കഞ്ചാവ് വിൽപനയെക്കുറിച്ച് പോലീസിൽ വിവരം നൽകിയ 17​കാ​ര​നെ അ​മ്മ​യു​ടെ ക​ണ്‍​മുമ്പി​ലി​ട്ട് വെ​ട്ടി​യ സം​ഭ​വം: പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന 

കാ​യം​കു​ളം: അ​മ്മ​യു​ടെ ക​ണ്‍​മു​ന്പി​ലി​ട്ട് പ​തി​നേ​ഴു​കാ​ര​നെ ക​ഞ്ചാ​വ് സം​ഘം വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്നും പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ സം​ഘം ഇ​യാ​ൾ വീ​ട്ടി​ലി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി തി​രി​കെ പോ​കു​ക​യും പി​ന്നീ​ട് വീ​ണ്ടും എ​ത്തി വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം പ​തി​നേ​ഴു​കാ​ര​നാ​യ ഇ​യാ​ളു​ടെ അ​നു​ജ​നെ അ​മ്മ​യു​ടെ ക​ണ്‍​മു​ന്പി​ലി​ട്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രാ​ഴ്ച മു​ന്പ് കൃ​ഷ്ണ​പു​ര​ത്ത് നി​ന്നും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത് പ​തി​നേ​ഴു​കാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​ണ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts