റാന്നി: ശബരിമല തിരുവാഭരണപാതയിലെ പേരൂർച്ചാല്‍ പാലം പണി പൂര്‍ത്തിയാക്കിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡു നിര്‍മാണം ഇഴയുന്നു. വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പതിവായി പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. മിക്ക ദിവസങ്ങളിലും നിര്‍മാണ ജോലികള്‍ നടക്കാറില്ല. പണിനടക്കുന്ന ദിവസങ്ങളില്‍ രണ്ടോ മൂന്നോ പേര് മാത്രമേ ഉണ്ടാകാറുള്ളൂ. നിര്‍മാണത്തിനിടെ രണ്ടു തൂണുകൾക്കു കണ്ടെത്തിയ ബലക്ഷയത്തിനു പരിഹാരം കാണുകയും അപ്രോച്ച് റോഡു നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്താൽ മാത്രമേ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകൂ. തൂണുകള്‍ ബലപ്പെടുത്തുന്നതിനുള്ള പണികള്‍ അന്തിമഘട്ടത്തിലാണ്.അപ്രോച്ച് റോഡുകളുടെ പണികളാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇരുകരകളിലും റോഡിന് സംരക്ഷണഭിത്തി കെട്ടുന്ന ജോലികളാണ് നിലവില്‍ നടന്നുവരുന്നത്. 1996ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പന്പാനദിക്കു കുറുകെ പേരൂർച്ചാൽ, കീക്കൊഴൂർ കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലത്തിന്റെ കരാറുകാർ തന്നെ ഏറെപ്പേരെത്തി. പാലം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് രണ്ട് തൂണുകൾക്ക് ബലക്ഷം കണ്ടത്. പൂർത്തിയാകാത്ത…
Read MoreCategory: Alappuzha
കള്ളവോട്ടിലൂടെ വിജയിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കായംകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിലൂടെ വിജയിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് മുൻ ആഭ്യന്തര മന്ത്രിയും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽഡിഎഫ് നഗരസഭാ കൗണ്‍സിലർ ഇരട്ടവോട്ട് ചെയ്ത സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ കൂട്ടായ്മയുടെ ഒന്നാംഘട്ട സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് ലക്ഷം വോട്ടർമാരെ ആസൂത്രിതമായി പാർട്ടിയുടെ സർവീസ് സംഘടനകളെ ഉപയോഗിച്ച് നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നഗരസഭ കൗണ്‍സിലറും സിപിഐ നേതാവുമായ ജലീൽ. എസ്. പെരന്പളത്ത് ഇരട്ട വോട്ട് ചെയ്ത നടപടിയിൽ ജില്ലയിലെ മാർക്സിസ്റ്റ് മന്ത്രിമാരുടെ നിർദേശ പ്രകാരം അനുകൂല റിപ്പോർട്ട് നൽകിയ ജില്ലാ കളക്ടർ കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചെന്നും തെരഞ്ഞടുപ്പ് കമ്മീഷനു കൊടുത്ത പരാതിയിൽ അന്വേഷണം നടക്കുന്പോൾ ഇതെല്ലാം പുറത്തു വരുമെന്നും…
Read Moreചെറുവള്ള പെരുമയിലെ ചെല്ലാനം ഓർമയിലേക്ക്; ഫൈബർ വളളങ്ങളുടെ കടന്നുകയറ്റം പാരമ്പര്യ തൊഴിലിനു തിരിച്ചടിയായി; കാലക്രമത്തിൽ അന്യം നിന്നുപോയേക്കാമെന്ന ഭയത്തിൽ തൊഴിലാളികൾ
വിജയ് കുമാർ വാലയിൽ തുറവൂർ: ചെറുവള്ളങ്ങളുടെ നിർമാണ രംഗത്ത് പ്രശസ്തമായ ചെല്ലാനം. മരത്തടിയിൽ തീർക്കുന്ന വള്ളങ്ങളുടെ ഈറ്റില്ലമാണെന്നു പറയാം. തടി വള്ള നിർമാണത്തിൽ നൂറു വർഷത്തോളം പാരന്പര്യമുണ്ട് ചെല്ലാനം ഗ്രാമത്തിന്. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ആയിരക്കണക്കിന് വള്ളങ്ങളാണ് ചെല്ലാനത്തു നിർമിക്കപ്പെട്ടിട്ടുള്ളത്. അഞ്ചരക്കോൽ മുതൽ ഇരുപത്തിരണ്ട് കോൽ നീളം വരെയുള്ള വള്ളങ്ങൾ ഇവിടെ നിർമിച്ചിരുന്നു. കടലിൽ പോകുവാൻ ഫൈബർ വള്ളങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ വലിയ വള്ളങ്ങളുടെ നിർമാണം നിലച്ചു. നിലവിൽ പത്തുകോൽ നീളം വരെയുള്ള തടി വള്ളങ്ങൾ ആണ് ഇവിടെ നിർമിക്കുന്നത്. ആഞ്ഞിലി, പുന്ന, തുടങ്ങിയ മരങ്ങളാണ് വള്ളനിർമാണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ കയർ, ചകിരി തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നു. ആദ്യം ഏരാവ് പലക വയ്ക്കുന്നു. അതിന്റെ ഇരുവശങ്ങളിലുമായി തലമരങ്ങൾ ഘടിപ്പിക്കുന്നു. ഏരാവ് പലകയുടെ മുകളിലായി ഓടുപലകയും തുടർന്ന് പൂളു പലക അതിനു മുകളിലായി തീർപ്പലകയും വില്ലിയും ഘടിപ്പിക്കുന്നു .ഇതിനു…
Read Moreസമരം മൂന്നുപേർക്കു വേണ്ടിയായിരുന്നു! ശബരിമല സമര വിഷയത്തിൽ എൻഎസ്എസിനെയും മറ്റു ചില സമുദായങ്ങളെയും പരോക്ഷമായി വിമർശിച്ചു വെള്ളാപ്പള്ളി നടേശൻ
മങ്കൊന്പ്: ശബരിമല സമര വിഷയത്തിൽ എൻഎസ്എസിനെയും മറ്റു ചില സമുദായങ്ങളെയും പരോക്ഷമായി വിമർശിച്ചു വെള്ളാപ്പള്ളി നടേശൻ. സമരം മൂന്നുപേർക്കു വേണ്ടിയായിരുന്നുവെന്നാണ് കുട്ടനാട്ടിലെ മാന്പുഴക്കരിയിൽ നടന്ന ക്ഷേത്രസമർപ്പണച്ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആരോപണമുന്നയിച്ചത്. ഒരു ചങ്ങനാശേരിക്കാരൻ, ഒരു തന്പുരാൻ, ഒരു തന്ത്രി എന്നിവരായിരുന്നു സമരത്തിന്റെ പിന്നിൽ. ഭൂരിപക്ഷ സമുദായ ഐക്യത്തിനു വേണ്ടിയായിരുന്നു സമരം. എസ്എൻഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. സമരം കേരളത്തിനെ കലുഷിതമാക്കി. സാന്പത്തിക സംവരണം നടപ്പാക്കാനായി ചങ്ങനാശേരിക്കാരൻ ഹർജി നൽകി. ഭൂനയ ബില്ലിലൂടെ ഈഴവരെല്ലാം ജന്മികളായി. നായരെല്ലാം നശിച്ചു പോയി. അതിനാൽ സംവരണം നടപ്പാകരുതെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോർഡിന്റെയും റിക്രൂട്ട്മെന്റ് ബോർഡിന്റെയും ചെയർമാൻസ്ഥാനം ഒരു പ്രത്യേക വിഭാഗത്തിനു സംവരണം ചെയ്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ രമേശ് ചെന്നിത്തലയ്ക്കു താക്കോൽ സ്ഥാനം നൽകിയതു ചങ്ങനാശേരിക്കാരന്റെ ഇടപെടലിനെത്തുടർന്നാണ്. ശബരിമലയിൽ നേർച്ചയിടരുതെന്ന് ഒരു അവർണനും പറഞ്ഞിട്ടില്ല.…
Read Moreമഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട മേരിക്കുട്ടിക്ക് ഡോ.സുനിലിന്റെ 134-ാമത് വീട്
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 134 -ാമത് വീട് വെണ്ണിക്കുളം കക്കുടിയിൽ മേരിക്കുട്ടിക്കും കുടുംബത്തിനും. മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട മേരിക്കുട്ടിയും ഭർത്താവും മാനസികാസ്വാസ്ഥ്യമുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം നിസഹായവസ്ഥയിലായിരുന്നു. വീടു നഷ്ടപ്പെട്ട കുടുംബത്തിന്റെ അവസ്ഥ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെനി സനലാണ് സുനിൽ ടീച്ചറുടെ ശ്രദ്ധയിൽപെടുത്തിയത്. വിദേശ മലയാളിയായ ആഗ്നസിന്റെ സഹായത്താലാണ് വീടു നിർമിച്ചത്. മൂന്ന് മുറികളും സിറ്റൗട്ടും അടങ്ങിയതാണ് വീട്. പ്രളയബാധിതർക്കുള്ള 13 -ാമത്തെ വീടാണ് ടീച്ചറുടെ സഹായത്തിൽ നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സിറിയക് മറ്റം നിർവഹിച്ചു. റെനി സനൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാർ, കെ.പി. ജയലാൽ, ടി.കെ. സനൽകുമാർ, ഡോ.ജോയി തോമസ്, ജോയി പുളിന്താനം, ജോർജ് പി. വർഗീസ്, ശോഭ സുനിൽ, നന്ദകുമാർ, തോമസ് എന്നിവർ പ്രസംഗിച്ചു.
Read Moreസ്കൂൾ തുറക്കാൻ ആഴ്ചകൾ ബാക്കി; വില നിയന്ത്രിക്കാൻ സഹകരണ സ്കൂൾ വിപണികൾക്കു തുടക്കമായി
പത്തനംതിട്ട: സ്കൂൾ വിപണി സജീവമായതോടെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പും കണ്‍സ്യൂമർഫെഡും രംഗത്ത്. സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട്ബുക്കുകൾ തുടങ്ങിയവയുടെ വില പൊതുവിപണിയിൽ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണസ്ഥാപനങ്ങളുടെ സ്കൂൾ വിപണികൾ.കണ്‍സ്യൂമർഫെഡും പത്തനംതിട്ട ടീച്ചേഴ്സ് ആൻഡ് റിട്ടയേഡ് ടീച്ചേഴ്സ് സഹകരണസംഘവും ചേർന്ന് അബാൻ ജംഗ്ഷനിലെ ബഥേൽ ടവറിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു. ബാഗുകൾ, കുടകൾ, മഴക്കോട്ടുകൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ എന്നിവ ലഭ്യമാണ്. അഞ്ചു മുതൽ 50 ശതമാനംവരെ വിലക്കുറവുണ്ടാകും. നിർധന വിദ്യാർഥികൾക്കായി ബാഗുകളും കുടകളും സ്പോണ്സർ ചെയ്യുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക വിലക്കിഴിവും ലഭ്യമാകും.ജില്ലാ സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എം.ജി. പ്രമീള നിർവഹിച്ചു. ടീച്ചേഴ്സ് ആൻഡ് റിട്ടയേഡ് ടീച്ചേഴ്സ് സഹകരണ സംഘം പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമർഫെഡ് റീജിയണൽ മാനേജർ ബിന്ദു പി.നായർ ആദ്യ വില്പന നിർവഹിച്ചു.…
Read Moreസാധാരണക്കാർക്ക് ആശ്വാസമായി കുറഞ്ഞ ചിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രി കാത്ത് ലാബ് പ്രവർത്തന സജ്ജമായി
പത്തനംതിട്ട: ജനറൽ ആശുപത്രിക്ക് അനുവദിച്ച കാത്ത് ലാബിന്റെ പ്രവർത്തനം പൂർണസജ്ജമായി. രണ്ടാഴ്ചയ്ക്കിടെ ഹൃദയാഘാതം ഉൾപ്പെടെ ഗുരുതര നെഞ്ച് രോഗം ബാധിച്ച 11 പേർക്ക് കാത്ത് ലാബിലെ ചികിത്സ ലഭ്യമാക്കിയിരുന്നു. എക്കോ, ആൻജിയോ ഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയാണ് കാത്ത് ലാബിൽ നടത്തുന്നത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ പരിശോധന ലഭ്യമാണ്. സംസ്ഥാനത്തെ മൂന്നാമത്തേതും ജില്ലയിലെ ആദ്യത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്. രണ്ട് കാർഡിയോളജിസ്റ്റുകളുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ജനുവരി 26ന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തെങ്കിലും നഴ്സുമാരുടെയും ടെക്നിഷൻമാരുടെയും കുറവ് കാരണം ലാബിന്റെ പ്രയോജനം രോഗികൾക്കു ലഭ്യമായിരുന്നില്ല. രണ്ട് നഴ്സുമാരെയും ഒരു ടെക്നിഷനെയും നിയമിക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം അനുമതി നൽകിയതിനെ തുടർന്ന് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തിയാണ് ലാബ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒപി പരിശോധന. ചൊവ്വ,…
Read Moreഅരൂരിൽ സഡൺബ്രേക്കിട്ട കെഎസ്ആർടിസിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
തുറവൂർ: കെഎസ്ആർടിസി ബസിനു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് കട്ടിക്കാട് വീട്ടിൽ പരേതനായ റപ്പേലിന്റെ മകൻ ഫെർഡിൻ ആന്റണി (സുനിൽ-33) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ദേശീയപാതയിൽ അരൂർ സിഗ്നലിൽ വച്ചായിരുന്നു അപകടം. റെഡ് ലൈറ്റ് കണ്ടതിനെ തുടർന്ന് മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക് ചെയ്തപ്പോർ പിന്നാലെ വരുകയായിരുന്ന ഇയാളുടെ ബൈക്ക് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഓടിക്കുടിയ നാട്ടുകാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: മണി. സഹോദരങ്ങൾ: സിബിച്ചൻ, സാജൻ.
Read Moreഅവധിക്കാലം സന്തോഷകരമാകട്ടെ, ജീവൻ വിലപ്പെട്ടതാണ്; ജലാശയങ്ങൾക്കുസമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അഗ്നിശമന സേന
കായംകുളം: അവധിക്കാലമായതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികൾ വെള്ളത്തിൽ വീണ് മരണപ്പെടുന്ന സംഭവം വർധിച്ചതോടെ കായംകുളത്ത് ജലാശയങ്ങൾക്ക് സമീപം അഗ്നിശമന സേന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മനുഷ്യജീവൻ വിലപ്പെട്ടതാണ്, അതിനാൽ നീന്തൽ അറിയാത്തവരും മദ്യപിച്ചും ലഹരിമരുന്നുകൾ ഉപയോഗിച്ചും ജലാശയത്തിൽ ഒരു കാരണവശാലും ഇറങ്ങരുത്. അവധിക്കാലമായതിനാൽ കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർക്ക് ശ്രദ്ധവേണം. അതിനാൽ ജലാശയത്തിൽ ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ എന്ന മുന്നറിയിപ്പ് ബോർഡുകളാണ് സ്ഥാപിച്ചത്. കായംകുളം നഗരാതിർത്തിയിൽ പുതിയിടം, എരുവ, പത്തിയൂർ എന്നീ ക്ഷേത്രകുളങ്ങൾക്ക് മുൻവശമാണ് കായംകുളം അഗ്നിശമന സേനാ സ്റ്റേഷൻ ഓഫീസർ വൈ ഷഫീഖ്, ഉദ്യോഗസ്ഥരായ സുധീഷ്, ഷാബി, അൻവിൻ, ഗ്ലെൻ ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ പൊതുജന ബോധവത്ക്കരണം ലക്ഷ്യമിട്ട് ബോർഡുകൾ സ്ഥാപിച്ചത്. മുൻകാലങ്ങളിൽ നിരവധി മനുഷ്യജീവനുകൾ ഈ ക്ഷേത്ര കുളങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് അഗ്നിശമന സേന ബോർഡുകൾ സ്ഥാപിച്ചത്.
Read Moreജനജീവിതം ദുസഹം; മാലിന്യപ്രശ്നത്തിന് പരിഹാരം തേടി കോഴഞ്ചേരി ; ഡിഡിപിയും സംഘവും സ്ഥലം സന്ദർശിച്ചു
കോഴഞ്ചേരി: ജനജീവിതം ദുസഹമാകുന്ന തരത്തിൽ വഴിവക്കുകളിലും മറ്റും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കോഴഞ്ചേരി പാലത്തിന് സമീപമുള്ള ചന്തക്കടവ്, വണ്ടിപേട്ട, മാലിന്യ സംസ്കാരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് ഡിഡിപി എസ്. സൈമ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പാതയോരങ്ങളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മാസങ്ങളായി ആരും നടപടി സ്വീകരിച്ചിരുന്നില്ല. മാലിന്യ…
Read More