പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പത്ത് വർഷത്തിന് ശേഷം 21 വ​ർ​ഷം ത​ട​വിന് വിധിച്ച് കോടതി;  ഇ​ര കൂ​റു​മാ​റി​യി​ട്ടും പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​പൂ​ർ​വം കേ​സു​ക​ളി​ലൊന്നായി അടൂർ പീഡനക്കേസ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 21 വ​ർ​ഷം ത​ട​വ്. അ​ടൂ​രി​ൽ നി​ന്നും കാ​റി​ൽ പെ​ൺ​സു​ഹൃ​ത്തി​നെ​യും കൂ​ട്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ വീ​യ​പു​രം പ​ണ്ടാ​ര​ത്തി​ൽ അ​ഭി​ജി​ത്തി​നെ​യും (വി​ശാ​ഖ്) പെ​ൺ​സു​ഹൃ​ത്ത് മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ ക​ണ​ത്തി​ൽ സൗ​മ്യ ഓ​മ​ന​ക്കു​ട്ട​നെ​യു​മാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ജോ​ൺ കെ. ​ഇ​ല്ലി​ക്കാ​ട​ൻ ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി അ​ഭി​ജി​ത്തി​ന് പീ​ഡ​ന​ക്കേ​സി​ൽ എ​ട്ടു​വ​ർ​ഷ​വും പ​തി​നാ​യി​രം രൂ​പ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ആ​റു​വ​ർ​ഷം ത​ട​വും അ‍​യ്യാ​യി​രം രൂ​പ പി​ഴ​യും, പ​ട്ടി​ക​ജാ​തി, വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ത​ട​വും ര​ണ്ടാം പ്ര​തി പെ​ൺ​സു​ഹൃ​ത്തി​ന് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു കൂ​ട്ടു​നി​ന്ന​തി​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2009ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ അ​ടൂ​രി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഒ​ന്നാം പ്ര​തി അ​ഭി​ജി​ത്ത് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്.…

Read More

  അ​ടൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ റോഡിൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടു; വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ; അപകടമുണ്ടാകാതിരിക്കാൻ  റോഡിൽ കുഴൽ നാട്ടി ഓട്ടോക്കാർ

അ​ടൂ​ർ: ന​ഗ​ര​ത്തി​ൽ കെ​പി റോ​ഡി​ൽ സി​ഗ്ന​ലി​നു സ​മീ​പം മ​ധ്യ​ഭാ​ഗ​ത്താ​യി അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടു. അ​ടൂ​രി​ൽ നി​ന്ന് ത​ട്ട – പ​ത്ത​നം​തി​ട്ട, പ​റ​ക്കോ​ട്, ഏ​ഴം​കു​ളം, പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്കും അ​വി​ടെ നി​ന്നും തി​രി​കെ​യും വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം വ​ന്നു സം​ഗ​മി​ക്കു​ന്ന ഭാ​ഗ​മാ​ണി​ത്. വ​ൻ ദു​ര​ന്തം ഒ​ഴു​വാ​ക്കു​ന്ന​തി​നാ​യി ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷത്തൊ​ഴി​ലാ​ളി​ക​ൾ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പൊ​ട്ടി​യ പൈ​പ്പ് കു​ഴി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കെ​പി റോ​ഡ് അ​ടൂ​ർ ടൗ​ൺ മു​ത​ൽ പ​ത്ത​നാ​പു​രം വ​രെ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​റി​യാ ആ​ശു​പ​ത്രി മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ഗാ​ഡി സ്മൃ​തി മൈ​താ​നം വ​രെ ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല. ടാ​റിം​ഗ് ഇ​ള​കി​യും പൈ​പ്പു​ലൈ​നു​ക​ൾ പൊ​ട്ടി​യും നി​ര​വ​ധി കു​ഴി​ക​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ധ്യ​ഭാ​ഗ​ത്തും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ കും​ഭ​ക​ർ​ണ സേ​വ​യി​ലാ​ണ്.

Read More

മു​ന്തി​യ ഇ​നം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ; ഗ്രാ​മി​ന് മൂ​വാ​യി​രം രൂ​പ വിലവരുന്ന  മയക്കുമരുന്നിന് ആവശ്യക്കാരിലേറും കുട്ടികളെന്ന് പോലീസ്

തു​റ​വൂ​ർ: മു​ന്തി​യ ഇ​നം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ അ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി വ​ടു​ത​ല ഹം​ദാ​നി​യ മ​ൻ​സി​ലി​ൽ നോ​ബ​ർ(22), പാ​ണാ​വ​ള്ളി മു​ഖ്താ​ർ മ​ൻ​സി​ലി​ൽ മു​ഖ്താ​ർ(22) എ​ന്നി​വ​രെ​യാ​ണ് അ​രൂ​ർ എ​സ് ഐ ​മ​നോ​ജും സം​ഘ​വും ചേ​ർ​ന്ന് അ​രൂ​ർ പ​ള്ളി​ക്ക് സ​മീ​പ​ത്തു നി​ന്നും പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും യു​വാ​ക്ക​ളേ​യും ല​ക്ഷ്യം വ​ച്ച് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു വ​ന്ന മൂ​ന്ന് ഗ്രാം ​എം​ഡി​എം​എ (മീ​ഥൈ​ലി​ൻ ഡ​യോ​ക്സി മെ​റ്റം​ഫി​റ്റാ​മി​നെ) എ​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഒ​രു ഗ്രാ​മി​ന് മൂ​വാ​യി​രം രൂ​പ വ​രു​ന്ന മു​ന്തി​യ ഇ​നം മ​യ​ക്കു​മ​രു​ന്നാ​ണി​ത്. ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ റൂം ​ബോ​യ് ആ​ണ് പി​ടി​യി​ലാ​യ നോ​ബ​ർ. അ​രൂ​ർ, ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന സ്വ​ഭാ​വ​മു​ള്ള മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മാ​സ​ങ്ങ​ളോ​ളം ജ​യി​ൽ ശി​ക്ഷ​യു​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് ചേ​ർ​ത്ത​ല എ​എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പോലീ​സ് പ​രി​ശോ​ധ​ന…

Read More

സ്ത്രീകളുടെ  ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ സംഭവം; യുവാക്കൾക്കെതിരേ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പോലീസിനെതിരേ പ്രതിഷേധം ശക്തമാകുന്നു

തു​റ​വൂർ: സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പ്ര​തി​ക​ളെ ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ക​ള​രി​ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അഞ്ചു യുവാക്കൾക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തു​റ​വൂ​ർ ക​ള​രി​ക്ക​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സ്ത്രീ​ക​ൾ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ അ​വ​ർ അ​റി​യാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ എ​ടു​ത്ത് അ​വ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സംസ്ഥാനത്ത് കു​ട്ടി​ക​ൾ​ക്കു​നേ​രേ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; അതിക്രമങ്ങളിൽ മുൻപന്തിയിൽ തിരുവനന്തപുരം ജില്ല

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ വ​ര്‍​ഷം തോ​റും വ​ര്‍​ധ​ന ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 269 പോ​ക്‌​സോ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​തി​ക്ര​മ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ഞ്ചും ആ​ല​പ്പു​ഴ​യി​ല്‍ 12 ഉം ​കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. തൊ​ടു​പു​ഴ​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​ന് അ​മ്മ​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വം ഒ​റ്റ​പ്പെ​ട്ട​ത​ല്ലെ​ന്നും ഇ​തേ അ​വ​സ്ഥ നി​ര​വ​ധി കു​ട്ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നുമാ​ണ് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ല​ക​ള്‍ തോ​റും രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ത​ണ​ല്‍ കു​ട്ടി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. അ​ച്ഛ​ന​മ്മമാ​രു​ടെ നി​യ​മ​പ​ര​മോ അ​ല്ലാ​ത്ത​തോ ആ​യ പു​ന​ര്‍​വി​വാ​ഹം, വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ള്‍, മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തോ, ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തോ ആ​യ കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത​ക​ള്‍ മി​ക്ക​പ്പോ​ഴും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. പ​ല സം​ഭ​വ​ങ്ങ​ളി​ലും ര​ണ്ടാ​ന​ച്ഛ​ന്‍, ര​ണ്ടാ​ന​മ്മ, ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​സ്ഥാ​ന​ത്തു​ണ്ടാ​കു​ക. പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലെ ത​ന്നെ…

Read More

അ​ടൂ​രി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 7.50 ല​ക്ഷം രൂ​പ പി​ടി​കൂ​ടി; കൃ​ത്യ​മാ​യ ക​ണ​ക്ക് ഹാ​ജ​രാ​ക്കിയാൽ പ​ണം തി​രി​കെ നൽകുമെന്ന് അധികൃതർ

അ​ടൂ​ർ: അ​ടൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 7.50 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി അ​ടൂ​ർ ബൈ​പാ​സി​ൽ അ​ടൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ ക​ണ​ക്കി​ൽ​പെ​ടാ​ത്ത ഒ​രു ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടു​ന്ന പ​ണം ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ക്കും. കൃ​ത്യ​മാ​യ ക​ണ​ക്ക് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് പ​ണം തി​രി​കെ ല​ഭി​ക്കും. അ​ന​ധി​കൃ​ത​മെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രും. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​ണം, മ​ദ്യ​ക്ക​ട​ത്ത് ഇ​വ ത​ട​യു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ്ക്വാ​ഡു​ക​ൾ ജി​ല്ല​യൊ​ട്ടാ​കെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കെ.​എം.​മാ​ണി കേ​ര​ള രാ​ഷ്ട്രീയ ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കേ​ര​ള രാ​ഷ്്ട്രീയ​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വി​യി​രു​ന്നു കെ.​എം.​മാ​ണി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഏ​ത് രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ​യും മു​ഖ​ത്ത് ചി​രി​മാ​യാ​തെ നേ​രി​ടു​ന്ന നേ​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു:​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​ധ​ർ​മി​ണി​യു​ടെ​യും മ​ക​ന​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദു:​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​യ​മ​സ​ഭ​യി​ൽ പ​ല ത​വ​ണ താ​ൻ പ്ര​സം​ഗം ന​ട​ത്തി ക​ഴി​യു​ന്പോ​ഴും സ​ഭ​യി​ലി​രു​ന്നു​കൊ​ണ്ടോ അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഭ​യി​ലെ മു​റി​യി​ൽ ഇ​രു​ന്നു​കൊ​ണ്ടോ പ്ര​സം​ഗം കേ​ട്ട ശേ​ഷം അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് ത​ന്‍റെ മേ​ശ​പ്പു​റ​ത്ത് എ​ത്തി​ക്കാ​റു​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യി അ​ഭി​പ്രാ​യ പ്ര​സം​ഗം ഉ​ണ്ടെ​ങ്കി​ലും സു​ധാ​ക​ര​ന്‍റെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി എ​ന്നാ​യി​രു​ന്നു ആ ​കു​റി​പ്പെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​സ്മ​രി​ച്ചു. ഇ​ന്ന​ലെ മ​ന്ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

Read More

കെ.എം. മാണിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ചരൽക്കുന്ന്; രാഷ്ട്രീയത്തിലെ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങളെല്ലാം ഇവിടെ നിന്ന്

പ​ത്ത​നം​തി​ട്ട: കെ.​എം. മാ​ണി എ​ന്ന രാ​ഷ്‌‌ട്രീയ നേ​താ​വ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ അ​മ​ര​ത്ത് നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ​ല​തും എ​ടു​ത്ത​ത് പ​ത്ത​നം​തി​ട്ട​യി​ലെ ച​ര​ൽ​ക്കു​ന്നി​ലാ​ണ്.ച​ര​ൽ​ക്കു​ന്ന ക്യാ​ന്പ് സെ​ന്‍റ​ർ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക​മാ​യ പ​ല തീ​രു​മാ​ന​ങ്ങ​ളും ച​ര​ൽ​ക്കു​ന്നി​ൽ കെ.​എം. മാ​ണി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ൽ 2017 ഓ​ഗ​സ്റ്റ് ഏ​ഴി​ന് യു​ഡി​എ​ഫ് വി​ടാ​നു​ള്ള തീ​രു​മാ​നം കെ.​എം. മാ​ണി സ്വീ​ക​രി​ച്ച​തും ച​ര​ൽ​ക്കു​ന്നി​ലാ​യി​രു​ന്നു. ച​ര​ൽ​ക്കു​ന്നി​ന്‍റെ ശാ​ന്ത​ത​യാ​ണ് ക്യാ​ന്പു​ക​ൾ​ക്ക് ഇ​വി​ടം വേ​ദി​യാ​ക്കാ​ൻ മാ​ണി​യെ പ്രേ​രി​പ്പി​ച്ച​ത്.കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ വ​യ​ലാ ഇ​ടി​ക്കു​ള​യു​ടെ സ്വ​ന്തം നാ​ട്ടി​ൽനി​ന്ന് പാ​ർ​ട്ടി ക​രു​ത്ത് പ്രാ​പി​ച്ച​പ്പോ​ൾ കെ.​എം. മാ​ണി​യു​ടെ ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വു​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​നു വേ​ണ്ടി നി​യ​മ​സ​ഭ​യി​ൽ ആ​ദ്യം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് മാ​ണി​യു​ടെ വ​ലം​കൈ ആ​യി​രു​ന്ന കേ​ര​ള​കോ​ൺ​ഗ്ര​സ് എം​എം​എ​ൽ​മാ​രാ​യ ഡോ. ​ജോ​ർ​ജ് മാ​ത്യു​വും വ​യ​ല ഇ​ടി​ക്കു​ള​യും ചേ​ർ​ന്നാ​യി​രു​ന്നു. അ​ന്നു മു​ത​ൽ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴെ​ല്ലാം പ​ത്ത​നം​തി​ട്ട​യു​ടെ വി​ക​സ​ന​ത്തി​നൊ​പ്പം നി​ന്നു. കോ​ഴ​ഞ്ചേ​രി സ​മാ​ന്ത​ര​പാ​ലം ആ​ദ്യ​മാ​യി…

Read More

വിനീതിന്‍റെ വീട്ടിൽ  വിദ്യാർഥികൾ സ്ഥിരമായി  വന്നുപോകുന്നതിലെ സംശയം പോലീസിലറിയിച്ച് നാട്ടുകാർ;  റെയ്ഡിൽ പോലീസ് കണ്ട കാഴ്ച  ഞെട്ടിക്കുന്നത്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി പി​ടി​യി​ൽ. വ​ള്ളം​കു​ളം കാ​വും​ഭാ​ഗം അ​മ്പ​ല​ത്തി​നു സ​മീ​പം പു​ത്ത​ൻ​പു​ര​ക്ക​ൽ ര​വി​യു​ടെ മ​ക​ൻ വി​നീ​താ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 1.205 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കു​മ്പ​നാ​ട്, ഇ​ര​വി​പേ​രൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വേ​ന​ൽ അ​വ​ധി​യാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​യാ​ളെ എ​ക്‌​സൈ​സ് ഷാ​ഡോ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ കു​ട്ടി​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​വ് ല​ഭി​ച്ച​തി​നാ​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഒ​പ്പം അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ക​ഞ്ചാ​വ് വി​റ്റ വ​ക​യി​ൽ 9600 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. റെ​ന്‍റ് എ ​കാ​ർ വ്യ​വ​സ്ഥ​യി​ൽ കാ​റി​ൽ ത​മി​ഴ്നാ​ട്ടി​ൽ പോ​യി ക​ഞ്ചാ​വ് എ​ടു​ത്തു കൊ​ണ്ടു​വ​ന്നു…

Read More

നാളെവരെ താപനില ഉയരുമെന്നു മുന്നറിയിപ്പ്; ആലപ്പുഴ ഉൾപ്പെടെ മൂന്നു ജില്ലകളിൽ താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും മൂ​ന്നു  ഡി​ഗ്രി വ​രെ ഉ​യ​രും

ആ​ല​പ്പു​ഴ: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ത്തി​ൽ നാ​ളെ​വ​രെ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും മൂ​ന്നു മു​ത​ൽ നാ​ലു ഡി​ഗ്രി വ​രെ ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്ന് പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. മേ​ൽ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കു​വാ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്ക​ണം. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക; മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ർ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ൽ നി​ന്നും ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​വാ​നാ​ണ് സാ​ധ്യ​ത.

Read More