കോടിയേരിയുടെ ഒരു ഫോൺകോളിൽ ശബരിമല കയറുന്നത് ലക്ഷക്കണക്കിന് സ്ത്രീകൾ; നിയുക്ത എംപിയുടെ പ്രസ്താവന ഹി​ന്ദു വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെന്ന് ബി​ജെ​പി 

ചേ​ർ​ത്ത​ല: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഒ​രു ഫോ​ണ്‍​കോ​ൾ ചെ​യ്താ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന എ.​എം ആ​രി​ഫി​ന്‍റെ പ്ര​സ്താ​വ​ന വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച ഹി​ന്ദു വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​യ്യ​പ്പ​ന്‍റെ ഫോ​ട്ടോ​യു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​രി​ഫ് ജ​യി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണ്. ഇ​സ്ലാം മ​ത വി​ശ്വാ​സം അ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യും സ്വ​ന്തം ആ​ചാ​ര​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന പു​തി​യ എം​പി മ​റ്റു മ​ത​വി​ശ്വാ​സ​ങ്ങ​ളെ മാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. ഹി​ന്ദു​വി​ശ്വാ​സ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തീ​ര​ദേ​ശ ജ​ന​ത​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മമാകുന്നു; അ​ന്ധ​കാ​ര​ന​ഴി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി

തു​റ​വൂ​ർ: തീ​ര​ദേ​ശ ജ​ന​ത​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാണം തു​ട​ങ്ങി. നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളു​ടെ നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​യി. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​കും. ഫോ​ർ​ട്ട് കൊ​ച്ചി തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ റോ​ഡി​ലെ പ്ര​ധാ​ന പാ​ല​മാ​യി​രു​ന്നു അ​ന്ധ​കാ​ര​ന​ഴി പാ​ലം. നി​ല​വി​ൽ വ​ട​ക്കേ സ്പി​ൽ​വേ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ ഈ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ങ്കി​ലും മ​റ്റു മാ​ർ​ഗം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര. തു​റ​മു​ഖ വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​ത്. നി​ര​വ​ധി ക​രാ​റു​ക​ൾ മാ​റി മാ​റി ന​ൽ​കി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി നി​ൽ​ക്കു​ന്ന​ത്. സു​നാ​മി​ക്ക് ശേ​ഷ​മാ​ണ് അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ​പാ​ല​ത്തി​ന്‍റെയും തെ​ക്കേ​പാ​ല​ത്തി​ന്‍റെ​യും പ​ണി ആ​രം​ഭി​ച്ച​ത്. തെ​ക്കേ​പ്പാ​ലം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​ക​രി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന…

Read More

ഭാര്യയുടെ പരാതിയിൽ ഭർത്താവിന്  പോലീസ് സ്റ്റേഷനിൽ ക്രൂരമർദനം;  വെ​ണ്‍​മ​ണി എ​സ്ഐ​ക്കും സി​ഐ​ക്കു​മെ​തി​രെ ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച വെ​ണ്‍​മ​ണി എ​സ്ഐ​ക്കും പ​രാ​തി ല​ഭി​ച്ചി​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ചെ​ങ്ങ​ന്നൂ​ർ സി​ഐ​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ആ​ക്റ്റി​ൽ പ​റ​യു​ന്ന പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വെ​ണ്‍​മ​ണി മു​ല്ല​ശേ​രി​ൽ വീ​ട്ടി​ൽ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​ണ്‍​മ​ണി സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

Read More

മങ്കൊമ്പ് മനു വന്നു എല്ലാം ശരിയായി..! പ്രമുഖ പത്രങ്ങളുടെ തലക്കെട്ട് ഉൾപ്പെടെ മാ​ന്ത്രി​ക​പ്പെ​ട്ടി​യി​ൽ അ​ട​ച്ചു​വ​ച്ച ഫ​ലം യാ​ഥാ​ർ​ഥ്യ​മാ​യി; നാ​ട്ടു​കാ​ർ​ക്ക് അ​ത്ഭു​തം സ​മ്മാ​നി​ച്ച് യു​വ മാ​ന്ത്രി​ക​ൻ

മ​ങ്കൊ​ന്പ്: ഒ​ന്ന​ര​മാ​സ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മാ​ന്ത്രി​ക​പ്പെ​ട്ടി തു​റ​ന്ന​പ്പോ​ൾ പ്ര​വ​ച​ന​ഫ​ല​മ​റി​യാ​നെ​ത്തി​യ​വ​രു​ടെ ക​ണ്ണു​ത​ള്ളി. വോ​ട്ടെ​ടു​പ്പു ദി​ന​ത്തി​ൽ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പി​റ്റേ​ന്ന് പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും ക​ണ്ട അ​തേ ഫ​ലം മാ​ന്ത്രി​ക​പ്പെ​ട്ടി​ക്കു​ള്ളി​ൽ. മാ​ന്ത്രി​ക​നാ​യ മ​നു മ​ങ്കൊ​ന്പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം മു​ൻ​കൂ​ട്ടി പ്ര​വ​ചി​ച്ച് നാ​ട്ടു​കാ​ർ​ക്ക് അ​ത്ഭു​തം സ​മ്മാ​നി​ച്ച​ത്. മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ അ​വ​ർ​ക്കു ല​ഭി​ച്ച ഭൂ​രി​പ​ക്ഷം എ​ന്നി​വ​യ്ക്കു പു​റ​മെ പി​റ്റേ​ന്ന് ദീ​പി​ക​യ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന പ്ര​ധാ​ന ത​ല​ക്കെ​ട്ടും പ്ര​വ​ചി​ച്ചാ​യി​രു​ന്നു ഇ​ന്ദ്ര​ജാ​ല​പ്ര​ക​ട​നം. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ള​ട​ങ്ങി​യ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ രാ​ഷ്ട്രീ​യ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൈ​യോ​പ്പോ​ടു​കൂ​ടി ഒ​ന്നി​നു​ള്ളി​ൽ മ​റ്റൊ​ന്നെ​ന്ന നി​ല​യി​ൽ നാ​ലു​പെ​ട്ടി​ക​ളി​ലാ​യി അ​ട​ക്കം ചെ​യ്ത​ത്. പി​ന്നീ​ട് ഈ ​പെ​ട്ടി​ക​ൾ നാ​ലു താ​ഴു​ക​ളി​ട്ടു പൂ​ട്ടി സി​സി ടി​വി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ന​വീ​ൻ ബാ​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ട്ടു​ക​ൾ തു​റ​ന്ന് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. പി​ന്നീ​ട് ത​ഹ​സി​ൽ​ദാ​ർ ത​ന്നെ​യാ​യി​രു​ന്നു മു​ദ്ര​പ്പ​ത്ര​ത്തി​ലെ ഫ​ല​ങ്ങ​ൾ…

Read More

75000 വീമ്പിളക്കിയ വീണ വീണു; എംഎൽഎ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഡിസിസി  പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് 

ബാ​ബു ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 75000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് വീ​മ്പി​ള​ക്കി​യ ആ​റ​ന്മു​ള എം​എ​ല്‍​എ വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ സ​ര്‍​വേ​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ അ​സ്വ​സ്ഥ​യാ​യ എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് 75000 വോ​ട്ടി​ന് വി​ജ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. 2016 ല്‍ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 64521 വോ​ട്ടു നേ​ടി​യ വീ​ണാ ജോ​ര്‍​ജി​ന് 163996 പേ​ര്‍ വോ​ട്ടു​ചെ​യ്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 52684 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. വോ​ട്ടു വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടും 11837 വോ​ട്ടു​ക​ള്‍ വീ​ണാ​ജോ​ർ​ജി​ന് കു​റ​ഞ്ഞ​ത് എം​എ​ല്‍​എ​യു​ടെ ജ​ന​പി​ന്തു​ണ​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ്. 2016 ല്‍ ​ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ 56877 വോ​ട്ട് മാ​ത്രം ല​ഭി​ച്ച യു​ഡി​എ​ഫി​ന് വോ​ട്ട് വ​ര്‍​ധി​ച്ചു. 59277 വോ​ട്ടു​ക​ള്‍ ആ​റ​ന്മു​ള​യി​ല്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. ആ​റ​ന്മു​ള​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ല്‍​ഡി​എ​ഫ് അ​ല്ല. എം​എ​ല്‍​എ ത​ന്നെ സ്വ​ന്തം മ​ണ്ഡ​ലം ഉ​ള്‍​ക്കൊ​ള്ളു​ന്ന…

Read More

പത്തനംതിട്ടയിൽ പോ​ളിം​ഗ് കൂ​ടി​യ​പ്പോ​ൾ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ​ത് ബി​ജെ​പി​ക്കു മാ​ത്രം; യു​ഡി​എ​ഫി​ന് അ​ഞ്ചും എ​ൽ​ഡി​എ​ഫി​ന് മൂ​ന്നു ശ​ത​മാ​ന​വും ന​ഷ്ടം

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫി​നും ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ എ​ൽ​ഡി​എ​ഫി​നും വോ​ട്ട് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ബി​ജെ​പി വോ​ട്ടു​ക​ളി​ലു​ണ്ടാ​യ വ​ർ​ധ​ന യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​ക്കി. ബി​ജെ​പി വോ​ട്ടു​ക​ളി​ൽ 13 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ട്. യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന് മൂ​ന്നു ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വാ​ണു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്കും ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് കു​റ​വു​ണ്ടാ​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വോ​ട്ടി​ൽ നേ​രി​യ വ​ർ​ധ​ന മു​ന്ന​ണി​ക​ൾ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ 13,78,587 വോ​ട്ടു​ക​ളി​ൽ 10,22,763 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. ഇ​തി​ൽ യു​ഡി​എ​ഫി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​ക്കു ല​ഭി​ച്ച​ത് 3,80,927 വോ​ട്ടാ​ണ്.37.24 ശ​ത​മാ​നം. വീ​ണാ ജോ​ർ​ജ് 3,36,684 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ശ​ത​മാ​നം 32.91. ബി​ജെ​പി 2,97,396 വോ​ട്ടു നേ​ടി. ശ​ത​മാ​നം 29.07.2014ൽ 8,52,914 ​വോ​ട്ട് പോ​ൾ ചെ​യ്ത​പ്പോ​ൾ യു​ഡി​എ​ഫ്…

Read More

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴയിൽ ച​രി​ത്ര​പു​രു​ഷ​നാ​യി ആ​രി​ഫ്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഏ​ക ഇ​ട​ത് എം​പി​യെ സ​മ്മാ​നി​ച്ച് ആ​ല​പ്പു​ഴ. യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ച്ച കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ മാ​ത്ര​മാ​യി​രു​ന്നു തു​ട​ക്കം മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു പ്ര​തീ​ക്ഷ ന​ല്കി​യി​രു​ന്ന​ത്. ആ​കാം​ക്ഷ​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ഒ​ടു​വി​ൽ ആ​ല​പ്പു​ഴ​യി​ൽ ആ​രി​ഫ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സ്വ​ന്തം മ​ണ്ഡ​ല​മാ​യ അ​രൂ​ർ കൈ​വി​ട്ട​പ്പോ​ഴും ചേ​ർ​ത്ത​ല​യും കാ​യം​കു​ള​വും മാ​ത്രം ന​ല്കി​യ പി​ന്തു​ണ​യി​ലാ​ണ് വി​ജ​യ​തീ​ര​ത്തേ​ക്ക് ആ​രി​ഫ് തു​ഴ​ഞ്ഞെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും മാ​ത്രം നേ​ടി​യ ലീ​ഡാ​ണ് അ​ന്തി​മ​ഫ​ല​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​മു​ഖ മ​ന്ത്രി​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളാ​യ ആ​ല​പ്പു​ഴ​യും അ​ന്പ​ല​പ്പു​ഴ​യും പോ​ലും ആ​രി​ഫി​നെ കൈ​വി​ട്ടെ​ങ്കി​ലും ശേ​ഷി​ച്ച മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ മ​ണ്ഡ​ലം ന​ല്കി​യ ഭൂ​രി​പ​ക്ഷം ഇ​തി​നെ​യെ​ല്ലാം മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന​താ​ണ് വ​സ്തു​ത. ശേ​ഷി​ച്ച നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം ഷാ​നി​മോ​ൾ ഉ​സ്മാ​നാ​യി​രു​ന്നു മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ഈ ​ര​ണ്ടി​ട​ത്തു നി​ന്നും ആ​രി​ഫ് നേ​ടി​യ ലീ​ഡി​നെ മ​റി​ക​ട​ക്കാ​ൻ അ​തു പോ​രാ​യി​രു​ന്നു. 2014-ൽ ​ഇ​ട​തു​പ​ക്ഷ​ത്തി​നു ല​ഭി​ച്ച വോ​ട്ടു​ക​ളോ​ടൊ​പ്പം ത​ന്നെ ഇ​ത്ത​വ​ണ ല​ഭി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫി​ന് കു​റ​വു​ക​ളു​ണ്ടാ​യി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​ക​ട്ടെ…

Read More

പരാജയം ഉറപ്പായിരുന്നു, എങ്കിൽപിന്നെ ഉ​റു​മ്പു ക​ടി​ച്ചു ചാ​വു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്നത്; മകന്‍റെ തോൽവിയെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിശകലനം

ആ​ല​പ്പു​ഴ: ഉ​റു​ന്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വ​യ​നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​താ​യി​രു​ന്നു തു​ഷാ​റി​ന് ന​ല്ല​ത്. അ​വി​ടെ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​വും സ​മു​ദാ​യ​ത്തി​ന് സ്വാ​ധീ​ന​വു​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ടു മ​ണ്ഡ​ല​മാ​യാ​ലും പ​രാ​ജ​യം ഉ​റ​പ്പാ​യി​രു​ന്നു. ഉ​റു​ന്പു ക​ടി​ച്ചു ചാ​വു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണ്. ഇ​തു​കൊ​ണ്ടാ​ണ് തു​ഷാ​ർ വ​യ​നാ​ട് സീ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രാ​യ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നു പി​ന്നോ​ക്ക ആ​ഭി​മു​ഖ്യം ന​ഷ്ട​പ്പെ​ട്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

തോറ്റെങ്കിലും പത്തനംതിട്ടയിൽ കാഴ്ചവച്ചത് മികച്ച പ്രകടനം; ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് കോണ്‍ഗ്രസിനെ സഹായിച്ചതെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ട: ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തിൽ മികച്ച വിജയമുണ്ടാക്കിയതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചരണം. ഇന്ത്യ മുഴുവൻ വിജയം നേടിയിട്ടും കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായത് ഇക്കാരണത്താലാണ്. പരാജയപ്പെട്ടെങ്കിലും കേരളത്തിൽ ബിജെപി നല്ല നിലയിൽ രീതിയിൽ വോട്ട് വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Read More

ആദ്യം കറുപ്പുടുത്ത് പിന്തുണച്ചു, പിന്നെ എൻഡിഎ‍യിൽ ലയിച്ചു; പൂ​ഞ്ഞാ​റി​ൽ കെ. ​സു​രേ​ന്ദ്ര​ന് വേണ്ടി വോട്ട് ചോദിച്ച ജോർജിന് തിരിച്ചടി

പ​ത്ത​നം​തി​ട്ട: പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യാ​യ പി.​സി. ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ വെ​റും 5000 വോ​ട്ടു മാ​ത്ര​മാ​ണ് സു​രേ​ന്ദ്ര​നു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആന്‍റോ ആ​ന്‍റ​ണി​യാ​ണ് മു​ന്നി​ൽ. ആ​ന്‍റോ​യ്ക്ക് ഇ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ ജോ​ർ​ജാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Read More