ആലപ്പുഴ: വഴി യാത്രക്കാർക്ക് കുടിവെള്ള സൗകര്യമൊരുക്കി എസ്വൈഎസ് മണ്ണഞ്ചേരി സർക്കിൾ. ജല സംരക്ഷണ ക്യാന്പയിന്റ ഭാഗമായി എസ്വൈഎസ് സംസ്ഥാന വ്യാപകമായി ആചരിച്ച് വരുന്ന ജലമാണ് ജീവൻ എന്ന പദ്ധതിയുടെ ഭാഗമായാണ് മണ്ണഞ്ചേരി ജംഗ്ഷനിൽ കുടിവെള്ള സംഭരണി ഒരുക്കിയത്. ജലക്ഷാമം ഉള്ള ഏരിയകളിൽ സൗജന്യ കുടിവെള്ള വിതരണം, പൊതു സ്ഥലങ്ങളിൽ കുടിവെള്ള സംഭരണി, പക്ഷികൾക്കും മൃഗങ്ങൾക്കും ജലപാന സൗകര്യം ഒരുക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പഞ്ചായത്ത് പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, സംഘടനാ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ജല വിനിയോഗ സംരക്ഷണ ചർച്ച സംഘടിപ്പിക്കും. സാന്ത്വനം ക്ലബിന്റെ നേതൃത്വത്തിൽ പൊതു ജന പങ്കാളിത്തത്തോടെ കായൽ കൂട്ടം സമിതി രൂപീകരിച്ചു ജല സ്രോതസുകൾ നവീകരികരിച്ചു ബോധവൽക്കരണ ബോർഡ് സഥാപിക്കുകയും ചെയ്യും.എസ്വൈഎസ് ആലപ്പുഴ സോണ് ഫിനാൻസ് സെക്രട്ടറി നാസർ കോര്യംപള്ളി ഉദ്ഘാടനം ചെയ്തു. അനസ് സുഹ്രി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് മണ്ണഞ്ചേരി…
Read MoreCategory: Alappuzha
ആൾതാമസം ഇല്ലാതിരുന്ന വീടിന് തീപിടിച്ചു; നിരവധി വാദ്യോപകരണങ്ങൾ കത്തിനശിച്ചു; വൈദ്യുതി ഇല്ലാത്ത വീട്ടിൽ തീപിടിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് വീട്ടുകാർ
പൂച്ചാക്കൽ: ആൾതാമസം ഇല്ലാതിരുന്ന വീടിനു തീ പിടിച്ചു വാദ്യോപകരങ്ങൾ കത്തിനശിച്ചു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. പാണാവള്ളി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൊച്ചുകൊട്ടാരം വീട്ടിൽ ഗോപിനാഥിന്റെ ഷീറ്റിട്ട വീടാണ് പൂർണമായും കത്തിനശിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ ആയിരുന്നു സംഭവം. തീ പിടിക്കുന്ന സമയം ഗോപിനാഥനും കുടുംബവും സമീപത്തുള്ള വീട്ടിൽ ആയതിനാൽ ആളപായം ഒന്നും സംഭവിച്ചില്ല. ഗോപിനാഥിന്റെ മകൻ വാദ്യോപകരണ പരിശീലകനായ സംഗീത് കുമാർ ഇവിടെ സൂക്ഷിച്ചിരുന്ന 12 ചെണ്ട, ഇടയ്ക്ക, മൃദംഗം, മദ്ദളം ഇവ നിർമിക്കാൻ ഉപയോഗിക്കുന്ന കുറ്റി എന്നിവ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. കൂടാതെ വീടിനകത്ത് ഉണ്ടായിരുന്ന അലമാരയും വസ്ത്രങ്ങളും പുസ്തകങ്ങളും അഗ്നിക്കിരയായി. കുറെ നാളുകളായി ഗോപിനാഥും കുടുംബവും വീടിനോട് ചേർന്നുള്ള ചെറിയ കെട്ടിടത്തിലാണ് താമസിക്കുന്നത്. തടികൊണ്ട് നിർമിച്ച വീട് കത്തി താഴേക്ക് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.…
Read Moreമണിമലയാർ നീർച്ചാലുകളായി; തീരങ്ങളിൽ വരൾച്ച കടുത്തതോടെ പമ്പിംഗ് മുടങ്ങി; കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങൾ
മല്ലപ്പള്ളി: എട്ടുമാസം മുന്പ് കുതിച്ചൊഴുകിയ മണിമലയാർ നീർച്ചാലുകളായി. പലയിടത്തും നദി ഇടമുറിഞ്ഞ സ്ഥിതിയിൽ.തീരങ്ങളിൽ കോട്ടാങ്ങൽ, മല്ലപ്പള്ളി, കല്ലൂപ്പാറ തുടങ്ങി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. മല്ലപ്പള്ളി വലിയ പാലത്തിനോട് ചേർന്നുള്ള തടയണയിൽ വെള്ളം തടഞ്ഞു നിൽക്കാതെ വന്നതോടെ മല്ലപ്പള്ളിയിൽ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. 15 വർഷം മുമ്പ് നിർമിച്ച തടയണ നിർമാണത്തിലെ പാളിച്ച മൂലം ചോരുകയാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞ വേനലിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുതുക്കി പണിതെങ്കിലും ഇക്കൊല്ലവും തടയണയിൽ തുള്ളിവെള്ളം തടഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പരാജയപ്പെട്ടതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് തടയണയ്ക്കു താഴെ കയത്തിൽ നിന്ന് കുടിവെള്ള പദ്ധതിയുടെ കിണറിന്റെ അരികിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. എന്നിട്ടും പദ്ധതിയിൽ മൂന്ന് മോട്ടോർ ഉപയോഗിച്ച് ഒരേ സമയം പമ്പിംഗ് നടത്താൻ സാധിക്കുന്നില്ല. ഇതുമൂലം…
Read More’എന്റെ വോട്ട് ഞാൻ പാഴാക്കില്ല’ ..: വോട്ടിംഗ് ശതമാനം കൂട്ടാൻ തിരുവല്ലയിൽ നൃത്തവും കൂട്ടയോട്ടവും
തിരുവല്ല: ജിമിക്കി കമ്മൽ ഗാനത്തിന്റെ താളത്തിൽ തകർപ്പൻ ഡാൻസുമായി പോലീസ് നിരീക്ഷക സൊണാൽ ചന്ദ്രയും ജില്ലാ കളക്ടർ പി. ബി. നൂഹും യുവത്വത്തിനൊപ്പം ചുവടുവച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവും, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലും താളച്ചുവടുകളുമായി കൂടിയതോടെ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിലൊരുങ്ങിയത് ഗംഭീര നൃത്തവിരുന്ന്. സ്വീപ് വോട്ടർ ബോധവത്കരണ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിനു മുന്നോടിയായാണ് സൂന്പാ നൃത്തം അരങ്ങേറിയത്. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവല്ലയിൽ സ്വീപ്പിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. പോലീസ് നിരീക്ഷക സൊണാൽ ചന്ദ്ര കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്റ്റേഡിയത്തിൽ തന്നെ അവസാനിച്ചു. 2.8 കിലോമീറ്റർ ദൂരമാണ് കൂട്ടയോട്ടത്തിനുണ്ടായിരുന്നത്.വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ്…
Read Moreമീനച്ചൂടിന് തണുപ്പേകി മാന്നാർ തൃക്കുരട്ടി തന്മടി കുളം
ഡൊമിനിക് ജോസഫ് മാന്നാർ: മീന മാസത്തിലെ സൂര്യൻ ഉച്ചസ്ഥായിൽ എത്തി നാടും നഗരവും വെന്തുരുകുന്പോൾ ആശ്വാസത്തിൻ കുളിർമയേകാൻ തൃക്കുരട്ടി തന്മടി കുളം. ഭൂരിപക്ഷം കിണറുകളിലും ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് കുളിക്കുവാനും നനയ്ക്കുവാനുമായി എല്ലാവരും ആശ്രയിക്കുന്നത് ഇപ്പോൾ നദികളെയാണ്. പ്രളയത്തിനു ശേഷം അഴുക്കുകളും മറ്റും നീങ്ങിയ പന്പാ നദിയും അച്ചൻകോവിലാറും നവീകരിച്ച കുട്ടംപേരൂർ ആറുമെല്ലാം ജനങ്ങൾക്ക് കുളിർമയേകുന്ന ജലസ്രോതസുകളായി ഇപ്പോൾ മാറിയിരക്കുകയാണ്. അതിനോടൊപ്പം പുനർനിർമിച്ച കുളങ്ങളും വേനൽചൂടിന് ഏറെ ആശ്വാസകരമായിരിക്കുകയാണ്. കുളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാന്നാർ തൃക്കുരട്ടി തന്മടികുളം. കാട് പിടിച്ച് നാട്ടുകാർ മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ കുളം. മൂന്നര ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന ഈ കുളം നവീകരിക്കണമെന്ന് ഏറെ നാളത്തെ ആവശ്യത്തെ തുടർന്ന് 2014 ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. അന്നത്തെ ചെങ്ങന്നൂർ എംഎൽഎ പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ 40…
Read Moreസർക്കാർ നിർദേശം തള്ളി പാടശേഖരങ്ങൾ ഒഴിയാതെ മത്സ്യ മാഫിയ വിളയാട്ടം
തുറവൂർ: നെൽ കൃഷിക്കായി മാർച്ച് 31ന് മുന്പായി പാടശേഖരങ്ങൾ ഒഴിയണമെന്ന നിർദേശം തള്ളി മത്സ്യം വളർത്ത് സംഘം. ഏപ്രിൽ മാസം പാടശേഖരങ്ങളിലെ മുഴുവൻ വെള്ളവും വറ്റിച്ച് ഉഴുത് മറിച്ച് കൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നിർദേശവും ഇതാണ്. എന്നാൽ ഏപ്രിൽ മാസം ആയിട്ടും ഒട്ടുമിക്ക പാടശേഖരങ്ങളും മത്സ്യം വളർത്തുകാരുടെ നിയന്ത്രണത്തിലാണ്. ഇവരുടെ നിയന്ത്രണത്തിലുള്ള പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് മരുന്ന് തളിച്ച് അടുത്ത മത്സ്യകൃഷിക്കായി പാടശേഖരം തയാറാക്കുകയാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്ത് പരിധിയിലുള്ള പാടശേഖരങ്ങളിലാണ് മത്സ്യ മാഫിയയുടെ ധിക്കാര നടപടി. ഒരു നെല്ല്, ഒരു മീൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്ന പാടശേഖരങ്ങളിലാണ് മുഴുവൻ സമയ മത്സ്യകൃഷി നടത്തുന്നത്. കഴിഞ്ഞവർഷം കൃഷിമന്ത്രി ഈ പാടശേഖരങ്ങൾ സന്ദർശിച്ച് നെൽകൃഷി നടത്താത്ത പാടശേഖരങ്ങളിൽ മത്സ്യകൃഷി അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലാ ഭരണകൂടവും ഇതേ നിേർദശം നൽകിയിരുന്നു.…
Read Moreകൊടുംചൂട് തുടരും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നാലു ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും ചൂട് കൂടുമെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന തിങ്കളാഴ്ച താപനില ശരാശരിയിൽനിന്നു മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും. സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ടു സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreസിവിൽ സർവീസ്: വായന വഴിത്തിരിവായി; ബാഷയുടെ വിജയത്തിന് തിളക്കമേറെ
കോന്നി: ഗ്രാമീണ കാഴ്ചകൾ കണ്ടു വളർന്ന മകന്റെ സ്വപ്നം തിരിച്ചറിഞ്ഞ പിതാവിനുള്ള ദക്ഷിണയാണ് ബാഷയുടെ വിജയം. സിവിൽ സർവീസ് പരീക്ഷയിൽ 565-ാം റാങ്ക് നേടിയ കോന്നി കുമ്മണ്ണൂർ മുളന്തറ ബാഷാ മനസിലിൽ ബാബുജാൻ മെയ്തീൻ – ഷഹബാനത്ത് ദമ്പതികളുടെ മകൻ 25 കാരനായ ബി. ബാഷ മുഹമ്മദിന്റെ കുട്ടിക്കാലം മുതലെയുള്ള മോഹമായിരുന്നു സിവിൽ സർവീസ്. കുമ്പഴ മൗണ്ട് ബഥനി സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ച ബാഷ തുടർന്ന് ഐരവൺ പിഎസ്വിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹ്യുമാനിറ്റീസിൽ പ്ലസ്ടുവും പത്തനംനിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പൂർത്തീകരിച്ച ശേഷമാണ് സിവിൽ സർവീസ് പരീശീലനത്തിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പരിശീലനം. 2016 മുതൽ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ രണ്ടു തവണയും കിട്ടിയില്ല. ആഴത്തിലുള്ള വായനയും ചിട്ടയായ തയാറെടുപ്പുമാണ് തന്നെ വിജയത്തിൽ…
Read Moreതീരദേശത്തിന്റെ സ്വന്തം ഡോക്ടർ ! അഭിമാനമായി സിവിൽ സർവീസിൽ ആലപ്പുഴയുടെ ഡോക്ടർ
ആലപ്പുഴ: തീരദേശത്ത് ഇപ്പോൾ അലയടിക്കുന്നത് സന്തോഷത്തിരകളാണ്. കാരണം തീരദേശത്തിന്റെ സ്വന്തം ഡോക്ടർ സിവിൽ സർവീസിൽ മിന്നും വിജയം നേടിയിരിക്കുന്നു. 329-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം. ആലപ്പുഴയ്ക്കും തീരദേശത്തിനും അഭിമാനമായി മാറിയ ഡോ. നിർമൽ ഒൗസേപ്പച്ചന്റെ വാക്കുകൾക്കു കടലിന്റെ കരുത്തുണ്ട്. എവിടെയാണോ ആയിരിക്കുന്നത് അവിടെ നന്മ പരത്താൻ പറ്റിയ രീതിയിൽ പ്രവർത്തിക്കാനാണ് ഈ യുവപ്രതിഭയുടെ ആഗ്രഹം. ഡോക്ടർക്കു സിവിൽ സർവീസ് എന്ന ആഗ്രഹം ഉണ്ടായത് എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ്. പിതാവ് ആലപ്പുഴ ക്രൈസ്റ്റ് കോളജ് ഡയറക്ടർ ഒൗസേപ്പച്ചനും അമ്മ ഹോമിയോ ഡോക്ടർ വിനീതയും പിന്തുണയും പ്രേരണയുമായി കൂടെനിന്നു. നിർമൽ പഠിച്ച തുന്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജൻ ജോസഫ്, പിതാവിന്റെ അടുത്ത സുഹൃത്തും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടികാട് എന്നിവരും നിർമലിന്റെ സിവിൽ സർവീസിലേക്കുള്ള വഴിവിളക്കുകളായിരുന്നു. പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ തുന്പോളി സെന്റ്…
Read Moreകടുത്തചൂടിനെയും പ്രതിരോധിച്ച് അവർ തീരത്ത് വിരിഞ്ഞിറങ്ങി, ഇനി കടലിലേക്ക്
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഗ്രീൻ റൂട്സ് പ്രവർത്തകർ സംരക്ഷിച്ച 116 കടലാമ മുട്ടകളിൽ ഒലിവ് റിഡ്ഡി ഇനത്തിൽപ്പെട്ട 110 കുഞ്ഞുങ്ങൾ വിരിഞ്ഞു. 48 ദിവസം കൊണ്ടാണ് കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. കടുത്തചൂടിനെ ശാസ്ത്രീമായി പ്രതിരോധിക്കാൻ കഴിഞ്ഞതിനാലാണ് ഇത്രയും കുഞ്ഞുങ്ങളെ വിരിയിക്കാൻ സാധിച്ചത്. ഇതിനുമുന്പ് പല്ലനയിൽ 63 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 14 നായിരുന്നു ആദ്യ കൂട് മുട്ടകൾ ലഭിച്ചത്. ശക്തമായ മഴയേയും കടലാക്രമണ ഭീഷണിയേയും നേരിട്ട് 106 മുട്ടകളിൽ നിന്നും 53 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ സീസണിൽ തോട്ടപ്പള്ളി, പല്ലന തീരങ്ങളിൽ മുട്ടയിടാനെത്തിയത് 11 ഒലിവ് റിഡ്ലി കടലാമകളായിരുന്നെങ്കിൽ ഇത്തവണ എത്തിയത് മൂന്ന് ആമകൾ മാത്രം. പ്രളയം തീരം കവർന്നത് ഇവയുടെ പ്രജനനത്തെ സാരമായി ബാധിച്ചു. മുട്ട വിരിഞ്ഞിറങ്ങുന്ന തീരം എവിടെയാണോ അവിടെ മാത്രമേ കടലാമകൾ മുട്ടയിടാനായി തെരഞ്ഞെടുക്കൂ. ലോകത്തെവിടെയായിരുന്നാലും പ്രജനന സമയമാകുന്പോൾ തീരം തേടിയുള്ള ഇവയുടെ…
Read More