തുറവൂർ: അപകടത്തിൽ സംഭവിച്ചതെന്നു കരുതിയ വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നികർത്തിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ കല്യാണി (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇവരുടെ മകൻ സന്തോഷിന്റെ മർദനത്തെ തുടർന്നാണ് മരണമെന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സമയോചിതമായ അന്വഷണത്തിലും ഇടപെടലിലൂടെ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വീണ് പരിക്കേറ്റു എന്ന് നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് പ്രതി നാട്ടുകാരുടെ സഹായത്തോടെ മാതാവായ കല്യാണിയെ കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. ഇവിടെ ഡോക്ടറുടെ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും വണ്ടാനം മെഡിക്കൽ കോളജ്് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മെഡിക്കൽ കോളജിലേയ്ക്ക് ആന്പുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഇവർ മരിച്ചതിനെ തുടർന്ന് മരണം സ്ഥിരീകരിക്കുവാൻ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചു. ഈ സമയം പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച്…
Read MoreCategory: Alappuzha
17-ാ മത് ലോക്സഭയിൽ രാഹുൽഗാന്ധി കാണില്ല; നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ കോണ്ഗ്രസ് കുടുംബം തകർന്നടിയുമെന്ന് പി.കെ. കൃഷ്ണദാസ്
ചെങ്ങന്നൂർ: 17-ാമത് ലോക്സഭയിൽ രാഹുൽ ഗാന്ധി കാണില്ലെന്നും, നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ കോണ്ഗ്രസ് കുടുംബം തകർന്നടിയുമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. എൻഡിഎ മാവേലിക്കര പാർലമെന്റ് മണ്ഡലം കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശ ശക്തികളും, ദേശവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അമേഠിയിൽ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം എന്തുകൊണ്ട് വയനാട്ടിൽ പിന്തുണ പ്രഖ്യാപിക്കാത്തത് എന്നു വ്യക്തമാക്കണം. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കാൻ തയാറാകണമെന്നും, ഈ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ സിപിഎം, സിപിഐ പാർട്ടികൾ പ്രദേശിക പാർട്ടിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഡിഎ പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.ജി. രാജ്മോഹനൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ കണ്വീനർ ഷാജി.എം. പണിക്കർ, ബിഡിജെഎസ് സംസ്ഥാന ജന:സെക്രട്ടറി പി.റ്റി മൻമഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി തഴവ സഹദേവൻ, കേരള കോണ്ഗ്രസ് സംസ്ഥാന ജന:…
Read Moreകുടിവെള്ള ക്ഷാമം ചൂഷണം ചെയ്ത് ജലവിതരണ സംഘങ്ങൾ; ഒരു ലിറ്റർ വെള്ളത്തിന് ഈടാക്കുന്നത് 3 രൂപ
തിരുവല്ല: അസാധാരണമായ വരൾച്ചയിൽ കുടിവെള്ളം കിട്ടാക്കനിയായതോടെ ജലവിതരണ സംഘങ്ങളും സജീവമായി. ജലവിതരണത്തിന് കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയെങ്കിലും നാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ അധികൃതരുടെ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് മാഫിയസംഘങ്ങൾ സജീവമാകാൻ പ്രധാന കാരണം. ടാങ്കുകളിൽ എത്തുന്ന വെള്ളത്തിന് ലിറ്റർ ഒന്നിന് മൂന്നു രൂപ വരെയാണ് ഈടാക്കുന്നത്. ഇത്തരം വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്ന് പോലും ഉപഭോക്താക്കൾക്ക് അറിയാൻ കഴിയുന്നില്ല. പലപ്പോഴും നദികളിൽ നിന്ന് വെള്ളം പന്പ് ചെയ്ത് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം. നദികളിൽ വെള്ളം വറ്റിയതോടെ വെള്ളത്തിൽ മാലിന്യത്തിന്റെ അളവ് കൂടുതലാണ്. നീരൊഴുക്ക് ഇല്ലാത്തതിനാൽ മാലിന്യങ്ങൾ കെട്ടി കിടക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആവശ്യക്കാർക്കായി മാഫിയാ സംഘങ്ങൾ വീടുകളിൽ എത്തിക്കുന്നതെന്ന് പറയുന്നു. 4000 ലിറ്ററിന്റെ ടാങ്കുകളിലാണ് കൂടുതലായും ജലം എത്തിക്കുന്നത്. ഇത്തരം ഒരു ടാങ്ക് വെള്ളം കച്ചവടം ചെയ്താൽ 12000 രൂപയാണ് ഇവരുടെ പെട്ടിയിൽ…
Read Moreവീട്ടിൽ കയറി അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
തിരുവല്ല: നിരണത്ത് വീടുകയറി ആക്രമിച്ച് അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. നിരണം ശങ്കുവിരത്തിൽ രാജൻ, മകൻ റെനു രാജൻ എന്നിവരെയാണ് വീടു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.നിരണം തേവേരി ആശാരികുടി പുതുവേൽ വീട്ടിൽ സദന്റെ മക്കളായ സജിത്ത് ( 26), സജൻ (23 ) എന്നിവരാണ് പുളിക്കീഴ് പേലീസിന്റെ പിടിയിലായത്. പ്രതികളും ആക്രമിക്കപ്പെട്ട റെനുവും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ തമ്മിൽ ഉണ്ടായ നിസാര തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ വിപിൻ കുമാർ, എഎസ് ഐ മാരായ രാജേഷ്, സോമസുന്ദരം പിള്ള, ജില്ലാ പോലീസ് മേധാവിയുടെ നിഴൽ സേനാംഗങ്ങളായ ഹരികുമാർ, ആർ. അജികുമാർ, സുജിത്ത് കുമാർ, പുളിക്കീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ തുളസീദാസ് പ്രസാദ് ,ജോജോ,അഖിലേഷ് ,സുദർശനൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ…
Read Moreസൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് പത്തനംതിട്ട ജില്ലയിൽ തുടരും; അങ്കണവാടികൾക്ക് 10 വരെ അവധി
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്ന മുന്നറിയിപ്പ്. ഇതേത്തുടർന്നു നിലവിൽ നൽകിയിട്ടുള്ള സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകൾ ഏതാനും ദിവസങ്ങൾ കൂടി തുടരാൻ തീരുമാനം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതണം. രോഗങ്ങൾ ഉള്ളവർ 11 മുതൽ മൂന്ന് വരെ എങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികളെ അവധി…
Read Moreചേർത്തലയിൽ മകന്റെ ചവിട്ടേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം; ചവിട്ടിൽ ഇടുപ്പെല്ല് ഓടിഞ്ഞ് ഗർഭ പാത്രത്തിലേയ്ക്ക് തുളച്ചു കയറിയ നിലയിൽ
ചേർത്തല: വീട്ടമ്മ ചവിട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൻ സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തൈക്കൽ നിവർത്തിൽ കല്ല്യാണി (75) ആണ് മരിച്ചത്. രക്ത സ്രാവത്തെ തുടർന്ന് ചേർത്തല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്യാണിയെ ഞായറാഴ്ച രാത്രിയോടെ നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ വഴി മദ്ധ്യേ മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിൽ തിരികെയെത്തിച്ച് മോർച്ചറിയിലേയ്ക്ക് മാറ്റി. പിന്നീട് പട്ടണക്കാട് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇടുപ്പെല്ലിന് ക്ഷതമേറ്റ് ഒടിഞ്ഞ എല്ല് ഗർഭ പാത്രത്തിലേയ്ക്ക് തുളച്ചു കയറിയതാണ് രക്തസ്രാവത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരത്തെ തുടർന്നാണ് മകൻ സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.…
Read Moreബിജെപിക്കും മോദിക്കും എതിരേ ആഞ്ഞടിച്ചും രാഹുലിനെ തഴുകിയും സീതറാം യച്ചൂരി ആലപ്പുഴയിൽ
മാന്നാർ: മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാന്നാറിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ചു.അതേസമയം കോണ്ഗ്രസിനെയും രാഹൂൽഗാന്ധിയെയും മൃദുസമീപനത്തിലൂടെ തഴുകി വിട്ടു. ഒന്നേകാൽ മണിക്കൂറോളം നടത്തിയ പ്രസംഗത്തിൽ ഉടനീളം ബിജെപിയേയും പ്രധാനമന്ത്രിയേയും വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോണ്ഗ്രസിനെയും രാഹൂൽഗാന്ധിയെയും പരമാർശിച്ച് പ്രസംഗിച്ചത് അഞ്ച് മിനിറ്റിൽ താഴെ മാത്രം. അതും രണ്ട് വരിയിൽ ഒതുക്കിയുള്ള പ്രസംഗവുമായിരുന്നു.ബിജെപിയുടെ വർഗീയത മുതൽ നരേന്ദ്രമോദിയുടെ റാഫാൽ അഴിമതിയും രണ്ട് മോദിമാർ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി വിദേശ രാജ്യങ്ങളിലേക്ക് കടന്നതുമെല്ലാം സീതാറാം യച്ചൂരി അക്കമിട്ട് നിരത്തി. കോണ്ഗ്രസ് വയനാട്ടിൽ രാഹൂൽഗാന്ധിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന മതേതര ജനാധിപത്യ സംഖ്യത്തിന് യാതൊന്നും സംഭവിക്കില്ലെന്നും രാഹൂൽ മത്സരിക്കുന്ന വയനാട്ടിൽ ഉൾപ്പടെ 20 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നുമുള്ള ചെറിയ വാക്കുകളിൽ…
Read Moreകേരള വികസനത്തിന് 10 വർഷം കൊണ്ട് ഒരു ലക്ഷം കോടി മുടക്കണമെന്ന് മന്ത്രി തോമസ് ഐസക്
റാന്നി: കേരളത്തിന്റെ സമഗ്ര വികസനത്തിന് 10 വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയെങ്കിലും മുടക്കേണ്ടി വരുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. റാന്നിയിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി വികസനം കൂടുതൽ സാധ്യമാകും. പണം സ്വരുക്കൂട്ടി വികസനം സാധ്യമാക്കുന്നത് പ്രായോഗികമല്ല. കടമെടുത്ത് പ്രവർത്തികൾ നടപ്പാക്കി 20 -25 വർഷം കൊണ്ട് തിരിച്ചടയ്ക്കുന്നതാണ് പ്രാപ്യമായ രീതി. അതിവേഗ റെയിലും മലയോര ഹൈവേയും തീരദേശ ഹൈവേയും എല്ലാം വികസനം ത്വരിതപ്പെടുത്തും. ഇതുവഴി കൂടുതൽ വ്യവസായങ്ങൾ കേരളത്തിലെത്തും. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. വികസനം അവരുടെ ലക്ഷ്യമേ അല്ല. പാവപ്പെട്ടവരുടെ റേഷൻ ഇല്ലാതാക്കിയത് മുൻ കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഎം…
Read Moreകൗതുകത്തിന് ഒരു വെറ്റിലത്തണ്ട് നട്ടു; ഇപ്പോൾ കൃഷിയായി; എ.എം. സത്താറിന്റെ വീട്ടിലെ വെറ്റില കൃഷിയെ അറിയാം
നൗഷാദ് മാങ്കാംകുഴി കായംകുളം: കൗതുകത്തിനായി ഒരു വെറ്റിലച്ചെടിയുടെ തണ്ടു നട്ടതാണ്. ഇപ്പോൾ അത് വളർന്ന് പന്തലിച്ച് ഒരു കൃഷിയായി മാറി. എന്നാൽ ഈ വെറ്റിലകൾ വിൽക്കാറില്ല മറിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയാണ്. കായംകുളം ചിറക്കടവം ഗസൽ വീട്ടിൽ മാധ്യമ പ്രവർത്തനായ എ .എം. സത്താറിന്റെ വീട്ടിലാണ് കൊടും വേനലിലും വളർന്നു പന്തലിച്ചു നിൽക്കുന്ന വെറ്റില ചെടി കൗതുകം പകരുന്നു. വെറ്റിലക്കിടയിലേക്ക് ഒരു കുരുമുളക് തണ്ടും കൂടി സത്താർ നട്ടു. അതും വെറ്റിലയുടെ ഇടയിൽ ഇപ്പോൾ വളർന്നു പന്തലിച്ചു. വേനൽക്കാലമായതിനാൽ വെറ്റിലക്ക് ഇപ്പോൾ നല്ല വിലയാണ്. പക്ഷേ വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് സൗജന്യമായി വെറ്റില പറിച്ചു നൽകുകയാണ് സത്താർ. തുളസി ഇനത്തിലെ വെറ്റിലയാണിത്. അതിനാൽ സമീപത്തെ ക്ഷേത്രത്തിൽ പോകുന്ന നിരവധി ഭക്തരും ഇപ്പോൾ വെറ്റില തേടി വീട്ടിൽ വരാറുണ്ടെന്നും അവർക്ക് സൗജന്യമായി വെറ്റില നൽകുന്നുണ്ടെന്നും സത്താർ പറയുന്നു. വീടിന്റെ പിന്നിലെ…
Read Moreനാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ
ചാരുംമൂട്: പരസ്പര സാഹോദര്യവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും നാടിന്റെ മതേതര പാരന്പര്യം സംരക്ഷിക്കണമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. ചുനക്കര തെക്ക് മുസ്ലിം ജമാഅത്തിന്റെ നവീകരിച്ച മദ്രസാ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനും നാടിനും ഉപകാരപ്രദമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ജമാഅത്ത് പരിപാലന സമിതികൾ മുന്നോട്ട് വരണമെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.ജമാഅത്ത് പ്രസിഡൻറ് ഇ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സുമനസുകളുടെ സഹായത്തോടെ ഒരു സാധു കുടുംബത്തിന് ജമാഅത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കൊടിക്കുന്നിൽ സുരേഷ് എംപിയും വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ആർ. രാജേഷ് എംഎൽഎയും നിർവഹിച്ചു. ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് ജൗഫർ സാദിഖ് അൽഖാസിമി, പറയംകുളം മസ്ജിദ് ഇമാം ഷിയാസ് മൗലവി അൽഖാസിമി, ചുനക്കര വടക്ക് ചീഫ് ഇമാം…
Read More