പന്തളം: പന്തളം- കുടശനാട് ചിറയ്ക്കു കിഴക്കേതിൽ പീതാംബരന്റെ മകൾ രജനി(38) ആകെ വിഷമവൃത്തത്തിലാണ്. അനാവശ്യ കീമോതെറാപ്പി ഒരു പെൺകുട്ടിയുടെ അമ്മയായ രജനിയെ ആകെ തളർത്തിയിരിക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ നിയമനടപടിക്കു പോകുമെന്നു രജനിയുടെ കുടുംബം പറയുന്നു. പരിശോധനാ ഫലത്തിലെ തെറ്റുമൂലം ഇല്ലാത്ത കാൻസറിനു ലഭിച്ച കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കുകയാണ് ഇവർ. മുടിയെല്ലാം കൊഴിഞ്ഞു. മുഖത്തും ശരീരമാകെയും കരുവാളിപ്പുമുൾപ്പെടെയുള്ള അസ്വസ്ഥതകൾ നേരിടുകയാണിവർ. നെഞ്ചിൽ മുഴയ്ക്കുള്ള ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളജിലെ സർജറി യൂണിറ്റിൽ ഫെബ്രുവരി 28ന് അഡ്മിറ്റായത്. സ്വകാര്യ ലാബുകാരുടെയും ഡോക്ടർമാരുടെയും ഗുരുതരമായ അനാസ്ഥ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചിരിക്കുകയാണ് ഇപ്പോൾ രജനി. രോഗമാണെന്ന് അറിഞ്ഞതോടെ താനും കുടുംബവും അനുഭവിച്ച മനഃക്ലേശം വിവരിക്കാനാവാത്തതാണെന്നു രജനി പറയുന്നു.
Read MoreCategory: Alappuzha
ഒഴിവായത് വൻ അപകടം; ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ടയർ ഊരി മാറി; നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്തി; പരിശോധനയിൽ ടയറുകളുടെ നട്ടുകളെല്ലാം ഇളക്കിയ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് അധികൃതർ
പത്തനംതിട്ട: ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു. വൻ അപകടം ഒഴിവായി. നിറയെ കുട്ടികളുമായി വന്ന പത്തനംതിട്ട അമൃത വിദ്യാലയത്തിലെ സ്കൂൾ ബസിന്റെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ 8 .10 ന് വാഴമുട്ടം പുതുപറന്പിൽ ജംഗ്ഷനു സമീപമാണ് സംഭവം. കോട്ടയം ഭാഗത്ത് നിന്നും കുട്ടികളുമായി പത്തനംതിട്ടക്ക് വരികയായിരുന്ന ബസിന്റെ പിറകിലെ ഇടതു വശത്തെ ടയറാണ് ഊരി വീണത്. എന്നാൽ ഡ്രൈവർ ഇതറിയാതെ അന്പത് മീറ്ററോളം മുന്നോട്ട് പോയി. റോഡിൽ നിന്നവർ ബഹളം വച്ച് ബസ് നിർത്തിക്കുകയായിരുന്നു. തൊട്ടടുത്ത ടയറിന്റെയും നട്ടുകൾ ഉൗരി മാറ്റിയ അവസ്ഥയിലായിരുന്നു. കുറച്ച് ദൂരം കൂടി പോയാൽ ഈ ടയറും ഇളകി മാറിയേനെ. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതേ പോലെ വലതു വശത്തെ ടയറുകൾക്കും നട്ടുകൾ ഇല്ലാതിരുന്നത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. കരുനാഗപ്പള്ളിയിൽ കഴിഞ്ഞ മാസം 14 നാണ്…
Read Moreഅടിപ്പലക ഇളകി മാറി; ഇരച്ചുകയറിയ വെള്ളത്തിൽ രാത്രിവിശ്രമത്തിനായി കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങി; ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ സുരക്ഷിതർ
മങ്കൊന്പ്: പള്ളാത്തുരുത്തിയിൽ രാത്രിവിശ്രമത്തിനായി കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നു പുലർച്ചെ നാലരയോടെ പള്ളാത്തുരുത്തി പാലത്തിനു സമീപത്താണ് സംഭവം. സംഭവത്തെപ്പറ്റി നെടുമുടി പോലീസ് പറയുന്നതിങ്ങനെ. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങൽ നിന്നുള്ള 13 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. പള്ളാത്തുരുത്തി പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഇവർ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ പുലർച്ചെ നാലരയോടെ വള്ളത്തിന്റെ അടിപ്പലകയിൽ വിള്ളലുണ്ടായതിനെത്തുടർന്ന്, വെള്ളം കയറുകയും വള്ളം മുങ്ങുകയുമായിരുന്നു. വള്ളം മുങ്ങുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ അടുത്തുള്ള ബോട്ടിലെ ജീവനക്കാരെയും വിളിച്ചുണർത്തി യാത്രക്കാരെ കരയ്ക്കെത്തിയക്കുകയായിരുന്നു.വിവരമറിഞ്ഞു സ്ഥലത്തെത്തിയ നെടുമുടി പോലീസും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കഴിഞ്ഞ വർഷവും പള്ളാത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ഹൗസ് ബോട്ട് യാത്രക്കാരുമായി മുങ്ങിയിരുന്നു.
Read Moreവള്ളികുന്നത്ത് വൻ കവർച്ച! ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 45 പവനോളം സ്വർണം കവർന്നു
ചാരുംമൂട്: വള്ളികുന്നത്ത് വൻ സ്വർണ കവർച്ച. ആളില്ലാതിരുന്ന വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ വളളികുന്നം ചൂനാട് കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടുപൂട്ടി താക്കോൽ അയൽ വീട്ടിൽ ഏല്പിച്ചു സദാനന്ദൻ കുടുംബസമേതം മൂത്ത സഹോദരന്റെ സംസ്കാര ചടങ്ങിനു പോയ രാത്രിയിലായിരുന്നു മോഷണം. ഇന്നലെ രാവിലെ ആറോടെ ബന്ധുവായ ഹരികുമാർ ഓട്ടത്തിനായി കാറെടുക്കുന്നതിന് സദാനന്ദന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ ആയുധമുപയോഗിച്ച് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഭാരമുള്ള തടിക്കസേര വാതിലിനോട് ചേർത്തുവച്ചിരുന്നു. വീടിന്റെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര, വള്ളികുന്നം എസ്ഐ ഷൈജു ഇ. ഏബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി. ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധരും…
Read Moreതണ്ണീർമുക്കം ബണ്ട് മണൽച്ചിറ ഇനി ഓർമ ! മണൽച്ചിറ പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
ചേർത്തല: തണ്ണീർമുക്കം ബണ്ടിന് സമാന്തരമായി വേന്പനാട് കായിലിന്റെ മധ്യഭാഗത്ത് 350 മീറ്റർ നീളത്തിലെ മണൽച്ചിറ പൊളിക്കുന്നതിന് പ്രാരംഭജോലികൾക്ക് ഇന്നലെ തുടക്കമായി. ചിറയുടെ വശങ്ങളിൽ അടുക്കിയിട്ടുള്ള പാറ നീക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കു. ശേഷമാകും മണൽച്ചിറ പൊളിച്ച് മണ്ണ് നീക്കംചെയ്യുക. ദുരന്തനിവാരണ അഥോറിട്ടിയുടെ തീരുമാനപ്രകാരമാണ് മണൽച്ചിറ നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചത്. ഇതിനായി ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കിയാണ് കഴിഞ്ഞദിവസം പ്രാരംഭജോലി ആരംഭിച്ചത്. ചിറയുടെ പടിഞ്ഞാറെയറ്റത്തെ ഉപയോഗശൂന്യമായ കെട്ടിടാവശിഷ്ടം ഇന്നലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. ചിറയുടെ ചെറുഭാഗം നേരത്തെ പൊളിച്ചപ്പോൾ ലഭിച്ച പാറ ലോറിയിൽകയറ്റി കെട്ടിടം പൊളിച്ച് സജ്ജമാക്കിയ ഭാഗത്ത് ഇറക്കി. ചിറനീക്കുന്ന ജോലിയും ഇന്ന് ആരംഭിക്കും. വശങ്ങൾ ബലപ്പെടുത്താൻ അടുക്കിയിട്ടുള്ള പാറയും പിന്നാലെ മണ്ണുമാണ് നീക്കുക. ലഭിക്കുന്ന മണ്ണ് ബണ്ടിന്റെ കിഴക്കേകരയിൽ ജലസേചനവകുപ്പിന്റെ സ്ഥലത്താകും നിക്ഷേപിക്കുക. ഇരുപത് ദിവസമെടുത്ത് ചിറ പൂർണമായി പൊളിച്ചുനീക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ബണ്ടിന്റെ…
Read Moreഒമ്പത് കോടി രൂപ ചെലവിട്ട് നിർമ്മിച്ച റോഡ് കുടിവെള്ള പൈപ്പ് പൊട്ടി തകർന്നു; ഈ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമെന്ന് നാട്ടുകാർ
അടൂർ: ഒമ്പത് കോടി രൂപ ചെലവിട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിൽ അടുത്തയിടെ ടാറിംഗ് നടത്തിയ റോഡ് പൈപ്പ് പൊട്ടി തകർന്നു. പിഡബ്ല്യുഡി ഓഫീസിനു കിഴക്ക് മാടാംകുളഞ്ഞിപ്പടി ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് 1.45ന് പൈപ്പ് പൊട്ടി വെള്ളം ഫൗണ്ടൻ പോലെ ഉയർന്ന് പൊങ്ങി ഒഴുകിയത്. ഇതോടെ ടാറിംഗ് ഭാഗം പാളിയായി ഉയർന്നു പൊങ്ങുകയും വെള്ളത്തിന്റെ മർദ്ദം താങ്ങാനാകാതെ ശക്തിയായി മുകളിലേക്ക് കുത്തിയൊഴുകുകയുമായിരുന്നു. മാടാംകുളഞ്ഞിപ്പടി ഭാഗത്തു നിന്ന് പുറം ചുറ്റിപ്പടി ബ്രാഞ്ച് ലൈൻ പ്രധാന ജലവിതരണ പൈപ്പിനോടു വെൽഡിംഗ് നടത്തി യോജിപ്പിച്ച ഭാഗത്ത് വെൽഡിംഗ് ഇളകിപ്പോയതാണ് വെള്ളം ശക്തിയായി പുറത്തേക്കൊഴുകാൻ കാരണമെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു. വെള്ളം റോഡിലൂടെ കുത്തിയൊഴുകിയതോടെ റോഡിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കെപി റോഡിൽ പൈപ്പ് പൊട്ടി റോഡ് തകരുന്നത് നിത്യസംഭവമായി മാറിയിരുന്നു. തുടർന്ന് റോഡ് നവീകരണത്തിന് മുന്പ് പഴക്കം ചെന്ന…
Read Moreകനാൽ നവീകരണം മൂലം കൽക്കെട്ടുകൾ തകരുന്നത് പാലങ്ങൾക്ക് ഭീഷണിയാകുന്നു; ആശങ്കയോടെ നാട്ടുകാർ
ആലപ്പുഴ: കനാൽ നവീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ കനാലുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് കനാലുകളുടെ കൽക്കെട്ടുകൾ നശിപ്പിച്ചുകൊണ്ടെന്ന് ആക്ഷേപം. ചെളിക്കൊപ്പം മണ്ണും നീക്കം ചെയ്യുന്പോൾ വശങ്ങളിലെ കൽക്കെട്ടിന്റെ താഴെയുള്ള കല്ലുകൾ ഇളകിയാണ് കൽക്കെട്ടുകൾ പലയിടത്തും തകരുന്നത്. നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ കൽക്കെട്ട് തകർന്നിട്ടുണ്ട്. പാലങ്ങൾ ഉള്ളയിടങ്ങളിൽ ഇതു വൻ ഭീഷണിയാണ് ഉയർത്തുന്നത്. മുപ്പാലത്തിനു താഴെ കൽക്കെട്ടിന്റെ അടിക്കല്ലുകൾ ഏതാണ്ട് പൂർണമായും ഇളകിയതു മൂലം പാലത്തിന്റെ അടിഭാഗം ഇടിയാനുമിടയുണ്ട്. മട്ടാഞ്ചേരി പാലത്തിന്റെ അപ്രോച്ച്റോഡും ഇത്തരത്തിൽ ഇടിയാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശുചീകരിക്കേണ്ട ഭാഗത്തിനിരുവശവും ബണ്ട് കെട്ടി വെള്ളം പന്പു ചെയ്തു നീക്കിയ ശേഷമാണ് ചെളി നീക്കം ചെയ്യുന്നത്. വേനൽക്കാലത്തു മാത്രം നടക്കുന്ന ഈ പ്രവർത്തനങ്ങൾ മഴ തുടങ്ങുന്നതോടെ മുടങ്ങാനാണ് സാധ്യത. അങ്ങനെ വന്നാൽ മണ്ണിടിയാനും പാലങ്ങൾ താഴേക്ക് ഇരിക്കാനും സാധ്യത കൂടുതലാണ്. ഇപ്പോൾ തകരാത്ത കൽക്കെട്ടുകൾ പോലും മഴ…
Read More‘ഓപ്പറേഷൻ റെഡ്മാൻ’… ചേർത്തലയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില പിടികൂടി; പുകയില കടത്ത് നാളികേര കച്ചവടത്തിന്റെ മറവിൽ
ചേർത്തല: ചേർത്തലയിൽ പോലീസ് നടത്തിയ റെയ്ഡിൽ ഏഴരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി നാലുപേരെ പിടികൂടിയത് ഓപ്പറേഷൻ റെഡ്മാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക അന്വേഷണത്തിനിടെ. സ്കൂൾ, കോളേജ് പരിസരങ്ങളിലെ ലഹരിമരുന്ന് മാഫിയയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി കെ.എം ടോമി രൂപം കൊടുത്ത ഓപ്പറേഷൻ സ്ക്വാഡാണ് റെഡ്മാൻ. ഷാഡോ പോലീസ് മാതൃകയിൽ ലഹരിമരുന്നു കേസുകൾ പിടിക്കലും ഇവയുടെ ഉറവിടങ്ങൾ കണ്ടെത്തി നിർമാർജനം ചെയ്യലുമാണ് ടീമിന്റെ ദൗത്യം. ഓപ്പറേഷൻ റെഡ്മാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക അന്വേഷണത്തിനിടയിൽ ചേർത്തല എഎസ്പി വിശ്വനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികളെ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അർത്തുങ്കൽ അരീപ്പറന്പ് ഭാഗത്തു നിന്ന് ഇന്നലെ നാളികേരം കയറ്റിവന്ന വാഹനമടക്കം പ്രതികളെ പിടികൂടിയത്. ആലപ്പുഴ സക്കറിയ വാർഡിൽ കൂവപ്പാടം വീട്ടിൽ സാദിഖ് (40), തിരുവന്പാടി കൊച്ചിക്കാരൻ വീട്ടിൽ മാർട്ടിൻ എന്ന…
Read Moreവോട്ടുകണക്കുകൾ നിരത്തി നേതാക്കൾ; പത്തനംതിട്ടയിലെ ബിജെപി മുന്നേറ്റം മറച്ചുവച്ച് സിപിഎം റിപ്പോർട്ട്
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ ബിജെപി നടത്തിയ മുന്നേറ്റത്തിന്റെ കണക്കുകൾ മറച്ചുവച്ച് ന്യൂനപക്ഷത്തെ പഴിച്ച് സിപിഎം റിപ്പോർട്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ടുശതമാനത്തിലുണ്ടായ കുറവ് മറച്ചുവച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി നടത്തിയ മുന്നേറ്റത്തെയും കണ്ടില്ലെന്നു നടിക്കുന്നു. സംസ്ഥാനസമിതിയിലേക്ക് ജില്ലാ കമ്മിറ്റി നൽകിയ റിപ്പോർട്ടിലാണ് സ്വന്തം ഭാഗം ന്യായീകരിച്ചിട്ടുള്ളത്. പരാജയത്തിനു കാരണം തങ്ങളല്ലെന്നു വരുത്തിവയ്ക്കാനുള്ള നേതാക്കളുടെ ശ്രമത്തിനിടെ പാർട്ടി കേന്ദ്രങ്ങളിലുണ്ടായ അടിയൊഴുക്കുകൾ കണ്ടില്ലെന്നു നടിക്കുകയാണ്. പത്തനംതിട്ടയിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും എൽഡിഎഫിന് വോട്ടുശതമാനം കുറയുമെന്നുമുള്ള മാധ്യമ പ്രചാരണം ദോഷം ചെയ്തെന്നും പാർട്ടി വിലയിരുത്തുന്നു. ബിജെപി ജയിക്കുമെന്ന ഭീതിയിൽ യുഡിഎഫിലേക്ക് ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചുവെന്നാണ് സിപിഎം കണ്ടെത്തൽ.ജില്ലയിൽ യുഡിഎഫുമായി 16,000ൽപരം വോട്ടുകളുടെ കുറവ് മാത്രമേയുള്ളൂവെന്നും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചതാണ് എൽഡിഎഫിന്റെ പരാജയത്തിനു കാരണമെന്നും പറയുന്ന റിപ്പോർട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിൽ…
Read Moreകുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു; കറ്റോട് കുടിവെള്ള പദ്ധതിക്ക് പുനർജീവൻ
തിരുവല്ല: കുട്ടനാട്ടിലെ കടുത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി തിരുവല്ല കറ്റോട് നിന്നുള്ള കുടിവെള്ള പദ്ധതിക്കു പുനർജീവൻ. വര്ഷങ്ങളായി നിലച്ചു കിടന്ന പദ്ധതിയാണ് വീണ്ടും പ്രവർത്തനക്ഷമമാകുന്നത്.ഇതിന്റെ ഭാഗമായി നെടുമ്പ്രം മണക്ക് ആശുപത്രിക്കു സമീപത്തായി പൊട്ടിയ പൈപ്പ് ലൈന് മാറ്റി സ്ഥാപിക്കാനായി ജല അഥോറിറ്റി പത്ത് ലക്ഷം രൂപ അനുവദിച്ച് പണി ആരംഭിച്ചു. കറ്റോട്ട് നിന്ന് വിതരണം ചെയ്യുന്ന ശുദ്ധജലം നീരേറ്റുപുറം കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിച്ച് കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തില് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കറ്റോട്ടു നിന്ന് ആറ് ദശലക്ഷവും നീരേറ്റുപുറത്ത് നിന്ന് മൂന്ന് ദശലക്ഷം ലിറ്റര് വെള്ളവും വിതരണം ചെയ്യും. ഇതോടെ തലവടി, എടത്വ, വീയപുരം, മുട്ടാര്, വെളിയനാട്, കിടങ്ങറ, രാമങ്കരി പഞ്ചായത്തില് ആദ്യഘട്ടം കുടിവെള്ളം എത്തിക്കും. മൂന്ന് പതിറ്റാണ്ടിന് മുന്പ് കുട്ടനാട് കുടിവെള്ള പദ്ധതിക്കായി തുടങ്ങിവച്ച കറ്റോട് പദ്ധതി തുടക്കത്തില് കുട്ടനാട്ടിലെ ഏതാനും പഞ്ചായത്തുകളില് ഗുണം ചെയ്തെങ്കിലും…
Read More