മാവേലിക്കര: ക്രൂരനായ ഭരണാധികാരിക്ക് അതിക്രൂരമായി പെരുമാറുന്ന പോലീസുകാരെ കിട്ടിയതിന് തെളിവാണ് നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ. വള്ളികുന്നത്തെ കൊല്ലപ്പെട്ട സിപിഒ സൗമ്യക്കും കാൻസർചികിത്സ തെറ്റായി നൽകി ജീവിതം തകർത്ത രജനിക്കും സംസ്ഥാനസർക്കാർ നീതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനോടെ മനുഷ്യന്റെ നഖവും പല്ലും പിഴുതെടുക്കുന്ന പോലീസുകാർ കേരളത്തിലുണ്ട്. ഇവരെ മര്യാദപഠിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലപാതകത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്. ഇതിന് പിന്നിൽ സിപിഎമ്മിന്റെയും പോലീസിലെ ഒരുവിഭാഗത്തിന്റെയും രാഷ്ട്രീയസാന്പത്തിക താൽപര്യങ്ങളുണ്ട്. ഇത്തരം പോലീസുകാരെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പ്രോത്സാഹിപ്പിക്കുകയാണ്. എൽഡിഎഫ് ഭരണത്തിൽ കസ്റ്റഡി മരണം ഇപ്പോൾ നാലായി. ഭരിക്കുന്നത് യുഡിഎഫ് ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐക്കാർ ഇപ്പോൾ നാട് കത്തിച്ചേനെ. ഇപ്പോഴവർക്ക് സ്വന്തം പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വഭാവദൂഷ്യത്തിന് മുന്നിൽ മിണ്ടാട്ടമില്ല. കസ്റ്റഡി കൊലപാതകങ്ങളിൽ…
Read MoreCategory: Alappuzha
സമരത്തിന്റെ മറവിൽ പണപ്പിരിവും അനധികൃത സ്വത്തുസന്പാദനവുമെന്ന് പരാതി; പൊന്തന്‍പുഴ വനസംരക്ഷണ സമിതിക്കെതിരേ അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം
പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമരസമിതി നേതാക്കള്‍ പണപ്പിരിവും സ്വത്തു സമ്പാദനവും നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്കി. പൊന്തന്‍പുഴ വലിയകാവ് വന സംരക്ഷണ പട്ടയ സമരസമിതി നേതാക്കള്‍ സര്‍ക്കാര്‍ സ്ഥലം അതിക്രമിച്ച് പുതിയ നിര്‍മാണങ്ങള്‍ നടത്തുന്നു, നിലവിലുള്ള സൗകര്യങ്ങളെ തടസപ്പെടുത്തുന്നു, സര്‍ക്കാര്‍ സ്ഥലത്തു കൂടി കടന്നു പോകുന്ന റോഡ്, തോട്, വഴി എന്നിവയ്ക്ക് മാറ്റം വരുത്തുന്നു, സര്‍ക്കാര്‍ സംവിധാനങ്ങളെയും ജില്ലാ കളക്ടറെയും ചൂഷണം ചെയ്യുന്ന തരത്തില്‍ അധികാരങ്ങളും ചുമതലകളും ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഭൂരഹിതര്‍ക്കും രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജില്ലാ കളക്ടര്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളുടെ…
Read Moreമണ്ണെടുപ്പിനെ ചൊല്ലിയുളള തർക്കം; സിപിഎമ്മിനും എംഎൽഎയ്ക്കുമെതിരേ സിപിഐ രംഗത്ത്
ചെങ്ങന്നൂർ: മണ്ണെടുപ്പിനെ ചൊല്ലിയുളള തർക്കം സിപിഎമ്മിനും, എംഎൽഎക്കുമെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ നിയമവരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങളുടെ ഇടയിൽ തുറന്നുകാട്ടും വിധത്തിൽ ലഘുലേഖ തയാറാക്കി നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. നിയോജക മണ്ഡലത്തിൽ മണ്ണെടുപ്പും നിലം നികത്തലും നടത്തുന്ന മാഫിയാ സംഘം വ്യാപകമായതോടെ ഇതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല മുളക്കുഴ പഞ്ചായത്തിൽ നടന്നുവന്ന മണ്ണെടുപ്പ് സിപിഐയും എഐവൈഎഫും ചേർന്ന് തടസപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മണ്ഡലത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ തുറന്നപോര് ആരംഭിച്ചത്. സംഭവത്തെ തുടർന്ന് സിപിഐ മുളക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജെ തോമസിനെ ഫോണിൽ വിളിച്ച് സിപിഎം നേതാവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി. വിവേക് ഭീഷണിപ്പെടുത്തിയതായും ഗുണ്ടകളെ ഉപയോഗിച്ച് വീട് ആക്രമിച്ചതായും കാട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ പെരുംകുളം പാടത്ത്…
Read Moreപഠനം മുടക്കൽ സമരം വേണ്ട; പത്തനംതിട്ടയിലെ പാരലൽ വിദ്യാർഥികളുടെ പ്രതിജ്ഞ ശ്രദ്ധേയം
പത്തനംതിട്ട: പഠനം മുടക്കിയുള്ള സമരങ്ങൾക്കെതിരേ പത്തനംതിട്ടയിലെ പാരലൽ വിദ്യാർഥികൾ ഇന്ന് പ്രതിജ്ഞയെടുക്കും. ക്ലാസ്് സമയം കഴിഞ്ഞു രണ്ടിനു കൂട്ടമായി എത്തി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. അത്യാവശ്യ ഘട്ടങ്ങളിലെ സമരങ്ങൾക്കു തങ്ങളെതിരല്ലെന്നും എന്നാൽ പഠന സമയങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയാറല്ലെന്നുമാണ് പാരലൽ വിദ്യാർഥികളുടെ നിലപാട്. സമരം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട വിദ്യാർഥികൾ ഏറെയുള്ള സമാന്തര മേഖലയാണെന്നും അവർ ചൂണ്ടിക്കാട്ടി. കോടതി ഇടപെടൽ മൂലവും മറ്റു മാർഗങ്ങളിലൂടെയും എയ്ഡഡ്, സ്വാശ്രയ കോളജുകളിലെയും വിദ്യാർഥികളെ സമരം അധികം ബാധിക്കുന്നില്ല. ഒരു അക്കാദമിക വർഷത്തിൽ 190 സാധ്യായ ദിവസങ്ങളാണ് തങ്ങൾക്കു ലഭിക്കുന്നത്. ഒരു ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് ക്ലാസ് കിട്ടുന്നത്. ഒരു അക്കാദമിക വർഷം ശരാശരി 30 മുതൽ 45 ദിവസം വരെ സമരം മൂലംനഷ്ടപ്പെടുന്നു. സമരം ഒഴിവാക്കികൊണ്ട് എല്ലാ…
Read Moreമഴയില്ലെങ്കിലും മഴക്കാല അസുഖങ്ങൾക്ക് കുറവില്ല; റാന്നിയിൽ പകർച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നു
റാന്നി: മഴക്കാലം ശക്തമല്ലെങ്കിലും പനി ബാധിതരുടെ എണ്ണം കൂടുന്നു. മുതിർന്നവരേക്കാളും കുട്ടികളെയാണ് പനി ഏറെ ബാധിച്ചിട്ടുള്ളത്. തുടർച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങിലും ക്ലാസുകളിൽ കുട്ടികളുടെ ഹാജർ നില പകുതിയോളമാണ്. സ്കൂളുകളിൽ തന്നെ പനി ക്ലിനിക്കുകൾ തുടങ്ങേണ്ട അവസ്ഥയാണിപ്പോഴുള്ളത്. റാന്നി താലൂക്കിൽ ആകമാനം പനി ശക്തമായി തുടരുകയാണ്. തോട്ടം മേഖലയിൽ പലയിടങ്ങളിലും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങളും ഭീതി പരത്തുന്നുണ്ട്. സ്കൂളുകളിൽ ഒരു ക്ലാസിൽ തന്നെ പത്തിലേറെ കുട്ടികളാണ് പനി മൂലം എത്താൻ കഴിയാത്തത്. മിക്ക സ്കൂളുകളിലെയും സ്ഥിതിയാണിത്. വൈറൽ പനി പിടിപെട്ടാൽ ഒരാഴ്ചയോളമെടുത്തേ സുഖമാകൂ. ഇതു മൂലം ചെറിയ പനിയുണ്ടായാൽ പോലും മറ്റു കുട്ടികൾക്കു കൂടി പിടിപെടാതിരിക്കാൻ പനി ബാധിതരെ തത്കാലം സ്കൂളിലയക്കരുതെന്നാണ് അധികതർക്ക് രക്ഷിതാക്കളോടുള്ള അഭ്യർത്ഥന. മരുന്നിനും ഭക്ഷണത്തിനുമൊപ്പം ശശിയായ വിശ്രമം ലഭിച്ചാലേ പനി പൂർണമായും മാറുകയുള്ളു. പനി പടർന്നുപിടിക്കുന്പോഴും…
Read Moreനിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില; തിരുവൻവണ്ടൂരിൽ വീണ്ടും അനധികൃത നിലം നികത്തൽ
ചെങ്ങന്നൂർ: നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില. തിരുവൻവണ്ടൂരിൽ വീണ്ടും അനധികൃത നിലംനികത്തൽ. പഞ്ചായത്തിലെ 11-ാം വാർഡിൽ എംസി റോഡിനു സമീപം കല്ലിശ്ശേരി പറയനക്കുഴിയിൽ പാടം ബ്ലോക്ക് ആറിൽ പെട്ട നിലമാണ് ഇന്നലെ പുലർച്ചെ രണ്ടോടെ മണ്ണടിച്ച് നികത്തിയത്. റീസർവ്വേ നന്പർ 506/13, 497/6 ഉം, (497/11) സേർവ നന്പറിൽ ഡേറ്റാ ബാങ്കിൽപ്പെട്ട നിലങ്ങൾ കഴിഞ്ഞ മെയ് ,ജൂണ്‍ മാസങ്ങളിൽ അനധികൃതമായി മണ്ണടിച്ച് നികത്തിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തിയുടേയും, നാട്ടുകാരുടേയും പരാതിയെത്തുടർന്ന് വില്ലേജ് ഓഫീസർ എത്തി പരിശോധന നടത്തി നിലമുടമയ്ക്ക് സ്റ്റോപ് മെമ്മോ നൽകി. തുടർ നടപടികൾക്കായി വില്ലേജ് ഓഫീസർ താലൂക്കിന് കൈമാറി. അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി എംഎൽഎ സജി ചെറിയാൻ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർഡിഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തിര യോഗം…
Read Moreകഞ്ചാവ് വിൽപനയെക്കുറിച്ച് പോലീസിൽ വിവരം നൽകിയ 17കാരനെ അമ്മയുടെ കണ്‍മുമ്പിലിട്ട് വെട്ടിയ സംഭവം: പ്രതികളെ കുറിച്ച് സൂചന
കായംകുളം: അമ്മയുടെ കണ്മുന്പിലിട്ട് പതിനേഴുകാരനെ കഞ്ചാവ് സംഘം വെട്ടിയ സംഭവത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും പോലീസ്. ഇന്നലെ പുലർച്ചെയാണ് കൃഷ്ണപുരം ഞക്കനാൽ സ്വദേശിയായ പതിനേഴുകാരനെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്. സഹോദരനെ അന്വേഷിച്ചെത്തിയ സംഘം ഇയാൾ വീട്ടിലില്ലെന്ന് മനസിലാക്കി തിരികെ പോകുകയും പിന്നീട് വീണ്ടും എത്തി വീടിനു നേരെ ആക്രമണം നടത്തിയ ശേഷം പതിനേഴുകാരനായ ഇയാളുടെ അനുജനെ അമ്മയുടെ കണ്മുന്പിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് കൃഷ്ണപുരത്ത് നിന്നും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് വിവരം നൽകിയത് പതിനേഴുകാരന്റെ സഹോദരനാണന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read Moreപ്രവാസി ദ്രോഹനടപടികൾ അവസാനിക്കുന്നില്ല; ചെങ്ങന്നൂർ നഗരസഭ നിർമാണ പെർമിറ്റ് പുതുക്കി നല്‍കുന്നില്ല; കടക്കെണിയിലേക്ക് കൂപ്പുകുത്തി പ്രവാസി കുടുംബം
ആലപ്പുഴ: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ സ്ഥലം വാങ്ങി ഷോപ്പിംഗ് മാൾ പണിയാൻ ആരംഭിച്ച പ്രവാസിക്കും കുടുംബത്തിനും നഗര സഭയുടെ നിലപാടുകൾ തടസമായതായി ആക്ഷേപം. ബഹറിനിൽ ജോലി നോക്കുന്ന ചെങ്ങന്നൂർ മുളക്കുഴ അരീക്കര ശിവമംഗലം എം.കെ. ശിവദാസനും മകൾ നിഷയും മരുമകൻ രാജേഷ് രാജപ്പനുമാണ് ചെങ്ങന്നൂർ നഗരസഭയിൽ നിന്നുമുള്ള പ്രതികൂല സമീപനം നിമിത്തം ബുദ്ധിമുട്ടിലായത്. നിലവിൽ വസ്തുവാങ്ങുന്നതിനും പ്രാരംഭ ഘട്ടത്തിലെ പൈലിംഗ് ജോലികൾക്കുമായി എട്ടുകോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞതായി പ്രവാസി രാജേഷിന്റെ പിതാവും ഇവരുടെ മുക്ത്യാറുകാരനുമായ അരീക്കര ചൈതന്യയിൽ രാജപ്പൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുൻമെന്പറും കൂടിയാണ് രാജപ്പൻ. പണി ആരംഭിച്ചപ്പോൾ മുതൽ തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞ് നഗരസഭാ സെക്രട്ടറി തടസപ്പെടുത്തുകയാണെന്ന് രാജപ്പൻ ആരോപിച്ചു. ഇതുവരെയായി അഞ്ചുതവണ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചു. റദ്ദുചെയ്ത പെർമിറ്റിന്റെ കാലാവധി…
Read Moreകാരുണ്യ പദ്ധതി നിർത്തലാക്കിയത് കുത്തകകൾക്കുവേണ്ടിയെന്ന് ജോസഫ് എം. പുതുശേരി
പത്തനംതിട്ട: നിർധന രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കി പാവപ്പെട്ട രോഗികളെ റിലയൻസ് അടക്കമുള്ള സ്വകാര്യ കുത്തക ഇൻഷ്വറൻസ് കന്പനികൾക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്ന് കേരളകോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി. കേരളകോൺഗ്രസ് – എം ആറന്മുള നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഇല്ലാതായതോടെ ഓപ്പറേഷനും ചികിത്സയും നിശ്ചയിച്ചിരുന്ന രോഗികൾ അതിനു മാർഗമില്ലാതെ നിലവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ. എം. രാജു, ജോർജ് ഏബ്രഹാം, ടി.എസ്. ടൈറ്റസ്, വി.പി. ഏബ്രഹാം, ബിജോയി തോമസ്, തോമസ് മാത്യു ഇടയാറന്മുള, കെ.ആർ. രവി, റോയി പുത്തൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, കുര്യൻ മടയ്ക്കൽ, സി. തോമസ്, മോനായി കച്ചിറ, ടി.എസ്. തോമസ്, ബിജിമോൾ മാത്യു, ഷൈനി ജോർജ്,…
Read Moreയുഡിഎഫിന്റെ ആലപ്പുഴ തോൽവി; കാരണം തേടിപ്പോയ കെ.വി. തോമസ് അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാ ദൗർബല്യവും ജംബോ കമ്മിറ്റികൾ തെരഞ്ഞെടുപ്പുകാലത്തു ഫലപ്രദമായി പ്രവർത്തിക്കാതിരുന്നതും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തിനു കാരണമായതായി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. ഫലപ്രദമായി പ്രവർത്തിക്കാതിരുന്ന ചേർത്തല, കായംകുളം നിയമസഭാമണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ നാലു ബ്ലോക്ക് കമ്മിറ്റികൾ മുഴുവൻ പിരിച്ചുവിടാനും നിലവിലുള്ള ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും കെ.വി. തോമസ് അധ്യക്ഷനായ അന്വേഷണ കമ്മീഷൻ ശിപാർശ നൽകി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിൽ അച്ചടക്ക നടപടി ഇന്നുതന്നെ സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് അറിയിച്ചു. ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണു പിരിച്ചു വിടാൻ സമിതി ശിപാർശ ചെയ്തത്. നിലവിലുള്ള ജംബോ കമ്മിറ്റികൾ കാര്യക്ഷമമല്ലാത്തതിനാൽ പുനഃസംഘടിപ്പിക്കാൻ സത്വര നടപടി വേണം. പാർലമെന്റ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ…
Read More