പത്തനംതിട്ട: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനം നഗരസഭ അട്ടിമറിച്ചെന്ന് എൽഡിഎഫ് നഗരസഭ കമ്മിറ്റി ആരോപിച്ചു. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് വീടുകളിൽ നിന്ന് തരംതിരിച്ച മാലിന്യം ശേഖരിച്ച് തുമ്പൂർമുഴി മോഡൽ പ്ലാന്റിൽ എത്തിക്കാമെന്ന് നഗരസഭ ചെയപേഴ്സൺ ഗീതാ സുരേഷ് യോഗത്തിൽ അറിയിച്ചത് എല്ലാവരും അംഗീകരിച്ചിരുന്നു. ഇപ്പോൾ കുടുംബശ്രീ തൊഴിലാളികളെ മാലിന്യം സംഭരിക്കാൻ അനുവദിക്കുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്ന് മുൻ നഗരസഭാ ചെയർമാനും എൽഡിഎഫ് കൺവീനറുമായ സക്കീർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴയിൽ നിന്നെത്തിയ സ്വകാര്യ ഏജൻസിയുമായി കച്ചവടം ഉറപ്പിക്കാനാണ് നഗരസഭയുടെ പുതിയ നീക്കം. എൽഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി.കെ.അനീഷ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഷുക്കൂർ, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read MoreCategory: Alappuzha
യുഐടിയും രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസും മാവേലിക്കരയ്ക്ക് നഷ്ടമാകുമോ?
മാവേലിക്കര: മാവേലിക്കരയുടെ വിദ്യാഭ്യാസ മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന പദ്ധതികൾ സ്ഥലപരിമിതികാരണം ഇല്ലാതാകുമെന്ന ആശങ്ക ഉയരുന്നു. നിയോജക മണ്ഡലത്തിൽ യുഐടി ആരംഭിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് രണ്ടു വർഷം പിന്നിടുന്നു. സ്ഥലപരിമിതിയാണ് യുഐടി ആരംഭിക്കാൻ സാധിക്കാത്തതിനു കാരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രകലാ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്ന രാജാ രവിവർമ്മാ സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചുവെങ്കിലും സ്ഥലപരിമിതി കാരണം ഇതിന്റെയും പ്രവർത്തനം ബുദ്ധിമുട്ടിലാണ്. യുഐടി യ്ക്ക് സ്ഥലം ഏറ്റെടുക്കാനായി സിൻഡിക്കേറ്റ് അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും ഉചിതമായ സ്ഥലം കണ്ടെത്താനായിട്ടില്ല. സംഘം മാവേലിക്കര ഗവ ബോയ്സ് ഹയർസെക്കന്ററി സ്കൂളിനോട് ചേർന്ന ബുക്ക് ഡിപ്പോ യുഐടിയ്ക്കായി ഏറ്റെടുക്കാൻ ഉള്ള നീക്കം നടത്തിയെങ്കിലും കെട്ടിടത്തിന്റെ സുരക്ഷിതത്വം ഇല്ലായ്മ തടസമായി. രാജാ രവിവർമ സെന്റർ ഓഫ്്എക്സലൻസ് ഇപ്പോൾ പ്രവർത്തിക്കുന്നത് രാജാ രവിവർമ കോളജിന്റെ അധീനതയിൽ മുൻപ് ചിത്രകലാ വിഭാഗം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ്. എന്നാൽ കെട്ടിടത്തിലെ…
Read Moreമുഖംമൂടി ധരിച്ചെത്തി പത്തിയൂരിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; നിർണായകമായത് സിസി ടിവി ദൃശ്യം
കായംകുളം: പത്തിയൂരിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പത്തിയൂർ കിഴക്ക് തിരുവിനാൽ തറയിൽ സജയനെ(26)യാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്. വീട്ടിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിൽ പങ്കാളികളായവരെ കുറിച്ച് അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. പത്തിയൂർ പ്ലാമൂട്ടിൽ ജോസിന്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാർ ബഹളം വെച്ചപ്പോഴേക്കും മുഖം മൂടി ധരിച്ചെത്തിയ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. സിസി ടിവിയിൽ മുഖം മറച്ചെത്തിയ ആൾ മതിൽ ചാടിക്കടന്ന് ബൈക്കിൽ പെട്രോൾ ഒഴിച്ച ശേഷം…
Read Moreഅമിതവേഗത്തിലെത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ഗുരുതരപരുക്ക്; ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു
തുറവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. എഴുപുന്ന പഞ്ചായത്തിൽ കോങ്കേരിയിൽ ജോർജിന്റെ മകൻ ബിനു(22), വട്ടത്തറ വീട്ടിൽ പീറ്ററിന്റെ മകൻ ഷെറിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തോടെ പള്ളിത്തോട് ചാവടി റോഡിൽ പള്ളിക്കച്ചിറ ശ്മശാനത്തിനു മുന്നിലെ വളവിലായിരുന്നു അപകടം. നാട്ടുകാർ ഇരുവരേയും തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പള്ളിത്തോട്ടിലെ ഇവരുടെ സുഹൃത്തുക്കളുടെ വീട്ടിൽ വന്ന ശേഷം തിരികെപ്പോകുന്പോഴായിരുന്നു അപകടം. ബൈക്കിടിച്ച് 11 കെവി ലൈൻ ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണു. ഇതേ തുടർന്ന് അര മണിക്കൂറോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. കുത്തിയതോട് പോലീസ് കേസെടുത്തു.
Read Moreഏനാദിമംഗലം കോളനിവാസികളുടെ ജീവന് ഭീഷണിയായ ക്വാറിക്കെതിരെ നടപടിയില്ല; രണ്ടുമാസമായി തുടരുന്ന സമരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ
പത്തനംതിട്ട: നിയന്ത്രണങ്ങള്‍ മറികടന്ന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ പൊറുതിമുട്ടിയ നാട്ടുകാര്‍ രംഗത്ത്. ഏനാദിമംഗലം ഗ്രാമപഞ്ചാത്തിലെ കണ്ണങ്കര പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനമാണ് പട്ടിക ജാതിക്കാർ അടക്കമുള്ള കോളനിവാസികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ 60 ദിവസമായി തുടരുന്ന നാട്ടുകാരുടെ സമരം ജില്ലാ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. പ്രദേശവാസികളുടെ പരാതിയില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ 40 വീടുകള്‍ സ്ഥിതി ചെയ്യുന്നതായും ഇതില്‍ ആറ് വീടുകള്‍ ഭിത്തി പൊട്ടി തകര്‍ന്നു വീഴാവുന്ന നിലയിലാണെന്നും സാക്ഷ്യപ്പെടുത്തി. പാറമട സ്ഥിതി ചെയ്യുന്നത് വീടുകള്‍ നില്ക്കുന്ന സ്ഥലത്തു നിന്നും ഉയരത്തിലാണെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാറമടയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഒലിച്ചിറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.മഠത്തനാശേരി കരുണാകരന്, മഠത്തനാശേരി കറുത്ത കുഞ്ഞ്, സനില്‍ ഭവനില്‍ സരസമ്മ, ലജേഷ് ഭവനില്‍ ഗോപാലന്, സിന്ധു ഭവനില്‍ രാധ,…
Read Moreകാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു; ജനം ഭയപ്പാടിൽ; സംരക്ഷണം തേടി മലയോരവാസികൾ
ചിറ്റാർ: കാടുവിട്ട് മൃഗങ്ങൾ നാട്ടിലിറങ്ങിയതോടെ മലയോര മേഖലയിൽ ജീവിതം ദുരിതപൂർണമായി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മലയോരവാസികൾ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. മൂന്നിന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലേക്ക് മലയോര കർഷകരുടെ മാർച്ച് നടക്കും.വന്യമൃഗങ്ങളുടെ ഭീഷണി വർധിച്ചതോടെ ഒരു കൃഷിയും ചെയ്യാൻ കഴിയാതെ വലയുകയാണ് മലയോര മേഖലയിലെ കർഷകർ. വന്യമൃഗങ്ങളുടെ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം ഓരോ ദിവസം കഴിയുംന്തോറും കൂടി കൂടി വരികയാണ് . ആനയും പന്നിയും കുരങ്ങുമെല്ലാം കാട്ടുപോത്തുമെല്ലാം കാടുവിട്ട് നാട്ടിലേക്കിറങ്ങിയതോടെ കാലവർഷക്കെടുതിയിൽ വിളകൾ നശിച്ച മലയോര മേഖലയിലെ കർഷകർക്ക് ഇരുട്ടടിയായി. ജനവാസ കേന്ദ്രത്തിലേക്കാണ് കാട്ടുമൃഗങ്ങൾ കൂട്ടമായി എത്തുന്നത്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെല്ലാം കാട്ടാനകളെത്തി വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കർഷകർ. മഴ ശക്തമായതോടെ കാട്ടാനകൾ കൂട്ടത്തോടെ കാടുവിട്ട് കിലോമീറ്ററുകളോളം ദൂരത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. രാത്രിയെന്നോ പകലെന്നോ…
Read Moreഅപകട നിയന്ത്രണ സംവിധാനങ്ങൾ ഇല്ല; കെപി റോഡ് കുരുതിക്കളമാകുന്നു; രണ്ടു മാസത്തിനിടെ നടന്നത് അമ്പതിലേറെ അപകടങ്ങൾ
കായംകുളം: അപകട നിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കായംകുളം -പുനലൂർ കെ.പി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചെറുതും വലുതുമായ അന്‍പതിലേറെ അപകടങ്ങളിലൂടെ നിരവധി പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. സ്വകാര്യ ബസുകളുടേയും ടിപ്പറുകൾ ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങളുടെയും അമിത വേഗതയും അപകടം വർധിക്കാൻ കാരണമാകുന്നുണ്ട്. കെ.പി. റോഡിൽ സ്വകാര്യബസിന്റെ മത്സരയോട്ടം കഴിഞ്ഞ ദിവസം യാത്രക്കാരനായ വയോധികന്റെ നട്ടെല്ല് തകർത്തിരുന്നു. നൂറനാട് എരുമക്കുഴി സരസ്വതിയിൽ ശിവശങ്കരക്കുറുപ്പാ(75)ണ് പരിക്കേറ്റ് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കായംകുളം-അടൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ നൂറനാട് പത്താംമൈൽ ജംഗ്ഷനിൽ ചാരുംമൂടിന് പോകാനാണ് ഇദ്ദേഹം ബസിൽ കയറിയത്. പിറകിലെ സീറ്റിൽ ഇരുന്ന ശിവശങ്കരക്കുറുപ്പ് പറയംകുളത്തിന് കിഴക്കുഭാഗത്തെ ഹബ്ബിൽ ബസ് അമിതവേഗതയിൽ കയറിയപ്പോൾ ഉയർന്നുപൊങ്ങി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. കഐസ്ആർടിസി ബസിനെ മറികടക്കാനായിരുന്നു സ്വകാര്യ ബസിന്റെ…
Read Moreസീറ്റ് നിലനിർത്താൻ എൽഡിഎഫ്; പിടിച്ചെടുക്കാൻ യുഡിഎഫ്, വോട്ട് കൂട്ടാൻ ബിജെപി; ഉപതെരഞ്ഞെടുപ്പിനായി അരൂരിൽ മുന്നണികൾ ഒരുക്കങ്ങൾ തുടങ്ങി
തുറവൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾക്കു തുടക്കമിട്ട് അരൂരിൽ മുന്നു മുന്നണികളുടേയും നേതൃയോഗങ്ങൾ നടന്നു. ഉപതെരഞ്ഞെടുപ്പിന് മണ്ഡലത്തിന്റെ ചാർജ് നൽകിയിട്ടുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് യോഗങ്ങൾ നടന്നത്. ചുവരെഴുത്തിനുള്ള ഭിത്തികൾ ബുക്കുചെയ്തു തുടങ്ങി. പുറത്തു നിന്ന് വരുന്ന പ്രവർത്തകർക്കും നേതാക്കൾക്കും താമസിക്കാനുള്ള മുറികളും വീടുകളും വാടകയ്ക്ക് എടുത്തു തുടങ്ങി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ ഓരോ പഞ്ചായത്തിലേയ്ക്കും നിയോഗിച്ചു. നിലവിൽ കഴിഞ്ഞ ജനുവരിയിൽ പതിനെട്ടു വയസ് തികഞ്ഞവരുടേയും വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായവരുടേയും പേരുകളാണ് ചേർത്ത് തുടങ്ങിയിരിക്കുന്നത്. വാർഡുകൾ തോറും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാർഥി നിർണയ ചർച്ചകളും അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ സ്ഥാനാർഥി സാധ്യതപട്ടികയിൽ ഷാനിമോൾ ഉസ്മാനാണ് മുൻതൂക്കം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിറ്റിങ്ങ് എംഎൽഎ ആയിരുന്ന ആരിഫിനേക്കാളും അറുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം അരൂർ നിയോജക മണ്ഡലത്തിൽ…
Read Moreമത്സ്യത്തൊഴിലാളി മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരേ പ്രതിഷേധം; മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
ആലപ്പുഴ: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകാൻ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെയും കെഎൽസിഎ ആലപ്പുഴ രൂപത സമിതി പ്രക്ഷോഭത്തിലേക്ക്. ട്രോളിംഗ് നിരോധന കാലത്ത് പൊതുവെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടുത്ത വള്ളങ്ങൾ കടലിലിറക്കാൻ മണ്ണെണ്ണക്കായി വൻ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റർ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോൾ ചെലവാകുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്ന സബ്സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മത്സ്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രിൽ മുതൽ മണ്ണെണ്ണയില്ല. പ്രളയകാലത്ത് രക്ഷരായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അധികമായി പിരിച്ചെടുക്കുന്ന പ്രളയ സെസ്സിൽ വകയിരുത്തി സംസ്ഥാന സർക്കാർ സബ്സിഡി നൽകാൻ തയാറാകണമെന്ന് കഐൽസിഎ ആലപ്പുഴ രൂപത ഭാരവാഹികളും ജനപ്രതിനിധികളുമായ പി.ജി.ജോണ്‍ ബ്രിട്ടോ, ഇ.വി.രാജു ഈരേശ്ശേരിൽ, ബിജു ജോസി കരുമാഞ്ചേരി എന്നിവർ കേന്ദ്ര സംസ്ഥാന ഗവർമെൻറുകളോട് ആവശ്യപ്പെട്ടു. മത്സ്യമേഖലയ്ക്കുമാത്രമായി…
Read Moreജില്ലയിൽ എക്സൈസിന്റെ കഞ്ചാവുവേട്ട ; അടൂരിൽ 1.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ; ഒരു മാസത്തിനിടെ പിടികൂടിയത് 16 കിലോ കഞ്ചാവ്
അടൂർ: വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് എത്തിയ പോലീസ് ബൈക്കിൽ നിന്നും 1.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കഴിഞ്ഞദിവസങ്ങളിൽ തിരുവല്ലയിലും റാന്നിയിലും കഞ്ചാവു പിടികൂടിയതിനു പിന്നാലെയാണ് അടൂരിലെ അറസ്റ്റ്. ബൈക്ക് ഓടിച്ചിരുന്ന മേട്ടുംപുറം പള്ളിക്ക് സമീപം ഭവദാസൻ മുക്കിൽ പൊന്നകിഴക്കതിൽ ലൈജു (24)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വെള്ളക്കുളങ്ങരയിൽ വാഹന പരിശോധന നടത്തവെ കൈകാണിച്ചിട്ടും നിർത്താതെ ലൈജു അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. പിന്തുടർന്ന പോലീസ് സംഘം മണക്കാല ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് 60 മീറ്റർ മാറി ബൈക്ക് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഈ സമയംപരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. ഇതോടെ ബാഗ് പരിശോധിച്ചപ്പോൾ ഒരു പൊതി പോലീസിന്റെ ശ്രദ്ധയിൽപെട്ടു .പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടത്. ബൈക്കിന്റെ സീറ്റിനടിയിലും അഞ്ച് പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തു.കുമളിയിൽ നിന്ന്…
Read More