അടൂർ: രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ചുക്കുകാപ്പി വിതരണവുമായി അടൂർ ജനമൈത്രി പോലീസും സമിതിയും യൂത്ത് ക്ലബും. രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് പോലീസ് ഇത്തരം നടപടികളുമായി മുന്നിട്ടിറങ്ങിയത്. എംസി റോഡിൽ നെല്ലിമൂട്ടിൽപടിയിലാണ് ഇപ്പോൾ രാത്രി 11 മുതൽ കാപ്പി വിതരണം ചെയ്യുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന റോഡുകളിലൊന്നാണ് എംസി റോഡ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവായി. രണ്ടു വർഷമായി മണ്ഡലകാലത്ത് അടൂർ ജനമൈത്രി പോലീസും സമിതിയും ചുക്കുകാപ്പി വിതരണം നടത്തിയിരുന്നു. ഇത് അപകടങ്ങൾ കുറയ്ക്കുന്നതിന് ഒരു പരിധി വരെ സാധിച്ചു. കഴിഞ്ഞ ദിവസം മണക്കാല അരോമ റെസിഡൻസിയുടെ സഹായത്തോടെയാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്. ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം അടൂർ ഡിവൈഎസ്പി കെ.എ. തോമസ് നിർവഹിച്ചു. ജനമൈത്രി സമിതിയംഗം കെ.ജി.വാസുദേവൻ അധ്യക്ഷത വഹിച്ചു. സിഐ സുധിലാൽ, എസ്ഐ ഹേമന്ദ്…
Read MoreCategory: Alappuzha
മനുഷ്യ നിർമിത പ്രളയം സൃഷ്ടിച്ച് കഷ്ടപ്പെടുത്തിയതിന് പിന്നാലെ പ്രളയസെസും; പ്രതിഷേധ സമരത്തിനൊരുങ്ങി കോൺഗ്രസ്
പത്തനംതിട്ട: മനുഷ്യ നിർമിത പ്രളയം സൃഷ്ടിച്ച് കേരളത്തെ ദുരന്ത ഭൂമിയാക്കിയ കേരള സർക്കാർ ജനങ്ങളുടെമേൽ പ്രളയസെസ് ഏർപ്പെടുത്തി വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം. സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുന്നതിൻറെ ഭാഗമായി ജില്ലയിലെ ആറ് താലൂക്ക് ഓഫീസുകൾക്കു മുന്പിൽ ഒന്നിന് രാവിലെ 10ന് കൂട്ടധർണ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. ഇന്ന് കെപിസിസി നടത്താൻ ആഹ്വാനം ചെയ്ത താലൂക്ക് ഓഫീസുകൾക്ക് മുന്പിലെ ധർണയാണ് ഒന്നിന് പത്തനംതിട്ട ജില്ലയിൽ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 ൽപരം കോടിരൂപ ലഭിച്ചിട്ടും അത് പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിൽ വിനിയോഗിക്കുക ചെയ്തിട്ടില്ലെന്നും ഡിസിസി കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥരെ പീഡിപ്പിച്ച് സാലറി ചലഞ്ചിലൂടെ 1000 ൽപരം കോടി രൂപ സമാഹരിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രളയ ഭൂമിയിൽ നിന്നും പോലും പണപ്പിരിവ് നടത്തിയ സർക്കാർ ജനങ്ങളുടെ നിത്യജീവിതത്തിൽ അമിതഭാരം…
Read Moreവിദ്യാലയങ്ങൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം; സ്കൂൾ വിപണി പൊള്ളുന്നു
പത്തനംതിട്ട: വേനൽ അവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ വിപണിയിൽ തിരക്ക്. പഠനോപകരണങ്ങളും യൂണിഫോം അടക്കം തുണിത്തരങ്ങൾ വാങ്ങാനുമെല്ലാം കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ്. പത്തനംതിട്ടയിലെ വിപണിയിൽ പുതിയ ഇനം ബാഗുകളും, ചെരുപ്പുകളും കുടകളും നിറഞ്ഞു കഴിഞ്ഞു. വിവിധ കമ്പനികൾ ആകർഷകമായ നിരക്കുകളിലാണ് ഇവ വിറ്റഴിക്കുന്നത്. പ്രത്യേക സ്കൂൾ വിപണികളും സജീവമാണ്. പത്തനംതിട്ട സമത സൂപ്പർ മാർക്കറ്റും പോലീസ് സഹകരണസംഘവുമെല്ലാം സ്പെഷൽ വിപണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ട്. നേഴ്സറി തലം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയാണ് വിപണികൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഒരു കുട്ടിക്ക് വേണ്ടുന്ന യൂണിഫോമും പുസ്തകങ്ങളും ചെരുപ്പുകളും വാങ്ങുമ്പോഴേക്കും ഒരു സാധാരക്കാരന്റെ കീശ കാലിയാകും. എന്നാലും പുതിയ സ്കൂൾ വർഷാരംഭം രക്ഷിതാക്കൾക്കും കുട്ടികൾക്കുമെല്ലാം ഒരേ പോലെ ഉത്സവമാണ്. പുതിയ സ്കൂൾ വർഷാരംഭത്തിന് ദിവസങ്ങൾ മാത്രം…
Read Moreഎച്ച് വൺ എൻ വൺ മരണം ജില്ലയിൽ സ്ഥിരീകരിച്ചു; നടപടികളുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: എച്ച് വൺ എൻ വൺ മരണം പത്തനംതിട്ട ജില്ലയിൽ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും. കീഴ് വായ്പൂര് സ്വദേശിയായ പത്തുവയസുകാരിയുടെ മരണമാണ് എച്ച് വൺ എൻ വൺ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ചയയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണം എച്ച് വൺ എൻ വൺ മൂലമാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.ഒരുതരം വൈറൽപനിയാണ് എച്ച് വൺ എൻ വൺ. കഴിഞ്ഞ ജനുവരി മുതൽ രോഗം ജില്ലയിൽ കണ്ടുവരുന്നുണ്ടെന്ന് ഡിഎംഒ ഡോ.എ.എൽ. ഷീജ പറഞ്ഞു. എന്നാൽ മരണം ഇതാദ്യമാണ്. പത്തുപേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എച്ച് വൺ എന്‍വൺ പനി ചികിത്സയ്ക്കുള്ള ഒസള്‍ട്ടാമിവിര്‍ ഗുളിക സൗജന്യമായി ലഭിക്കും. രോഗ നിര്‍ണയത്തിനായി തൊണ്ടയില്‍ നിന്നുള്ള സ്രവം എടുക്കുന്നതിന് പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍,കോഴഞ്ചേരി ജില്ലാ ആശുപത്രി,…
Read Moreവിദ്യാഭ്യാസ കാലഘട്ടത്തിൽ ഉന്നത വിജയം നേടുന്നതിനൊപ്പം മൂല്യബോധമുള്ള തലമുറയായി വിദ്യാർഥിസമൂഹം മാറണമെന്ന് ഷേക്ക് പി. ഹാരിസ്
ആലപ്പുഴ: വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉന്നത വിജയം നേടുന്നതിനൊപ്പം മൂല്യബോധവും സാമൂഹിക വീക്ഷണവുമുള്ള തലമുറയായി വിദ്യാർഥി സമൂഹം മാറണമെന്ന് പി.എ. ഹാരിസ് ഫൗണ്ടേഷൻ രക്ഷാധികാരി ഷേക്ക് പി. ഹാരിസ് അഭിപ്രായപ്പെട്ടു. ഉന്നത വിജയം എന്നത് വിദ്യാഭ്യാസ കാലഘട്ടത്തിൽ മാത്രമല്ല ജീവിതവിജയത്തിലും ഉണ്ടാകണമെന്നും അതിനു വേണ്ടിയുള്ള പരിശ്രമമാകണം വിദ്യാർത്ഥി സമൂഹത്തിന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എ. ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മികവ് 2019 വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ പി.എസ്. അജ്മൽ, എം.വി. ശ്യാം, മുജീബ് റഹ്മാൻ പല്ലന, ജമാൽ പള്ളാത്തുരുത്തി, എം.കെ. നവാസ്, എം.കെ. ജമാൽ, എ.ആർ. ഫാസിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreയുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അരുൺ ഓടിയെത്തിയപ്പോൾ കണ്ടത് കിണറ്റിൽ വീണുകിടക്കുന്ന കുട്ടിയെ; ഉടൻ തന്നെ കിണറ്റലിറങ്ങി കുട്ടിയെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു; അരുണ്‍ദേവിന് നന്ദിയറിയിച്ച് കുടുംബം
ആലപ്പുഴ: കളിക്കുന്നതിനിടെ വീട്ടു മുറ്റത്തെ കിണറ്റിൽ വീണ രണ്ടരവയസുകാരിയെ സെയിൽസ് എക്സിക്യൂട്ടീവ് രക്ഷപെടുത്തി. തെക്കനാര്യാട് തലവടി കിഴക്ക് അനിഷ്കർ ഫാത്തിമ ദന്പതികളുടെ മകൾ അത്നാസിനെയാണ് ആലപ്പുഴ മെരിഡിയൻ മോട്ടോറിലെ സെയിൽസ് എക്സിക്യൂട്ടീവ് അരുണ്‍ദേവ് രക്ഷിച്ചത്. ഇന്നെല ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫാത്തിമ വീടിനകത്തേക്കു പോയസമയത്ത് അത്നാസ് കിണറിന്റെ അടുത്ത് ഇട്ടിരുന്ന കല്ലിൽ കയറി കിണറ്റിലേക്ക് നോക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. വീടിന് പുറത്ത് എത്തിയ ഫാത്തിമ മകളെ നോക്കിയപ്പോൾ കിണറ്റിൽ വീണ് കിടക്കുന്നതാണ് കണ്ടത്. കരച്ചിൽ കേട്ട അതുവഴി പോകുകയായിരുന്ന അരുണ്‍ദേവ് എത്തി കിണറ്റിൽ നിന്ന് കുട്ടിയെ പുറത്ത് എടുത്തു. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശിപത്രിയിലേക്ക് മാറ്റി.
Read Moreപത്തനംതിട്ടയില്‍ ബിജെപിയുടെ ലീഡ് വെട്ടിലാക്കിയത് സിപിഎമ്മിനെ; നേതാക്കളോടു വിശദീകരണം തേടും
പത്തനംതിട്ട: ജില്ലയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡു നേടിയതുമായി ബന്ധപ്പെട്ട് വെട്ടിലായത് പാർട്ടി നേതാക്കൾ. ബിജെപി മുന്നിലെത്തിയ തദ്ദേശസ്ഥാപനങ്ങളിലെ പാർട്ടി ഘടകങ്ങളോടു വിശദീകരണം ആരാഞ്ഞു കഴിഞ്ഞു. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ബിജെപി പ്രധാനമായും ലീഡ് ചെയ്തിരിക്കുന്നത്. അടുത്തവർഷം തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കാനാകിരിക്കെ പഞ്ചായത്തുകളിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ പാർട്ടി ഘടകങ്ങൾക്കു കഴിയാതെ വന്നത് സിപിഎമ്മിൽ സജീവ ചർച്ചാവിഷയമായി. ശബരിമല വിഷയം ഉന്നയിച്ച് വോട്ടുതേടിയ ബിജെപിക്ക് അനുകൂലമായി എൽഡിഎഫ് നിരയിൽ നിന്നുണ്ടായ വോട്ടുചോർച്ച മനസിലാക്കി തടയാൻ നടപടിയുണ്ടായില്ലെന്നതാണ് പ്രാദേശിക സിപിഎം ഘടകങ്ങൾക്കുമേൽ ഉന്നയിക്കപ്പെടുന്ന ആക്ഷേപം. ഇതിനെ മറികടക്കാനായി പാർട്ടി ഘടകങ്ങളിൽ നേതൃമാറ്റം അടക്കം ആലോചനയിലുണ്ട്. റാന്നി പെരുനാട്ടിൽ ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു.കോന്നി നിയോജകമണ്ഡലത്തിലാണ് ബിജെപി കൂടുതൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയത്. മലയാലപ്പുഴ, കലഞ്ഞൂർ, അരുവാപ്പുലം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ…
Read Moreവീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് വീട്ടമ്മയെ കടിച്ചത് ആറു തവണ; ഒടുവില്‍…
ചേർത്തല: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ പാന്പു കടിയേറ്റു മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് പുളിക്കൽവെളി പവിത്രന്റെ ഭാര്യ ജയമോൾ (47, ബ്യൂട്ടിപാർലർ, മാക്ഡവൽ കന്പനിക്കു സമീപം) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീടിനുള്ളിൽ കയറിയ മൂർഖൻ പാന്പ് ആറു തവണയാണ് ഇടതുകാൽ മുട്ടിനു താഴെ കടിച്ചത്. കടിയേറ്റ് ഞെട്ടിയുണർന്നു ജയമോൾ ബഹളം വച്ചതിനെത്തുടർന്നു ബന്ധുക്കളും പരിസരവാസികളും ചേർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. മകൾ: നയന (യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിനി).
Read Moreആങ്ങമൂഴി -അടൂർ കെഎസ്ആർടിസി ചെയിൻ സർവീസ് വീണ്ടും അട്ടിമറിക്കുന്നു
പത്തനംതിട്ട: ആങ്ങമൂഴി – അടൂർ ചെയിൻ സർവീസ് ആരംഭിക്കാനുള്ള നിർദേശം ഒരു വിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യബസ് ഉടമകളും ചേർന്ന് അട്ടിമറിക്കുന്നു. കഴിഞ്ഞയാഴ്ച ചെയിൻ സർവീസ് തുടങ്ങാനിരുന്നതാണ്. ഇതിനായി ടൈം ഷെഡ്യൂളും ബസിന്റെ ബോർഡുകളും വരെ തയാറായതാണ്. എന്നാൽ ഉന്നത തലത്തിലുള്ള ചില ഉദ്യോഗസ്ഥർ അട്ടിമറിക്ക് കൂട്ടു നിൽക്കുന്നതായി ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ തന്നെ ആരോപിക്കുന്നു. പത്തനംതിട്ട- ചിറ്റാർ- ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു പ്രമുഖ സ്വകാര്യ ബസിന്റെ ഉടമയും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലെ ചിലരും ചേർന്നാണ് അട്ടിമറി ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്. മുമ്പും ഇതേപോലെ ചെയിൻ സർവീസ് തുടങ്ങാൻ തീരുമാനിച്ചതാണെങ്കിലും നടക്കാതെ പോയി. ആങ്ങമൂഴി റൂട്ട് ചില സ്വകാര്യ ബസുകളുടെ കുത്തകയാണ്. ചെയിൻ സർവീസ് തുടങ്ങിയാൽ ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസ് തകരുമെന്നാണ് അവർ പറയുന്നത്. ചെയിൻ സർവീസ് തുടങ്ങാനായി പത്തനംതിട്ട…
Read Moreയാത്രാവരുമാനത്തിൽ മുന്നിലായ തിരുവല്ല റെയിൽവേ സ്റ്റേഷന് പ്രഥമ പരിഗണന
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ഏഴ് കിലോമീറ്ററോളം മാത്രമാണ് പത്തനംതിട്ട ജില്ലയിൽ റെയിൽവേ ലൈനുള്ളത്. ഇതിൽ ഉൾപ്പെടുന്ന സ്റ്റേഷനായ തിരുവല്ല റെയിൽവേയുടെ എ ക്ലാസ് പട്ടികയിലാണ്. യാത്രാവരുമാനത്തിൽ തിരുവല്ല മുന്നിലാണ്. ചരക്കുഗതാഗതത്തിലും തിരുവല്ലയ്ക്ക് പ്രധാന്യമുണ്ടായിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളിൽ കുടുങ്ങി തിരുവല്ലയിലേക്ക് ഇന്ന് ചരക്ക് തീവണ്ടി എത്തുക അപൂർവമായി. കഴിഞ്ഞ പത്തുവർഷമായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണിയുടെ സജീവമായ ഇടപെടൽ തിരുവല്ല റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. തുടർന്നും സ്റ്റേഷൻ വികസനം പ്രഥമ പരിഗണനയിലുണ്ടാകുമെന്ന് എംപി വ്യക്തമാക്കി കഴിഞ്ഞു.കന്യാകുമാരി – ദിബ്രുഗഡ്, കൊച്ചുവേളി – ഡെറാഡൂണ്‍, തിരുവനന്തപുരം – നിസാമുദീൻ വീക്ക്ലി എക്സ്പ്രസുകൾക്കു കൂടി തിരുവല്ലയിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. ഇത്തവണ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട താത്കാലിക സ്റ്റോപ്പുകളുടെ പട്ടികയിൽ നിന്നുപോലും തിരുവല്ല ഒഴിവാക്കപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് തിരുവല്ല റെയിൽവേസ്റ്റേഷൻ നേരിടുന്ന…
Read More