പന്തളം: ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കന്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റ്യൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ, രേണുക, വിജയമ്മ, രേഖ, രജനീഷ്, വിജയമ്മ, ശിവൻ, തന്പി, ബാലകൃഷ്ണൻ, ബിജു, സണ്ണി, ഉണ്ണി എന്നിവരുടെ കുടുംബമാണ് കുടുങ്ങിക്കിടന്നിരുന്നത്. ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയില്ലെങ്കിലും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു. പ്രായമായവരും രോഗികളും ഉൾപ്പടെ അന്‍പതിൽ അധികം ആളുകൾ വീടുകളിൽ ഉണ്ടായിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച ഇവിടെ വെള്ളം കൂടി. കരിങ്ങാലി പാടശേഖരത്തിന് സമീപത്താണ് ഈ പ്രദേശം. പത്തനംതിട്ട, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഫൈബർ ബോട്ട്, റബർ ഡിങ്കി എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, അടൂർ…
Read MoreCategory: Alappuzha
ദുരിതാശ്വാസ സഹായവുമായി വയനാട്ടിൽ പോയി മടങ്ങിയ പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരിക്ക്
മുഹമ്മ. ദേശീയപാതയിൽ വളവനാട് ജംഗ്ഷന് സമീപം പിക്കപ്പുവാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പിക്കപ്പുവനിലുണ്ടായിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശരത് (35), തിരുവനന്തപുരം വേട്ടമുക്ക് സ്വദേശികളായ രാജീവ് (27), അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇ വരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രളയദുരിതാശ്വാസ സഹായവുമായി വയനാട്ടിൽ പോയിട്ട് വരുകയായിരുന്ന പിക്കപ്പുവാൻ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Read Moreവീട്ടിൽ മുതിർന്നവരില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
ചാരുംമൂട്: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നൂറനാട് സ്വദേശിയായ സജി (49)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴിന് പെണ്‍കുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലെന്നു മനസിലാക്കിയ പ്രതി വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായിട്ടാണ് പരാതി. നൂറനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോക്സോ നിയമ പ്രകാരം കേസെടുത്ത ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreമൂന്നാം തവണ ദേവി അനുഗഹ്രഹിച്ചു; സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് ചെട്ടികുളങ്ങര മേൽശാന്തി
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി പാലക്കാട് പട്ടാന്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ പരേതനായ സി.വി. ശ്രീധരൻ നന്പൂതിരിയുടെയും ചന്ദ്രിക അന്തർജനത്തിന്റെയും മകൻ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് (48) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 2016ൽ പട്ടാന്പി പെരുമടിയൂർ സോമയാഗത്തിന് ആചാര്യ പദവി വഹിച്ചിരുന്നു. ഭാര്യ: മലപ്പുറം ചങ്ങരംകുളം നരിപ്പറന്പ് മനയിൽ ജയശ്രീ പത്തിനാടി. മകൻ: ജിതേന്ദ്രൻ നന്പൂതിരി. സഹോദരൻ:ശ്രീഹരി നന്പൂതിരി. ഇന്നലെ ഉച്ചയ്ക്കു ക്ഷേത്രനടയിൽ നടന്ന നറുക്കെടുപ്പിൽ മൂന്നുവയസുകാരി ഈരേഴ വടക്ക് കൈലാസത്തിൽ ശ്രീപാർവതി ആണു അവസാനമായി ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരു നറുക്കെടുത്തത്. മൂന്നാം തവണയാണു ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി പദത്തിലേക്കു അപേക്ഷ നൽകിയത്. നിയുക്ത മേൽശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ നാളെ നടക്കും. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷമാണു നറുക്കെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ട ആറുപേരുകളും മേൽശാന്തി എന്നെഴുതിയ…
Read Moreപ്രളയ ക്യാമ്പിലെത്തി സുഹൃത്തുക്കളെ കണ്ടു; തിരികെ പോകും വഴി വെള്ളക്കെട്ട് കാണാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
മാങ്കംകുഴി: കൂട്ടുകാര്‍ക്കൊപ്പം പുഞ്ചയിലെ വെള്ളക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുറത്തികാട് കാഞ്ഞിക്കല്‍ പടീറ്റതില്‍ റെജിയുടെ മകന് റോഷന് സാം റെജി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം വെട്ടിയാര്‍ താന്നിക്കുന്ന് പുഞ്ചയിലെവെള്ളക്കെട്ട്കാണാനെത്തിയപ്പോള് കാല്‍വഴുതി പുഞ്ചയിലെ ഒഴുക്കില്‍പ്പെട്ടു. പുഞ്ചയ്ക്കു മധ്യത്തിലൂടെയുള്ള താന്നിക്കുന്ന് -വെട്ടിയാര്‍ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നാട്ടുകാരും മാവേലിക്കരയില്‍ നിന്നെത്തിയ അഗ്നിശമന സേനയും കുറത്തികാട് പോലീസും സംയുക്തമായി രണ്ടു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ഇടപ്പോണിലെ ജോസ്കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അമ്മ: ജാസ്മിന് ജോയ് (നഴ്സ്, അടൂര്‍ ഗവണ്മെന്റ് ആശുപത്രി). സഹോദരന്: റോഹന്‍…
Read Moreചിങ്ങമാസ പൂജകൾക്കായി ശബരിമല നട 16നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്; നറുക്കെടുക്കാൻ മാധവും കാഞ്ചനയും
ശബരിമല: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി. എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാകില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചിനു മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21ന് സഹസ്ര കലശപൂജയും അഭിഷേകവും നടക്കും. ഇക്കുറി ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള…
Read Moreഓണ വിപണി ലക്ഷ്യമിട്ട് കാറിൽ കഞ്ചാവ് കടത്ത് ; രണ്ടുപേർ എക്സൈസ് പിടിയിൽ; ഇരുവരും കൊലപാതകകേസിലെ പ്രതികളെന്ന് പോലീസ്
ആലപ്പുഴ: കാറിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കാറിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര, നൂറനാട് ഭാഗങ്ങളിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് 12 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കാൽ കിലോ കഞ്ചാവടക്കം പിടികൂടിയത്. മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ കണ്ണനാകുഴി മുറി ലക്ഷ്മി ഭവനം വീട്ടിൽ ശ്രീരാജ് (20), മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ വേടരപ്ലാവ് വിളയിൽ വീട്ടിൽ സുനിൽ (25) എന്നിവരെയാണ് പിടികൂടിയത്. മാവേലിക്കര, നൂറനാട്, ചാരുമ്മൂട്, കറ്റാനം ഭാഗങ്ങളിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് പിടികൂടിയ ശ്രീരാജ്. ശ്രീരാജാണ് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനി. സഹായിയാണ് സുനിൽ. അഞ്ച് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇവർ നൂറനാട് ഭാഗത്ത് ഒരു വർഷം…
Read Moreപ്രളയത്തിന്റെ മരവിൽ വള്ളികുന്നത്ത് മോഷണം വ്യാപകം; പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കായംകുളം: മഴക്കാലം മറയാക്കി വള്ളികുന്നത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം വ്യാപകമായതോടെ പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം. ഇന്നലെ പുലർച്ചെയാണ് വള്ളികുന്നം, മണക്കാട് ജംഗ്ഷനിലുള്ള ബേക്കറിയിലും, തൊട്ടടുത്തുള്ള മുണ്ട് കട എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും മോഷണം നടന്നത്. പോസ്റ്റാഫീസിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമവും ഉണ്ടായി. ബേക്കറി ഉടമ സുകു രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ ഷട്ടർ ഉയർത്തിവെച്ച നിലയിലായിരുന്നു. തുടർന്നാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വള്ളികുന്നം പഞ്ചായത്തോഫീസിന് സമീപം പ്രവർത്തിക്കുന്ന മുണ്ട് കടയാണ് മോഷണ സംഘം കുത്തിത്തുറന്നത്. മുണ്ട് കടയിൽ നിന്നും മുണ്ടുകളും, ലാപ്പ്ടോപ്പും മോഷണം പോയതായി കടയുടമ പറഞ്ഞു. കടയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. കടയുടെ മുന്നിലായി മോഷ്ടാക്കൾ ഉപേക്ഷിച്ച താഴുകളും, കന്പ്യൂട്ടർ കീബോർഡും കാണപ്പെട്ടു. വള്ളികുന്നം പോസ്റ്റാഫീസിലും മൂന്നു കടകളിലും കവർച്ചാ ശ്രമം നടന്നു. പോസ്റ്റാഫീസിന്റെ മുന്നിലുള്ള വാതിലിന്റെ ഗ്രില്ല്…
Read Moreആലപ്പുഴയിൽ 37കോടി രൂപയുടെ കൃഷിനാശം; 27 വീടുകൾ പൂർണമായും 410 വീടുകൾ ഭാഗികമായും നശിച്ചു
ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ ഇതുവരെ 104 ക്യാന്പുകളിലായി 5645 കുടുംബങ്ങൾ താമസിക്കുന്നു. 18,721 പേരാണ് ക്യാന്പുകളിൽ അഭയം തേടിയത്. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടാകുന്ന കനത്ത മഴയിൽ ജില്ലയിൽ പ്രാഥമിക കണക്കെടുക്ക് പ്രകാരം 37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. 13 പാടങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ട്. കരുവാറ്റ വാഴാങ്കേരി പുളിയന്പങ്കേരിയിൽ 66 ഹെക്ടറും ചെറുതന കോഴിക്കുഴിയിൽ 13.4 ഹെക്ടറും മടയനാരിയിൽ 67.3 ഹെക്ടറും വീയപുരം അച്ചനാരി പുത്തൻകേരിയിൽ 110 ഹെക്ടറും മണ്ണഞ്ചേരി തെക്കേക്കരിയിൽ 14 ഹെക്ടറും പുളിങ്കുന്ന് വടക്കേക്കരി മാടത്താണിക്കരിയിൽ 152 ഹെക്ടറും തകഴി വേഴപ്ര പടിഞ്ഞാറ് മൂന്നു ഹെക്ടറും ചെത്തിക്കളത്ത് ആറ് ഹെക്ടറും കൈനകരി കനകാശേരിയിൽ 48 ഹെക്ടറും ആറുപങ്കിൽ 192.8 ഹെക്ടറും ചന്പക്കുളം കട്ടക്കുഴിയിൽ 3.8 ഹെക്ടറും മൂലേപ്പള്ളിക്കാട് 63 ഹെക്ടറും എടത്വ…
Read Moreവെള്ളം ഇറങ്ങിയും കയറിയും കുട്ടനാട്! സുരക്ഷിത സ്ഥാനം തേടി കൂടുതൽ പേർ
മങ്കൊന്പ്: വെള്ളത്തിന്റെ അളവിൽ കാര്യമായ മാറ്റമില്ലാത്തതിനാലും റെഡ് അലർട്ട് അടക്കം വന്നുതുടങ്ങിയതിനാലും കൂടുതൽ പേർ കുട്ടനാട്ടിൽ നിന്നും പലായനം ചെയ്യാൻ തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവും, മഴയും കുറഞ്ഞതോടെ കുട്ടനാട്ടിൽ രാവിലെ ജലനിരപ്പു താഴ്ന്നെങ്കിലും വൈകുന്നേരം വേലിയേറ്റമാരംഭിച്ചതോടെ ജലനിരപ്പു പഴയപടിായി. ഇന്നു മുതൽ കൂടുതൽ വെള്ളമിറങ്ങിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടയ്ക്കിടെ മഴ പെയ്യുന്നത് ഇതിനു തടസമാകുമോയെന്ന ആശങ്കയുമുണ്ട്. വെള്ളപ്പൊക്കം ഭയന്ന് ഇന്നലെയും കുട്ടനാട്ടിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. ഗതാഗത സൗകര്യങ്ങളുടെ അസൗകര്യം മൂലമാണ് കൂടുതൽ ആളുകൾക്കു പോകുന്നതിനു തടസമാകുന്നത്. കരഗതാഗതം ഏറെക്കുറെ പൂർണമായും നിലച്ചതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും യന്ത്രവത്കൃത വള്ളങ്ങളുമാണ് ആശ്രയം. എന്നാൽ സർക്കാർ ബോട്ടുകൾ പരിമിതമായതിനാൽ വളരെ കുറച്ചുമാത്രം ആളുകൾക്കേ ഇതിന്റെ പ്രയോജനം ലഭ്യമാകൂ. ചങ്ങനാശേരി പ്രദേശത്തേക്കു പോകുന്നവർക്കാണ് ഏറ്റവും അധികം ബുദ്ധിമുട്ടുള്ളത്. കാവാലം സ്റ്റേഷന്റെ ഒന്നും, ചങ്ങനാശേരിയിൽ നിന്നും…
Read More