാമത് നെഹ്റു ട്രോഫി വള്ളംകളി ഘോഷയാത്ര; മുഖ്യാതിഥിയായി സച്ചിനെത്തുന്നു
ആലപ്പുഴ: നഗരത്തിലെ വിദ്യാലയങ്ങളിൽ നിന്നെത്തിയ കുരുന്നുകൾ വർണക്കുടയും ബലൂണുകളും കൊടി തോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വരവറിയിച്ചു കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയാണ് വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാർത്തു അണിയിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും തുടങ്ങിയ സാംസ്കാരിക ഘോഷയാത്ര ജില്ല കളക്ടർ ഡോ അദീല അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ മനോജ് കുമാർ, മറ്റു നഗരസഭാംഗങ്ങൾ, സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയാളികളുടെ സംസ്കാരം വിളിച്ചോതുന്ന കൊന്പ്, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും ചെണ്ടമേളക്കാരും ഘോഷയാത്രയുടെ മുന്പിൽ നടന്നു നീങ്ങി. കൂറ്റൻ കഥകളി വേഷക്കാരും മലബാറിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തെയ്യവും കാഴ്ചക്കാർക്ക് ആവേശം പകർന്നു. നഗരത്തിലെ സ്കൂളുകൾ, ബിഎഡ് കോളേജ്, ടിടിഐ…
Read Moreശക്തമായ കാറ്റിൽ തുറവൂരിൽ വൈദ്യുത ലൈനിൽ മരം വീണ് തകരാറിലായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
തുറവൂർ: റെയിൽവെയുടെ വൈദ്യുത ലൈനിൽ മരം വീണതിനെ തുടർന്ന് തകരാറിലായ തീരദേശ പാതയിലെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ആഞ്ഞുവീശിയ കാറ്റിൽ പട്ടണക്കാട് കോതകുളങ്ങര റെയിൽവെ ക്രോസിനു സമീപമായിരുന്നു മരം കടപുഴകി റെയിൽവെയുടെ വൈദ്യുത ലൈനിൽ വീണത്. ഈ സമയം എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്കുള്ള പാസഞ്ചർ ട്രെയിൻ തുറവൂർ സ്റ്റേഷൻ വിട്ട് തെക്കോട്ടു നീങ്ങിയിരുന്നു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടർന്ന് ട്രെയിൻ കളരിക്കൽ ഭാഗത്ത് നിർത്തിയിട്ടു. നൂറു കണക്കിന് യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. ഇവർ ട്രെയിനിൽ നിന്ന് ഇറങ്ങി നടന്ന് തുറവൂരിലെത്തി ബസിൽ കയറി പോയി. വൈദ്യുത ലൈനിൽ വീണ മരം രാത്രിയോടെ മുറിച്ചുമാറ്റി ട്രെയിൻ ഗതാഗതം പുനസ്ഥാഥാപിച്ചു. ദീർഘദൂര എക്സ്സ്പ്രസ് ട്രെയിൻ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നു. രാത്രി പത്തോടെയാണ് തീരദേശ പാത വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.
Read More