ആലപ്പുഴ: പ്രചാരണ രീതികളിൽ വിഭിന്നത തേടുകയാണ് കോമളപുരത്തെ ഒരു കൂട്ടം എൽഡിഎഫ് പ്രവർത്തകർ. സ്ഥാനാർഥിയുടെ ഛായാചിത്രം വരച്ചാണ് വോട്ടർമാരുടെ ശ്രദ്ധ നേടുന്നത്. ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ വിവിധ ഇടങ്ങളിലായി വരച്ച ഛായാചിത്രമാണ് ശ്രദ്ധേയമാകുന്നത്. വാട്ടർ കളറിൽ തീർത്ത ചിത്രം ചിത്രകാരനും പരസ്യ എഴുത്തുകാരനുമായ നേതാജി സ്വദേശി നടേശനാണ് വരച്ചത്. നടേശൻ വരച്ച ഒരു ചിത്രം വാട്സ്ആപിൽ ലഭിച്ച പ്രവർത്തകർ ചുവരെഴുത്തിനൊപ്പം സ്ഥാനാർഥിയുടെ ചിത്രവും വരയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പേരിനൊപ്പം ചിത്രവും കൂടിയാകുന്പോൾ കിട്ടുന്ന ആകർഷണീയതയാണ് ഇതിനു പ്രേരിപ്പിച്ചതെന്നും ആദ്യമായാണ് ഇത്തരമൊരു പരീക്ഷണമെന്നും പാർട്ടി പ്രവർത്തകനായ പ്രശാന്ത് പറയുന്നു. ചിത്രകാരനായ നടേശൻ കഴിഞ്ഞ 15 വർഷമായി സ്കൂളുകളിലെ ചുവരുകളിൽ ചിത്രം വരയ്ക്കുന്ന ജോലി ചെയ്തു വരികയാണ്.
Read MoreCategory: Alappuzha
ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകം; നിർണായക തെളിവായി മദ്യം വാങ്ങിയ ബില്ല്; ഒടുവിൽ സെക്സ് റാക്കറ്റിലെ കണ്ണികളിലേക്കുള്ള പോലീസിന്റെ എത്തിച്ചേരൽ ഇങ്ങനെ…
ആലപ്പുഴ: തിരുവാന്പാടിയ്ക്ക് സമീപം സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക തെളിവായി മദ്യം വാങ്ങിയ ബിൽ. വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ അലമാരയുടെ മുകളിൽ നിന്നു കണ്ടെത്തിയ ബിവറേജസ് കോർപ്പറേഷനിൽ നിന്നുള്ള മദ്യത്തിന്റെ ബില്ലിന്റെ ഉറവിടത്തിലേക്കുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്. ബോട്ട് ജെട്ടിക്ക് സമീപമുള്ള ബിവറേജസ് കോർപ്പറേഷനിലെ ഒൗട്ട്ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. എന്നാൽ മദ്യവിൽപന ശാലയിൽ സിസിടിവി കാമറയില്ലാത്തത് അന്വേഷണത്തെ തടസപ്പെടുത്തി. എന്നാൽ ഫിംഗർ പ്രിന്റ് പരിശോധിച്ചതിൽ നിന്നു അന്ന് വീട്ടിലെത്തിയ പ്രതികൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനും സഹായിച്ചു. മറ്റൊരു നിർണായക തെളിവായ മരിച്ച സ്ത്രീയുടെ മൊബൈൽ സിമ്മിൽ നിന്നും ശേഖരിച്ച കോണ്ടാക്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സ്ത്രീയുടെ ഫോണിലേക്ക് വന്ന ഒരുലക്ഷത്തിലധികം കോളുകളെല്ലാം പോലീസ് അന്വേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ…
Read Moreമോദി വർഗീയമായും പിണറായി രാഷ്ട്രീയ മായും ജനങ്ങളെ വകവരുത്തുകയാണെന്ന് വി.എം. സുധീരൻ
ചേർത്തല: മോദി വർഗീയ രീതിയിലും പിണറായി വിജയൻ രാഷ്്ട്രീയമായും ജനങ്ങളെ വകവരുത്തുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. ആലപ്പുഴ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ചേർത്തല മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. കേരളത്തിന് പുറത്ത് സിപിഎമ്മിന് ഒന്നും ചെയ്യാൻ പറ്റില്ല. വർഗീയ ഫാസിസ്റ്റുകളെ താഴെയിറക്കാൻ കോണ്ഗ്രസിനേ കഴിയൂവെന്നും വി.എം.സുധീരൻ പറഞ്ഞു. ചേർത്തല മണ്ഡലത്തിലെ ഷാനിമോൾ ഉസ്മാന്റെ പര്യടനം അരീപ്പറന്പ് പടനിലത്ത് ഇന്നലെ രാവിലെ എട്ടോടെ തുടങ്ങി വൈകുന്നേരം വയലാർ നീലീ മംഗലത്ത് സമാപിച്ചു. യുഡിഎഫ് ചെയർമാൻ വി.എം. ജോയി അധ്യക്ഷത വഹിച്ചു. പി വി സുന്ദരൻ, എസ്.ശരത്, സി.കെ ഷാജി മോഹൻ, സി.വി.തോമസ്, എ.എം.കബീർ, പി.വി പുഷ്പാംഗദൻ, തോമസ് വടക്കേകരി ,ജോമി ചെറിയാൻ, ടി.വി.പാർത്ഥൻ ,കെ.ആർ രാജേന്ദ്രപ്രസാദ്, ആർ.ശശിധരൻ, ജോണി…
Read Moreനാല് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം മകനെ കൊന്നതാണെന്ന ആരോപണത്തിൽ നിന്ന് പിതാവിന് മോചനം; തിരുവല്ലയിൽ നടന്ന സംഭവകഥയിങ്ങനെ…
തിരുവല്ല: മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പിതാവിനെതിരെ കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിതാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.പുറമറ്റം വില്ലേജിൽ, വാലാങ്കര മുള്ളൻകുഴിക്കൽ വീട്ടിൽ ബിജി മാത്യുവിനെ (34) കോടാലിയുടെ മാടു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാരോപിച്ചാണ് പിതാവ് ജോൺ മാത്യുവിനെ പ്രതിയാക്കി പോലീസ് എടുത്തത്. നാല് വർഷം നീണ്ടുനിന്ന വിചാരണയ്ക്കു ശേഷം പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതിയാണ് പിതാവിനെ വെറുതെ വിട്ടത്.2015 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ബിജി മാതാപിതാക്കളോടു വഴക്കിടുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ബിജിയുടെ പിതാവ് വീട്ടിലുണ്ടായിരുന്ന കൈക്കോടാലി എടുത്ത് ബിജിയുടെ തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. വീട്ടുകാരും അയൽവാസികളും ഡോക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 28 ഓളം സാക്ഷികൾ ഉണ്ടായിരുന്ന കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.
Read Moreമുടക്കിയത് ലക്ഷങ്ങൾ; പ്രയോജനമില്ലാതെ ഇ ടോയ്ലറ്റ്
ചാരുംമൂട്: ലക്ഷങ്ങൾ വിനിയോഗിച്ചു നിർമിച്ച ഇ ടോയ്ലറ്റ് നോക്കുകുത്തിയാകുന്നു. ജനത്തിരക്കേറിയ ചാരുംമൂട് ജംഗ്ഷന് വടക്കുവശം സ്ഥാപിച്ച ഇ ടോയ്ലറ്റാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. യാത്രക്കാർ ഉൾപ്പടെ ജംഗ്ഷനിൽ എത്തുന്നവർ പ്രാഥമിക ആവശ്യം നിറവേറ്റാൻ സൗകര്യമില്ലാതെ ദുരിതത്തിലാകുന്പോഴാണിത്. ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ 2012-13 ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ ഇ ടോയ്ലറ്റ് സ്ഥാപിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ചാരുംമൂട് ജംഗ്ഷനു വടക്ക് ഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്താണ് ഇ ടോയ്ലറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ചുലക്ഷം രൂപയോളമാണ് നിർമാണത്തിനായി ചെലവഴിച്ചത്. കെൽട്രോണിനായിരുന്നു നിർമാണ കരാർ. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പൊതുജനങ്ങൾക്ക് ഉപയോഗമപ്രദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ടോയ്ലറ്റും സമീപ പ്രദേശങ്ങളും ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുചേരുന്ന ചാരുംമൂട്ടിൽ ശുചിമുറി സൗകര്യം ഇല്ലാത്ത യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട്…
Read Moreനിശ്ചയിക്കപ്പെട്ട വിലയ്ക്ക് പെട്രോൾ വിൽക്കുന്നുണ്ടോ? പമ്പുകളിലെ പെട്രോൾ വില പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ : നിശ്ചയിക്കപ്പെട്ട വിലയ്ക്ക് അനുസൃതമായാണോ പെട്രോൾ പന്പുകളിൽ ഇന്ധനം വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ സാധാരണ പരിശോധന കൂടാതെ പ്രത്യേക മിന്നൽ പരിശോധനകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ലീഗൽ മെട്രോളജി കണ്ട്രോളർക്ക് നിർദേശം നൽകി. കൃത്യഅളവിൽ ഇന്ധനം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിൽ മിന്നൽ പണിമുടക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ അവശ്യസർവീസ് പട്ടികയിൽ ഉൾപ്പെടുത്തി പന്പ് തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അവശ്യസർവീസ് നിയമപ്രകാരം നടപടിയെടുക്കാൻ ജില്ലാഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ എല്ലാ പെട്രോൾ പന്പുകളിലും ഇന്ധനത്തിന്റെ നിലവാരം പരിശോധിക്കാൻ ഫിൽറ്റർപേപ്പറും പരാതി പുസ്തകവും സെയിൽ ഉദ്യോഗസ്ഥന്റെ വിലാസവും പ്രദർശിപ്പിക്കണമെന്നും കമ്മീഷൻ പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ…
Read Moreഅടിസ്ഥാന സൗകര്യമില്ലാ, ഡോക്ടറെ കാണാൻ ഹൃദ് രോഗികൾ വെയിലത്ത് നിൽക്കേണ്ട അവസ്ഥ; ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നുള്ള ദയനീയ കാഴ്ചയിങ്ങനെ
അന്പലപ്പുഴ: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ് രോഗവിഭാഗം ഒപിയിലെത്തുന്ന രോഗികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുന്നു. ഇ ബ്ലോക്കിൽ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്ന ഓപി തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണുള്ളത്. ഇവിടെ രോഗികൾക്ക് വിശ്രമിക്കാനായി പത്തോളം കസേരകൾ മാത്രമാണുള്ളത്. രാവിലെ ഏഴുമുതൽ തന്നെ രോഗികൾ ഒപിയിൽ പരിശോധനകൾക്കായി ക്യൂ നിൽക്കാൻ തുടങ്ങും. ഏകദേശം 200 രോഗികൾ വരെ ഈ ദിവസങ്ങളിൽ പരിശോധനയ്ക്കെത്തുന്നുണ്ട്. പത്തോടെ അത്യാഹിതത്തിനു സമീപംവരെ ഈ നിര നീളാറുണ്ട്. പുറത്തു വെയിലും കൊണ്ടാണ് മണിക്കൂറുകളോളം രോഗികൾ പരിശോധനയ്ക്കായി കാത്തു നിൽക്കുന്നത്. ഇത് രോഗികൾക്കും കൂട്ടു വരുന്നവർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
Read Moreപൊതുനിരത്തുകളിൽ രാഷ്ട്രീയ ചിഹ്നങ്ങളും എഴുത്തുകളും വേണ്ട; എഴുതിയാൽ, കളക്ടർ നൂറ് നൽകുന്ന മുന്നറിയിപ്പിങ്ങനെ…
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളിൽ പാർട്ടി ചിഹ്നങ്ങൾ വരയ്ക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി. ബി. നൂഹ് അറിയിച്ചു. ഈ നിർദേശം പാലിക്കാത്ത പക്ഷം ഇവ നീക്കം ചെയ്തശേഷം ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വരച്ച ചിഹ്നങ്ങളും എഴുത്തുകളും ഇതിനോടകം നീക്കിയിട്ടുണ്ട്.പോസ്റ്ററുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നവരുടെ പേരുവിവരങ്ങൾ, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
Read Moreറാങ്ക് ലിസ്റ്റ് വന്നിട്ടും സിവിൽ സപ്ലൈസിൽ നിയമനമായില്ല; നോട്ടയ്ക്ക് വോട്ടുചെയ്യാനൊരുങ്ങി ഉദ്യോഗാർഥികൾ
പത്തനംതിട്ട: സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാലിക നിയമനങ്ങൾ നടക്കുന്നതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികർ പത്രസമ്മേളനത്തിൽ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ ഉദ്യോഗാർഥികളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്കു വോട്ടു രേഖപ്പെടുത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.റാങ്ക് ലിസ്റ്റിൽ 1000 ത്തോളം ഉദ്യോഗാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം സിവിൽ സപ്ലൈസ് കോർപറേഷൻ ഭാഗത്തുനിന്നു ഉദ്യോഗസ്ഥർക്ക് അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന 2017 ഡിസംബർ മുതൽ 2018 ഡിസംബർവരെ 38 നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ഒഴിവുകൾ മനഃപൂർവം മറച്ചുവച്ച് താത്കാലികക്കാരെ തിരുകി കയറ്റുകയാണിപ്പോൾ. നിലവിൽ പത്തനംതിട്ട ജില്ലയിൽ മാത്രം അസിസ്റ്റന്റ് സെയിൽസ് മുൻ തസ്തികയിൽ 104 ഒഴിവുകൾ ഉണ്ട്. 95 ഒൗട്ട്ലെറ്റുകൾ കോർപറേഷന് ഉള്ളപ്പോൾ തന്നെ 72 പേരാണ് ജോലിയിലുള്ളത്. ഒന്നിലധികം തസ്തികകൾ…
Read Moreഒരു കോടിയുടെ വെട്ടിക്കോട് ചാൽ ടൂറിസം പദ്ധതി; പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതി കടുത്ത വേനലിൽ വറ്റി വരണ്ടു
ചാരുംമൂട് : ടൂറിസം പദ്ധതി പ്രഖ്യാപിച്ച വെട്ടിക്കോട് ചാൽ കടുത്തവേനലിൽ വറ്റി വരണ്ടു. കഴിഞ്ഞ 2018 ൽ വെട്ടിക്കോട് ചാലിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ 1.4 കോടിയുടെ ഭരണാനുമതി സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. ഒരു ലക്ഷം ടൂറിസം വകുപ്പും, 40 ലക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, 25 ലക്ഷം ആലപ്പുഴ ജില്ലാ പഞ്ചായത്തും, 10 ലക്ഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും 5 ലക്ഷം ചുനക്കര പഞ്ചായത്തും വിനിയോഗിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഓണാട്ടുകരയിലെ പ്രധാന ജലസ്രോതസാണ് വെട്ടിക്കോട് ചാൽ. എന്നാലിപ്പോൾ കൊടും വേനലിൽ ചാൽ പൂർണമായി വറ്റിവരണ്ടിരിക്കുകയാണ്. കായംകുളം പുനലൂർ കെ പി റോഡിൽ ചുനക്കര ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ചാൽ സ്ഥതിചെയ്യുന്നത്. നയനമനോഹരമായ കാഴ്ച നൽകുന്ന ഈ ജലാശയത്തിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെ തള്ളി…
Read More