ആലപ്പുഴ: രണ്ടു വർഷം മുന്പ് ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ചെന്നൈയിലേക്കു വണ്ടി കയറുന്പോൾ സജേഷ് പരമേശ്വരൻ എന്ന യുവഗായകന് വഴിമധ്യേ നേരിടേണ്ടി വന്ന ദുർഘടങ്ങൾ ഒന്നിന്റേയും അവസാനമായിരുന്നില്ല, തുടക്കമായിരുന്നു. ലഭിച്ച അവസരം കൈവിട്ടുപോയില്ല. നഷ്ടപ്പെട്ട ബസും ബാഗും തിരികെ കിട്ടി. ഒപ്പം പിന്നണി ഗാനരംഗത്തേക്ക് സജേഷ് പരമേശ്വരൻ എന്ന പേരു കൂടി എഴുതിചേർക്കപ്പെട്ടു. ഒടുവിൽ ഇപ്പോൾ തമിഴകത്തെ അജന്ത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മികച്ച ഗായകർക്ക് നൽകുന്ന ഒന്നാണ് അജന്ത അവാർഡ്. യേശുദാസ്, ചിത്ര എന്നിവർ ഉൾപ്പടെയുള്ള പ്രഗല്ഭർ ഏറ്റുവാങ്ങിയ പുരസ്കാരമാണിത്. യേശുദാസിന്റെ ശബ്ദസാമ്യം ഒരു വരദാനമായി സജേഷ് മനസിൽ സൂക്ഷിക്കുന്നു. കുറച്ചു മലയാള സിനിമകൾക്ക് പാടിയിട്ടുണ്ടെങ്കിലും വെളിച്ചം കണ്ടില്ല. പ്രശസ്ത നിർമാതാവ് നൗഷാദ് ആലത്തൂരിന്റെ പുതിയ പടത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഈ ഗായകൻ. അതേസമയം തമിഴിൽ സാധനൈ പയനം, തിരുന്പി പാർ,…
Read MoreCategory: Alappuzha
വരാൻ പോകുന്നത് ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥ; ഇന്ധന വിലവർധവിലൂടെ ലഭിക്കുന്ന അധികവരുമാനം വേണ്ടെന്നു വയ്ക്കാത്ത തോമസ് ഐസക്കിന്റേത് ഇരട്ടത്താപ്പെന്ന് പു തുശേരി
തിരുവല്ല: ഇന്ധന വിലവർധനയിലൂടെ ജനങ്ങളുടെ പള്ളയ്ക്കടിച്ച കേന്ദ്ര സർക്കാർ നടപടിയെ അപലപിക്കുന്ന മന്ത്രി തോമസ് ഐസക് വർധന മൂലം ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കില്ലെന്നു പറയുന്നതു തികഞ്ഞ ഇരട്ടത്താപ്പാണന്നു കേരളാ കോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി. എക്സൈസ് തീരുവ, റോഡ്സെസ് എന്നീ ഇനങ്ങളിൽ ഒരോ രൂപയുടെ വർധനവാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. അതിന്മേൽ പെട്രോളിനു 30 ശതമാനവും ഡീസലിനു 23 ശതമാനവും സംസ്ഥാന നികുതിയും ചേർത്താണ് വില 2.50 രൂപയും 2.47 രൂപയും വർധിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുണ്ടാക്കുന്ന വിലക്കയറ്റം അതിഭീമമായിരിക്കുമെന്ന് പുതുശേരി ചൂണ്ടിക്കാട്ടി. എന്നിട്ടും അധിക വരുമാനം വേണ്ടെന്നു വയ്ക്കില്ലെന്ന പ്രസ്താവനയിലൂടെ കേന്ദ്രത്തിന്റെ ചെലവിൽ തങ്ങൾക്കുളളതു പോരട്ടെയെന്നാണു വ്യക്തമാക്കുന്നത്. നേരത്തെ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച മൂന്ന് അവസരങ്ങളിൽ യുഡിഎഫ് സർക്കാർ…
Read Moreമരണക്കയങ്ങളുമായി പത്തനംതിട്ടയിലെ ആറുകൾ ; ഏഴ് മാസത്തിനിടെ മുങ്ങിമരിച്ചത് 31 പേർ; മരിച്ചവരിൽ കൂടുതലും യുവാക്കളും കുട്ടികളും
പത്തനംതിട്ട: ജില്ലയിലെ പ്രധാന നദികളിലും ജലാശയങ്ങളിലും അപകടത്തിൽപെടുന്നവരുടെ എണ്ണം പ്രതിദിനം ഏറിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ നിസംഗതയിൽ. ഇന്നലെ മാത്രം മൂന്നുപേരാണ് വെള്ളത്തിൽ വീണ് അപകടത്തിൽപെട്ടത്.തിരുവല്ല മനയ്ക്കച്ചിറയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. സീതത്തോട് കക്കാട്ടാറ്റിൽ മറ്റൊരാളെ കാണാതായി. ഗുരുതരമായ സ്ഥിതിവിശേഷം ജില്ലയിലെ നദികളിലടക്കം തുടരുകയാണ്. പ്രളയത്തേ തുടർന്നുണ്ടായ സാഹചര്യമാണ് ഇത്തരത്തിൽ അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു.ജില്ലയിലെ ജലാശയങ്ങളില് കഴിഞ്ഞ ജനുവരി ഒന്നു മുതല് കഴിഞ്ഞ ഇന്നലെ വരെ 31 പേർ മുങ്ങിമരിച്ചിട്ടുണ്ട്. നദികളിൽ മുൻപരിചയമില്ലാതെ ഇറങ്ങുന്നവരാണ് ഏറെയും അപകടത്തിൽപെടുന്നത്. ആഴം കുറവാണെന്നു തോന്നുമെങ്കിലും പല ഭാഗങ്ങളിലും ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കാൽകുത്തുന്ന ഭാഗം വേഗത്തിൽ താഴുന്നതാണ് അപകടത്തിനു കാരണം. ഇത്തരത്തിൽ വെള്ളത്തിൽ ചവിട്ടുന്നതോടെ അപകടങ്ങളുണ്ടാകുന്നു. യുവാക്കളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തം സംഭവിച്ചവരുമുണ്ട്. പന്പ, മണിമല, കക്കാട്ടാറ് എന്നിവയിലാണ് ഇത്തവണ അപകടങ്ങളേയുമുണ്ടായത്. പ്രളയത്തിനുശേഷം…
Read Moreകേരളത്തിലെ രാഷ്ട്രീയപാർട്ടികൾ വിദ്യാർഥികളെ തങ്ങളുടെ ചട്ടുകങ്ങളാക്കുന്നു; ഉദ്യോഗാർഥികൾ നാടു വിടുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി തുഷാർ വെള്ളാപ്പള്ളി
പത്തനംതിട്ട: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ആളുകളെ കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ കൺവൻഷന്റെ ഭാഗമായി നടന്ന മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നേടുന്നവർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അയൽ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കു പോകുകയാണ്. നാട്ടിൽ തൊഴിലിന് അവസരങ്ങളില്ലാത്തത് കൊണ്ടാണ് മലയാളികൾ നാടു വിടുന്നതെന്നതാണ് യാഥാർഥ്യം. വിദ്യാർഥികളെ തങ്ങളുടെ ചട്ടുകങ്ങളാക്കാനാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്. വെളളം കോരാനും തല്ലുകൊളളാനും രാഷ്ട്രീയക്കാർ വിദ്യാർഥികളെയാണ് മുന്നിൽ നിർത്തുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ഉന്നതവിദ്യാഭ്യാസവും തൊഴിലവസരവും ഉറപ്പുവരുത്താനാണ് സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിക്കേണ്ടതെന്ന് തുഷാർ പറഞ്ഞു. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, പിന്നോക്ക വിഭാഗ…
Read Moreചതിച്ചത് പായസമോ; മാവിലേത്ത് ഗവ. എൽപി സ്കൂളിലെ ഭക്ഷ്യ വിഷബാധ; ഉച്ചഭക്ഷണത്തോടൊപ്പം പായസം നൽകിയതായി സ്കൂൾ അധികൃതർ; ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
കായംകുളം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തിയൂർ മാവിലേത്ത് ഗവ. എൽപി സ്കൂളിലെ അറുപതോളം കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി രാഷ്ട്രദീപികയോട് പറഞ്ഞു. സ്കൂളിലെ ഭക്ഷ്യവസ്തുക്കളുടെയും കുട്ടികൾ കഴിച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്റെ പരിശോധനാഫലം വന്നെങ്കിലെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ. പരിശോധന ഫലം ലഭിക്കാൻ 48 മണിക്കൂർ വേണ്ടി വരുമെന്നും ഡി എം ഒ പറഞ്ഞു. കായംകുളം താലൂക്കാശുപത്രിയിൽ ഏഴംഗ ഡോക്ടർമാരുടെ സംഘമാണ് കുട്ടികളെ പരിശോധിച്ചത്. ഇരുപതിലധികം കുട്ടികൾ നിരീക്ഷണത്തിലുമാണ്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളിൽ അസ്വസ്ഥതയുണ്ടായത്. തുടർന്ന് കുട്ടികളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഉച്ചകഴിഞ്ഞ് കൂടുതൽ കുട്ടികൾക്ക് ഛർദ്ദിയും അതിസാരവുമുണ്ടായതോടെ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായ കുട്ടികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തരായി.…
Read Moreകെ.എസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ; സംഭവത്തെക്കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ
ചേർത്തല: യാത്രയ്ക്കിടെ മദ്യലഹരിയിൽ വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോടംതുരുത്ത് സ്വദേശികളായ അനൂപ്, സുർജിത്ത് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ കൊല്ലത്ത് നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കാരായ ഇവർ ബസ് ആലപ്പുഴ വിട്ടതോടെ കോടംതുരുത്തിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ട് കണ്ടക്ടറുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് അപമാനിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. ബസ് ചേർത്തല ഡിപ്പോയിലെത്തിയതോടെ പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി സിഐ വി.പി മോഹൻലാൽ പറഞ്ഞു.
Read Moreവീർപ്പ് മുട്ടി രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് കോളജ്; ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എംഎൽഎയ്ക്ക് സർവകലാശാല രജിസ്റ്റാറുടെ കത്ത്; ആർ.രാജേഷ് എംഎൽഎയുടെ പ്രതികരണം ഇങ്ങനെ…
മാവേലിക്കര: രാജാരവിവർമ സെന്റർ ഓഫ് എക്സലൻസിന് സ്ഥലം അടിയന്തിരമായി ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര എംഎൽഎയ്ക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും സർവകലാശാല രജിസ്റ്റാർ കത്തയച്ചതായി സൂചന. അടിയന്തരമായി സ്ഥലം ലഭ്യമായില്ലെങ്കിൽ സ്ഥാപനം കാര്യവട്ടത്തേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നതായാണ് വിവരം. രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസിന്റെ സ്ഥലപരിമിധിയെക്കുറിച്ച് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ബിരുദാനന്തര ബിരുദം ലഭിക്കുന്ന പെയിന്റിംഗ്, ആർട്ട് ഹിസ്റ്ററി എന്നീ വിഷങ്ങളാണ് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജിൽ ഇപ്പോൾ നിലവിലുള്ളത്. അടുത്ത ബാച്ചിലേക്ക് പ്രവേശനം നടത്തണമെങ്കിൽ ക്ലാസ് മുറികളും സ്റ്റുഡിയോ സൗകര്യവുമില്ല. അച്ചുതാനന്ദൻ ഗവണ്മെന്റിന്റെ കാലത്താണ് ബിരുദാനന്തര ബിരുദം നൽകുന്ന കോളജ് ആരംഭിക്കുന്നിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുറച്ചു വർഷങ്ങൾകൊണ്ട് ഇതിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളജ് ആക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷീറ്റ് പാകിയ…
Read Moreതിരുവല്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു; നിത്യേന താലൂക്കാശുപത്രിയിലെത്തുന്നത് ആയിരത്തിലേറെ രോഗികൾ; താലൂക്കിലെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർനിലയിലും കുറവ്
തിരുവല്ല: താലൂക്ക് ആശുപത്രിയിലെത്തുന്ന പനി ബാധിതരുടെ എണ്ണം കൂടുന്നു. നിത്യേന ശരാശരി ആയിരത്തിലേറെ രോഗികളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തുന്നത്. പനി പടർന്നു പിടിച്ചതോടെ രോഗികളുടെ വരവിന്റെ എണ്ണം കൂടി. എത്തുന്നവരിൽ പകുതിയിലേറെയും കുട്ടികളാണ്. തുടർച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങളിലും ക്ലാസുകളിൽ കുട്ടികളുടെ ഹാജർനില പകുതിയോളമാണ്. സ്കൂളിൽ തന്നെ ക്ലിനിക്കുകൾ തുടങ്ങേണ്ട അവസ്ഥയാണിപ്പോൾ. താലൂക്കിലെ ചില സ്കൂളുകളിൽ ഒരു ക്ലാസിൽ തന്നെ പനിമൂലം പത്തിലെറെ കുട്ടികളാണ് അവധിയെടുക്കുന്നത്. വൈറൽ പനി പിടിപെട്ടാൽ ഒരാഴ്ചയാകും പനി സുഖപ്പെട്ടുവരാൻ എന്നാണ് ഡോക്ടർമാർ പറയുന്നത്. മാലിനജലം കെട്ടി നിൽക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകളും, അവിടവിടെ കൂന്നുകൂടുന്ന ഖരമാലിന്യവും കൊതുകിനും ഈച്ചക്കും മുട്ടയിട്ടു പെരുകാൻ അനുകൂല സാഹചര്യമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. രോഗപ്രതിരോധ നടപടികളിലും നഗരസഭ ആരോഗ്യ വിഭാഗം കുറ്റകരമായ അലംഭാവമാണ് തുടരുന്നതെന്നു നഗരവാസികൾ ആക്ഷേപം ഉന്നയിക്കുന്നു. പനി ഭേദമായി ക്ലാസുകളിലെത്തുന്നവർക്കു പിന്നാലെ മറ്റു…
Read Moreഅപകടം തുടർക്കഥ; കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു
കായംകുളം: ദേശീയപാതയിലെ ഗതാഗത തിരക്കേറിയ കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും വാഹനങ്ങൾ വേഗതയിൽ കടന്നുപോകുന്പോൾ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ വളഞ്ഞാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും പട്ടണത്തിലേക്കും വാഹനങ്ങൾ ഒരേപോലെ കടന്നുപോകുന്നത്. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ദൂരെനിന്നും കടന്നുവരുന്ന വാഹനങ്ങൾ റോഡുകൾ തിരിച്ചറിയാതെ ദിശമാറി സഞ്ചരിക്കുന്നത് അപകടത്തിനിടയാക്കുകയാണ്. കെഎസ്ആർടിസി ജംഗ്ഷനിൽ ഇതിനോടകം നിരവധി അപകടങ്ങൾ ഉണ്ടാകുകയും നിരവധിപേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഡിവൈഡറിൽ മുന്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും നിരന്തരമുണ്ടാകുന്ന അപകടത്തെ തുടർന്ന് ഇത് തകർന്നു. അതിനാൽ തിരക്കേറിയ ഇവിടെ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് മൂലം…
Read Moreഒരു എസിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ..! ആലപ്പുഴ മെഡിക്കൽ കോളജ് ശസ്ത്രക്രിയ പ്രൊസീജിയർ മുറിയിൽ ചൂടിൽ പൊരിഞ്ഞ് രോഗികളും ജീവനക്കാരും
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൊസീജിയർ മുറിയിൽ അത്യുഷ്ണം മൂലം ജീവനക്കാരും, രോഗികളും ദുരിതം പേറുന്നു. ഹാളിൽ പ്രത്യേകമായി ഉണ്ടാക്കിയ ക്യാബിനാണ് പ്രൊസീജിയർ മുറിയായി ഉപയോഗിക്കുന്നത്. ഇതിനുളളിലാകട്ടെ പഴയ ഫാനുകളും. അപകടത്തിൽപ്പെട്ടും മറ്റും അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ പ്രാരംഭ സർജറിക്കും പരിശോധനക്കും വിധേയമാക്കുന്നത് ഇവിടെയാണ്. ഈ മുറിയിൽ ശീതീകരണ യന്ത്രം സ്ഥാപിക്കണമെന്ന് ആദ്യം മുതൽ തന്നെ ജീവനക്കാരും, രോഗികളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ലെന്നു പറയുന്നു. മണിക്കൂറുകളോളം രോഗികളെ പരിചരിക്കേണ്ടി വരുന്ന ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. എത്രയും വേഗം നടപടി ഉണ്ടാകണമെന്നാണ് രോഗികളുടേയും ജീവനക്കാരുടേയും ആവശ്യം.
Read More