’എ​ന്‍റെ വോ​ട്ട് ഞാ​ൻ പാ​ഴാ​ക്കി​ല്ല’ ..: വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ട്ടാ​ൻ തി​രു​വ​ല്ല​യി​ൽ നൃ​ത്ത​വും കൂ​ട്ട​യോ​ട്ട​വും

തി​രു​വ​ല്ല: ജി​മി​ക്കി ക​മ്മ​ൽ ഗാ​ന​ത്തി​ന്‍റെ താ​ള​ത്തി​ൽ ത​ക​ർ​പ്പ​ൻ ഡാ​ൻ​സു​മാ​യി പോ​ലീ​സ് നി​രീ​ക്ഷ​ക സൊ​ണാ​ൽ ച​ന്ദ്ര​യും ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹും യു​വ​ത്വ​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വും, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ലും താ​ള​ച്ചു​വ​ടു​ക​ളു​മാ​യി കൂ​ടി​യ​തോ​ടെ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലൊ​രു​ങ്ങി​യ​ത് ഗം​ഭീ​ര നൃ​ത്ത​വി​രു​ന്ന്.

സ്വീ​പ് വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് സൂ​ന്പാ നൃ​ത്തം അ​ര​ങ്ങേ​റി​യ​ത്. ഒ​രു വോ​ട്ടും ഒ​ഴി​വാ​ക്ക​പ്പെ​ട​രു​ത് എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​രു​വ​ല്ല​യി​ൽ സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. പോ​ലീ​സ് നി​രീ​ക്ഷ​ക സൊ​ണാ​ൽ ച​ന്ദ്ര കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തി​രു​വ​ല്ല മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം ന​ഗ​രം ചു​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ അ​വ​സാ​നി​ച്ചു. 2.8 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കൂ​ട്ട​യോ​ട്ട​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യി.

സ്വീ​പ് പ്രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ ഹാ​ഷ് ടാ​ഗ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ആ​ർ​ദ്ര ജി ​കു​മാ​റി​ന് പോ​ലീ​സ് നി​രീ​ക്ഷ​ക സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മ​ട​ങ്ങു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഒ​രേ സ്വ​ര​ത്തി​ൽ വാ​ക്കു കൊ​ടു​ത്തു – ’എ​ന്‍റെ വോ​ട്ട് ഞാ​ൻ പാ​ഴാ​ക്കി​ല്ല’ . സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​റും എ​ഡി​സി​യു​മാ​യ കെ. ​കെ. വി​മ​ൽ​രാ​ജ്, തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി​നു ഗോ​പാ​ല​കൃ​ഷ്ണ​ൻ, തി​രു​വ​ല്ല സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ നി​ധി​ൻ ആ​ർ.​നാ​യ​ർ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, പോ​ലീ​സ് സേ​ന, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ താ​ര​ങ്ങ​ൾ, വൈ​എം​സി​എ അം​ഗ​ങ്ങ​ൾ, സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts