മങ്കൊന്പ്: പുഞ്ചപ്പാടത്തെ പൂങ്കുയിലേ നീ.. പുന്നാരപ്പാട്ടൊന്നു പാടാമോ ’ -നെഹ്റുട്രോഫി വള്ളംകളിയുടെ ദൃക്സാക്ഷി വിവരണം കേട്ടു ജിജ്ഞാസയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രോതാക്കളുടെ, മാനസിക പിരിമുറുക്കത്തിന് അല്പമൊരു അയവു വരുത്താൻ ഒഴുകിയെത്തുന്ന ശബ്ദമാധുര്യം ഇനിയില്ല. ദൃക്സാക്ഷി വിവരണ രംഗത്ത് തലയെടുപ്പുള്ള ഗാംഭീര്യ ശബ്ദത്തിനുടമയാണ് വിടവാങ്ങിയത്. ജോസഫ് ഇളംകുളം ഓർമയാകുന്പോൾ കുട്ടനാട്ടുകാരനു മാത്രമല്ല, മലയാളികൾക്കാകെ തീരാനഷ്ടമാകുന്നു. 2002 ലെ നെഹ്രുട്രോഫിയിലാണ് ഈ രംഗത്തെ കുലപതിയും, നാട്ടുകാരനുമായിരുന്ന വി.വി ഗ്രിഗറി സാറിന്റെ ശിഷ്യനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ടുള്ള ജലമേളകളിൽ ഇളംകുളത്തിന്റെ വാക്ചാതുരിയും, നാടൻപാട്ടുകളും ഒഴിവാക്കാനാവാത്ത ഘടകമായി. ഗ്രിഗറി സാറിന്റെ വേർപാട് സൃഷ്ടിച്ച വിടവ് ഇളംകുളത്തിന്റെ മറവിൽ ശ്രോതാക്കളറിയാതെ പോയി. ഇപ്പോൾ ഗ്രിഗറിസാറിന്റെ നിഴലായി വന്ന് അങ്ങനെതന്നെ മടങ്ങുന്പോൾ കമന്ററിയെന്ന കലയ്ക്കാണു മങ്ങലേൽക്കുന്നത്. ഇരുവരുടെയും നഷ്ടം ചന്പക്കുളം ഗ്രാമത്തിന്റെയും നഷ്ടമാണ്. ആരാധകരെ വള്ളംകളി കേൾപ്പിക്കുന്നതിൽ മാത്രമൊതുങ്ങുന്നില്ല ഇളംകുളത്തിന്റെ പ്രവർത്തനമേഖല. കേരള റോവിങ് ആൻഡ്…
Read MoreCategory: Alappuzha
കാലാനുസൃത മാലിന്യ സംസ്കരണ പദ്ധതകളില്ല; നഗരത്തിലെങ്ങും മാലിന്യം; ഈ മഴക്കാലം രോഗങ്ങളുടെ ഭീതിയിൽ പത്തനംതിട്ട
ജഗീഷ് ബാബു പത്തനംതിട്ട: കാലാനുസൃത മാലിന്യ സംസ്കരണ പദ്ധതകളില്ലാത്ത പത്തനംതിട്ടയിൽ മാലിന്യം നിറയുന്നത് നഗരകാഴ്ചകൾക്കും മങ്ങലേല്പിക്കുന്നു. നഗരത്തിലേക്കെത്തുന്ന ഏതൊരാളെയും വരവേൽക്കുന്നത് ഇത്തരം മാലിന്യക്കാഴ്ചകളാണ്.നഗരത്തിലെ റിംഗ് റോഡു ചുറ്റി പോലീസ് സ്റ്റേഷൻ റോഡുവഴി ഒരാൾ യാത്ര ചെയ്താൽ കാണുന്ന കാഴ്ചകൾ ആരെയും വേദനിപ്പിക്കും. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന റിംഗ് റോഡിൽ പത്തനംതിട്ട മൃഗാശുപത്രിക്കും മുത്തൂറ്റ് ആശുപത്രിക്കും സമീപത്തായാണ് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ തന്നെയാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. പടശേഖരമായിരുന്ന പ്രദേശത്തിന്റെ ചില ഭാഗങ്ങൾ മണ്ണിട്ട് നികത്തിയാണ് സംസ്കരണ കേന്ദ്രം തുടങ്ങിയത്. തുടക്കത്തിൽ നഗരസഭ ജീവനക്കാർ മാത്രം നടത്തിയിരുന്ന മാലിന്യം സംസ്കരണം സ്വകാര്യ ഏജൻസിയെ ഏല്പിച്ചതോടെ ഇവരുടെ നേതൃത്വത്തിലായി തുടർ പ്രവർത്തനം. സ്വകാര്യ ഏജൻസിയെ ഏല്പിച്ചപ്പോൾ ഇവർ മാലിന്യം ശേഖരിച്ച് വേർതിരിച്ച് കൊണ്ടു പോകുമെന്നായിരുന്നു കരാർ. എന്നാൽ ഒന്നും ഉണ്ടായില്ല. പ്ലാസ്റ്റിക്കും മാംസാവശിഷ്ടങ്ങളും ഒരേ…
Read Moreകലക്ടർ സുഹാസിന്റെ ഉറപ്പ്..! കടലാക്രമണ ഭീഷണി നേരിടുന്ന വീടുകൾക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും
അന്പലപ്പുഴ: മഴ ശക്തമായതോടെ കാക്കാഴം, നീർക്കുന്നം ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തിൽ ഭീഷണി നേരിടുന്ന വീടുകൾക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്..സുഹാസ് ഉറപ്പ് നൽകി. പ്രദേശത്ത് കടലാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതുൾപ്പടെ അനവധി വീടുകൾക്ക് ഭീഷണി നേരിടുന്ന അവസരത്തിൽ തീരദേശവാസികൾ നടത്തിയ ദേശീയപാത ഉപരോധത്തിൽ രാത്രി വൈകി എത്തി ചർച്ച നടത്തിയ ശേഷമാണ് വീടുകൾക്കുള്ള സുരക്ഷാ ഭിത്തിയുടെ നിർമാണം സംബന്ധിച്ച് കളക്ടർ ഉറപ്പ് നൽകിയത്. കടൽക്ഷോഭ പ്രദേശത്ത് നിന്ന് ആളുകൾക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാൻ തയ്യാറാകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നും കളക്ടർ പറഞ്ഞു.ഇന്നലെ പകൽ രണ്ടു മണിയോടെയാണ് കടൽ പ്രക്ഷുബ്ദമായത്. കടൽ ഭിത്തിയോട് ചേർന്നുള്ള വീടുകളിൽ കൂറ്റൻ തിരമാലകൾ പതിക്കുകയായിരുന്നു. റോഡ് ഉപരോധം അവസാനിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടർ സന്ദർശിച്ചു.
Read Moreഓട്ടോഡ്രൈവറുടെ സത്യസന്ധതയിൽ യാത്രക്കാരന് പണം തിരികെ കിട്ടി; ഡ്രൈവർ കുഞ്ഞുമോനെ അനുമോദിച്ച് ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളും
കായംകുളം: ഓട്ടോറിക്ഷയിൽ മറന്നുവച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പോലീസ് സ്റ്റേഷനിൽ വച്ച് ബാഗിന്റെ ഉടമസ്ഥന് ഓട്ടോഡ്രൈവർ ബാഗ് തിരികെ നൽകി. കായംകുളം മേടമുക്ക് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പനന്പള്ളിയിൽ കുഞ്ഞുമോനാണ് ഓട്ടോറിക്ഷയിൽ നിന്നും ലഭിച്ച യാത്രക്കാരന്റെ പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ നൽകിയത്. രണ്ട് മാസം മുന്‍പ് മേടമുക്കിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ യാത്രചെയ്ത മുതുകുളം സ്വദേശിയായ അബ്ദുൽ സലാം ഓട്ടോയിൽ ബാഗ് മറന്നു വയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെ ബസ് സ്റ്റാന്റിൽ ഇറക്കി തിരികെ മേടമുക്ക് സ്റ്റാൻഡിൽ ഓട്ടോയുമായി എത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് ഡ്രൈവർ കുഞ്ഞുമോന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ബാഗിന്റെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കായംകുളം പോലീസിൽ ബാഗ് ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാണാതെ പോയ ബാഗ് അന്വേഷിച്ച്…
Read More‘ഒറ്റപ്പെട്ട’ രാഷ്ട്രീയ ചോരക്കളികൾ തുടരുന്നു; ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു
ആലപ്പുഴ: ചുങ്കത്തുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറിനാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്നു ഡിവൈഎഫ്ഐ ആരോപിക്കന്നത്.
Read Moreആംബുലൻസ് അപകടങ്ങൾ വർധിക്കുന്നു; കായംകുളത്ത് ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
കായംകുളം: ലോറിയുമായി കൂട്ടിയിടിച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ സുമീറിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുമീറിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെ ദേശീയപാതയിൽ കായംകുളം ചേപ്പാടിന് സമീപമായിരുന്നു അപകടം. ലൈഫ് ഒമ്നി ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.രോഗിയെ കയറ്റാൻ പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ദേശീപാതക്കരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. എതിരെ വന്ന വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പുറത്തെടുത്ത് ഹരിപ്പാട് താലൂക്കാശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കരീലക്കുളങ്ങര പോലീസും സ്ഥലത്തെത്തിയിരുന്നു.
Read Moreചെളിപുരണ്ട് വിദ്യാർഥികൾ; കരുമാടി സെന്റ് നിക്കോളോസ് റോഡ് ശോചനീയാവസ്ഥയിൽ; കണ്ടില്ലെന്നുനടിച്ച് അധികൃതർ
അന്പലപ്പുഴ: കരുമാടി പ്രദേശത്തെ കഞ്ഞിപ്പാടവുമായി ബന്ധിപ്പിക്കുന്ന കരുമാടി നിക്കോളാസ് റോഡ് ശോചനീയാവസ്ഥയിലായിട്ട് മൂന്നു വർഷമാകുന്നു. റോഡ് പുനരുദ്ധരിക്കാതെ അധികൃതർ മൗനത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ തുറന്നതോടെ നിക്കോളാസ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാഥികൾ റോഡിലെ കുണ്ടിലും കുഴിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വീഴുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. 500 ൽ അധികം വിദ്യാർഥികളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡിന്റെ 500 മീറ്ററോളം പൂർണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ചെളിവെള്ളത്തിൽ വീണ് ദേഹമാസകലം നനഞ്ഞ് യൂണിഫോമിൽ അഴുക്ക് പിടിക്കുന്നതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും തിരികെ മടങ്ങേണ്ട ഗതികേടിലാണ്. വാഹനങ്ങൾ കുണ്ടിലും കുഴിയിലും വീണ് കെട്ടിക്കിടക്കുന്ന മലിനജലം ദേഹത്ത് തെറിച്ച് വീഴുന്നതിനെ തുടർന്ന് ചർച്ചിലേക്ക് പോകേണ്ട ഭക്തർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സർക്കാർ നിരന്തരം പ്രസ്താവിക്കുന്നുണ്ടെങ്കിലും, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച്…
Read Moreഏതു നിമിഷവും പത്തോളം വീടുകൾ കടലെടുക്കാവുന്ന അവസ്ഥയിൽ; ഒറ്റമശേരിയിൽ കടലാക്രമണം രൂക്ഷം; നാട്ടുകാരുടെ റോഡ് ഉപരോധം
തുറവൂർ: ഒറ്റമശേരി മേഖലയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ തീരദേശ റോഡ് ഉപരോധം തുടരുന്നു. ഇന്നലെ ആരംഭിച്ച ഉപരോധം രാത്രിയോടെ നിർത്തിയെങ്കിലും ഇന്ന് പുലർച്ചയോടെ ഉപരോധം വീണ്ടും ആരംഭിച്ചു. കടലാക്രമണം തടയുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പത്തോളം വീടുകൾ ഏതു സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുബങ്ങളെ മാറ്റിത്താമസിപ്പിക്കുവാനുള്ള നടപടി അധികൃതർ ആരംഭിച്ചുവെങ്കിലും മത്സ്യതൊഴിലാളികൾ മാറി താമസിക്കുവാൻ തയ്യാറായിട്ടില്ല. ഇതിനായി ചേർത്തല തഹസിൽദാറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും തദ്ദേശവാസികളുടേയും യോഗം ചേർന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി തിലോത്തമൻ, ആലപ്പുഴ രൂപതാ സഹായമെത്രാൻ ജെയിംസ് ആനാപറന്പിൽ എന്നിവർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായി ഇവിടെ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി നിർമിക്കാത്തതും മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടത്താത്തതും തീരദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. കടലാക്രമണം ഉണ്ടാകുന്പോൾ…
Read Moreകുത്തിറക്കത്ത് പാകിയ ഇന്റര്‍ലോക്ക് കെണിയായി; ഒരാഴ്ചയ്ക്കിടെ ഉണ്ടായത് 35 അപകടങ്ങള്‍; സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ…
കൈപ്പട്ടൂര്‍: മഴക്കാലത്ത് നീരുറവ പൊടിക്കുന്ന ഭാഗത്ത് റോഡ് തകര്‍ച്ച ഒഴിവാക്കാന്‍ പാകിയ ഇന്റര്‍ലോക്ക് കട്ട അപകട കെണിയാകുന്നു. ചാറ്റല്‍മഴ പെയ്താല്‍ പോലും ഇന്റര്‍ലോക്കില്‍ കയറുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. സ്കൂട്ടര്‍ – ബൈക്ക് യാത്രികര്‍ തെന്നി വീഴുമ്പോള്‍ കാര്‍ പോലെയുള്ള വാഹനങ്ങള്‍ നിയന്ത്രണം വിട്ട് സമീപത്തെ ഓടയില്‍ വീഴുകയോ മതിലില്‍ ഇടിച്ചു നില്‍ക്കുകയോ ആണ്. കൈപ്പട്ടൂര്‍ – തട്ട റോഡിന് സമാന്തരമായി ഓര്‍ത്തഡോക്സ് പള്ളിക്ക് മുന്നിലൂടെ കടന്നു പോകുന്ന ബൈപാസ് റോഡാണ് അപകടം ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ അടൂര്‍ ഭാഗത്ത് നിന്ന് കൈപ്പട്ടൂരിലേക്ക് വന്ന മാരുതി കാര്‍ ഇന്റര്‍ലോക്കില്‍ കയറി നിയന്ത്രണം വിട്ട് എതിരേ വന്ന സ്കൂട്ടര്‍ യാത്രക്കാരിയെ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറ്റി. അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വടശേരിക്കര സ്വദേശിനിയുടെ കാല് ഒടിഞ്ഞു. വൈകുന്നേരം പെയ്ത മഴ കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്. ഇറക്കമിറങ്ങി വന്ന കാര്‍…
Read Moreഅടൂരുകാർക്ക് കൗതുകമായി ഈന്തപ്പനക്കുലകൾ; പഴകുളം ആലുംമൂട്ടിലെ ബിജുവിന്റെ വീട്ടിലെ അപൂർവകാഴ്ച കാണാൻ നാട്ടുകാരുടെ തിരക്ക്
അടൂർ: അറബ് രാജ്യങ്ങളിൽ മാത്രം കണ്ടുവരാറുള്ള ഈന്തപ്പന സ്വർണവർണമണിഞ്ഞ് പൂത്തുലഞ്ഞ് നിൽക്കുന്നത് നാട്ടുകാർക്ക് കൗതുകമാകുന്നു. പഴകുളം ആലുംമൂട് ലീഗാർഡൻ വീട്ടിൽ ബിജുവിന്റെ വീട്ടിലാണ് ഈന്തപ്പനകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. അടൂരിലെ സ്റ്റോൺ പാർക്ക് എന്ന സ്ഥാപനം രാജസ്ഥാനിൽ നിന്നും രണ്ട് വർഷം മുന്‍പ് എത്തിച്ച് നൽകിയ ഒരു വർഷം പ്രായമായ നാല് ഈന്തപ്പനകളിൽ ഒന്നാണ് നിറയെ കായ്കൾ പിടിച്ച് കിടക്കുന്നത്. കഴിഞ്ഞ വർഷം നാല് പനകളും ഒന്നിച്ച് പൂവിട്ടു എങ്കിലും പൂക്കൾ പൊഴിഞ്ഞ് പോയിരുന്നു. എന്നാൽ ഈ വർഷം പൂത്ത നാല് പനകളിൽ ഒന്നിലാണ് നിറയെ കായ്കൾ പിടിച്ച് വിളഞ്ഞ് കിടക്കുന്നത്. പൂക്കൾ വിരിഞ്ഞ് ഏകദേശം നാല് മാസം കഴിഞ്ഞാണ് ഇപ്പോൾ വിളവെടുക്കാൻ പാകമായിരിക്കുന്നത്. ഇത്തവണ കേരളത്തിൽ അനുഭവപ്പെട്ട കടുത്ത ചൂടാണ് ഈന്തപ്പനകൾ കുലയ്ക്കാൻ കാരണമായതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. രാസവളം പാടെ ഒഴിവാക്കി ആട്ടിൻ കാഷ്ഠം,…
Read More