ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ റിസോർട്ടിന് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ലേക് പാലസ് റിസോർട്ടിൽ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു. റിസോർട്ടിന് സർക്കാർ നിർദേശിച്ച 34 ലക്ഷം രൂപ നികുതി ഈടാക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 1.17 കോടി രൂപയാണ് നികുതിയിട്ടത്. തുടര്‍ന്ന് എംഎൽഎയുടെ കമ്പനിയുടെ അപ്പീലിൽ സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷം ആയി വെട്ടിക്കുറച്ചു. എന്നാൽ സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. ഇതോടെ വിഷയത്തിൽ തോമസ് ചാണ്ടിക്ക് അനുകൂലമായി വീണ്ടും സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. നഗരസഭാ തീരുമാനം അസാധുവാക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തായി. സർക്കാർ നിർദേശിച്ച പിഴയിടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
Read MoreCategory: Alappuzha
വിവാഹാഘോഷ വീട്ടിൽ മരണമെത്തി തട്ടിയെടുത്തത് രണ്ടുപേരെ; തുമ്പോളിയിൽ സഹോദരിയുടെ വീട്ടിൽ വിവാഹത്തിനെത്തിയ യുവാവ് വെള്ളത്തിൽ വീണും, അറുപതുകാരൻ കുഴഞ്ഞ് വീണ് മരിച്ചതും നാടിന്റെ വേദനയായി
ആലപ്പുഴ: ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തുന്പോളി വാർഡിൽ സരസ്വതി ഭവനിൽ ശിവാനന്ദന്റെ മകൻ ശരത്തി (21)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8.45 ഓടെ കണ്ടെത്തിയത്. നെടുമുടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഇന്നലെ രാവിലെ വിവാഹത്തിനെത്തിയ ശരത് വൈകുന്നേരം 8.15 ഓടെ ആറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആളെ കാണാതിരുന്നതിനെത്തുടർന്ന് കരയിൽ നിന്നിരുന്ന സഹോദരിയും ഭർത്താവും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേ വീട്ടിൽ വിവാഹത്തിനെത്തിയ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ചെട്ടികാട് സ്വദേശി സോമൻ ദാമോധരൻ (60) ആണ് മരിച്ചത്. പ്രമേഹ രോഗിയാണ് ഇദ്ദേഹമെന്ന് പോലീസ് അറിയിച്ചു.
Read Moreതത്സമയം കണ്ട് പോലീസ് മേധാവി; സംസ്ഥാന പോലീസ് സേനയിലെ ആധുനികവത്കരണം; കോന്നി പോലീസ് വാഹനത്തിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു
കോന്നി: സംസ്ഥാനത്തെ പോലീസ് സേനയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷനിലെ വാഹനത്തിൽ ആധുനിക നീരീക്ഷണ കാമറകൾ സ്ഥാപിച്ചു. പോലീസ് സേനയിലെ ആധുനികവത്കരണ സംവിധാനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ വാഹനങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കോന്നിയിലാണ് ആദ്യമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ഓരോ നിമിഷങ്ങളിലും ഒരു സ്റ്റേഷൻ പരിധിയിൽ നടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്ന പ്രക്രിയകൾ വരെ സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് തത്സമയം കാണാൻ സാധിക്കും. ഇന്റർനെറ്റ് കണക്റ്റട് വിഷ്വൽ കാമറകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 85000 രൂപ വില വരുന്നതാണ് ഓരോ കാമറയും. പോലീസ് വാഹനത്തിന്റെ മുന്നിലും പുറകിലുമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ നിയമപരമായ കൃത്യ നിർവഹണം, ട്രാഫിക് നിയമ ലംഘനം, രാഷ്ട്രീയ സംഘർഷങ്ങൾ, റോഡ് ഉപരോധം തുടങ്ങിയ എല്ലാ സംഭവങ്ങളും കാമറയിൽ പതിയും. രണ്ടാഴ്ചയോളം വിവരശേഖരണം…
Read Moreമാന്നാറിലെ ടൂറിസം വികസനം; പന്നായിക്കടവ് ബോട്ട് ജെട്ടിയിലെ മിനി പാർക്ക് ബജറ്റിൽ ഒതുങ്ങിയിട്ട് മൂന്നു വർഷം
മാന്നാർ: പന്നായിക്കടവ് ബോട്ട്ജെട്ടിയുടെ സ്ഥലം ഏറ്റെടുത്ത് പാർക്ക് നിർമിക്കുമെന്നുള്ള പ്രഖ്യാപനം കടലാസിൽ മാത്രമായി ഒതുങ്ങുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. .കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാമപഞ്ചായത്ത് ബജറ്റുകളിൽ പാർക്കിനായി പണം നീക്കി വയ്ക്കാറുണ്ട്. എന്നാൽ ഇനിയും പ്രഥമിക നടപടകിൾ പോലൂം തുടങ്ങുവാൻ അധികൃതർക്ക് കഴിഞ്ഞില്ല. വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് മാന്നാർ. വെങ്കലപാത്രങ്ങളുടെ നാടായ ഇവിടുത്തെ പാത്ര നിർമാണശൈലിയും മറ്റും കാണുവാനായി വിദേശികൾ ഉൾപ്പടെ നിരവധി പേർ എത്തുന്ന പ്രദേശമായി മാന്നാർ മാറിയിട്ടുണ്ട്. കൂടാതെ തീർഥാടന ടൂറിസം ഭൂപപടത്തിൽ ഇടം നേടിയ സ്ഥലം കൂടിയാണ്. നദീ മാർഗം ഇവിടെയെത്തുന്നവർക്ക് പന്നായി ബോട്ട് ജട്ടിയിൽ ഇറങ്ങി അവിടെ അല്പം വിശ്രമിച്ച് കാഴ്ചകൾ കാണുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് ഇവിടെ മിനി പാർക്ക് നിർമിക്കുവാൻ വേണ്ടി വർഷങ്ങളായി ശ്രമിക്കുന്നത്.എന്നാൽ ബജറ്റിൽ തുക വക കൊള്ളിക്കുന്നതൊഴിച്ച് മറ്റ് യാതൊന്നും നടക്കുന്നില്ല.…
Read Moreകഞ്ചാവ് ചെടി വളർത്തിയ കേസിൽ മുങ്ങിയ പ്രതികൾ കഞ്ചാവ് വിൽപനയ്ക്കിടെ പിടിയിൽ
തിരുവല്ല: കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ 53 പൊതി കഞ്ചാവുമായി എക്സൈസ് പിടിയിൽ. തിരുവല്ല നന്നൂർ കേന്ദ്രീകരിച്ചു വാടകയ്ക്ക് വീട് എടുത്തു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമൻ കോളനി സ്വദേശികളായ രതീഷ്(32), രാജീവ്(32) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന കിഴക്കൻ മുത്തൂർ സ്വദേശി സുബിനെ(21) അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. രാജീവ്, രതീഷ് എന്നിവർ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തി വന്നത്. പോലീസ് ഓഫീസർ സുശീൽ കുമാർ, സച്ചിൻ സെബാസ്റ്റ്യൻ, സിഇഒമാരായ വേണുഗോപാൽ, സിനിമോൾ, മിനിമോൾ ഡ്രൈവർ വിജയൻ…
Read Moreഎൽഡിഎഫിന്റേത് കണ്ണിൽച്ചോരയില്ലാത്ത നടപടി; കാരുണ്യ ചികിത്സാ പദ്ധതി സ്ഥിരംസംവിധാനമായി തുടരണമെന്ന് കേരളാ കോൺഗ്രസ് എം
പത്തനംതിട്ട: പതിനായിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്വാസം പകരുന്ന കാരുണ്യ ചികിത്സാ പദ്ധതി സ്ഥിരം സംവിധാനമായി നിലിർത്തണമെന്ന്കേരളാ കോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി. കാരുണ്യ നിർത്തലാക്കരുതെന്നും ഭീമമായ വൈദ്യുതി നിരക്ക് വർധനപിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് – എം സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി കളക്ടറേറ്റു പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി മാർച്ച് വരെ നീട്ടുമെന്നു ആരോഗ്യ മന്ത്രി പറയുമ്പോൾ തുടരാനാകില്ലെന്നു ഇന്നു ധനമന്ത്രി പറയുന്നു. ആരെയാണ് ജനം വിശ്വസിക്കേണ്ടത്. സർക്കാർ ഖജനാവിൽ നിന്നു ഒരു പൈസയുടെ മുടക്കില്ലാതെ കാരുണ്യ ലോട്ടറി ആരംഭിച്ച് ജനങ്ങളുടെ നിർലോപമായ സഹകരണത്തോടെ കെ.എം.മാണി വിജയകരമായി നടപ്പിലാക്കിയ ക്ഷേമപദ്ധതിയാണു കാരുണ്യയെന്ന് പുതുശേരി ചൂണ്ടിക്കാട്ടി. അതിന്റെ കഴുത്തുഞെരിക്കുന്നതു കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ് എൽഡിഎഫ് സർക്കാരിന്റേത്. ഇൻഷ്വറൻസ് പോളിസി എടുക്കുകയോ…
Read Moreഅനാരോഗ്യകരമായ ചുറ്റുപാടിലുള്ള ജീവിതം; ആദിവാസികൾക്കിടയിൽ ത്വക്ക് രോഗങ്ങൾ പടർന്നു പിടിക്കുന്നു
പത്തനംതിട്ട: ജില്ലയിലെ വനത്തിനുള്ളിൽ കഴിയുന്ന ഗോത്രസമൂഹമായ മലന്പണ്ടാര ആദിവാസികൾക്കിടയിൽ രോഗങ്ങൾ വ്യാപകമാകുന്നു. പ്രത്യേക തരം ചൊറിയും ചിരങ്ങുമാണ് കുട്ടികൾ അടക്കമുള്ളവരെ പിടികൂടിയിരിക്കുന്നത്. പകർച്ചവ്യാധി ഗുരുതരമായിട്ടും ഇവരുടെ ചികിൽസയ്ക്കായി ഇടപെടേണ്ട എസ്ടി പ്രൊമോട്ടർട്ടമാരുടെ അനാസ്ഥയും ചികിൽസയോടുള്ള വനവാസികളുടെ വിമുഖതും സ്ഥിതി അതീവ ഗുരുതരമാക്കുകയാണ്. വനത്തിനുള്ളിൽ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ളാഹ ബിഎസ്എൻഎൽ. മൊബൈൽ ടവറിനോടു ചേർന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറോളം പേർക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിലയ്ക്കൽ ശബരിമല ബേസ് ക്യാന്പിനു സമീപം താമസിക്കുന്ന നാലു കുട്ടികൾക്കും പൊന്നാന്പാറയിൽ മൂന്നു പേർക്കും ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. മൂഴിയാർ വനമേഖലയിലെ 12 പേർക്കും സമാനസ്ഥിതിയിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ കഴിയുന്ന മലന്പണ്ടാരങ്ങൾക്കിടയിൽ ചൊറിയും ചിരങ്ങും രോഗം വ്യാപകമായിരുന്നതായി ഇവർക്കിടയിൽ കഴിഞ്ഞ ഒന്നര വർഷമായി രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. ലക്ഷ്മി ആർ. പണിക്കർ…
Read Moreശുദ്ധമാണെന്നത് വിശ്വാസം മാത്രം; പരിശോധനയോ വിലനിയന്ത്രണമോ ഇല്ലാതെ ചെറുകിട കുപ്പിവെള്ളക്കച്ചവടം തിരുവല്ലയിൽ സജീവം
തിരുവല്ല: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുന്ന കുപ്പിയിലെ കുടിവെള്ള വിതരണം കുതിച്ചുയരുമ്പോള്‍ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുന്നു. ഫലമോ, രോഗാണു ബാധിതമായ കുപ്പിവെള്ളവും ആര്‍ഒ പ്ലാന്റുകളിലെ വെള്ളവും വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ കുടിക്കുന്നത്.കഴിഞ്ഞ നവംബറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് പേരിനൊരു പരിശോധന നടന്നത്. പ്രളയം കൂടുതല്‍ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകാര്‍ക്ക് ഇപ്പോഴും കമ്പനികളുടെ കുപ്പിവെള്ളമാണ് പ്രധാന ആശ്രയം. ഒപ്പം പ്രാദേശിക തലത്തിലെ കുടിവെള്ള വിതരണക്കാരും. ഭക്ഷ്യസുരക്ഷാ വകുപ്പ് കുപ്പിവെള്ളം പരിശോധനയ്ക്കിറങ്ങുമ്പോള്‍ ഒരു പിടി കമ്പനികളെങ്കിലും കുടുങ്ങുന്നത് പതിവാണ്. ജില്ലയില്‍ കുപ്പിവെള്ളത്തിന് ആവശ്യമേറുന്നതിനാല്‍ തട്ടിപ്പ് കമ്പനികള്‍ പലതും വില്പനക്കാര്ക്ക് കമ്മിഷന് കൂടുതല്‍ നല്കി വെള്ളം എത്തിക്കുന്നുണ്ട്. ഒരു ലിറ്റര്‍ കുപ്പിവെള്ളം 13 രൂപയ്ക്ക് വില്ക്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും…
Read Moreകാറ്റടിച്ചാൽ യാത്ര മുടങ്ങും; മാവേലിക്കര പുത്തൻചന്തയിൽ ഉണങ്ങിവീഴാറായ വൻമരങ്ങൾ ഭീഷണിയാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
മാവേലിക്കര: പുതിയകാവ് ചന്തയുടെ മുൻ ഭാഗത്തായി ഉണങ്ങി വീഴാറായ നിലയിൽ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയാകുന്നു. ചന്തയ്ക്ക് മുൻഭാഗത്തായുള്ള പൊതുമരാമത്ത് പുറന്പോക്കിൽ നിൽക്കുന്ന മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഭീഷണി ഉയർത്തുന്നത്. മാവേലിക്കര പന്തളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ പ്രധാന പാതകളാണ് ചന്തയ്ക്ക് മുൻപിലൂടെ കടന്നുപോകുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഇവിടെ മരങ്ങൾ വലിയ ഭീഷണി തന്നെയാണ്. മരങ്ങൾക്ക് ഒപ്പം നിൽക്കുന്ന തെങ്ങിൽ നിന്ന് തേങ്ങ അടർന്നു വീണ് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. മരങ്ങൾ ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ അനിഷ്ട സംഭവങ്ങൾക്ക് അത് കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികൾ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നുമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Read Moreഎംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നിട്ടും ഫലമില്ല; ചെങ്ങന്നൂരിൽ മീറ്റിംഗിന്റെ മൂന്നാം മണിക്കൂറിൽ അനധികൃത മണ്ണെടുപ്പും നിലം നികത്തലും വ്യാപം
ചെങ്ങന്നൂർ: അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എംഎൽഎ സജി ചെറിയാൻ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർ ഡി ഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തര യോഗം കഴിഞ്ഞ മാസം ചെങ്ങന്നൂർ ഐഎച്ച് ആർ ഡി.എൻജിനിയറിംഗ് കോളജിൽ വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കെതിരെ കർശനമായി നടപടി എടുക്കുവാൻ നിേർദശം നൽകിയിരുന്നു. കൂടാതെ നിലം ഉടമയ്ക്ക് നൽകുന്ന സ്റ്റോപ്പ് മെമ്മോയുടെ പകർപ്പ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, ആർഡിഒ, കളക്ടർ എന്നിവർക്കും നൽകണമെന്നും പ്രത്യേക നിേർദശമുണ്ടായിരുന്നു. മാത്രമല്ല വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെ അനധികൃതമായി മണ്ണടിക്കുന്ന വണ്ടികൾ കർശനമായും പിടികൂടണമെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് ആർഡിഒ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അടിയന്തര യോഗം കഴിഞ്ഞ് മണിക്കൂറൂകൾ കഴിയുന്നതിന് മുന്‍പ്തന്നെ മണ്ണ് മാഫിയ അവരുടെ ജോലിയിൽ…
Read More